കൊളത്തൂർ : കൊളത്തൂരില്‍ വെങ്ങാട് വീട്ടുകാര്‍ പുറത്ത് പോയസമയത്ത് വീടിന്റെ വാതില്‍ തകര്‍ത്ത്45 പവനും 30000 രൂപയും 15000 രൂപയുടെ മൂന്ന് വിലകൂടിയ വാച്ചുകളും യുഎഇ ദിര്‍ഹവുംകവര്‍ച്ച ചെയ്ത കേസില്‍ അന്തര്‍സംസ്ഥാന കവര്‍ച്ചാസംഘത്തിലെ മൂന്നുപേരെ മലപ്പുറംജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസ് ന്റെ നേതൃത്വത്തില്‍ , ഡിവൈഎസ് പിഎം.സന്തോഷ് കുമാര്‍ , കൊളത്തൂര്‍ സി.ഐ.സുനില്‍ പുളിക്കല്‍ എന്നിവരടങ്ങുന്ന പ്രത്യേകഅന്വേഷണ സംഘം അറസ്റ്റ് ചെയ്തു. നിരവധി കവര്‍ച്ചാ കേസുകളിലെ പ്രതികളായ തിരുവനന്തപുരംവട്ടിയൂര്‍കാവ് സ്വദേശിയും പഴയവിളാത്തില്‍ രാജേഷ് എന്ന കൊപ്ര ബിജു(41), കൊല്ലം കടക്കല്‍സ്വദേശി പ്രിയാസധനത്തില്‍ പ്രവീണ്‍ (40), ആലുവ സ്വദേശി ആലുവ നൊച്ചിയ സ്വദേശികുറ്റിനാംകുടി സലീം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നാലിന് പുലര്‍ച്ചെയാണ് കൊളത്തൂര്‍ വെങ്ങാട് ഇല്ലിക്കോട് പാലത്തിനടുത്ത് റോഡരികിലുള്ളവടക്കേക്കര വീടിന്റെ മുന്‍വാതിലിന്റെ പൂട്ട് തകര്‍ത്ത് മോഷണം നടന്നത്. മൂന്നാംതീയ്യതി വൈകിട്ട്ബന്ധുവീട്ടില്‍ പോയി നാലിന് രാവിലെ തിരിച്ചെത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. കൊളത്തൂര്‍പോലീസില്‍ വിവരമറിയിക്കുകയും കേസിന്റെ ഗൗരവം കണക്കിലെടുത്ത് ജില്ലാപോലീസ് മേധാവിഎസ്.സുജിത്ത് ദാസ് ഐപിഎസ് ന്റെ നിര്‍ദ്ദേശപ്രകാരം സി.ഐ.സുനില്‍ പുളിക്കല്‍ ,ജില്ലാ ആന്റിനര്‍ക്കോട്ടിക് സ്‌ക്വാഡ് എന്നിവരെയുള്‍പ്പെടുത്തി പ്രത്യേക സംഘം രൂപീകരിച്ച് സംഭവസ്ഥലത്തുംപരിസരങ്ങളിലും അന്വേഷണം നടത്തിയതില്‍ വ്യാജ നമ്പര്‍ പ്ലേറ്റ് വച്ച് ബൊലേറോ പിക്കപ്പിലുംകാറുകളിലും സംസ്ഥാനത്തുടനീളം മാരകായുധങ്ങളുമായി കറങ്ങിനടന്ന് ആളില്ലാത്ത വീടുകള്‍കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തുന്ന രാജേഷ് എന്ന കൊപ്രബിജു, കടക്കല്‍ പ്രവീണ്‍,സലീംഎന്നിവരുള്‍പ്പെടുന്ന കവര്‍ച്ചനടത്തുന്ന സംഘത്തെ കുറിച്ച് സുചനലഭിക്കുന്നത്.