സാമൂഹ്യ സുരക്ഷാ ക്യാമ്പ് സംഘടിപ്പിച്ചു.

വളാഞ്ചേരി:-വളാഞ്ചേരി നഗരസഭയും ഫെഡറൽ ബാങ്ക് വളാഞ്ചേരി ശാഖയും സംയുക്ത ആഭി മുഖ്യത്തിൽ നഗരസഭ ടൗൺഹാളിൽ വെച്ച് സാമൂഹ്യ സുരക്ഷാ ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ 10.00 ന് ആരംഭിച്ച ക്യാമ്പ് നഗരസഭ ചെയർമാൻ ഉദ്ഘാടനം ചെയ്തു. ഫെഡറൽ ബാങ്ക് വളാഞ്ചേരി ശാഖയിലെ സീനിയർ മാനേജർ നിതിൻ ടി.കെ അദ്ധ്യക്ഷത വഹിച്ചു.…

നവീകരിച്ച അണ്ണക്കംപാട്  കൊറ്റിക്കുന്ന് റോഡ് തുറന്ന് കൊടുത്തു

എടപ്പാൾ: നവീകരിച്ച അണ്ണക്കംപാട്  കൊറ്റിക്കുന്ന് റോഡ് ഗതാഗത്തിന് തുറന്ന് കൊടുത്തു. എം എൽഎ ഫണ്ടിൽ നിന്നും 26.5 ലക്ഷം രൂപ ഉപയോഗപ്പെടുത്തിയാണ് നവീകരണം നടത്തിയത്. കെ ടിജലീൽ എം എൽ എ ഉദ്ഘാടനം ചെയ്തു.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി രാമകൃഷ്ണൻ,  വാർഡ് മെമ്പർ രാജലക്ഷ്മിയും  നാട്ടുകാരും  പരിപാടിയിൽ സംബന്ധിച്ചു.

പ്രതിഷേധ സംഗമം നടത്തി

എടപ്പാൾ: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വനിത ഡോക്ടർ കുത്തേറ്റ് മരിച്ച സംഭവത്തിൽകാലടി കുടുംബാരോഗ്യ കേന്ദ്രം സ്റ്റാഫ് കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി. മെഡിക്കൽ ഓഫീസർDr.കെ.പി.മൊയ്തീൻ ഉദ്ഘാടനം ചെയ്തു.ടി. ആൻഡ്രൂസ് അധ്യക്ഷത വഹിച്ചു. കെ.സി.മണിലാൽ, കെ.ഒ.ഷൈനി, സി.പി.താര, പി.വി. ജിജ മോൾ, ടി.ഫാത്തിമ്മ, കെ. ശ്രീധരൻ, കെ.എ. കവിത, സതീഷ് അയ്യാപ്പിൽ, സി.ബീന, ശോഭന  എന്നിവർ പ്രസംഗിച്ചു. 

താനൂർ ബോട്ടപകടം; ബോട്ടുടമ നാസർ അറസ്റ്റിൽ

താനൂർ: താനൂരില്‍ 22 പേരുടെ മരണത്തിനിടയാക്കിയ 'അറ്റ്‌ലാന്റിക്‌' ബോട്ടിന്റെ ഉടമ നാസര്‍അറസ്റ്റില്‍.  നാസറിന്റെ കാര്‍ കൊച്ചി പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. നാസറിന്റെ സഹോദരന്‍സലാം, സഹോദരന്റെ മകന്‍, അയല്‍വാസി മുഹമ്മദ് ഷാഫി എന്നിവരേയും പോലീസ്കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊച്ചിയില്‍ അഭിഭാഷകനെ കാണാനെത്തിയപ്പോഴാണ് ഇവര്‍ പോലീസിന്റെ പിടിയിലാകുന്നത്. ഹൈക്കോടതിയില്‍നിന്ന് ജാമ്യം തേടാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇവര്‍ കൊച്ചിയില്‍എത്തിയത്.

