250 കുടുംബങ്ങള്‍ക്ക് സൗരോര്‍ജ്ജ റാന്തല്‍ വിളക്കുകള്‍ ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന 'പട്ടികജാതി കുടുംബങ്ങള്‍ക്ക് റാന്തല്‍ വിതരണം' പദ്ധതിയോടനുബന്ധിച്ച് 250 കുടുംബങ്ങള്‍ക്ക് സൗരോര്‍ജ്ജ റാന്തല്‍ വിളക്കുകള്‍ വിതരണംചെയ്തു. ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതിവികസന വകുപ്പിന്റെ 8.74 ലക്ഷം രൂപ ചെലവില്‍ മൊബൈല്‍ ചാര്‍ജിങ് പോര്‍ട്ട്, റേഡിയോഎന്നിവയോടുകൂടിയ റാന്തല്‍ വിളക്ക് ആണ് വിതരണം ചെയ്തത്. ബ്ലോക്ക് പഞ്ചായത്തിന് കീഴിലെഎട്ട് ഗ്രാമപഞ്ചായത്തുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ബി.പി.എല്‍. കുടുംബാംഗങ്ങളായ പട്ടികജാതിവിഭാഗക്കാരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന പരിപാടിയുടെ വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ് രജനി ബാബു നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് കെ.സി. ബിനു അധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.വി. കുട്ടികൃഷ്ണന്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റിചെയര്‍പേഴ്‌സണ്‍ എസ്. അലീമ, പുതുക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന, കണ്ണമ്പ്രഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമതി, പട്ടികജാതി വികസന ഓഫീസര്‍ ചക്രാധരന്‍, ബ്ലോക്ക്പഞ്ചായത്ത് പ്രതിനിധികള്‍ പങ്കെടുത്തു.
കണ്ണൻ പന്താവൂരിന് സ്നേഹാദരവ്.
എടപ്പാൾ: കേരളകൗമുദി എടപ്പാൾ ലേഖകനും പ്രസ്സ് ഫോറം സെക്രട്ടറിയുമായ കണ്ണൻ പന്താവൂരിനെആദരിച്ചു. കേരള പത്രപ്രവർത്തക അസോസിയേഷൻ കൊല്ലം ജില്ലാ സമ്മേളനമാണ് ആദരവ്നൽകിയത്. 20 വർഷത്തോളമായി മാധ്യമ രംഗത്തുള്ള ഇദ്ദേഹം കേരള പത്രപ്രവർത്തകഅസോസിയേഷൻ്റെ സംസ്ഥാന സെക്രട്ടറി കൂടിയാണ്.ചടയമംഗലം സംസ്ഥാന മണ്ണ്ഗവേഷണ കേന്ദ്രത്തിൽ വെച്ച് നടത്തിയ ജില്ലാസമ്മേളനത്തിൽ കൊല്ലം ജില്ലാ കമ്മറ്റിയുടെ സ്നേഹാദരവ് മുൻ എം.പി.യും ഗുരുവായൂർ ദേവസ്വംബോർഡ് മെമ്പറുമായ ചെങ്ങറ സുരേന്ദ്രനിൽ നിന്നും ഏറ്റുവാങ്ങി.പ്രൗഢോജ്വലമായി നടന്നചടങ്ങിൽ വിവിധ സെഷനുകളിൽ നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിച്ചു.
*പ്ലസ് വണ്‍ സീറ്റ്; യഥാര്‍ത്ഥ കണക്ക് സര്‍ക്കാറിന് നല്‍കണമെന്ന് മന്ത്രി വി. അബ്ദുറഹിമാന്‍*
മലപ്പുറം: മലപ്പുറം ജില്ലയിലെ പ്ലസ് വണ്‍ സീറ്റ് സംബന്ധിച്ച് യഥാര്‍ത്ഥ കണക്കുകള്‍ സര്‍ക്കാറിന്അടിയന്തിരമായി സമര്‍പ്പിക്കാന്‍ ഹയര്‍സെക്കണ്ടറി റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍ദ്ദേശം നല്‍കി. ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്ന ജില്ലാ വികസനസമിതി യോഗത്തിലാണ് നിര്‍ദ്ദേശം നല്‍കിയത്. ജില്ലയില്‍ നിന്നും ഉപരി പഠനത്തിന് അര്‍ഹതനേടിയവര്‍, പ്ലസ് വണ്‍ പ്രവേശനത്തിനായി ആകെ അപേക്ഷിച്ചവര്‍, ഇതു വരെ അലോട്ട്‌മെന്റില്‍പ്രവേശനം നേടിയവര്‍, പ്രവേശനം കാത്തിരിക്കുന്നവര്‍, ലഭ്യമായ സീറ്റുകള്‍, ജില്ലയില്‍ നിന്നും മറ്റുജില്ലകളില്‍ അപേക്ഷ സമര്‍പ്പിച്ചവര്‍, മറ്റു ജില്ലകളില്‍ നിന്ന് ജില്ലയില്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ തുടങ്ങിവിശദ വിവരങ്ങള്‍ ലഭ്യമാക്കാനാണ് നിര്‍ദ്ദേശം നല്‍കിയത്. വികസന സമിതി യോഗത്തില്‍ ജില്ലയിലെഎം.എല്‍.എമാര്‍ പ്ലസ് വണ്‍ സീറ്റ് സംബന്ധിച്ച് സംശയങ്ങള്‍ ഉന്നയിച്ചിരുന്നു. ഹയര്‍സെക്കണ്ടറിവിഭാഗം ഐ.സി.ടി സെല്‍ നല്‍കിയ കണക്കുകള്‍ പ്രകാരം ജില്ലയില്‍ 373 പ്ലസ് വണ്‍ സീറ്റുകള്‍അധികമാണ്. എന്നാല്‍ ജില്ലയില്‍ പ്ലസ് വണ്‍ സീറ്റ് ക്ഷാമമുണ്ടെന്നത് യാഥാര്‍ത്ഥ്യവുമാണ്. അധികസീറ്റുകളുള്ള ജില്ലയില്‍ എങ്ങിനെ അഡീഷണല്‍ ബാച്ച് നല്‍കാന്‍ കഴിയും?. സമഗ്രവുംസത്യസന്ധവുമായ വിവരങ്ങള്‍ നല്‍കാതെ സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കുന്ന പ്രവണതശരിയല്ലെന്നും മന്ത്രി പറഞ്ഞു. ഹയര്‍സെക്കണ്ടറി മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ഫയലുകള്‍ തീര്‍പ്പാക്കുന്നതില്‍ കാലതാമസം നേരിടുന്നുണ്ട്. ഫയല്‍ സംബന്ധിച്ചഅന്വേഷണങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കുന്നില്ലെന്ന പരാതിയും പരിഹരിക്കാന്‍ മന്ത്രിആവശ്യപ്പെട്ടു. ഭാരത് മാല പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നതിനുള്ള നഷ്ടപരിഹാര പാക്കേജ് സംബന്ധിച്ച് കൃത്യമായവിവരം പൊതുജനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും നല്‍കുന്നതിനായി ജനപ്രതിനിധികളെപങ്കെടുപ്പിച്ച് യോഗം ചേരണമെന്ന് പി.കെ ബഷീര്‍ എം.എല്‍.എ ആവശ്യപ്പെട്ടു. സഹകരണബാങ്കുകളുടെ ക്ലാസിഫിക്കേഷന്‍, ബൈലോ അംഗീകാരം നല്‍കല്‍ തുടങ്ങിയവ സംബന്ധിച്ചഫയലുകള്‍ തീര്‍പ്പാക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. ലഹരി ഉപയോഗം തടയുന്നതിനായി ഭാഗമായി പബ്ലിക് റിലേഷന്‍സ് വകുപ്പ്, ആരോഗ്യ വകുപ്പ്, തദ്ദേശസ്ഥാപനങ്ങള്‍, പൊലീസ്, എക്‌സൈസ്, വിദ്യാഭ്യാസ വകുപ്പ്, കോളേജുകള്‍, എന്‍.സി.സി, എസ്.പി.സി തുടങ്ങിയവ ചേര്‍ന്ന് സംയുക്തമായി പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ജില്ലാ കളക്ടര്‍വിആര്‍ പ്രേംകുമാര്‍ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനായുള്ള പഞ്ചായത്ത് തല ആക്ഷന്‍കമ്മിറ്റിയും ഇതിനായി രൂപീകരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനുംഎംപ്ലോയ്‌മെന്റ്, പി.