കൊടുവള്ളി സ്വര്‍ണക്കവര്‍ച്ച കേസില്‍ അഞ്ചംഗ സംഘത്തെ അറസ്റ്റ് ചെയ്ത് പൊലീസ്* രമേശ്,വിപിന്‍, ഹരീഷ്, ലതീഷ്, വിമല്‍ എന്നിവരാണ് അറസ്റ്റിലായത്. കവര്‍ച്ചയിലെ പ്രധാനസൂത്രധാരനായ രമേശിന് സ്വര്‍ണവ്യാപാരി ബൈജുവുമായി അടുത്ത ബന്ധമുണ്ടായിരുന്നതായിപൊലീസ് പറഞ്ഞു. ബസ് സ്റ്റാന്‍ഡിനു സമീപം ആഭരണ നിര്‍മാണ യൂണിറ്റ് നടത്തുന്ന മുത്തമ്പലം കാവില്‍ സ്വദേശിബൈജുവിനെയാണ് പ്രതികള്‍ ആക്രമിച്ചു രണ്ട് കിലോയോളം സ്വര്‍ണം സ്വര്‍ണം കവര്‍ന്നത്. ബുധനാഴ്ച രാത്രി 10.30 ന് മുത്തമ്പലത്തു വച്ചാണ് സംഭവമുണ്ടായത്.
*പോലീസുകാരൻ കുഴഞ്ഞുവീണു മരിച്ചു*
തിരുവമ്പാടി:പുല്ലൂരാം പാറ പള്ളിപ്പടിയിൽ വോളിബോൾ കളിക്കുശേഷം ഹോട്ടലിൽ ചായകുടിക്കുന്നതിനിടെ കുഴഞ്ഞുവീണു പോലീസുകാരൻ മരണപ്പെട്ടു. തിരുവമ്പാടി പുല്ലൂരാംപാറ പെരികലത്തിൽ ഷാജി മാത്യു (46) ആണ് മരിച്ചത്. കോഴിക്കോട് സിറ്റി കൺട്രോൾ റൂമിലെ സി.പി.ഒ ആയിരുന്നു. പിതാവ്: പരേതനായ മാത്യു മാതാവ്: മറിയക്കുട്ടി ഭാര്യ:നൈസിൽ ജോർജ് തുഷാരഗിരി പുളിക്കൽ കുടുംബാംഗം മക്കൾ: അലൻ്റ് (പത്താം ക്ലാസ് വിദ്യാർത്ഥി), ആൻലിയ(അഞ്ചാം ക്ലാസ് വിദ്യാർത്ഥി) സഹോദരങ്ങൾ:വിൽസൺ,ബെന്നി,ജോൺസൺ, മിനി
പെരിന്തൽമണ്ണ താലൂക്ക് കെൽസ ക്വിസ് : പരിയാപുരം സെൻ്റ് മേരീസ് സ്കൂളിന് ഒന്നാംസ്ഥാനം
പെരിന്തൽമണ്ണ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി സംഘടിപ്പിച്ച കെൽസ ക്വിസ് താലൂക്ക്തലമത്സരത്തിൽ *പരിയാപുരം സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.പി.അപർണ, എസ്.ഐഷമോൾ, നേഹ ജോൺ ടീം ഒന്നാംസ്ഥാനം നേടി.* ▪️മക്കരപ്പറവ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ടി.പി. റിസ്വാൻ, കെ.എം.പാർവതി, പി.അജ്നാദ്ടീം രണ്ടും മങ്കട ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ഷബാന ജാസിം, സുഫിന ദിഫ, വി.ഹെന്ന നൂർടീം മൂന്നും സ്ഥാനത്തെത്തി.
