തെരുവുവിളക്കുകൾ കണ്ണടച്ചു പ്രതിഷേധവുമായി യുവാക്കൾ

പെരുമ്പടപ്പ്: പെരുമ്പടപ്പ് ഗ്രാമപ്പഞ്ചായത്തിലെ അയിരൂർ, കണ്ടുബസാർ മേഖലയിൽതെരുവുവിളക്കുകൾ കത്താത്തതിൽ പ്രതിഷേധിച്ചു യുവജനങ്ങൾ പട്ടാപകൽ പന്തംകൊളുത്തിതെരുവിലിറങ്ങി. അയിരൂർ അസ്‌ഗ കലാസാംസ്‌കാരിക വേദിയുടെ നേതൃത്വത്തിലാണ്പന്തംകൊളുത്തി പ്രതിഷേധം നടത്തിയത്. കണ്ടുബസാറിലെ ഹൈമാക്‌സ് വിളക്ക് അപകടത്തിൽതകർന്നുവെങ്കിലും രണ്ടുവർഷമായിട്ടും ഇതുവരെയും അറ്റകുറ്റപണികൾ നടത്തി കത്തിക്കാനായിട്ടില്ല.  അതിനുപുറമെ അയിരൂർ, കണ്ടുബസാർ മേഖലയിൽ ഗ്രാമീണറോഡുകളിലും തെരുവുവിളക്കുകൾകണ്ണടച്ചു കിടക്കുകയാണ്. അറ്റകുറ്റ പണികൾ നടത്തേണ്ട പെരുമ്പടപ്പ് ഗ്രാമപ്പഞ്ചായത്ത് അധികൃതരുംഇതിനോട് മുഖംതിരിച്ചിരിക്കുകയാണ്. അസ്‌ഗ കലാസാംസ്‌കാരിക വേദി പ്രവർത്തകരുടെനിവേദനത്തെത്തുടർന്ന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി. പ്രാദേശിക വികസന ഫണ്ടിൽനിന്ന്കണ്ടുബസാറിൽ മിനി ഹൈമാക്‌സ് വിളക്കിന് രണ്ടുലക്ഷം രൂപ അനുവദിച്ചുവെങ്കിലുംഅനുബന്ധമായ നടപടികൾ സ്വീകരിക്കുന്നതിനായി പഞ്ചായത്ത് അധികൃതരുടെ അനുമതികാത്തിരിക്കാൻ തുടങ്ങിയിട്ട് ആറുമാസമായി. എം.പി. അനുവദിച്ച അഞ്ച് ലക്ഷം രൂപയുംമഠത്തിൽറോഡിനും അനുമതിലഭിക്കാത്തതിനാൽ കാത്തിരിക്കുകയാണ്. കണ്ടുബസാറിൽയുവജനങ്ങൾ നടത്തിയ പന്തംകൊളുത്തി പ്രതിഷേധം പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തംഗം പി. റംഷാദ്ഉദ്‌ഘാടനം ചെയ്‌തു.

യൂത്ത്ലീഗിന്റെ സ്നേഹ കൂടാരം ശബരിമല മാളികപ്പുറം മുൻ മേൽശാന്തി മനോജ് എംബ്രാന്തിരിഉദ്ഘാടനം ചെയ്തു

എടപ്പാൾ: യൂത്ത് ലീഗ് യൂത്ത് മാര്‍ച്ചിന്റെ  പ്രചരണത്തിന്റെ ഭാഗമായി ഒരുക്കിയ സ്നേഹ കൂടാരത്തിൽഒരുമിച്ചിരിക്കാൻ ഉദ്ഘാടകനായി ശബരിമല മാളികപ്പുറം മുൻ മേൽശാന്തി മനോജ്എംബ്രാന്തിരിയും."മലപ്പുറം ജില്ലാ മുസ്ലിം യൂത്ത്ലീഗ് കമ്മറ്റി വിദ്വേഷത്തിനെതിരെ, ദുർഭരണത്തിനെതിരെ". എന്ന  മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട്  സംഘടിപ്പിക്കുന്ന യൂത്ത് മാർച്ച്‌പ്രചരണാർത്ഥം എടപ്പാൾ പഞ്ചായത്ത് എസ്.ടി.യു കമ്മറ്റി  നിർമ്മിച്ച സ്നേഹ കൂടാരത്തിലാണ്മനോജ് എബ്രാന്തിരി എത്തിയത്. നാട് മുഴുവൻ യൂത്ത് ലീഗ് ഉയർത്തിപ്പിടിക്കുന്ന ഇത്തരം സ്നേഹകൂടാരങ്ങൾ മാതൃകയാണെന്നും  സമയം കിട്ടുമ്പോൾ താനും ഇതിൽ വന്നിരിക്കുമെന്നും കൂടാരംഉദ്ഘാടനം ചെയ്ത് കൊണ്ട് മനോജ് എബ്രാന്തിരി പറഞ്ഞു. ഡിസംബർ 1 മുതൽ 20 വരെ നടക്കുന്ന പഥയാത്രയുടെ പ്രചരണത്തിന്റെ ഭാഗമായാണ് സ്നേഹകൂടാരം സ്ഥാപിച്ചിട്ടുള്ളത്. മുള ഉപയോഗിച്ച് വളരെ മനോഹരമായ രീതിയിലാണ് കൂടാരം നിർമ്മിച്ചിട്ടുള്ളത്.  വി.കെ.എ മജീദ്              അദ്ധ്യക്ഷനായി. റഫീഖ് പിലാക്കൽ, മുസ്തഫ പെരിഞ്ചീരി, ഹാരിസ് . ടി,അഷറഫ്കോലക്കാട്,കെ.പി ഖാദർബാഷ, ജാസിർ തലമുണ്ട, അസീസ് കരിമ്പനക്കൽ , ഒ.വി മുഹമ്മദലി , ഒ.വിഉബൈദ്, കെ.വി ബാവ , മുഹമ്മദ് കുട്ടി കല്ലിങ്ങൽ, ഷാജി തുയ്യം എന്നിവർ സംസാരിച്ചു.

