എസ്.വി.ഇ.പി. സംരംഭ രൂപീകരണം – ഉദ്യോഗിക പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ്കമ്മിറ്റി ചെയര്‍മാന്‍ സുധാകരന്‍ മാഷ് നിര്‍വഹിച്ചു 

ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ കുടുംബശ്രീ മുഖാന്തിരം ജില്ലയില്‍ നെന്മാറ ബ്ലോക്കിലെ ഏഴ്പഞ്ചായത്തുകളിലായി നടപ്പാക്കി വരുന്ന ഗ്രാമീണ ഉപജീവന വികസന പദ്ധതിയായഎസ്.വി.ഇ.പിയുടെ(സ്റ്റാര്‍ട്ടപ്പ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാം) സംരംഭ രൂപീകരണംപൂര്‍ത്തിയായതിന്റെ പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍സുധാകരന്‍ മാഷ് നിര്‍വഹിച്ചു. 1830 പുതിയ സംരഭങ്ങള്‍ ആരംഭിച്ചു. നാല് വര്‍ഷം കൊണ്ട് 1808 സംരംഭങ്ങള്‍ കാര്‍ഷികേതര മേഖലയില്‍ ആരംഭിക്കുക എന്നതായിരുന്നു പദ്ധതി ലക്ഷ്യം. ജൂലൈ 31 ന് പദ്ധതി കാലയളവ് പൂര്‍ത്തിയാകുമ്പോള്‍ 1830 സംരംഭങ്ങളാണ് ആരംഭിക്കാന്‍ സാധിച്ചത്. ജില്ലാപഞ്ചായത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുധാകരന്‍ മാഷിന് ബ്രോഷര്‍ നല്‍കി പദ്ധതിപൂര്‍ത്തീകരണം പ്രകാശനം ചെയ്തു. പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാബിറ ടീച്ചര്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുധാകരന്‍ മാഷ്, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റിചെയര്‍പേഴ്‌സണ്‍ ശാലിനി കറുപ്പേഷ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ. ഉണ്ണികൃഷ്ണന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.സെയ്തലവി, ജില്ലാ പ്രോഗ്രാം മാനേജര്‍ നിഷിദസൈബൂനി എന്നിവര്‍ പങ്കെടുത്തു.

ജാസ്മിൻ അർഷദിൻറെ വിവർത്തന പുസ്തകത്തിന് പ്രതിപക്ഷ നേതാവിൻറെ അനുമോദനം. 

ഷാർജ പുസ്തക പ്രദർശന മേളയിൽ പ്രകാശനം ചെയ്ത് ബുക്ക്‌ പ്ലസ് പ്രസിദ്ധീകരിച്ച ജാസ്മിൻഅർഷദിന്റെ ഇംഗ്ലീഷ് വിവർത്തന പുസ്തകത്തിന് പ്രതിപക്ഷ നേതാവ് വി ഡി സതീഷൻറെഅനുമോദനം.  വളയംകുളത്തിൽ പങ്കെടുത്ത ഉദ്ഘാടന വേദിയിൽ വെച്ച് ജാസ്മിൻ തൻ്റെ വിവർത്തന പുസ്തകംകൈമാറുകയായിരുന്നു. ഇതിനുമുമ്പും പ്രശസ്ത സാഹിത്യ കാരുടെയും രാഷ്ട്രീയ നേതാക്കളുടെയുംഅഭിനന്ദനങ്ങൾ ജാസ്മിനെ തേടിയെത്തിയിരുന്നു. എണ്ണൂർ കോപ്പികൾ വിറ്റഴിഞ്ഞ ഈ പുസ്തകംഏറേ ശ്രദ്ധേയമാവുകയാണ്. പികെ പാറക്കടവിന്റെ മിന്നൽ കഥകളെയാണ് ജാസ്മിൻ ഇംഗ്ലീഷിലേക്ക് വിവർത്തനംചെയ്തത്.ഷാർജ എഴുത്തുകാരൻ മുജീബ് ജൈഹൂനാണ് ഈ പുസ്തകത്തിന് അവതാരികഎഴുതിയിരിക്കുന്നത്.പ്രശസ്ത കവി വീരാൻക്കുട്ടിയുടെ കവിതകളെയും ജാസ്മിൻ വിവർത്തനം ചെയ്തിരുന്നു. കേരളത്തിലെ വ്യത്യസ്തമാസികകളിൽ  കവിതകളും പ്രസിദ്ധികരിച്ചിട്ടുണ്ട്.  മൈക്രോബയോളജി ബിരുദധാരിയായ ജാസ്മിൻ അർഷദ് ചങ്ങരംകുളം സ്വദേശികളായ  അബൂബക്കറിനെയും ജമീർലയുടെയും മകളാണ്.അധ്യാപകനും എഴുത്തുകാരനുമായ അർഷദ്കൂടല്ലൂരാണ് ഭർത്താവ്.

