നാല് സീറ്റ് കിട്ടുന്നതിനായിട്ടാണ് മുസ്ലീം ലീഗ് ജമാഅത്തെ ഇസ്ലാമിയേയും എസ്ഡിപിഐയേയും കൂടെക്കൂട്ടുന്നതെന്ന് മുഖ്യമന്ത്രി പിറണായി വിജയന്. എല്ലാ വര്‍ഗീയ ശക്തികളുമായും പരസ്യമായും രഹസ്യമായും കൂട്ടുകെട്ടുണ്ടാക്കി എല്‍ഡിഎഫിനെ പരാജയപ്പെടുത്താനാവുമോ എന്നാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സിപിഎം ഇതുപോലുള്ള ഒരു കച്ചവടത്തിനുമില്ല. ഏതാനും വോട്ടിനോ നാല് സീറ്റിനോ വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കാന്‍ സിപിഎമ്മില്ല.…
വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു
ഇരിമ്പിളിയം : ഇരിമ്പിളിയം ഗവ. ഹയർ സെക്കന്ററി സ്കൂളിന്റെ അമ്പതാം വാർഷികാഘോഷത്തിന്റെഭാഗമായി സ്കൂളിലെ ആദ്യ എസ് എസ് എൽ സി ബാച്ചിന്റെ ആഭിമുഖ്യത്തിൽ ഈ വർഷം എസ് എസ്എൽ സി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും വേണ്ടി സംഘടിപ്പിച്ചമോട്ടിവേഷൻ ക്ലാസ്സ് ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ടി. ഷഹനാസ് മാസ്റ്റർ ഉൽഘാടനംചെയ്തു. പി. ടി. എ പ്രസിഡന്റ് വി. ടി. അമീർ അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത്വിജയഭേരി കോഓർഡിനേറ്റർ ടി. സലീം ക്ലാസ്സിന് നേതൃത്വം നൽകി. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.സി.എ നൂർ,പി. ടി. എ വൈസ് പ്രസിഡന്റ് സോമൻ, എസ്. എം. സി ചെയർ പേഴ്സൺ നുസ്രത്ത്,പ്രിൻസിപ്പാൾ ഡോ. ശ്രീലേഖ. ജി. എസ്, മദർ പി. ടി. എ. പ്രശീല,പൂർവ്വ വിദ്യാർത്ഥി പ്രതിനിധികളായ എം. മുകുന്ദൻ, കെ . ടി. കൃഷ്ണ ദാസ്, പി. രാജൻ, രാമകൃഷ്ണൻ, പൂർവ്വാദ്ധ്യാപകരായ പി. സലിം നവാസ്, എം. വി.വിജയകുമാർ എന്നിവർസംസാരിച്ചു ഹെഡ് മിസ്ട്രസ് കെ. ജീജ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ. രാജൻ നന്ദിയും പറഞ്ഞു.
ലക്ഷക്കണക്കിന് രൂപയുടെ ലഹരി വേട്ട; തൃത്താല സ്വദേശി ഉൾപ്പെടെ പിടിയിൽ
ചേർത്തല: വാഹനത്തിൽ ഒളിച്ചുകടത്തിയ, ലക്ഷങ്ങൾ വിലമതിക്കുന്ന ലഹരി വസ്തുക്കളുമായി മൂന്നംഗ സംഘം പോലീസിന്റെ പിടിയിൽ. പാലക്കാട് പുലവട്ടത്ത് ഉനൈസ് (24), തൃത്താല മേലേതിൽ സഹീർ (27), വയനാട് കൊണ്ടർനാട് കുറാന വീട്ടിൽ ഷിബി തോമസ് (42) എന്നിവരെയാണ് ചേർത്തല പോലീസ് 29,200 പാക്കറ്റ് ഹാൻസുമായി അറസ്റ്റ് ചെയ്തത്. ദേശീയപാതയിൽ…
ബൈക്കിൽ കെഎസ്ആർടിസി ബസ് ഇടിച്ച് അപകടം; കോളേജ് അധ്യാപകന് ദാരുണാന്ത്യം
മലപ്പുറം: ബൈക്കിൽ കെഎസ്ആർടിസി ബസ് ഇടിച്ച് കോളേജ് അധ്യാപകൻ മരിച്ചു. മലപ്പുറംപരപ്പനങ്ങാടി സ്വദേശി അനുരഞ്ജാണ് മരിച്ചത്. അങ്കമാലി ടെൽകിന് മുൻവശം വൈകിട്ടായിരുന്നുഅപകടം നടന്നത്. മൂക്കന്നൂർ ഫിസാറ്റ് കോളേജിലെ അസിസ്റ്റൻ്റ് പ്രൊഫസറാണ്. മൃതദേഹംഅങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ക്ഷേത്രങ്ങളില്‍ ഷര്‍ട്ട് ധരിച്ച കയറാമെന്ന സച്ചിദാനന്ദ സ്വാമി അഭിപ്രായം പുതിയതല്ലെന്ന്വെള്ളാപ്പള്ളി നടേശന്‍