എസ്.സി രജിസ്‌ട്രേഷനുമായി പഞ്ചായത്ത് തലങ്ങളില്‍ ഐ.ടി മിഷന്റെനേതൃത്വത്തില്‍ വിവിധ വകുപ്പുകള്‍ ചേര്‍ന്ന് ക്യാമ്പുകള്‍ സംഘടിപ്പിക്കും. വ്യവസായവികസനത്തിനായി സ്വകാര്യ മേഖലയുടെ പങ്കാളിത്തം ആവശ്യമാണെന്നു വിലയിരുത്തി സ്വകാര്യമേഖലയില്‍ വ്യവസായ എസ്റ്റേറ്റുകള്‍ ആരംഭിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിന്റെഭാഗമായി ജില്ലയില്‍ കുറ്റിപ്പുറത്ത് സ്വകാര്യ വ്യവസായ എസ്റ്റേറ്റ് ആരംഭിക്കുന്നതിന് അനുമതിതേടിയിട്ടുണ്ട്. പ്രകൃതി സൗഹൃദമായ ഇത്തരത്തലുള്ള കൂടുതല്‍ സ്വകാര്യ വ്യവസായ എസ്റ്റേറ്റുകള്‍ജില്ലയിലെ ഓരോ നിയോജമണ്ഡലത്തിലും ആരംഭിക്കാന്‍ ശ്രമം നടത്തുമെന്നും കളക്ടര്‍ യോഗത്തില്‍പറഞ്ഞു. ജില്ലാ കളക്ടര്‍, ജില്ലാ പൊലീസ് മേധാവി, എം.എല്‍.എമാര്‍ എന്നിവരടങ്ങുന്ന സമിതിയുടെ യോഗംമൂന്നു മാസത്തിലൊരിക്കല്‍ വിളിച്ചു ചേര്‍ക്കണമെന്നും യോഗത്തില്‍ എം.എല്‍.എമാര്‍ ആവശ്യപ്പെട്ടു. കിഫ്ബി വഴി നിര്‍മിച്ച പല സ്‌കൂളുകള്‍ക്കും കെട്ടിട നമ്പര്‍ നല്‍കുന്നതിന് പല പഞ്ചായത്തുകളും പലമാനദണ്ഡങ്ങളാണ് സ്വീകരിക്കുന്നതെന്നും ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നതായും ടി.വി ഇബ്രാഹിംഎം.എല്‍.എ ചൂണ്ടിക്കാട്ടി. കെട്ടിടം നിര്‍മിച്ചിട്ടും അദ്ധ്യയനം തുടങ്ങാന്‍ കഴിയാത്തത് അദ്ധ്യാപകതസ്തികകള്‍ നഷ്ടപ്പെടാന്‍ ഇടയാക്കുന്നു. ഇക്കാര്യത്തില്‍ പൊതു മാനദണ്ഡം പാലിക്കണമെന്നുംതദ്ദേശ വകുപ്പ് എഞ്ചിനീയറിംഗ് വിഭാഗത്തോട് എം.എല്‍.എ ആവശ്യപ്പെട്ടു. ജില്ലയില്‍ തകര്‍ന്നദേശീയപാതകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ആളില്ലാത്ത സ്ഥിതിക്ക്പരിഹാരമുണ്ടാവണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. മലപ്പുറം വിദ്യാഭ്യാസ ഉപജില്ലയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യൂണിഫോം ലഭിക്കാത്തതിന്കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പി. ഉബൈദുല്ല എം.എല്‍.എആവശ്യപ്പെട്ടു. യഥാസമയം യൂണിഫോം സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക്വന്ന വീഴ്ചയാണ് യൂണിഫോം ലഭിക്കാതിരിക്കുന്നതിനിടയാക്കിയതെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍പറഞ്ഞു. മതിയായ കെട്ടിട സൗകര്യമില്ലാത്തതായി മഞ്ചേരി ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍, പൊന്മുണ്ടം ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്നിവയാണ് ജില്ലയിലുള്ളതെന്നും ഈ സ്‌കൂളുകളില്‍ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്നും എം.എല്‍.എയുടെ ചോദ്യത്തിനുത്തരമായി വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. മഞ്ചേരി- ഒലിപ്പുഴ റോഡിലെ കുഴികള്‍ നികത്തുന്നതിന് ടെണ്ടര്‍ വിളിച്ചിട്ട് ആരും പങ്കെടുത്തില്ലെന്നുംടീ ടെണ്ടര്‍ ചെയ്തിട്ടുണ്ടെന്നും യു.എ ലത്തീഫ് എം.എല്‍.എയുടെ ചോദ്യത്തിനുത്തരമായിപൊതുമരാമത്ത് വകുപ്പ് അറിയിച്ചു. ജില്ലയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിന് കെ.