പെരിങ്ങോട് ഓട്ടോറിക്ഷ മറിഞ്ഞ് അപകടം .

പെരിങ്ങോട് - ചാലിശ്ശേരി റോഡിൽ പെരിങ്ങോട് സെൻററിനു സമീപത്തായുള്ള അത്താണിക്ക്സമീപം നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ സ്വകാര്യ വ്യക്തിയുടെ മതിലിലിടിച്ച് മറിഞ്ഞു. ആളപായമില്ല

എം.ടിയെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു .

കോഴിക്കോട്: പ്രശസ്ത സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായരെ മുഖ്യമന്ത്രി പിണറായിവിജയന്‍ സന്ദര്‍ശിച്ചു. എം.ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന മുഖ്യമന്ത്രി പിറന്നാള്‍ കോടിയുംസമ്മാനിച്ചു.  എം.ടിയുടെ കോഴിക്കോട് നടക്കാവിലെ വീട്ടിലെത്തിയ മുഖ്യമന്ത്രിയോടൊപ്പം മുന്‍ എം.എല്‍.എമാരായഎ പ്രദീപ് കുമാര്‍, പുരുഷന്‍ കടലുണ്ടി തുടങ്ങിയവര്‍ ഉണ്ടായിരുന്നു.സൗഹൃദ സംഭാഷണങ്ങളോടെആരംഭിച്ച കൂടിക്കാഴ്ച ഗൗരവം നിറഞ്ഞ ചര്‍ച്ചകളിലേക്ക് വഴിമാറി.  എം.ടിയുടെ ആരോഗ്യ വിവരങ്ങള്‍ ആരാഞ്ഞായിരുന്നു തുടക്കം. ആരോഗ്യകാര്യങ്ങളിൽശ്രദ്ധവേണമെന്നും എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് മുന്നോട്ടുപോകണമെന്നും മുഖ്യമന്ത്രിപറഞ്ഞു. കോഴിക്കോടിനായി പ്രത്യേകിച്ച് എന്തെങ്കിലും ചെയ്യണമോയെന്ന് മുഖ്യമന്ത്രി അന്വേഷിച്ചപ്പോള്‍ബാബുരാജ് അക്കാദമിയുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തണമെന്ന് എം.ടി പറഞ്ഞു.  നിലവില്‍ നന്നായി പോകുന്നുണ്ടെങ്കിലും കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്. ഇക്കാര്യം മുന്‍ഗണന നല്‍കി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി.  മലയാളം പി.എച്ച്.ഡി നേടിയ ഉദ്യോഗാർഥികള്‍ നിയമനവുമായി ബന്ധപ്പെട്ട് നല്‍കിയ നിവേദനംഎം.ടി മുഖ്യമന്ത്രിക്ക് നല്‍കി. കാല്‍ മണിക്കൂറോളം സൗഹൃദ സംഭാഷണത്തിന് ശേഷമാണ്മുഖ്യമന്ത്രി മടങ്ങിയത്.

ബൈക്കിൽ കറങ്ങി മാല പിടിച്ചുപറി; രണ്ടുപേർ അറസ്റ്റിൽ .