താനൂരിലെ ബോട്ട് അപകടം: മരണ സംഖ്യ ഉയർന്നേക്കും

മലപ്പുറം: മലപ്പുറത്ത് വിനോദയാത്രാ സംഘം സഞ്ചരിച്ച ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മരണനിരക്ക് ഉയർന്നേക്കുമെന്ന് സൂചന.നിലവിൽ 9 പേരെ മരണം സ്ഥിരീകരിച്ചു വെങ്കിലും ബോട്ട് ചില്ലുഗ്ലാസ് കളാൽ വലയം ചെയ്ത നിർമിതി ആയതിനാൽ രക്ഷ നീക്കം സങ്കീർണമാണ്...  . ഞായർഅവധി ചിലവഴിക്കുകയായിരുന്ന35 ഓളം യാത്രികരുമായിട്ടാണ് ബോട്ട് മുങ്ങിയത്. പരപ്പനങ്ങാടി-താനൂര്‍ നഗരസഭാ അതിര്‍ത്തിയിലുള്ള ഒട്ടുംപുറം തൂവല്‍തീരത്ത് ആണ് വിനോദ യാത്രബോട്ട് മുങ്ങിയത്. എട്ടോളം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. രക്ഷപ്പെടുത്തിയവരില്‍ പലരുടേയും നില ഗുരുതരമാണ്. വൈകീട്ട് ഏഴ് മണിയോടെയാണ് അപകടം നടന്നതെന്നാണ് പറയപ്പെടുന്നത്. രക്ഷാപ്രവര്‍ത്തനംപുരോഗമിക്കുകയാണ്. പരപ്പനങ്ങാടി, താനൂര്‍ മേഖലയിലുള്ളവരാണ് ബോട്ടിലുണ്ടായിരുന്നവരില്‍ അധികവും. അവധിദിനമായതിനാല്‍ തീരത്ത് സന്ദര്‍ശകര്‍ ധാരാളമുണ്ടായിരുന്നു. പരപ്പനങ്ങാടി നഹാസ്, ജെ.എസ്.മിഷന്‍, തിരൂരങ്ങാടി താലൂക്ക് ആശുപത്രി, താനൂരിലെ വിവിധ ആശുപത്രികളിലുമായിട്ടാണ്രക്ഷപ്പെടുത്തിയവരെ പ്രവേശിപ്പിച്ചിട്ടുള്ളത്.

ട്രാൻസ്മാൻ പ്രവീൺ നാഥ് ആത്മഹത്യ ചെയ്തു.

തൃശ്ശൂര്‍: കേരളത്തിലെ ആദ്യ ട്രാൻസ്മാൻ ബോഡി ബിൽഡർ പ്രവീണ്‍ നാഥ് വിഷം കഴിച്ച്ആത്മഹത്യ ചെയ്തു. തൃശ്ശൂരിലെ വീട്ടിൽ അവശനിലയിൽ കണ്ടെത്തിയ പ്രവീണ്‍ മെഡിക്കൽകോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രവീണിനും ഭാര്യക്കുംഎതിരെ നടന്ന സൈബർ ആക്രമണവും വാർത്തകളുമാണ് ആത്മഹത്യക്ക് കാരണമെന്നാണ്നിഗമനം.  രാവിലെ പൂങ്കുന്നത്തെ വീട്ടിൽ എലി വിഷം കഴിച്ച് അവശനിലയിലാണ് പ്രവീണിനെ കണ്ടെത്തിയത്. മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും വൈകിട്ടോടെ മരിച്ചു. ട്രാൻസ് വുമണ്‍ റിഷാന ഐഷുവാണ്പ്രവീണിന്‍റെ ഭാര്യ. കഴിഞ്ഞ പ്രണയദിനത്തിലായിരുന്നു ഇരുവരുടെയും വിവാഹം. ഇവർ തമ്മിൽവേർപിരിയുന്നു എന്ന രീതിയിൽ ദിവസങ്ങൾക്ക് മുമ്പ് ചില ഓണ്‍ലൈൻ മാധ്യമങ്ങളിൽ വാർത്തപ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ശക്തമായ സൈബർ ആക്രമണവും പ്രവീണ്‍ നേരിട്ടിരുന്നു. ഇത്പ്രവീണിനെ മാനസികമായി തളർത്തി. തങ്ങൾക്കെതിരെ നടക്കുന്ന നുണ പ്രചാരണങ്ങളെ നിഷേധിച്ച്പ്രവീണ്‍ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടു. സൈബർ ആക്രമണത്തിന്‍റെ മനോവിഷമത്തിലാണ്ആത്മഹത്യയെന്നാണ് നിഗമനം

തൃശൂരില്‍ യുവതിയെ കൊലപ്പെടുത്തി വനത്തില്‍ തള്ളി. 