എസ്.ഇ.ബി ചാര്‍ജിംഗ് സ്റ്റേഷനുകള്‍എത്രയും പെട്ടെന്ന് സ്ഥാപിക്കണമെന്ന് കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. തീരദേശഹൈവേയില്‍ പെട്ട പറവണ്ണ സീവാള്‍ റോഡ് പ്രവൃത്തി ദ്രുതഗതിയിലാക്കാനുള്ള നടപടിസ്വീകരിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. അനാവശ്യ സാങ്കേതിക വാദങ്ങള്‍ നിരത്തി വികസനം തടസ്സപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെനടപടിയെടുക്കണമെന്ന് പി. നന്ദകുമാര്‍ എം.എല്‍.എ യുടെ പ്രതിനിധി ആവശ്യപ്പെട്ടു. യോഗത്തില്‍ ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ പി. ഉബൈദുല്ല, പി.കെ ബഷീര്‍, ടി.വി ഇബ്രാഹിം, കെ.പി.എ മജീദ്, പി. അബ്ദുല്‍ ഹമീദ്, പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍, കുറുക്കോളി മൊയ്തീന്‍, യു.എ ലത്തീഫ്, നജീബ് കാന്തപുരം, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മാഈല്‍ മൂത്തേടം, പെരിന്തല്‍മണ്ണ സബ് കളക്ടര്‍ ശ്രീധന്യസുരേഷ്, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എന്‍.എം മെഹറലി, മലപ്പുറം നഗരസഭാ ചെയര്‍മാന്‍മുജീബ് കാടേരി, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.ബി ബാബു കുമാര്‍, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ് അഡ്വ. കാരാട്ട് അബ്ദുറഹിമാന്‍, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ പ്രതിനിധി അഷ്‌റഫ്കോക്കൂര്‍, പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എയുടെ പ്രതിനിധി ഉബൈദ്, പി.വി അബ്ദുള്‍ വഹാബ്എം.പിയുടെ പ്രതിനിധി അഡ്വ. പി അബുസിദ്ധീഖ്, രാഹുല്‍ ഗാന്ധി എം.പിയുടെ പ്രതിനിധി വി.എസ്ജോയി, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ
എം.വി.ഗോവിന്ദന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി. കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാനസെക്രട്ടറി പദവിയില്‍ നിന്ന് മാറിയതോടെയാണ് മന്ത്രി എം.വി.ഗോവിന്ദനെ സെക്രട്ടറിയായിതെരഞ്ഞെടുത്ത്. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗങ്ങളായ പ്രകാശ് കാരാട്ട്, എം.എ.ബേബി എന്നിവര്‍ പങ്കെടുത്തുകൊണ്ട് ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ്തീരുമാനം.ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കോടിയേരി ബാലകൃഷ്ണന്‍ തന്നെ സെക്രട്ടറി സ്ഥാനംസ്വയം ഒഴിയുകയായിരുന്നു. പുതിയ സെക്രട്ടറിയെ തീരുമാനിക്കുന്നതിന്റെ ഭാഗമായി വിശ്രമത്തില്‍കഴിയുന്ന കോടിയേരിയെ രാവിലെ സിപിഐഎം നേതാക്കള്‍ എകെജി ഫ്‌ലാറ്റിലെത്തി കണ്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗം എം.എ.ബേബിഎന്നിവരാണ് കോടിയേരിയെ സന്ദര്‍ശിക്കാനെത്തിയത്. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗംഅവസാനിച്ച ശേഷമാണ് നേതാക്കള്‍ കോടിയേരിയുടെ ഫ്‌ലാറ്റില്‍ എത്തിയത്. തുടര്‍ന്ന് ചേര്‍ന്ന്സംസ്ഥാന കമ്മിറ്റിയിലാണ് പുതിയ സെക്രട്ടറി തീരുമാനം.
ചങ്ങരംകുളം വളയംകുളത്ത് സ്വകാര്യ ബസിൽ വിദ്യാർത്ഥികൾക്ക് നേരെ കണ്ടക്ടറുടെ അക്രമം
ചങ്ങരംകുളം: വളയംകുളത്ത് സ്വകാര്യ ബസിൽ വിദ്യാർത്ഥികൾക്ക് നേരെ കണ്ടക്ടറുടെ അക്രമം.പെരുമ്പിലാവ് അൻസാർ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളെയാണ് കണ്ടക്ടർ മർദ്ധിച്ചത്.സംഭവത്തിൽ ബസണ്ടക്ടറെ ചങ്ങരംകുളം പോലീസ് കസ്റ്റഡിയിൽ എടുത്തു. തൃശ്ശൂർ കോഴിക്കോട് റൂട്ടിലോടുന്ന ജോണിച്ചൻ ബസിലെ കണ്ടക്ടർ സുബൈദിനെയാണ്ചങ്ങരംകുളം പോലീസ് കസ്റ്റഡിയിൽ എടുത്തത്.ശനിയാഴ്ച കാലത്ത് എട്ട് മണിയോടെയാണ് സംഭവം.വളയംകുളത്ത് ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ പെരുമ്പിലാവ് അൻസാർ സ്കൂളിലെ വിദ്യാർത്ഥികളെയാണ് ബസ്കണ്ടക്ടർ മർദ്ധിച്ചത്.കൂറ്റനാട് സ്വദേശി ബാസിൽ കടവല്ലൂർ സ്വദേശി ഷിനാഫ്,എടപ്പാൾ സ്വദേശിസാഹി ലൈസ് എന്നിവർക്കാണ് മർദ്ധനമേറ്റത്. സാരമായ പരിക്കേറ്റ വിദ്യാർത്ഥികളെ ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെവി സഹീറിന്റെ നേതൃത്വത്തിൽ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. നേരത്തെ വിദ്യാർത്ഥികളെ ബസ്സിൽ കയറ്റാതെ വന്നതോടെ വിദ്യാർത്ഥികളും കണ്ടക്ടറും തമ്മിൽവാക്കേറ്റം നടന്നിരുന്നു.തുടർന്ന് ബസ്സിൽ കയറിയ വിദ്യാർത്ഥികളെ കണ്ടക്ടർ അകാരണമായി മർദ്ദിച്ചെന്നാണ് വിദ്യാർത്ഥികളുടെ പരാതി.നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ചങ്ങരംകുളംപോലീസെത്തിയാണ് കണ്ടക്ടറെ കസ്റ്റഡിയിൽ എടുത്തത്
എടപ്പാൾ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധ സമരത്തിലേക്ക്
എടപ്പാൾ: മേൽപാലം ഉദ്ഘാടനം ചെയ്ത സമയത്ത് ട്രാഫിക് റെഗുലേറ്ററി അതോറിറ്റി എടുത്തതീരുമാനങ്ങൾ നടപ്പിലാക്കാൻ സാധിക്കാത്ത ബന്ധപ്പെട്ടവരുടെ നിലപാടിനെതിരെ എടപ്പാളിലെവ്യാപാരി വ്യവസായി ഏകോപനസമിതി പ്രതിഷേധ സമരത്തിന് ഒരുങ്ങുന്നു. സാധാരണ ജനങ്ങൾക്ക്എടപ്പാൾ പട്ടണത്തിൽ വരുമ്പോൾ ബൈക്കുകൾ പാർക്ക് ചെയ്യാൻ അനുവാദം നൽകിയ സ്ഥലങ്ങളിൽരാവിലെ മുതൽ വൈകുന്നേരം വരെ ബൈക്കുകൾ പാർക്കു ചെയ്യുന്നവരുടെ പാർക്കിംഗ് ഗ്രൗണ്ടായിമാറ്റിയപ്പോൾ നടപടി എടുക്കേണ്ടവർ നോക്കി നിൽക്കുകയാണന്നും നിരവധി തവണ ട്രാഫിക്റെഗുലേറ്ററി അതോറിറ്റി ചെയർമാൻ, അംഗങ്ങൾ എന്നിവരുടെ സമക്ഷം പരാതി പറഞ്ഞ എങ്കിലുംപരിഹാരമില്ലാതെ തുടരുകയാണന്നും ഇനിയും നോക്കി നിൽക്കാൻ ആവില്ലന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്കും ജില്ലാ കളക്ടർക്കും നിവേദനംനൽകുന്നുണ്ടന്നും പ്രസ്തുത വിഷയത്തെ നിയമപരമായി നേരിടാൻ കൂടി ആലോചിക്കുന്നതായുംപരിഹാരം മായില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി സംഘടന മുന്നോട്ട് പോകുമെന്നുംവ്യാപാരി വ്യവസായി ഏകോപന സമിതി എടപ്പാൾ യൂണിറ്റ് ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ഇ.പ്രകാശ്,എം.ശങ്കരനാരായണന്‍,എ.കെ.അസീസ്,ഫിറ്റ് വെല്‍ഹസ്സന്‍,ടി.കെ.ബൈനേഷ്,നാസര്‍ കോട്ടണ്‍സൂക്ക്,മുഹ്സിന്‍ വെറൈറ്റി,ഷുഹൈബ് നാസ്തുടങ്ങിയവർ പങ്കെടുത്തു.
കുറ്റിപ്പുറം പാലത്തിൽ രണ്ടു ദിവസം ഗതാഗത നിയന്ത്രണം
കുറ്റിപ്പുറം: കുറ്റിപ്പുറം പാലത്തിൽ രണ്ടു ദിവസം അർധരാത്രി ഗതാഗത നിയന്ത്രണം. ഞായർ, തിങ്കൾദിവസങ്ങളിൽ രാത്രി 12 മുതൽ മൂന്നു വരെയാണ് നിയന്ത്രണം. തൃശൂരിൽനിന്ന് സംസ്ഥാന പാതയിലൂടെ വരുന്ന വാഹനങ്ങൾ എടപ്പാളിൽനിന്ന് തിരിഞ്ഞ് പൊന്നാനിചമ്രവട്ടം പാലത്തിലൂടെ പോകണം. കോഴിക്കോട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ തിരൂർ വഴി ചമ്രവട്ടം പാലത്തിലൂടെ കടന്നുപോകണം. കഴിഞ്ഞ ദിവസം ലോറിയിൽ കയറ്റിയ ഹിറ്റാച്ചി മിനി എസ്കവേറ്റർ ഇടിച്ച് കവാടത്തിലെ ബീമുകൾക്ക്സാരമായി കേടുപാടുകൾ സംഭവിച്ചിരുന്നു.
ഉസ്മാൻ പന്താവൂരിനെ ആദരിച്ചു
ചങ്ങരംകുളം: പൊന്നാനി മണ്ഡലം കെ.വി.വി. ഇ.എസ് സിക്രട്ടറിയായി തെരഞ്ഞടുത്ത ഉസ്മാൻപന്താവൂരിനെ ചങ്ങരംകുളം യൂണിറ്റ് കെ.വി.വി. ഇ.എസ് ആദരിച്ചു. പി.പി. ഖാലിദ്, ഒ. മൊയ്തുണ്ണി, ഉമ്മർ കുളങ്ങര, കൃഷ്ണൻ നായർ , കെ.വി.ഇബ്രാഹിം കുട്ടി, നൗഷാദ് വി.കെ., അരുൺ , ഗീത മോഹൻ എന്നിവർ പ്രസംഗിച്ചു.