പെരിന്തൽമണ്ണ: ബൈക്കിൽ കറങ്ങിനടന്ന് സ്ത്രീകളുടെ മാല കവർച്ച ചെയ്യുന്ന രണ്ടുപേരെപെരിന്തൽമണ്ണയിൽ അറസ്റ്റ് ചെയ്തു. തൃശൂർ വാടാനപ്പള്ളി മണലൂർ സ്വദേശി ചക്കമ്പിൽ രാജു (46), പുളിക്കൽ സജീവൻ (49) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ചാലിശ്ശേരി, കാട്ടൂർഎന്നിവിടങ്ങളുൾപ്പെടെ തൃശൂർ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽനിന്ന് മാല പൊട്ടിച്ചതിന് രാജുവിന്റെപേരിൽ കേസുണ്ട്. സജീവനും അടിപിടി, കവർച്ച, തട്ടിപ്പ് കേസുകളിൽ പ്രതിയാണ്. തനിച്ച് നടന്നുപോകുന്ന സ്ത്രീകളുടെ മാലയാണ് ഇവർ കവരുന്നത്. ജൂൺ 23ന് വലമ്പൂരിൽറെയിൽവേ ലൈനിന് സമീപം പ്രായമായ സ്ത്രീയുടെ മാല പൊട്ടിച്ച് കവർച്ച നടത്തിയത് ഇവരാണെന്ന്പൊലീസ് അറിയിച്ചു. പ്രതികളെ നടത്തി. വലമ്പൂരിലെത്തിച്ച് തെളിവെടുപ്പ് സംഭവസ്ഥലങ്ങളിലുംപരിസരങ്ങളിലുമുള്ള സി.സി.ടി.വി ദൃശ്യങ്ങൾ, ഇത്തരം കേസുകളിലെ മുൻ പ്രതികളുടെ വിവരങ്ങൾഎന്നിവ ശേഖരിച്ചാണ് അന്വേഷണം നടത്തിയത്. പ്രതികൾ ബൈക്ക് വാടകക്കെടുത്ത് വ്യാജ നമ്പർപ്ലേറ്റ് വെച്ച ശേഷം തൃശൂർ, മലപ്പുറം ജില്ലകളിലെഉൾറോഡുകളിലൂടെ കറങ്ങിനടന്ന് സ്ത്രീകളുടെ മാല കവരുന്നതായി സൂചന ലഭിച്ചിരുന്നു. ഇവരെനിരീക്ഷിച്ചു വരവേ കഴിഞ്ഞ ദിവസം പെരിന്തൽമണ്ണ ടൗണിൽ വെച്ച് ബൈക്ക് സഹിതംപിടികൂടുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. സി.ഐ സി. അലവി, എസ്.ഐ സി.കെ. നൗഷാദ് എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. അന്വേഷണ സംഘത്തിൽ എസ്.ഐ രാജീവൻ, പ്രൊബേഷൻഎസ്.ഐ. ഷൈലേഷ്, ജയമണി, ഉല്ലാസ്, സജീർ എന്നിവരും പെരിന്തൽമണ്ണ ആന്റി നാർക്കോട്ടിക്സ്ക്വാഡും ഉണ്ടായിരുന്നു. പ്രതികളെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ്ചെയ്തു.ശാന്ത മാതാവിന്റെ വീട്ടിൽ പോയി മടങ്ങി വരുമ്പോൾ ബൈക്ക് നിർത്തി മാസ്ക് ധരിച്ച ഒരാൾശാന്തയെ തള്ളി വീഴ്ത്തുകയായിരുന്നു. സഹോദരിയുടെ മകൻ അഖിൽ ഓടിയെത്തിയെങ്കിലുംഅക്രമികൾ കത്തികാട്ടി ഭീഷണിപ്പെടുത്തി ബൈക്കിൽ കടന്നുകളഞ്ഞു. 

മൂക്കുതല ശ്രീ പകരാവൂർ ക്ഷേത്രത്തിൽ കർക്കിടക വാവുബലി നടന്നു .

ചങ്ങരംകുളം: മൂക്കുതല ശ്രീ പകരാവൂർ ക്ഷേത്രത്തിൽ കർക്കിടക വാവുബലി നടന്നു.കൊടക്കാട്ട്സുരേഷ് ബാബു ഇളയതിന്റെ കാർമികത്വത്തിൽ നടന്ന ബലികർമ്മങ്ങളിൽ നാനൂറിലതികം ഭക്തർബലിയിടാനായി എത്തി.കൊടക്കാട്ട് ശിബു ഇളയതിൽ,ക്ഷേത്രകമ്മിറ്റി ഭാരവാഹികളായ വിജയൻനമ്പൂതിരി,വി ചന്ദ്രൻ നായർ,വിജയൻ വാക്കേത്ത്,ഗോവിന്ദൻ,മോഹനൻ,ചന്ദ്രശേഖരൻ,ശ്രീധരമുല്ലപ്പള്ളി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.ക്ഷേത്രം മേൽശാന്തി പൂജാ കർമങ്ങൾക്ക്നേതൃത്വം നൽകി.