*ആളൊഴിഞ്ഞ കെട്ടിടത്തിൽ
*യുവാവിന്റെ മൃതദേഹം കണ്ടെത്തി പയ്യോളി അയനിക്കാട് പുന്നോളിക്കണ്ടി അർഷാദ് (25) ആണ് മരിച്ചത്. കോഴിക്കോട് കൊപ്രബസാറിനു സമീപമുള്ള ആളൊഴിഞ്ഞ പഴയ കെട്ടിടത്തിലാണ് അർഷാദിന്റെ മൃതദേഹംകണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാവിലെയാണ് മരിച്ച നിലയിൽ യുവാവിനെ കണ്ടെത്തിയത്. കെട്ടിടവും പരിസരവുംലഹരി മാഫിയ സംഘങ്ങളുടെ താവളമാണെന്നു നാട്ടുകാർ പറയുന്നു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക്വിട്ടുകൊടുത്തു. അയനിക്കാട് ഹൈദ്രോസ് ജുമാ മസ്ജിദിൽ ഖബറടക്കി. പിതാവ്: അബ്ദുൽ സലാം. മാതാവ്: ഹാജറ. സഹോദരങ്ങൾ: ആസിഫ്, ആസിഫ.
പ്രശസ്ത എഴുത്തുകാരന്‍ ഓംചേരി എന്‍എന്‍ പിള്ള അന്തരിച്ചു. നൂറ് വയസ്സായിരുന്നു
വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം. ആകാശാവാണി ഉദ്യോഗസ്ഥനായാണ് 1951ല്‍ ഡല്‍ഹിയില്‍ എത്തിയത്. പിന്നീട് ഡല്‍ഹി മലയാളികള്‍ക്ക് ഇടയില്‍ സജീവസാന്നിധ്യമായി. 1924 ല്‍ വൈക്കം ഓംചേരി വീട്ടില്‍ നാരായണ പിള്ളയുടെയും പാപ്പിക്കുട്ടിയമ്മയുടെയുംമകനായിട്ടാണ് ജനനം. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ്സ് കമ്മ്യൂണിക്കേഷന്‍സില്‍അധ്യാപകനായിരുന്നു. കമ്യൂണിസ്റ്റ് നേതാവ് എകെജിയുടെ പ്രേരണയിലാണ് ആദ്യ നാടകം രചിച്ചത്. ഈ വെളിച്ചം നിങ്ങളുടേതാകുന്നു എന്ന നാടകത്തില്‍ അഭിനയിച്ചത് എംപിമാരായിരുന്നകെ.സി.ജോര്‍ജ്ജ്, പി.ടി.പുന്നൂസ്, ഇമ്പിച്ചി ബാവ, വി.പി.നായര്‍ തുടങ്ങിയവരാണ്.1963ല്‍എക്സിപിരിമെന്റല്‍ തീയറ്റര്‍ രൂപീകരിച്ചു.
മലയാള നടൻ ബാലൻ കെ നായരുടെ മകൻ മേഘനാഥൻ അന്തരിച്ചു
കോഴിക്കോട്: മലയാള ചലച്ചിത്ര-ടെലിവിഷൻ പരമ്പര നടൻ മേഘനാഥൻ വ്യാഴാഴ്ച അന്തരിച്ചു. 60 വയസ്സായിരുന്നു. ശ്വാസതടസ്സത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽചികിത്സയിലായിരുന്നു താരം. സംസ്‌കാരം വ്യാഴാഴ്ച ഷൊർണൂരിൽ നടക്കും. കേരളത്തിലെ തിരുവനന്തപുരത്ത് ജനിച്ച അദ്ദേഹം പ്രശസ്ത മലയാള നടൻ ബാലൻ കെനായരുടെയും ശാരദാ നായരുടെയും മൂന്നാമത്തെ മകനാണ്. 1983-ൽ പുറത്തിറങ്ങിയ 'അസ്ത്രം' എന്ന മലയാള ചിത്രത്തിലൂടെയാണ് മേഘനാഥൻ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. 50-ലധികംമലയാളം ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹം തൻ്റെ വൈദഗ്ധ്യത്തിന് അംഗീകാരം നേടി. ചെന്നൈയിലെ ആശാൻ മെമ്മോറിയൽ അസോസിയേഷനിൽ വിദ്യാഭ്യാസം നേടിയ അദ്ദേഹം പിന്നീട്കോയമ്പത്തൂരിൽ ഓട്ടോമൊബൈൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ നേടി. സാങ്കേതിക വിദ്യാഭ്യാസംഉണ്ടായിരുന്നിട്ടും, അഭിനയത്തോടുള്ള അഭിനിവേശം അവനെ പിതാവിൻ്റെ പാത പിന്തുടരാൻപ്രേരിപ്പിച്ചു. പഞ്ചാഗ്നി, ചമയം, രാജധാനി, ഭൂമിഗീതം, ചെങ്കോൽ, മലപ്പുറം ഹാജി മഹാനായ ജോജി, പ്രായിക്കരപാപ്പൻ, ഉദ്യാനപാലകൻ, ഈ പുഴയും കടന്ന്, ഉല്ലാസപൂങ്കാട്ട്, രാഷ്ട്രം, കുടമാറ്റം, വാസന്തിയുംലക്ഷ്മിയും പിന്നെ ഞാനും, എന്നിവയാണ് അദ്ദേഹത്തിൻ്റെ പ്രധാന സിനിമകൾ. മേഘനാഥന് ഭാര്യ സുസ്മിതയും മകൾ പാർവതിയും ഉണ്ട്. പാലക്കാട് ഷൊർണൂരിലാണ് കുടുംബംതാമസിക്കുന്നത്. അനിൽ, അജയകുമാർ, ലത, സുജാത എന്നിവരാണ് സഹോദരങ്ങൾ.
*ലഹരി വിരുദ്ധ ബോധവൽകരണ സദസ്സ് ശ്രദ്ധേയമായി
ബി പി അങ്ങാടി: ഖാദിമുൽ ഇസ്ലാം സഭ, ലഹരി ഉപയോഗം, വിവാഹ ആഘോഷങ്ങളോടനുബന്ധിച്ചുനടക്കുന്ന ആർഭാടങ്ങൾ-ആഭാസങ്ങൾ മുതലായ സാമൂഹിക വിപത്തുകൾക്കെതിരെ ബി പി അങ്ങാടിമഹല്ലിലെ വിവിധ പ്രദേശങ്ങളിൽ സംഘടിപ്പിക്കുന്ന ബോധവൽക്കരണ സദസ്സുകൾക്ക് തുടക്കമായി. മണ്ണാറാട് മദ്രസ ഹാളിൽ നടന്ന ആദ്യ സദസ്സിന് മഹല്ല് ഖത്തീബ് സൈനുൽ ആബിദീൻ ഹുദവിനേതൃത്വം നൽകി. ശൗകത്ത് ഫൈസിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ എൻ. അബ്ദുറഹിമാൻ, പി. സുലൈമാൻ, എം. ഷാഫി എന്നിവർ സംസാരിച്ചു. സുന്നി മഹല്ല് ഫെഡറേഷൻആഹ്വാനം ചെയ്ത "ദർശനം 2024" എന്ന പ്രചാരണ പരിപാടിയുടെ ഭാഗമായി കോട്ടത്തറ, പൂകൈത, പൂഴിംകുന്നു, ബി പി അങ്ങാടി ടൌൺ എന്നിവിടങ്ങളിൽ വിപുലമായ ജന പങ്കാളിത്തത്തോടെബോധവൽക്കരണ സദസ്സുകൾ സംഘടിപ്പിക്കുന്നത്തിനള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
മലപ്പുറം മുണ്ടുപറമ്പിൽ വാഹനാപകടം ഒരു മരണം
ബൈക്ക് യാത്രക്കാരനായ ബാങ്ക് ഉദ്യോഗസ്ഥനാണ് മരണപ്പെട്ടത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ ബസ് ബൈക്ക് യാത്രക്കാരന്റെ ദേഹത്ത് കയറി ഇറങ്ങി എന്നുള്ളവിവരമാണ് ലഭിച്ചിട്ടുള്ളത് വാസുദേവൻ മുണ്ടുപറമ്പ് എന്നയാളാണ് മരണപ്പെട്ടത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ .
*ആദരിക്കപ്പെടുന്നവർ സാമൂഹിക മുന്നേറ്റത്തിന് ഊർജ്ജം പകരും. വഖഫ് ബോർഡ് ചെയർമാൻ*
ചങ്ങരംകുളം: അറിവിൻ്റെയും സേവനത്തിൻ്റെയും പേരിൽ ആദരിക്കപ്പെടുന്നവർ പുതിയതലമുറയുടെ മുന്നേറ്റത്തിന് ഊർജ്ജം പകരുകയാണെന്നും ഗുരുക്കന്മാർക്കും വയോജനങ്ങൾക്കുംനല്കുന്ന പരിഗണനയാണ് അവർക്കു നല്കാവുന്ന ഏറ്റവും വലിയ പുരസ്കാരമെന്നും കേരള വഖഫ്ബോർഡ് ചെയർമാൻ അഡ്വ : എം കെ സക്കീർ അഭിപ്രായപ്പെട്ടു. പന്താവൂർ ഇർശാദ് ചെയർമാനായിരുന്ന എം വി ഉമ്മർ മുസ്‌ലിയാരുടെ സ്മരണാർത്ഥം ഇർശാദ് കേന്ദ്രകമ്മിറ്റി പ്രതിവർഷം നൽകിവരുന്ന അവാർഡ് പ്രമുഖ പണ്ഡിതൻ എരമംഗലം സഈദ് മുസ്‌ലിയാർക്ക്സമർപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സയ്യിദ് സീതിക്കോയ തങ്ങൾ പ്രാർഥനക്കു നേതൃത്വം നല്കി. ടി.എം. അബൂബക്കർ ഹാജി യുടെആധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശംസു കല്ലാട്ടയിൽ ഉദ്ഘാടനം ചെയ്തു. എസ് ഐകെ തങ്ങൾ , എം ഹൈദർ മുസ്‌ലിയാർ ,വി.വി. അബ്ദുറസാഖ് ഫൈസി ,സിദ്ദീഖ് മൗലവിഅയിലക്കാട് , ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സൈദ് പുഴക്കര ,മജീദ് പാടിയോടത്ത് , വി.കെ. ശാഹുൽ ഹമീദ് , അബൂതാഹിർ ബാഖവി , വാരിയത്ത് മുഹമ്മദലി, പി.പി. നൗഫൽ സഅദി സി.കെ.കുഞ്ഞുമോൻ ഹാജി എന്നിവർ പ്രസംഗിച്ചു . ഇർശാദ് ഭാരവാഹികളായ വി പി ഷംസുദ്ദീൻ ഹാജി,എം കെ ഹസൻ നെല്ലിശ്ശേരി ,എ മുഹമ്മദുണ്ണിഹാജി,വി കെ അലവി ഹാജി,അബ്ദുറഷീദ് അൽ- ഖാസിമി,കെ സി മൂസ ഹാജി,പി ഇബ്രാഹിംമൗലവി,എം എ കുട്ടി മൗലവി,ഡോ. നിസാർ എരമംഗലം,അഷ്കർ ഉളിയത്ത് നേതൃത്വം നൽകി
ശിശുദിനാഘോഷം വർണാഭമായ പരിപാടികളോടെ നടന്നു.
എടയൂർ ഗ്രാമപഞ്ചായത്തിലെ 11-ാം വാർഡ് സെൻ്റർ നമ്പർ 17 അങ്കണവാടിയിലെശിശുദിനാഘോഷം വർണാഭമായ പരിപാടികളോടെ നടന്നു. അങ്കണവാടി കുരുന്നുകളുടെ ശിശുദിനറാലിക്ക് അങ്കണവാടി ജീവനക്കാരായ ഗ്രീഷ്മ, ഗീത, വാർഡ് മെമ്പർ കെ. പി. വിശ്വനാഥൻ, ഖാലിദ്തൊട്ടിയൻ, റിയാസ് കണിക്കരകത്ത്, എ.എൽഎം.സി. അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി. റാലിയിൽ പങ്കെടുത്തവർക്കെല്ലാം മൂന്നാം കുഴി ഷിഹാബ് മധുര പലഹാരം വിതരണം ചെയ്തു.