സംസ്ഥാന പാതയില്‍ കാളാച്ചാലില്‍ നിയന്ത്രണം വിട്ട കാര്‍ ഇലക്ട്രിക് പോസ്റ്റ് ഇടിച്ച് തകർത്തു

ചങ്ങരംകുളം: സംസ്ഥാന പാതയില്‍ കാളാച്ചാലില്‍ നിയന്ത്രണം വിട്ട കാര്‍ ഇലക്ട്രിക് പോസ്റ്റ് തകര്‍ത്ത്മതിലില്‍ ഇടിച്ച് നിന്നു.ചൊവ്വാഴ്ച വൈകിയിട്ട് അഞ്ച് മണിയോടെയാണ് അപകടം.എടപ്പാള്‍ ഭാഗത്ത്നിന്ന് വന്നിരുന്ന പ്രിൻസ് ഡ്രൈവിംഗ് സ്കൂളിന്റെ കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ പോസ്റ്റ്തകര്‍ത്ത് കുഴിയില്‍ വീണ് മതിലില്‍ ഇടിച്ചാണ് നിന്നത്.അപകടത്തില്‍ പെട്ട കാറില്‍ ഉണ്ടായിരുന്നവര്‍പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.ഇന്നലെ രാത്രിയും ഇന്നുമായി ചങ്ങരംകുളം എടപ്പാള്‍മേഖലയില്‍ നടന്ന നാലോളം അപകടങ്ങളിലായി 20 ഓളം പേര്‍ക്കാണ് പരിക്കേറ്റത്.

എടപ്പാൾ തട്ടാൻപടിയിൽ നിയന്ത്രണം വിട്ട ബസ് കടയിലേക്ക് ഇടിച്ച് കയറി

എടപ്പാൾ: പൊന്നാനി റോഡിൽ തട്ടാൻ പടിയിൽ നിയന്ത്രണം വിട്ട ബസ് കടയിലേക്ക് ഇടിച്ച് കയറി. പൊന്നാനി പട്ടാമ്പി റോഡിൽ സർവ്വീസ് നടത്തുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. ശാരീരികഅസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്നാണ് ഡ്രൈവർക്ക് നിയന്ത്രണം നഷ്ട്ടത്.  അപകടത്തിൽ ആർക്കും കാര്യമായി പരിക്കേറ്റിട്ടില്ല. ചൊവ്വാഴ്ച കാലത്തായിരുന്നു സംഭവം.

കോഴിക്കോട്: മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസ്സിന് നേരെ കരിങ്കൊടി കാട്ടാന്‍എത്തിയ കെഎസ്‌യു പ്രവര്‍ത്തകരുടെ കഴുത്ത് ഞെരിച്ച സംഭവത്തില്‍ ഡിസിപി കെ ഇബൈജുവിനോട് നേരിട്ട് ഹാജരാകാന്‍ മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശം. 