തുടര്‍ന്ന് പ്രതികള്‍ക്ക്വേണ്ടി തിരുവനന്തപുരം,കണ്ണൂര്‍ ,ആലുവ ഭാഗങ്ങളില്‍ അന്വേഷണം നടത്തിയതില്‍ സലീമിനെആലുവ ടൗണില്‍ നിന്നും രാത്രിയില്‍ കൊപ്രബിജുവിനെ പെരിങ്ങാലയിലെ വാടക ഫ്‌ലാറ്റില്‍ നിന്നുംപ്രവീണിനെ ഷൊര്‍ണ്ണൂരില്‍ ഒളിച്ചുതാമസിക്കുന്ന വാടക വീട്ടില്‍നിന്നുംകസ്റ്റഡിയിലെടുക്കുകയുമായിരുന്നു.പ്രതികളെ കൊളത്തൂരെത്തിച്ച് കൂടുതല്‍ ചോദ്യംചെയ്തതിലാണ് അങ്കമാലി,കൊളത്തൂര്‍ ,പെരിന്തല്‍മണ്ണ ,കൊപ്പം,തിരുവനന്തപുരം എന്നിവിടങ്ങളില്‍ആളില്ലാത്ത വീടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ മോഷണങ്ങളുടെ ചുരുളഴിഞ്ഞത്. പ്രതികളെപെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങും.മലപ്പുറം ജില്ലാപോലീസ് മേധാവിഎസ്.സുജിത്ത് ദാസ് ഐ.പി.എസ് ന്റെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ ഡിവൈഎസ്പിഎം.സന്തോഷ് കുമാര്‍ ,കൊളത്തൂര്‍ സി.ഐ.സുനില്‍ പുളിക്കല്‍ ,ജില്ലാ ആന്റി നര്‍ക്കോട്ടിക് സ്‌ക്വാഡുമുള്‍പ്പെടുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്
പേവിഷ നിർമ്മാർജ്ജന യജ്ഞത്തിന് എടയൂരിൽ തുടക്കമായി.
വളാഞ്ചേരി: എടയൂർ ഗ്രാമപഞ്ചായത്തിലെ വളർത്തുനായകൾക്കും, പൂച്ചകൾക്കുംപേവിഷബാധക്കെതിരെയുള്ള പ്രതിരോധ കുത്തിവെപ്പിന് തുടക്കമായി. ബുധൻ, വ്യാഴംദിവസങ്ങളിലായി രാവിലെ 10 മുതൽ 5 വരെ എടയൂർ മൃഗാശുപത്രിയിലാണ് ക്യാമ്പ് നടന്നു വരുന്നത്. ആരോഗ്യമുള്ളതും മൂന്ന് മാസത്തിന് മുകളിൽ പ്രായമുള്ളതുമായ എല്ലാ നായകളേയും കുത്തിവെപ്പിന്വിധേയമാക്കുന്നതാണ്. വാക്സിൻ നൽകിയ നായകൾക്ക് മാത്രമെ ലൈസൻസ് ലഭ്യമാകുകയുള്ളൂ . ഇക്കാര്യം ഉടമസ്ഥർ ശ്രദ്ധിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
ഹയർ സെക്കൻ്ററി സ്കൂൾ ഫുട്ബോൾ അക്കാദമിയുടെ ഉദ്ഘാടനം റിട്ട എസ്.പി അബ്ദുൽ കരീംനിർവഹിച്ചു.