അടിപിടിക്കേസിൽപ്പെട്ടയാളെ സ്വാധീനിച്ച് കേസ് നടത്തിത്തരാമെന്ന്  പറഞ്ഞ് വിശ്വസിപ്പിച്ച്ലക്ഷങ്ങൾ തട്ടിയ കേസിൽ രണ്ടുപേർ വളാഞ്ചേരി പോലീസിന്റെ പിടിയിലായി.  

സംഭവത്തിൽ താനൂർ സ്വദേശി ഹസ്കറും പുറമണ്ണൂർ സ്വദേശി സിയാദുമാണ് അറസ്റ്റിലായത്. വലിയകുന്ന് സ്വദേശിയായ ബൈജുവിന്റെ ഭാര്യയുടെ പരാതിയിലാണ് കേസ്. കഴിഞ്ഞ മാസം27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരാതിക്കാരിയുടെ ഭർത്താവായ ബൈജുവുംഅനസെന്നയാളും തമ്മിൽ വാഹനം ഓവർടേക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കംഅടിപിടിയിൽ കലാശിക്കുകയായിരുന്നു. വളാഞ്ചേരി പോലീസിൽ  ഈ അടിപിടിക്കേസ്നിലനിൽക്കെയാണ് താനൂർ ചെറുപുരക്കൽ വീട്ടിൽ ഹസ്കറും  ഇരിമ്പിളിയം പുറമണ്ണൂർ സ്വദേശിഇരുമ്പലയിൽ സിയാദും ബൈജുവിനെ സമീപിച്ചത്. അടിപിടിക്കേസിൽ ബൈജുവിനോടൊപ്പംഉണ്ടായിരുന്നയാൾക്കെതിരെ കേസ് ശക്തമാക്കാമെന്നും കേസിനാവശ്യമായ സൗകര്യങ്ങൾചെയ്തുതരാമെന്ന് പറഞ്ഞുമാണ് സ്വാധീനിച്ചത്. പറഞ്ഞ് വിശ്വസിപ്പിച്ച ഇരുവരും ഇയാളിൽനിന്നും 1 ലക്ഷത്തി 27000 രൂപയോളം കൈക്കലാക്കിയതായും പരാതിയുണ്ട്. കേസിൽ പ്രത്യേകിച്ച്വഴിതിരിവുകൾ ഒന്നും ഉണ്ടാവാത്തതിൽ സംശയം തോന്നിയതോടെയാണ് കബളിപ്പിച്ചതാണെന്ന്മനസിലാക്കാനായത്. തുടർന്നാണ് വളാഞ്ചേരി പോലീസിൽ പരാതി നൽകിയത്.പോലീസിൽപിടിപാടുണ്ടെന്നും മന്ത്രി തലത്തിൽ വരെ സ്വാധീനം ചെലുത്താം എന്നും പറഞ്ഞുമാണ്പരാതിക്കാരനെ ഇരുവരും സ്വാധീനിച്ചതെന്നും പോലീസ് പറയുന്നു. ഇവർക്കെതിരെ നിരവധികേസുകൾ നിലവിലുണ്ടെന്നും പോലീസ് പറഞ്ഞു.ഇതിലെ ഒന്നാം പ്രതിയായ ഹസ്കറിനെ താനൂർപോലീസിന്റെ സഹാത്തോടെ താനൂരിൽ നിന്നും സിയാദിനെ പുറമണ്ണൂർ നിന്നും ആണ് പിടികൂടിയത്. SHO ജിനേഷിനെ കൂടാതെ si മാരായ ഷമീൽ, ഉണ്ണികൃഷ്ണൻ. Scpo പത്മിനി Cpo വിനീതുംപോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

കനലു താണ്ടി കനവു നേടിയവര്‍’ കുടുംബശ്രീയിലൂടെ ജീവിത വിജയം നേടിയവരുടെ അനുഭവകഥ – പുസ്തകം പ്രകാശനം ചെയ്തു 