എസ്എന്‍ഡിപി യോഗത്തിന്‍റെ ക്ഷേത്രങ്ങളില്‍ നേരത്തെ തന്നെ അത്തരത്തിലാണ് കാര്യങ്ങള്‍. മതമോ ജാതിയോ ഇല്ലാതെ വിശ്വാസികള്‍ക്ക് ആര്‍ക്കും ക്ഷേത്രത്തില്‍ വരാമെന്നതാണ്എസ്എന്‍ഡിപി നിലപാട്. ക്ഷേത്രാചാരങ്ങള്‍ കാലാനുസൃതമായി മാറണമെന്നും ജി സുകുമാരന്‍നായരുടെ അഭിപ്രായത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. മുഖ്യമന്ത്രി ആരായാലും പല വിമര്‍ശനങ്ങളും നേരിടേണ്ടി വരും. അത്തരം വിമര്‍ശനംസ്വാഭാവികമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. സനാതന ധര്‍മത്തിന്റെ കാര്യത്തില്‍ തനിക്ക്ഗഹനമായ അറിവ് ഇല്ല. അക്കാര്യം പണ്ഡിതരോട് ചോദിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ശിവഗിരിയില്‍ സച്ചിദാനന്ദ സ്വാമി ക്ഷേത്രത്തില്‍ ഷര്‍ട്ട് ധരിക്കുന്നതിനെ കുറിച്ച് ഒരഭിപ്രായം പറഞ്ഞു. അതിനെ പിന്തുണച്ച് മുഖ്യമന്ത്രി ഒരഭിപ്രായം പറഞ്ഞു. അതിന് എതിരായി സുകുമാരന്‍ നായരുംപറഞ്ഞു. സുകുമാരന്‍ നായര്‍ക്ക് സച്ചിദാനന്ദ സ്വാമി തന്നെ മറുപടി നല്‍കിയതോടെ ആ കാര്യംഅവിടെ അവസാനിച്ചു. ഈ രാജ്യത്ത് എന്തെല്ലാം അനാചാരങ്ങളുണ്ട്. അതെല്ലാം പിഴുതെടുത്തത്ഗുരുദേവന്‍ അല്ലേ.
ദിണ്ടിഗലില്‍ കാര്‍ നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് തകര്‍ന്നു; രണ്ട് മലയാളിസ്ത്രീകള്‍ മരിച്ചു
ചെന്നൈ: തമിഴ്‌നാട് ദിണ്ടിഗലില്‍ കാര്‍ നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് രണ്ട്മലയാളികള്‍ക്ക് ദാരുണാന്ത്യം. കോഴിക്കോട് മേപ്പയൂര്‍ ജനകീയമുക്ക് സ്വദേശികളായ ശോഭന (51), ശുഭ (45) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ മൂന്ന്കുഞ്ഞുങ്ങളും രണ്ട് സ്ത്രീകളുമുണ്ട്. അപകടസമയത്ത് പന്ത്രണ്ട്് പേരാണ്വാഹനത്തിലുണ്ടായിരുന്നത്. മധുര മീനാക്ഷി ക്ഷേത്രദര്‍ശനത്തിന് ശേഷം മടങ്ങുന്നതിനിടൈ പുതുപ്പട്ടി ഫ്‌ലൈ ഓവറില്‍വച്ചായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് കോണ്‍ക്രീറ്റ് ബാരിയറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. രണ്ടുപേരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
*ഡ്രോൺ സർവ്വേ ആരംഭിച്ചു.
വളാഞ്ചേരി:-അമ്യത് 2.0 യുടെ ഉപ പദ്ധതിയായി വളാഞ്ചേരി നഗരസഭയുടെ ജി.ഐ.എസ്അധിഷ്ഠിത മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന്റെ ഭാഗമായി ഡ്രോൺ സർവ്വേ ആരംഭിച്ചു.പരിപാടിനഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.വൈസ് ചെയർപേഴ്സൺറംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.വളാഞ്ചേരി ഹയർസെക്കന്ററി സ്കൂളിൽ വെച്ച് ആരംഭിച്ചഡ്രോൺ സർവ്വേ ആദ്യഘട്ടത്തിൽ നഗരസഭയുടെ മുഴുവൻ പ്രദേശങ്ങളും ഡ്രോൺ സർവ്വേനടത്തും.രണ്ടാം ഘട്ടത്തിൽ ഡാറ്റ ശേഖരണവും നടത്തും.വളാഞ്ചരിയുടെ വികസനപ്രവർത്തനങ്ങൾക്കാവിശ്യമായ പ്രവർത്തനങ്ങൾ നടത്തുന്നതിനും,വ്യവസായ സംരഭങ്ങളുടെസാധ്യതകൾ മനസ്സിലാക്കി വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനുമാണ് പദ്ധതിയിലൂടെലക്ഷ്യം വെക്കുന്നത്.കൂടാതെ നഗരസഭ വഴി ലഭ്യമാകുന്ന സേവനങ്ങൾക്കും ഡാറ്റബേസ്ഉപകരിക്കുകയും ചെയ്യും.ടൗൺപ്ലാനിംങ് ഓഫീസർ ഡോ.പ്രതീപ് കുമാർ സ്വാഗതം പറഞ്ഞു ചടങ്ങിൽവികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ്,വിദ്യാഭ്യാസ കലാ-കായിക സ്റ്റാൻ്റിംഗ്കമ്മിറ്റി ചെയർയാൻ മുജീബ് വാലാസി,മരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റൂബിഖാലിദ്,ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ ദീപ്തി ഷൈലേഷ്,കൗൺസിലർമാരായസിദ്ധീഖ് ഹാജി കളപ്പുലാൻ,കെ.വി ഉണ്ണികൃഷ്ണൻ,കമറുദ്ധീൻ പാറക്കൽ,നൗഷാദ്നാലകത്ത്,സാജിത ടീച്ചർ,നഗരസഭ സൂപ്രണ്ട് സരസ്വാതി,വളാഞ്ചേരി ഗേൾസ് ഹൈസ്കൂൾപ്രധാനധ്യാപകൻ ജയ്സൺ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
നടപ്പാതകളിൽ കൈവരി സ്ഥാപിക്കൽ പ്രവൃത്തി ആരംഭിച്ചു.
വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ 2024-25 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി നടപ്പിലാക്കുന്ന ഐറിഷ് പദ്ധതി-നടപ്പാതകളിൽ കൈവരി സ്ഥാപിക്കൽ പ്രവൃത്തി ആരംഭിച്ചു.കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ പ്രൊഫ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ യുടെആസ്തി വികസന ഫണ്ട് ഉപയോഗിച്ച് പെരിന്തൽമണ്ണ,പട്ടാമ്പി റോഡുകളിൽ നിർമ്മിച്ച ഐറിഷ് നടപ്പാതയിലാണ് കൈവരി സ്ഥാപിക്കുന്നത്.നഗരസഭയുടെ തനതുഫണ്ടിൽ നിന്നും ഫണ്ട്…
ആരിഫ് മുഹമ്മദ് ഖാനെ മാറ്റി; രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍ പുതിയ ഗവര്‍ണര്‍
ബിജെപി നേതാവും ബിഹാര്‍ ഗവര്‍ണറുമായ രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍ കേരള ഗവര്‍ണാറാകും. നിലവിലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ബിഹാര്‍ ഗവര്‍ണറായി നിയമിച്ചു. മറ്റ് 3 സംസ്ഥാനങ്ങളിലെ ഗവർണർമാർക്കും മാറ്റമുണ്ട്. ഒഡിഷ, മിസോറം, മണിപ്പുർ എന്നീസംസ്ഥാനങ്ങളിലാണ് പുതിയ ഗവർണർമാരെ നിയമിക്കുന്നത്. അടുത്ത വര്‍ഷം രാജ്യത്ത് നടക്കുന്ന പ്രധാന തെരഞ്ഞെടുപ്പുകളിലൊന്നാണ് ബിഹാര്‍ നിയമസഭാതെരഞ്ഞെടുപ്പ്. അതിന്റെ ഭാഗമായാണ് നീക്കമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ സെപ്റ്റംബർ 5 ന്ആരിഫ് മുഹമ്മദ് ഖാൻ കേരളാ ഗവർണർ പദവിയിൽ അഞ്ച് വർഷം പൂർത്തിയാക്കിയിരുന്നു. സംസ്ഥാന സർക്കാരും ഗവർണ്ണറും തമ്മിലെ ഭിന്നത തുടരുന്നതിനിടെയാണ് മാറ്റം.
ദുബായ് വിമാനത്താവളത്തില്‍ അതിവേഗ ക്ലിയറന്‍സ്; പുതിയ ആപ്പുമായി കസ്റ്റംസ്
യാത്രാ നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് ദുബായ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍വിപുലമായ ഡിജിറ്റല്‍ സേവനങ്ങള്‍ അവതരിപ്പിച്ച് ദുബായ് കസ്റ്റംസ്. തിരക്കുള്ള സീസണ്‍പരിഗണിച്ചാണ് നീക്കം. വലിയ ലഗേജുകള്‍ക്കായി 58, ഹാന്‍ഡ് ലഗേജുകള്‍ക്കായി 19 എന്നതോതില്‍ 77 നൂതന പരിശോധനാ ഉപകരണങ്ങള്‍ അധികമായി വിമാനത്താവളത്തില്‍ എത്തിച്ചു. ഡിസംബര്‍ 13നും 31നും ഇടയില്‍ 5.2 ദശലക്ഷത്തിലധികം യാത്രക്കാരെ പ്രതീക്ഷിക്കുന്നശൈത്യകാല അവധിക്കാലം ആരംഭിക്കുന്നതിനാല്‍ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ്ഉണ്ടാകുമെന്ന് ദുബായ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചിരുന്നു. പ്രതിദിനംശരാശരി 274,000 യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. ഡിസംബര്‍ 20 മുതല്‍ 22 വരെയുള്ളവാരാന്ത്യത്തില്‍ 880,000 യാത്രക്കാര്‍ വിമാനത്താവളം വഴി കടന്നുപോകുമെന്ന്കണക്കാക്കപ്പെടുന്നു.