വളാഞ്ചേരി ഹയർ സെക്കൻ്ററി സ്കൂൾ ഫുട്ബോൾ അക്കാദമിയുടെ ഉദ്ഘാടനം റിട്ട എസ്.പിഅബ്ദുൽ കരീം നിർവഹിച്ചു.നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ അധ്യക്ഷത വഹിച്ചു. സന്തോഷ് ട്രോഫി ഫുട്ബോൾ താരം മുഹമ്മദ് സഫ് നാദിന് സ്കൂൾ മാനേജർ സി.എച്ച്. അബൂയൂസഫ് ഗുരുക്കൾ ഉപഹാരം കൈമാറി. ഫുട്ബാൾ അക്കാദമിക്കുള്ള ജേഴ്സി വളാഞ്ചേരി സർവീസ്സഹകരണ ബാങ്ക് പ്രസിഡൻറ് സി.കെ. അബ്ദുൽ നാസർ കൈമാറി.നഗരസഭ സ്ഥിര സമിതിഅധ്യക്ഷൻ മുജീബ് വാലാസി, നഗരസഭ കൗൺസിലർ കെ.വി. ഉണ്ണികൃഷ്ണൻ, പ്രൈമറി എച്ച്.എംഫോറം സെക്രട്ടറി വി.പി. അബ്ദുറഹ്മാൻ, മാനേജ്മെൻറ് കമ്മിറ്റി അംഗം വി. ഗോപാലകൃഷ്ണൻ, പി.ടി.എ പ്രസിഡൻ്റ് നസീർ തിരൂർക്കാട്, വൈ. പ്രസിഡൻ്റ് കെ.പി. അബ്ദുൽ കരീം, ഗേൾസ്എച്ച്.എസ്, എസ് പ്രിൻസിപ്പൽ വി.കെ. പ്രീത, പ്രധാനധ്യാപിക പി.കെ. പ്രേമ, ഫുട്ബോൾ അക്കാദമികോച്ച് മുഹമ്മദ് അൻസാർ, കൺവീനർ കെ.ടി. സജിത്ത്, വിവിധ സ്കൂൾ പി.ടി.എ പ്രസിഡൻറ്മാരായ യാസർ അറഫാത്ത്, സി. രാജേഷ്, മമ്മു മച്ചിഞ്ചേരി, അബ്ദുള്ള കുട്ടി മച്ചിഞ്ചേരി, എടയൂർ കെ.എം.യു.പി.സ്കൂൾ പ്രധാനധ്യാപകൻ കെ.ആർ. ബിജു, ഹമീദ് പാണ്ടികശാല , പി. നൗഷാദ്, വി. അബ്ദുസമദ് , കെ.പ്രേംരാജ് എന്നിവർ സംബന്ധിച്ചു. സ്റ്റാഫ് സെക്രട്ടറി സുരേഷ് പൂവാട്ടു മീത്തൽസ്വാഗതവും, പ്രധാനധ്യാപിക സി.ആർ. ശ്രീജ നന്ദിയും പറഞ്ഞു.
അന്തർ ജില്ലാ മോഷ്ടാവ് കാർലോസ് അനിൽകുമാർ പിടിയിൽ
വടക്കൻ കേരളത്തിലുടനീളം ഭവനഭേദനം നടത്തുന്ന അന്തർ സംസ്ഥാന മോഷ്ടാവ് മലപ്പുറം മഞ്ചേരിസ്വദേശി അരീക്കാട് വീട്ടിൽ അനിൽകുമാർ എന്ന കാർലോസ്(60) വളാഞ്ചേരി പോലീസിന്റെപിടിയിലായി. ഓണ ദിവസങ്ങളിൽ കുടുംബാംഗങ്ങളുടെ അടുത്തേക്ക് പൂട്ടിയിട്ട് പോകുന്ന വീടുകൾ തിരഞ്ഞുപിടിച്ച് മോഷണം നടത്തുന്ന പ്രകൃതക്കാരാണ് ഈ മോഷ്ടാവ്.ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിവളാഞ്ചേരി കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് പുറകുവശമുള്ള ബാലമുരളി നിവാസിൽ അഭിനന്ദിന്റെവീടാണ് കുത്തിത്തുറന്ന് മോഷണം നടത്തിയത്. വീട്ടിൽ സൂക്ഷിച്ചിരുന്ന 80,000 രൂപയും അന്ന് കളവ്ചെയ്തു കൊണ്ടുപോയി. തുടർന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസിന്റെനിർദ്ദേശാനുസരണംതിരൂർ ഡിവൈഎസ്പി വി വി ബെന്നിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ്ടീമിന്റെ സഹായത്തോടെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സിസിടിവിയിൽ ലഭിച്ചഅവ്യക്തമായ പ്രിന്റ് ഡെവലപ്പ് ചെയ്താണ് ഇയാളിലേക്ക് പോലീസ് എത്തിച്ചേർന്നത്. ഷൊർണൂരിൽനിന്നും പിടികൂടിയ പ്രതിയെ ചോദ്യം ചെയ്തതിൽ കൂറ്റനാട്, തൃത്താല, വടക്കാഞ്ചേരി,ഷൊർണുർചങ്ങരംകുളം എന്നിവിടങ്ങളിൽ 10 ദിവസം മുമ്പ് മാത്രം ഒറ്റപ്പാലം ജയിലിൽ നിന്ന് ഇറങ്ങിയ പ്രതിമോഷണങ്ങൾ ചെയ്തതായി സമ്മതിച്ചിട്ടുണ്ട്. ഇയാൾക്ക് മുമ്പ് പെരിന്തൽമണ്ണ, നിലമ്പൂർ, പട്ടാമ്പിഒറ്റപ്പാലം,ആലത്തൂർ ഹേമാംബിക നഗർ, കോഴിക്കോട്,നല്ലളം, എന്നീ പോലീസ് സ്റ്റേഷനുകളിൽകളവ് കേസുകൾ ഉണ്ടായിരുന്നു. ഇയാളെ പിടികൂടിയ പോലീസ് സംഘത്തിൽ വളാഞ്ചേരിഇൻസ്പെക്ടർ കെ ജെ ജിനേഷ്, സബ് ഇൻസ്പെക്ടർ സോമസുന്ദരൻ, എ എസ് ഐ ബിജു, സീനിയർ സിവിൽ പോലീസ് ഓഫീസർ മനോജ് എന്നിവരും ഉണ്ടായിരുന്നു.
*മദ്രസകളും ജാറങ്ങളും കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന അന്തർസംസ്ഥാന മോഷ്ടാവ്പൊന്നാനിയിൽ പിടിയിൽ*
പൊന്നാനി: ജാറം കമ്മിറ്റി ഓഫിസുകളും മദ്റസകളും കേന്ദ്രീകരിച്ച് മോഷണം നടത്തിയ അന്തർസംസ്ഥാന മോഷ്ടാവ് അറസ്റ്റിൽ. വയനാട് അമ്പലവയൽ തെമ്മിനി മല സ്വദേശി ഷംസാദിനെയാണ്(34) പൊന്നാനി സി.ഐ വിനോദ് വലിയാറ്റൂരിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടിലെ ദിണ്ഡിഗലിൽ നിന്നാണ് പിടിയിലായത്.സംസ്ഥാനത്തെ വിവിധ ജില്ലകളിലും മറ്റുസംസ്ഥാനങ്ങളിലും നിരവധി മോഷണങ്ങൾ നടത്തിയ കേസിലാണ് അറസ്റ്റ് ചെയ്തത്. പുതുപൊന്നാനി മസാലിഹുൽ ഇസ്ലാം സംഘം ഓഫിസിന്‍റെ വാതിൽ കുത്തിത്തുറന്ന് 2,60,000 രൂപമോഷ്ടിച്ച കേസിലാണ് പിടിയിലായത്. തമിഴ്നാട്ടിലെ ദിണ്ഡിഗൽ വേദ സന്തൂരിലെ മസ്ജിദിലെ ഭണ്ഡാരം കുത്തിത്തുറന്ന കേസിൽ ഇയാളെദിണ്ഡിഗൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ദിണ്ഡിഗൽ പൊലീസുമായി പൊന്നാനി സി.ഐബന്ധപ്പെട്ടാണ് പൊന്നാനിയിലെത്തിച്ചത്. ചോദ്യം ചെയ്യലിൽ മമ്പുറം മഖാം, പാണ്ടിക്കാട് മദ്റസ കമ്മിറ്റി ഓഫിസ്, ആലപ്പുഴയിലെ അമ്പലപ്പുഴമദ്റസ എന്നിവിടങ്ങളിൽ ഉൾപ്പെടെ 20ഓളം സ്ഥലങ്ങളിൽ മോഷണം നടത്തിയതായികണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു. സി.സി.ടി.വി ഉള്ളിടങ്ങളിൽ പോലും ദൃശ്യങ്ങൾ മറക്കാതെയാണ് പ്രതി മോഷണം നടത്തിയിരുന്നത്. മോഷ്ടിച്ച തുകയിലെ വലിയൊരു ഭാഗം അനാഥാലയങ്ങൾക്ക് സംഭാവന ചെയ്യുന്നതാണ് രീതിയെന്ന്ഇയാൾ പൊലീസിനോട് പറഞ്ഞു.മോഷണക്കേസിൽ രണ്ട് തവണ ജയിൽ ശിക്ഷഅനുഭവിച്ചിട്ടുണ്ടെന്നും പൊന്നാനി സി.ഐ വിനോദ് വലിയാറ്റൂർ പറഞ്ഞു. പ്രതിയെ ബുധനാഴ്ചകോടതിയിൽ ഹാജരാക്കി ദിണ്ഡിഗൽ ജയിലിൽ റിമാൻഡ് ചെയ്യും.
*പി.നന്ദിതയെ ബാലസംഘം എടപ്പാൾ ഏരിയ കമ്മിറ്റി അനുമോദിച്ചു*
എടപ്പാൾ: നീറ്റ് പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടിയ പി.നന്ദിതയെ ബാലസംഘം എടപ്പാൾഏരിയ കമ്മിറ്റി അനുമോദിച്ചു. ബാലസംഘം മലപ്പുറം ജില്ലാ സെക്രട്ടറി ആയിഷ ഷഹ് മ ഏരിയകമ്മിറ്റിക്ക് വേണ്ടി നന്ദിതയ്ക്ക് മൊമെന്റോ സമ്മാനിച്ചു. കഠിനപ്രയത്നത്തിലൂടെ ഈ നേട്ടം കൈവരിച്ചനന്ദിതയുടെ പഠന മികവിനെ ജില്ലാ സെക്രട്ടറി മുക്തകണ്ഠം പ്രശംസിച്ചു. ബാലസംഘം ജില്ലാപ്രസിഡന്റ് അഭിനവ്, ജില്ലാ ജോയിന്റ് സെക്രട്ടറി ശ്രീകാന്ത്, ജില്ലാ വൈസ് പ്രസിഡന്റ് രോഹിത്, എക്‌സിക്യൂട്ടീവ് അംഗം അർജുൻ, എടപ്പാൾ ഏരിയ സെക്രട്ടറി രേവതി, ഏരിയ പ്രസിഡന്റ് അനാമിക, ഏരിയ കൺവീനർ ടി.കെ.സൂരജ്, കോർഡിനേറ്റർ പ്രബീഷ്, ജോയിന്റ് കൺവീനർ പ്രവീൺ, ശ്രീമതിതവനൂർ, എ.പി. സുബ്രു, അനുരാഗ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
*മാധ്യമ പ്രവർത്തകനും എടപ്പാൾ പൂക്കരത്തറ സ്വദേശിയുമായ പി പി സലീമിന് പുരസ്‌കാരം*
എടപ്പാൾ:മാധ്യമ പ്രവർത്തകനും എടപ്പാൾ പൂക്കരത്തറ സ്വദേശിയുമായ പി പി സലീമിന്പുരസ്‌കാരം.തൃശ്ശൂർ പൂരത്തിനോട് അനുബന്ധിച്ച് അനിമൽ ടാക്സ് ഫോഴ്സ് ഏർപ്പെടുത്തിയ ഇ ആർജാനകി കൃഷ്ണൻ സ്മാരക അവാർഡിന് കൈരളി ടിവി തൃശ്ശൂർ സീനിയർ ക്യാമറാമാനും എടപ്പാൾപൂക്കരത്തറ സ്വദേശിയുമായ പി പി സലിം അർഹനായി. 10001 രൂപയും പ്രശസ്തിപത്രവും ദേശീയ ആന ദിനമായഒക്ടോബർ നാലിന് തൃശ്ശൂർ വച്ച് സമ്മാനിക്കും. പൂരദിവസം എഴുന്നള്ളത്തിന് കൊണ്ടുവന്ന ഇടഞ്ഞആനയുടെ ദൃശ്യങ്ങൾ സാഹസികമായി പകർത്തിനാണ് പിപി സലീമിനെ അവാർഡ്അർഹനാക്കിയത്.