കുടുംബശ്രീ രജതജൂബിലിയോടനുബന്ധിച്ച് കുടുംബശ്രീ പ്രവര്‍ത്തകരുടെ അനുഭവങ്ങള്‍കോര്‍ത്തിണക്കി കുടുംബശ്രീ ജില്ലാ മിഷന്‍ തയ്യാറാക്കിയ 'കനലു താണ്ടി കനവു നേടിയവര്‍' പുസ്തകം പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനു മോള്‍ ജില്ലാഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ. ഉണ്ണികൃഷ്ണന് കൈമാറിയാണ് പുസ്തകം പ്രകാശനംചെയ്തത്. കുടുംബശ്രീ വഴി ജീവിതത്തില്‍ വിജയം കൈവരിച്ചിട്ടുള്ള സ്ത്രീകളുടെ അതിജീവനകഥകളാണ് പുസ്തകത്തില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാബിറ ടീച്ചര്‍, ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുധാകരന്‍ മാഷ്, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ശാലിനി കറുപ്പേഷ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.സെയ്തലവി, ജില്ലാ പ്രോഗ്രാംമാനേജര്‍ നിഷിദ സൈബൂനി എന്നിവര്‍ പങ്കെടുത്തു.

വൈദ്യുതി മഹോത്സവത്തില്‍ നഞ്ചിയമ്മയ്ക്ക് ജില്ലാഭരണകൂടത്തിന്റെ ആദരം 

ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാരിന്റെ ഊര്‍ജ്ജമന്ത്രാലയം 'ഉജ്ജ്വല്‍ഭാരത്, ഉജ്ജ്വല്‍ ഭവിഷ്യപവര്‍ @ 2047' ആഘോഷ പരിപാടികളുടെ ഭാഗമായി ജില്ലാതലത്തില്‍സംഘടിപ്പിക്കുന്ന വൈദ്യുതി മഹോത്സവത്തിന്റെ ഭാഗമായി മികച്ച പിന്നണി ഗായികയ്ക്കുള്ള 68 -ാംദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ നഞ്ചിയമ്മയെ ജില്ലാഭരണകൂടം ആദരിച്ചു. ജില്ലാഭരണകൂടത്തിന് വേണ്ടി ജില്ലാ കലക്ടര്‍ മൃണ്‍മയീ ജോഷി നഞ്ചിയമ്മയെ പൊന്നാടയണിയിച്ചു. അഡ്വ. എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ മൊമെന്റോ കൈമാറി. വൈദ്യുതി മഹോത്സവ പരിപാടിയുടെ ഉദ്ഘാടനം അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ജില്ലാ കലക്ടര്‍ മൃണ്‍മയീ ജോഷി അധ്യക്ഷയായ പരിപാടിയില്‍ ഊര്‍ജ്ജ രംഗത്തെ നേട്ടങ്ങള്‍കുറിക്കുന്ന വീഡിയോ പ്രദര്‍ശനവും കലാസാംസ്‌കാരിക പരിപാടികളും നടന്നു. അഗളി കിലഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ അഗളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക, അഗളിഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മഹേശ്വരി രവികൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പ്രീത സോമരാജ്, വാര്‍ഡ് അംഗം മിനി, എനര്‍ജി ടെക്‌നോളജിസ്റ്റ്,ഇ.എം.സി ജില്ലാ നോഡല്‍ ഓഫീസര്‍ എം.എ ഇജാസ്, കെ.എസ്.ഇ.ബി.എല്‍ ഷൊര്‍ണൂര്‍ ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ മായതമ്പാന്‍, അട്ടപ്പാടി താലൂക്ക് തഹസില്‍ദാര്‍ ഷാനവാസ് ഖാന്‍, ഭൂരേഖാ തഹസില്‍ദാര്‍ മുഹമ്മദ്എന്നിവര്‍ പങ്കെടുത്തു.

ബസിനു പുറകിൽ ബൈക്ക് ഇടിച്ച് അപകടം 

പടിഞ്ഞാറാങ്ങാടി: പടിഞ്ഞാറാങ്ങാടി തൃത്താല റോഡിൽ കോക്കാട്-മാവിൻ ചുവട്ടിൽ സ്വകാര്യബസ്സിന് പിറകിൽ ബൈക്ക് ഇടിച്ച് പടിഞ്ഞാറങ്ങാടി സ്വദേശിയായ ബൈക്ക് യാത്രികന് പരിക്കേറ്റു. യാത്രക്കാരെ കയറ്റാനും ഇറക്കാനുമായി ബസ്റ്റോപ്പിൽ നിർത്തിയ ബസ്സിന് പിറകിൽ അമിതവേഗത്തിൽ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു.പരിക്കേറ്റ ബൈക്ക് യാത്രികനെ എടപ്പാൾ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു .