എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനിലാണ് യുവതികള്‍ പിടിയിലായത്. മുര്‍ഷിദാബാദ്സ്വദേശിനികളായ 21കാരായ സോണിയ സുല്‍ത്താനയും അനിത ഖാത്തൂനുമാണ് അറസ്റ്റിലായത്. ഓര്‍ഡര്‍ ലഭിച്ചത് പ്രകാരം ബംഗാളില്‍ നിന്ന് കൊച്ചിയില്‍ കഞ്ചാവ് എത്തിച്ച് ഇടപാടുകാര്‍ക്കായിറെയില്‍വേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോമില്‍ കാത്തിരിക്കുകയായിരുന്നു ഇവര്‍. അതേ സമയത്ത്അവിടെ പരിശോധനക്കെത്തിയ പൊലീസിനെ കണ്ട് ഇരുവരും എഴുന്നേറ്റ് പോകാന്‍ ശ്രമിച്ചു. ഇതോടെ വനിത പൊലീസ് തടയുകയായിരുന്നു. തുടര്‍ന്നാണ് ഇരുവരെയും പൊലീസ് അറസ്റ്റ്ചെയ്തത്. പോക്കറ്റ് മണിക്കായാണ് താന്‍ കഞ്ചാവ് കാരിയറായതെന്നാണ് രണ്ടാം വര്‍ഷ ബിരുദവിദ്യാര്‍ത്ഥിനി പൊലീസിനോട് പറഞ്ഞത്.
മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി ഫലം നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി പ്രഖ്യാപിച്ചു.
12.36 ലക്ഷത്തിലധികം കുട്ടികള്‍ മെഡിക്കല്‍ പ്രവേശനത്തിന് യോഗ്യത നേടി. അഖിലേന്ത്യാ തലത്തില്‍ രാജസ്ഥാനില്‍ നിന്നുള്ള മഹേഷ് കുമാര്‍ ഒന്നാം സ്ഥാനം നേടി. 99.9999547 പെര്‍സെന്റൈല്‍ മാര്‍ക്ക് ആണ് മഹേഷ് കുമാര്‍ നേടിയത്. മധ്യപ്രദേശില്‍ നിന്നുള്ളഉത്കര്‍ഷ് അവാദിയയാണ് രണ്ടാം സ്ഥാനത്ത്. ഡല്‍ഹിയില്‍ നിന്നുള്ള അവിക അഗര്‍വാള്‍ ആണ്വനിതകളില്‍ ഒന്നാം സ്ഥാനം നേടിയത്. മൊത്തത്തില്‍ അഞ്ചാം സ്ഥാനത്താണ് ഇവര്‍. ആദ്യ നൂറ്റാങ്കില്‍ കേരളത്തില്‍ നിന്ന് ആരുമില്ല.
നീലകണ്ഠൻ കരുവട്ടകുത്തിൻ്റെ ആദരിച്ചു.
പുളിയാട്ടുകുളം ശാഖാ മുസ്ലിം ലീഗ് നീലകണ്ഠൻ കരുവട്ടകുത്തിൻ്റെ ആദരിച്ചുമലപ്പുറം: മലപ്പുറം മണ്ഡലം ദളിത് ലീഗ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട നീലകണ്ഠൻ കരുവട്ടകുത്തിനെ പുളിയാട്ടുകുളം ശാഖാ മുസ്ലിം ലീഗ് കമ്മിറ്റി ആദരിച്ചു. മുസ്ലിം ലീഗ് മലപ്പുറം മണ്ഡലം കൗൺസിലർ വില്ലൻ മൊയ്തീൻ ചടങ്ങിൽ നീലകണ്ഠന് മൊമെന്റോ നൽകി.പുളിയാട്ടുകുളം വാർഡ് മുസ്ലിം ലീഗ്…
സമസ്തയിൽ ജനാധിപത്യ ഇടമുണ്ട്: പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്
സമസ്തയിൽ ജനാധിപത്യ ഇടമുണ്ട്: പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്* സമസ്തയെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്. സമസ്തയെന്തെന്ന് കേരളത്തിലെജനങ്ങൾക്ക് അറിയാമെന്നും സമസ്തയില്‍ ജനാധിപത്യ ഇടമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുത്തേണ്ടത് തിരുത്തി ഇനിയും മുന്നോട്ടുപോകാന്‍ സമസ്തയ്ക്ക് കഴിയണമെന്നും പിണറായിവിജയന് പറഞ്ഞു. 'സമസ്ത ചരിത്രം: ന്യൂ ഇന്ത്യൻ എക്സ്പ്രസ് തയ്യാറാക്കിയ കോഫി ടേബിൾബുക്ക്' പ്രകാശനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിലായിരുന്നുമുഖ്യമന്ത്രിയുടെ പ്രതികരണം.
പോക്സോ കേസ് പ്രതി വിശിഷ്ടാതിഥിയായി പങ്കെടുത്ത സംഭവത്തില്‍ പ്രധാനാധ്യാപകന്സസ്പെന്‍ഷന്‍.