കെ എസ് യു വിന്റെ പരാതിയിലാണ് നടപടി. സംഭവത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ സിറ്റി പൊലീസ്കമ്മീഷണര്‍ക്കും നിര്‍ദ്ദേശം നല്‍കി. നവ കേരള സദസുമായി കോഴിക്കോട്ടെത്തിയ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടാനെത്തിയകെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരെയാണ് ഡിസിപി കെ ഇ ബൈജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ്ബലപ്രയോഗം നടത്തിയത്. കോഴിക്കോട് എരഞ്ഞിപ്പാലം ജംഗ്ഷനില്‍ ആയിരുന്നു പ്രതിഷേധം. ഫിസിക്കല്‍ എഡുക്കേഷന്‍ യൂണിറ്റ് പ്രസിഡന്റ് ജോയല്‍ ആന്റണിക്ക് ഇതിനിടെ പരിക്കേറ്റിരുന്നു.    സംഭവത്തില്‍ കോഴിക്കോട് ഡിസിപി കെ ഇ ബൈജുവിനെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. പൊലീസ് മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ മനുഷ്യാവകാശകമ്മീഷന് കെഎസ്യു പരാതി നല്‍കി. ഈ പരാതിയിലാണ് കെ ഇ ബൈജുവിനോട് നേരിട്ട് ഹാജരായിവിശദീകരണം നല്‍കാനുള്ള മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍പേഴസണ്‍ബൈജുനാഥിന്റെ നിര്‍ദ്ദേശം.     ദേശീയ മനുഷ്യാവകാശ കമ്മീഷനും പൊലീസ് കംപ്ലൈന്റ്‌റ് അതോറിറ്റിക്കും കെഎസ്യു പരാതിനല്‍കിയിട്ടുണ്ട്. ആരോപണ വിധേയനായ കെ ഇ ബൈജുവിനെതിരെ വകുപ്പുതല നടപടിയെടുക്കണംആവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയും യൂത്ത് കോണ്‍ഗ്രസും വരും ദിവസങ്ങളില്‍പ്രതിഷേധിക്കും.

മസ്കത്ത്: ഉംറ നിർവഹിച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്ന കോഴിക്കോട് സ്വദേശിനി വിമാനത്തിൽമരിച്ചു. വടകര അഴീക്കല്‍ കുന്നുമ്മല്‍ ഷര്‍മ്മിന (39) ആണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.

ഒമാൻ എയറിൽ ജിദ്ദയിൽനിന്ന് മസ്കത്ത് വഴി നാട്ടിലേക്ക് തിരിക്കുന്നതിനിടെ ഷര്‍മ്മിനക്ക്ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിമാനം മസ്കത്തിൽ അടിയന്തിരമായിഇറക്കുകയായിരുന്നു. പിന്നീട് ഡോക്ടർവന്ന് നടത്തിയ പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചത്. പത്തുവയസ്സുകാരനായ മൂത്തമകൻ മുഹമ്മദ് കൂടെയുണ്ട്. കൊള്ളോച്ചി മായിന്‍കുട്ടി-ഷരീഫാ ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ്: റയീസ് വലിയ പറമ്പത്ത്. മറ്റ്മക്കൾ: കദീജ, ആയിഷ. നടപടികൾ പൂർത്തിയാകി മൃതദേഹം ചൊവ്വാഴ്ച നാട്ടിലേക്ക്കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

കൊച്ചി: സ്വകാര്യ റിസോര്‍ട്ടുകള്‍, ആഡംബര ഹോട്ടലുകള്‍ എന്നിവ കേന്ദ്രീകരിച്ച്‌ ലഹരിപാര്‍ട്ടികളില്‍ മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ ഇടനിലക്കാരനടക്കം മൂന്നുപേര്‍ എക്സൈസ്പിടിയില്‍.

സ്വകാര്യ റിസോര്‍ട്ടുകള്‍, ആഡംബര ഹോട്ടലുകള്‍ എന്നിവ കേന്ദ്രീകരിച്ച്‌ അതീവ രഹസ്യമായിനടത്തപ്പെടുന്ന റേവ് പാര്‍ട്ടികളില്‍ ഉന്മാദ ലഹരി പകരുന്നതിനായി ഇവര്‍ മയക്കുമരുന്ന്നല്‍കാറുണ്ടായിരുന്നു. കാക്കനാട് പടമുഗള്‍ ഓലിക്കുഴി സ്വദേശി ഓലിക്കുഴി വീട്ടില്‍, സലാഹുദീൻ .ഒ.എം. (മഫ്റു) (35), കപ്പൂര്‍ പള്ളങ്ങാട്ടുചിറ സ്വദേശി പൊറ്റേക്കാട്ട് വീട്ടില്‍ അമീര്‍ അബ്ദുള്‍ ഖാദര്‍ (27) , കോട്ടയം വൈക്കംവെള്ളൂര്‍ പൈപ്പ്‌ലൈൻ സ്വദേശി ചതുപ്പേല്‍ വീട്ടില്‍ അര്‍ഫാസ് ഷെരീഫ് (27) എന്നിവരാണ്എറണാകുളം എൻഫോഴ്സ്മെന്റ് അസ്സി. കമ്മീഷണറുടെ സ്പെഷ്യല്‍ ആക്ഷൻ ടീം, എറണാകുളംഐബി , എറണാകുളം റേഞ്ച് പാര്‍ട്ടി, അങ്കമാലി റേഞ്ച് പാര്‍ട്ടി എന്നിവരുടെ സംയുക്ത നീക്കത്തില്‍പിടിയിലായത്.

ആമയൂർ പൂവക്കോട് റോഡിൽ ബൈക്ക് മതിലിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

കൊപ്പം : ആമയൂർ പൂവക്കോട് റോഡിൽ ബൈക്ക് മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽസഞ്ചാരിച്ചിരുന്ന യുവാവിന് ദാരുണാന്ത്യം പൂവക്കോട് കോഴിക്കുന്നത്ത് പുത്തൻവീട്ടിൽ ഷിബു (34) ആണ് ഇന്നലെ വൈകുന്നേരം ഉണ്ടായഅപകടത്തിൽ മരണപ്പെട്ടത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് രാജേഷിനെ സാരമായ പരിക്കുകളോടെ പെരിന്തൽമണ്ണയിലെസ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡിലെ ഇറക്കത്തിൽ ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക്നിയന്ത്രണം വിട്ട് മതിലിൽ ഇടിക്കുകയായിരുന്നു.

പരപ്പനങ്ങാടി കോടതിയുടെ പുതിയ കെട്ടിടം നിർമാണമാരംഭിച്ചു

പരപ്പനങ്ങാടി: പരപ്പനങ്ങാടി കോടതിക്ക് നിർമിക്കുന്ന ബഹുനില കെട്ടിടത്തിന്റെ ശിലാസ്ഥാപനംഹൈകോടതി ജസ്റ്റിസ് എൻ.നാഗരേഷ് നിർവഹിച്ചു. ജനങ്ങൾക്ക് വേഗത്തിൽ നീതി നൽകാൻഎല്ലാവരും പരിശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കോടതി ജീവനക്കാരും അഭിഭാഷകരും അവരുടെബാധ്യത നിറവേറ്റണം. കേസുകൾ കൂടിയെങ്കിലും ജനസംഖ്യാനുപതമായി ജഡ്ജിമാരുടെ എണ്ണംകുറവാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സെഷൻ കോടതി ജഡ്ജി കെ. സനിൽ കുമാർ അധ്യക്ഷതവഹിച്ചു. കെ.പി.എ. മജീദ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ബ്രിട്ടീഷ് ഭരണകാലത്ത്മലബാറിലെ പ്രധാന കോടതികളിൽ ഒന്നായിരുന്നു പരപ്പനങ്ങാടിയിലേത്. ജില്ലയിൽ കൂടുതൽ സ്ഥലസൗകര്യമുള്ള കോടതിയാണിത്.  മുൻസിഫ് കോടതി, ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി, ഫാസ്റ്റ് ട്രാക്ക്കോടതി എന്നിവയാണ് നിലവിൽ ഇവിടെ പ്രവർത്തിക്കുന്നത്. കോടതിയുടെ പഴയ തനിമനിലനിർത്തി, പ്രകൃതി സൗഹൃദ അന്തരീക്ഷം നിലനിർത്തി നൂതന രൂപകൽപന ചെയ്തതാണ് പുതിയബഹുനില കെട്ടിടം.27.57 കോടി രൂപയാണ് പദ്ധതിയുടെ എസ്റ്റിമേറ്റ്.  1918ൽ നിർമിച്ച പഴയ കെട്ടിടം നിലനിർത്തി ചെറിയ കെട്ടിടങ്ങളാണ് പൊളിച്ച് നീക്കുക. നാല്കോടതികൾ പ്രവർത്തിക്കുന്ന അഞ്ച് നില കെട്ടിടമാണ് നിർമിക്കുന്നത്. ഒന്നര വർഷത്തിനകംനിർമാണം പൂർത്തിയാകും. ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ ജഡ്ജ് എ. ഫാത്തിമാ ബീവി, പരപ്പനങ്ങാടിനഗരസഭാ അധ്യക്ഷൻ എ.ഉസ്മാൻ, അസി. എക്‌സിക്യൂട്ടീവ് എൻജിനിയർ ഗോപൻ മുക്കുളത്ത്, ബാർ അസോസിയേഷൻ പ്രസിഡന്റ് വനജ വള്ളിയിൽ, ജനറൽ സെക്രട്ടറി എൻ. മുഹമ്മദ് ഹനീഫ, ട്രഷറർ പി.വി. റാഷിദ് എന്നിവർ സംസാരിച്ചു.

കാറുകൾ കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് പരിക്ക്

എടപ്പാൾ: ചൂണ്ടൽ കുറ്റിപ്പുറം സംസ്ഥാന പാതയിൽ മാണൂരിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായഅപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. മലപ്പുറം കോട്ടക്കൽ സ്വദേശികൾക്കാണ് പരിക്കേറ്റത്. ഇവരെഎടപ്പാളിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.