*ഓണാഘോഷവും സ്നേഹാദരവും നടത്തി.*
ചങ്ങരംകുളം: ആലംകോട് അട്ടേകുന്ന് പ്രവർത്തിക്കുന്ന സംഘം ആർട്സ് - സ്പോർട്സ് ക്ലബ്ബ് & വായനശാലയുടെ നേതൃത്വത്തിൽ കേരള മുഖ്യമന്ത്രിയുടെ 2022 ലെ പോലീസ് മെഡലിന്അർഹനായ നാസർ ആലംകോടിന് ക്ലബ്ബിന്റെ സ്നേഹാദരം. ജി എൽ പി സ്കൂൾ ഓഡിറ്റോറിയത്തിൽവെച്ച് നടന്ന പരിപാടി ക്ലബ്ബ് സെക്രട്ടറി രതീഷ് കുമാർ കെ.ആർ സ്വാഗതം പറഞ്ഞു. ഹർഷ പ്രാർത്ഥനാഗീതം ആലപിച്ചു. ക്ലബ്ബ് പ്രസിഡണ്ട് സി. കെ പ്രസാദ് അധ്യക്ഷത വഹിച്ച പരിപാടി ജില്ലാ പഞ്ചായത്ത്മെമ്പർ ആരിഫാ നാസർ ഉദ്ഘാടനം ചെയ്തു. ശ്രീ ശിവശങ്കരൻ മാസ്റ്റർ ക്ലബ്ബിന്റെ സ്നേഹാദരം നാസറിന് നൽകി. വാർഡ് മെമ്പറും ആലംകോട്ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ ചെയർമാനുമായ സി. കെ പ്രകാശൻ, സി.കെ സുരേഷ്ബാബു, എം.വി രവീന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു. ക്ലബ്ബ് എക്സിക്യൂട്ടീവ് അംഗം അമീർ ഒ.വിനന്ദി പ്രകാശിപ്പിച്ചു. നാട്ടിലെ മുതിർന്നവരുടെയും കുട്ടികളുടെയും ഓണാഘോഷ പരിപാടികളായ പൂക്കള മത്സരം, മൈലാഞ്ചി ഇടൽ, ചവിട്ട് കളി, തിരുവാതിര കളി, നാടൻ പാട്ട്, ഓണപ്പാട്ട്, ഡാൻസ്, കസേര കളി, സ്പൂൺ റൈസ്, കുപ്പിയിൽ വെള്ളം നിറയ്ക്കൽ, സുന്ദരിക്ക് പൊട്ടുതൊടൽ എന്നീ പരിപാടികളുംമത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനദാനവും, പങ്കെടുത്തവർക്ക് പ്രോത്സാഹന സമ്മാനങ്ങളുംനൽകി. പരിപാടികൾക്ക് എ. പി വേലായുധൻ, അറമുഖൻ, എ.കെ വേലായുധൻ, നിധിൻ പി, ജിഷ്ണു.എം, ഹർഷ കെ എന്നിവർ നേതൃത്വം നൽകി.
*വികസനരേഖ പ്രകാശനം ചെയ്തു*
കോങ്ങാട് പഞ്ചായത്ത് ജനകീയാസൂത്രണത്തിന്റെ 25 വര്‍ഷത്തെ ചരിത്രങ്ങളെ കുറിച്ചുള്ളപഞ്ചായത്ത് വികസനരേഖ പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. സേതുമാധവന്‍ പ്രകാശനംചെയ്തു. പഞ്ചായത്ത് സെക്രട്ടറി ടി. അജിത്ത് ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് എം.പി. ബിന്ദു, ജില്ലാപഞ്ചായത്തംഗം കെ. പ്രശാന്ത്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പി. കൃഷ്ണന്‍കുട്ടി, കെ.ടി. ശശിധരന്‍, ബിജുമോള്‍, പഞ്ചായത്ത് സെക്രട്ടറി മിനി എന്നിവര്‍ പങ്കെടുത്തു.
പ്ലസ് ടു വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
കോഴിക്കോട് : പ്ലസ് ടു വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അത്തോളി പറമ്പത്ത് ബഷീറിന്റെ മകൾ ഖദീജ റെഹ്ഷയെ (17)യാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അത്തോളി ഗവ.ഹയർ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ്. ഇന്നലെ രാത്രി പതിനൊന്നോടെയാണു സംഭവമെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം…