തിരുവനന്തപുരം ഫോര്‍ട്ട് ഹൈസ്കൂളില്‍ പ്രവേശനോത്സവത്തിന് പോക്സോ കേസ് പ്രതി വിശിഷ്ടാതിഥിയായി പങ്കെടുത്ത സംഭവത്തില്‍ പ്രധാനാധ്യാപകന് സസ്പെന്ഷന്. ഫോര്‍ട്ട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂൾ എച്ച് എം പ്രദീപ് കുമാറിനെതിരെയാണ് നടപടി. വീഴ്ചയുണ്ടായെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് സസ്പെൻഷൻ. ജൂണ്‍ രണ്ടിനാണ് മുകേഷ് എം നായര്‍ സ്കൂളിലെ പ്രവേശനോത്സവ ചടങ്ങില്‍ പങ്കെടുത്തത്.…
ഓടിക്കൊണ്ടിരുന്ന ഓട്ടോയിൽ അപ്രതീക്ഷിത അതിഥി; പെരുമ്പാമ്പിനെ കണ്ട് ഭയന്നു വിറച്ച്യാത്രക്കാർ
തൃശൂർ:* ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ അപ്രതീക്ഷിത അതിഥിയെ കണ്ട് ഞെട്ടിവിറച്ച്യാത്രക്കാർ. തൃശ്ശൂരിലെ തിരക്കേറിയ കിഴക്കേക്കൂട്ടം ജങ്ഷനിൽ വച്ചാണ് യാത്രയ്ക്കിടെ ഓട്ടോയിൽപെരുമ്പാമ്പിനെ കണ്ടത്. ഓട്ടോ കൈകാണിച്ചു നിർത്തി കയറാൻ ശ്രമിച്ച യാത്രക്കാരാണ് കുഞ്ഞു പെരുമ്പാമ്പ്ചുരുണ്ടിരിക്കുന്നത് കണ്ടത്. ഇതോടെ ഓട്ടോ ഉപേക്ഷിച്ച് ഡ്രൈവറും മുങ്ങി. കിഴക്കേക്കൂട്ടം നവ്യബേക്കറിക്ക് മുന്നിൽ വച്ചാണ് സംഭവം. സംഭവം അറിഞ്ഞു പൊലീസും സ്ഥലത്തെത്തി. ഇതിനിടെസ്ഥലത്ത് ട്രാഫിക് ബ്ലോക്കും ആയി. ഫോറസ്റ്റ് അധികൃതരെ അറിയിച്ചതിനെ തുടർന്ന് സ്നേക്ക് റെസ്ക്യൂവർ നവാസ് ആണ് പാമ്പിനെപിടികൂടിയത്. പെരുമ്പാമ്പിനെ സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയാണ്. കാട്ടിൽ പിന്നീട് വിട്ടയയ്ക്കും.
യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
കോഴിക്കോട്: യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തളീക്കര കാഞ്ഞിരോളിയില്‍ അമ്പലക്കണ്ടി റാഷിദിന്റെ ഭാര്യ ജസീറ (28) ആണ് മരിച്ചത്. കിടപ്പുമുറിയിലെ ഫാനില്‍ ബെഡ്ഷീറ്റ് പിരിച്ച് തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. മക്കളാണ് ഉമ്മയുടെ മൃതദേഹം കണ്ട വിവരം റാഷിദിനെ വിളിച്ച് അറിയിച്ചത്.
അനുമോദനം സംഘടിപ്പിച്ചു.
*എടപ്പാൾ*നടുവട്ടം യുവ സാംസ്കാരിക സംഘടന യുടെ ആഭിമുഖ്യത്തിൽ SSLC,PLUS TWO, LSS, പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു, യുവ സാംസ്കാരിക സംഘടന ഓഫീസ് പരിസരത്ത് വെച്ച് നടന്ന ചടങ്ങിൽ യുവ സാംസ്കാരികസംഘടന ഭാരവാഹികളും, നാട്ടിലെ പൗര പ്രമുഖരും ചേർന്ന് വിദ്യാർത്ഥികൾക്ക് ആദരവ് കൈമാറി, പരിപാടി യുവ സാംസ്കാരിക സംഘടന രക്ഷാധികാരി സഗീർ കെ വി. ഉത്ഘാടനംചെയ്തു,പ്രസിഡന്റ് റിയാസ്. യു വി. അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ജുനൈദ് നടുവട്ടംസ്വാഗതവും ട്രഷറർ ഉവൈസ്. ടി നന്ദിയും അറിയിച്ചു.
വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
കുറ്റിപ്പുറം വീട്ടു മുറ്റത്ത് നിർത്തിയിട്ട കാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിപ്പുറംആലുക്കൽ ജാഫറിനെയാണ് കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം. അയൽവാസിയും സുഹൃത്തുമായ മല്ലൂർക്കടവിലെ വരിക്കപുലാക്കിൽ അഷ്റഫിന്റെ വീട്ടു മുറ്റത്ത്നിർത്തിയിട്ട കാറിലാണ് ജാഫറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കാറിൻ്റെ മുൻ സീറ്റിൽ മരിച്ചനിലയിലാണ് കണ്ടെത്തിയത്. കുറ്റിപ്പുറം പൊലീസ് നടപടികൾ സ്വീകരിച്ച് പരിശോധന നടത്തി
ബേപ്പൂരിൽ മത്സ്യത്തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതി പിടിയിൽ
ബേപ്പൂർ ഹാർബറിന് സമീപത്തെ ലോഡ്ജിൽ മത്സ്യത്തൊഴിലാളിയായ സോളമനെ കഴുത്തറുത്ത്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. ബേപ്പൂർ ഹാർബറിന് സമീപത്തെ ത്രീ സ്റ്റാർ ലോഡ്ജിൽ അനീഷ് എന്നയാൾ എടുത്ത വാടക മുറിയിൽമൂന്ന് ദിവസത്തേക്ക് അതിഥിയായി താമസിച്ചുവന്ന കൊല്ലം വാടിക്കൽ മുദാക്കര ജോസ് (35) എന്നയാളാണ് സോളമനെ കൊലപ്പെടുത്തിയത്. പ്രതിയെ അല്പസമയം മുൻപ് പുന്നപ്രയിൽ നിന്നും തൂത്തുക്കുടി യിലേക്ക് പോകുന്ന വഴിയാണ്Feroke ACP A. M. Sidhique ന്റെ കീഴിലുള്ള സ്പെഷ്യൽ സ്ക്വാഡും, ബേപ്പൂർ പോലീസും ചേർന്ന് പിടികൂടിയത്. പ്രതിയെ പിടികൂടാൻ ശനിയാഴ്ച രാത്രി മുതൽ മൂന്നുപേർ അടങ്ങുന്ന രണ്ട് സംഘങ്ങളായി special squad തിരുവനന്തപുരം കൊല്ലം ഭാഗങ്ങളിൽ ഊർജിതമായ അന്വേഷണം നടത്തി വരുന്നതിനിടയിലാണ്പ്രതി പിടിയിലായത്. ത്രീ സ്റ്റാർ ലോഡ്ജിൽ, പ്രതിയുടെ സുഹൃത്ത് അനീഷ് വാടകയ്ക്ക് എടുത്ത മുറിയിൽ അനീഷും മറ്റുമൂന്നുപേരും ആണ് താമസിച്ചുവന്നിരുന്നത്. ഇവരെല്ലാവരും വെള്ളിയാഴ്ച രാത്രി ഒമ്പതര മണിയോടെ നാട്ടിലേക്ക് പോയെങ്കിലും ജോസ് മാത്രംറൂമിൽ തന്നെ തങ്ങുകയായിരുന്നു. രാത്രി ഭക്ഷണം കഴിക്കാൻ പുറത്തിറങ്ങിയ ജോസ് കടയിൽ വച്ച് യാദൃശ്ചികമായി സോളമനെപരിചയപ്പെട്ടു. കൊല്ലത്ത് ഇരുവരുടെയും വീടുകൾ തമ്മിൽ 3 km ദൂരം മാത്രമേ ഉള്ളൂ. സോളമനുമായി മദ്യപിച്ചുണ്ടായ തർക്കമാണ് കൊലപാതത്തിൽകലാശിച്ചത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നിരുന്നാലും പ്രതിയെ വിശദമായി ചോദ്യംചെയ്താലലെ മറ്റു കാര്യങ്ങൾ കൂടി അറിയാൻസാധിക്കു. കുറ്റകൃത്യത്തിന് ശേഷം പ്രതി മൊബൈൽ ഫോൺ ഓഫ് ചെയ്തു വെച്ചതും കോഴിക്കോട് കൊല്ലംറെയിൽവേ സ്റ്റേഷനുകളിൽ നിന്നും CCTV യുടെ ലഭ്യത കുറവും പോലീസിനെ തുടക്കത്തിൽകുഴക്കിയിരുന്നു. കൊല്ലം, കായംകുളം, കന്യാകുമാരി, തിരുവനന്തപുരം, കുരീപുഴ,പുന്നപ്ര എന്നീ സ്ഥലങ്ങളിലൂടെപ്രതി പോലീസിന്റെ കയ്യിൽ പെടാതിരിക്കാൻ മാറി മാറി സഞ്ചരിച്ചുകൊ ണ്ടേയിരുന്നു. ഇതിനിടയിൽ കായംകുളത്ത് വച്ച് പ്രതി ഒരു അപരിചിതനിൽ നിന്നും ഫോൺ വാങ്ങി അമ്മയെവിളിച്ചിരുന്നു. ആ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു പ്രതിപോയ സ്ഥലങ്ങളിൽ എല്ലാം പുറകെസഞ്ചരിച്ച് ആണ് പോലീസിന് ഇയാളെ പിടികൂടാൻ ആയത്. പുന്നപ്രയിലെ ഒരു അകന്ന ബന്ധുവിന്റെ വീട്ടിൽ ഇന്ന് പുലർച്ചെ എത്തിയ പ്രതി വസ്ത്രം മാറിതൂത്തുക്കുടിയി ലേക്ക് പോകുന്ന വഴിയിലാണ് പോലീസിന്റെ കയ്യിൽ അകപ്പെടുന്നത്.