അങ്കമാലി പാറക്കടവ് സ്വദേശി സനലിന്റെ ഭാര്യ ആതിര (26) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍സുഹൃത്ത് ഇടുക്കി സ്വദേശി അഖിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. അതിരപ്പള്ളി തുമ്പൂര്‍മുഴിവനത്തില്‍ മൃതദേഹം കണ്ടെത്തിയത്. തൃശൂരില്‍ സൂപ്പര്‍മാര്‍ക്കറ്റിലെ സെയില്‍സ് ഗേള്‍ ആയ ആതിരയെ ഏപ്രില്‍ 29 മുതല്‍കാണാതായിരുന്നു. കാലടി പൊലീസ് ഈ കേസില്‍ അന്വേഷണം നടത്തുന്നതിനിടെയാണ് അഖില്‍കുറ്റസമ്മതം നടത്തിയത്. ഷാള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു എന്നാണ്അഖില്‍ മൊഴി നല്‍കിയത്. അഖിലും ആതിരയും തമ്മില്‍ പണമിടപാടുകള്‍ ഉണ്ടായിരുന്നതായാണ് വിവരം. ആതിരയുടെസ്വര്‍ണാഭരണങ്ങളടക്കം അഖില്‍ വാങ്ങിയിരുന്നു. ഇത് ആതിര തിരിച്ചു ചോദിച്ചതിനെതുടര്‍ന്നുണ്ടായ തര്‍ക്കങ്ങളാണ് കൊലപാതകത്തിലേക്ക് കലാശിച്ചത്.

ഓരോ വീട്ടിലും അടുക്കളത്തോട്ടം ഗ്രൂപ്പ് സംഗമം സംഘടിപ്പിച്ചു

ചങ്ങരംകുളം : ചിയാനൂർ ജി എൽ പി സ്കൂളിൽ നടന്ന ഓരോ വീട്ടിലും അടുക്കളത്തോട്ടം ഗ്രൂപ്പ് സംഗമം സാഹിത്യകാരൻ പി.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബഹിയ അധ്യക്ഷത വഹിച്ചു. ഡോ.അബ്ദുൽ ഹക്കീം, ഡോ.സജിന ഹക്കീം എന്നിവർ ക്ലാസെടുത്തു. സതീശൻ കുറവിലങ്ങാട്, അബ്ദുൽ ലത്തീഫ്, സീനത്ത് കോക്കൂർ, എസ്ഐ പി.ജെ.ആൽബർട്ട്, പി.…

വളാഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി കരിദിനം ആചാരിച്ചു. 

മാസങ്ങളോളമായി തകരാരിലായ ഇ. പോസ് മെഷീൻ കാരണം റേഷൻ വിതരണ മുടങ്ങി പാവപ്പെട്ട ജനങ്ങളെ ദുരിതത്തിലാക്കിയ പിണറായി സർക്കാരിനെതിരെ വൈക്കത്തൂർ റേഷൻ കടക്കു മുമ്പിൽ വളാഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി കരിദിനം ആചാരിച്ചു. വളാഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ പാറശ്ശേരി അസ്സനാറിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടി യൂത്ത്…

നടൻ മനോബാല അന്തരിച്ചു

പ്രമുഖ തമിഴ് ചലച്ചിത്ര നടനും നിർമാതാവും സംവിധായകനുമായ മനോബാല (69) അന്തരിച്ചു. ആരോഗ്യ പ്രശ്നങ്ങളെത്തുടർന്നു ചികിൽസയിലിരിക്കെ ചെന്നൈയിലായിരുന്നു മരണം. 240 ലേറെസിനിമകളിൽ അദ്ദേഹം വേഷമിട്ടു. നാൽപതിലേറെ സിനിമകൾ നിർമിച്ചിട്ടുണ്ട്. തമിഴ്, കന്നഡസിനിമകളുടെ സംവിധായകനുമായിരുന്നു. 20 ടിവി പരമ്പരകൾ, 10 ടെലിഫിലിമുകളും സംവിധാനംചെയ്തിട്ടുണ്ട്. ഹൃദ്രോഗ സംബന്ധമായ ചികിൽസയെത്തുടർന്നു വിശ്രമത്തിലായിരുന്നു.