ശുകപുരം ദക്ഷിണാമൂർത്തി ക്ഷേത്രത്തിൽ കർപ്പൂരാദി ദ്രവ്യ കലശം തുടങ്ങി
എടപ്പാൾ: ശുകപുരം ദക്ഷിണാമൂർത്തി ക്ഷേത്രത്തിലെ കർപ്പൂരാദി ദ്രവ്യ കലശ ചടങ്ങുകൾക്ക്തുടക്കമായി. കലശത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം മലബാർ ദേവസ്വം ബോർഡ്പ്രസിഡന്റ് എം.ആർ മുരളി ഉദ്ഘാടനം ചെയ്തു. കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരി ആധ്യക്ഷംവഹിച്ചു. ക്ഷേത്രം തന്ത്രി കാലടി പടിഞ്ഞാറേടത്ത് ശങ്കരൻ ഉണ്ണി നമ്പൂതിരിപ്പാട്, രാധാ മാമ്പറ്റ, ഡോ: കെ.കെ.ഗോപിനാഥൻ, യു.പി പുരുഷോത്തമൻ, കെ.ബാലാജി, തെക്കിനിയേടത്ത് കുത്തുള്ളികൃഷ്ണൻ നമ്പൂതിരി, മൂത്തേടത്ത് സുബ്രമണ്യൻ നമ്പൂതിരി, ഡോ:വർക്കല വാസുദേവൻ നമ്പൂതിരി, കരാട്ട് സദാനന്ദൻ , സത്യനാരായണ വാര്യർ, ഭാസ്കരൻ വട്ടംകുളം എന്നിവർ സംബന്ധിച്ചു. ബ്രഹ്മശ്രീനൊച്ചൂർ വെങ്കടരാമന്റെ ദക്ഷിണാമൂർത്തി സ്തോത്രം പ്രഭാഷണവും ഉണ്ടായിരുന്നു. ദക്ഷിണാമൂർത്തിക്ഷേത്രത്തെ കുറിച്ച് ആനന്ദ് ജ്യോതി തയ്യാറാക്കിയ ദൃശ്യാവിഷ്കാരം ബി.കെ ഹരി നാരായണൻപ്രകാശനം ചെയ്തു. കലശ ചടങ്ങുകൾക്ക് ക്ഷേത്രം ഊരാളൻ കാലടി പടിഞ്ഞാറേടത്ത് കൃഷണൻനമ്പൂതിരിപ്പാട് നേതൃത്വം നൽകി.
പട്ടാമ്പിയിൽ യുവാവ് ഷോക്കേറ്റ് മരിച്ചു
പട്ടാമ്പി: പട്ടാമ്പിയിൽ യുവാവ് ഡ്രസ്സ് ഇസ്തിരി ഇടുന്നതിനിടെ ഷോക്കേറ്റ് മരിച്ചു.മേലെ പട്ടാമ്പികൽപക സ്ട്രീറ്റിൽ താമസിക്കുന്ന മാടായി കോൽമണ്ണിൽ അബ്ദുൽ സലീം എന്നിവരുടെ മകൻഫാദിൽ (19) ആണ് ഷോക്കേറ്റ് മരിച്ചു. ഇന്ന് ഉച്ചക്ക് പള്ളിയിൽ പോകാൻ വേണ്ടി ഡ്രസ്സ് ഇസ്തിരി ഇടുന്നതിനിടെ ഷോക്കടിച്ച് തെറിച്ചുവീണപ്പോൾ തല അടിച്ചു വീണാണ് മരണം സംഭവിച്ചത് എന്നാണ് പ്രാഥമിക നിഗമനം. പട്ടാമ്പി ഗവണ്മെന്റ് ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷംബന്ധുക്കൾക്ക് വിട്ട് നൽകും.

