ഉമ്മൻ ചാണ്ടിയുടെ അനുസ്മരണത്തിൻ്റെ ഭാഗമായി പ്രതീക്ഷാ ഭവനിലെ അശരണർക്ക്വസ്ത്രങ്ങളുമായി യൂത്ത് കോൺഗ്രസ്സ്

കുറ്റിപ്പുറം* : "പ്രിയ നേതാവ് ഉമ്മൻ ചാണ്ടിയുടെ ഓർമ്മകളുമായി *ഹൃദയപൂർവ്വം യൂത്ത് കെയർ "* - കാരുണ്യ പ്രവർത്തനത്തിൻ്റെ ഭാഗമായി  തവനൂർ പ്രതീക്ഷ ഭവനിലെ അശരണരായകുഞ്ഞുങ്ങൾക്ക് വസ്ത്രങ്ങൾ നൽകി യൂത്ത് കോൺഗ്രസ്സ് കുറ്റിപ്പുറം മണ്ഡലം  കമ്മിറ്റി.     യൂത്ത്കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി *മുഹമ്മദ് പാറയിൽ* ഉദ്ഘാടനംചെയ്തു.ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് വിനു പുല്ലാനൂർ, യൂത്ത് കോൺഗ്രസ്റ്റ് ജില്ലാ സെക്രട്ടറിസൽമാൻ ഷറഫ് ,മണ്ഡലം പ്രസിഡൻ്റ് ബാസിൽ വി പി,സലാം പാഴൂർ,രമേശ്‌,റിയാസ് പലേത്ത്, സാബാകരീം,അഹമ്മദ് കുട്ടി ചെമ്പിക്കൽ,അഷ്‌റഫ്‌ രാങ്ങാട്ടൂർ ,കെ.പി അസിസ്, സുൽഫിക്കർഎ.എ,മനോജ്‌  പേരശന്നൂർ ,വേലായുധൻ ,ടിപി അബ്ദുള്ള കുട്ടി,സിഎം മുഹമ്മദ്‌ കുട്ടി. ബാപ്പുതായങ്ങാടി,ഫൈസൽ,ഇസ്മായിൽ (intuc),ശിവ ശങ്കരൻ,നിഷാന്ത്‌, ഷലീജ് കുട്ടൻ തുടങ്ങിയവർസംബന്ധിച്ചു.

കുറച്ച് ഓവറായി പോയില്ലേന്ന് തോന്നിയതായി ആസിഫ് പറഞ്ഞു.

ആഡംബര നൗകയ്ക്ക് നടന്‍ ആസിഫ് അലിയുടെ പേര് നല്‍കി ആദരിച്ച സംഭവം വാര്‍ത്തകളില്‍ഇടം നേടിയിരുന്നു. സംഗീത സംവിധായകന്‍ രമേശ് നാരായണനുമായി ബന്ധപ്പെട്ട വിവാദത്തിന്പിന്നാലെ നടന് പിന്തുണ അറിയിച്ചുകൊണ്ടാണ് ആഡംബര നൗകയ്ക്ക് നടന്റെ പേര് നല്‍കിയത്. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ആസിഫ്. വാര്‍ത്ത കേട്ടപ്പോള്‍ ഏറെസന്തോഷവും അഭിമാനവും തോന്നി. എന്നാല്‍ കുറച്ച് ഓവറായി പോയില്ലേന്ന് തോന്നിയതായിആസിഫ് പറഞ്ഞു.      ഞാനും അറിഞ്ഞു, എനിക്കും സന്തോഷമുള്ള കാര്യമാണ്. ഒത്തിരി അഭിമാനം തോന്നി. അതിന്റെതാഴെ ഒരു കമന്റ് വന്നത് എങ്കില്‍ ഇവനെ ഒരു ചില്ലുകൂട്ടിലിരുത്തി പുണ്യാളനായി പ്രഖ്യാപിക്കൂഎന്നാണ്. എല്ലാം ഇതിന്റെ ഭാഗമാണ്. അങ്ങനെ ഒരാള്‍ക്ക് തോന്നി, അതില്‍ ഒരുപാട് സന്തോഷം. ഞാനും അത് വാര്‍ത്തകളിലൂടെയാണ് അറിയുന്നത്. അദ്ദേഹത്തെ ഒരുപാട്പരിചയമുണ്ടായിരുന്നെങ്കിലും അങ്ങനെയൊരു കാര്യം ചെയ്യുമെന്ന് എനിക്ക് അറിയില്ലായിരുന്നു. കേട്ടപ്പോള്‍ എനിക്കും തോന്നി കുറച്ച് ഓവറായിപ്പോയില്ലേ എന്ന്’, ആസിഫ് അലി പറഞ്ഞു. രമേശ് നാരായണനുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിഷയം പക്വതയോടെ കൈകാര്യംചെയ്തുകൊണ്ട് എല്ലാവര്‍ക്കും മാതൃകയായതിനാണ് നടന് ആദരവും പിന്തുണയുംഅറിയിച്ചുകൊണ്ടായിരുന്നു ആഡംബര നൗകയ്ക്ക് നടന്റെ പേര് നല്‍കിയത്. ദുബായ് മറീനയിലെവാട്ടര്‍ ടൂറിസം കമ്പനി ഡി3 നൗകയുടെ പേരുമാറ്റിയത്.വിഷയം പക്വതയോടെ കൈകാര്യം ചെയ്ത് ആസിഫ് അലി എല്ലാവര്‍ക്കും മാതൃകയാണെന്നായിരുന്നുഡി 3 ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഷെഫീഖ് മുഹമ്മദലി പറഞ്ഞത്. വിഷയത്തില്‍വര്‍ഗീയവിദ്വേഷം അഴിച്ചുവിടാന്‍ ശ്രമിച്ചപ്പോള്‍ അത്തരം നീക്കങ്ങളെ ചിരിയോടെയാണ് ആസിഫ്അലി നേരിട്ടത്. ഒരു നിര്‍ണ്ണായക ഘട്ടത്തില്‍ മനുഷ്യര്‍ എങ്ങനെയാണ് പെരുമാറേണ്ടെതെന്ന്ആസിഫ് അലി കാണിച്ചു തന്നുെവെന്നും ഷെഫീഖ് വ്യക്തമാക്കിയിരുന്നു.

വാഴക്കുളം സെൻ്റ് ജോർജ് ഫൊറോന പള്ളി വികാരി തൂങ്ങി മരിച്ച നിലയിൽ. 

മൂവാറ്റുപുഴ: വാഴക്കുളം സെൻ്റ് ജോർജ് ഫൊറോന പള്ളി വികാരി തൂങ്ങി മരിച്ച നിലയിൽ. ഫാ. ജോസഫ് കുഴികണ്ണിയിലിനെയാണ് പള്ളിക്ക് സമീപമുള്ള കെട്ടിടത്തിൽ തൂങ്ങിമരിച്ച നിലയിൽകണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ വിശ്വാസികൾ ഉടൻ വികാരിയെ ആശുപത്രിയിൽഎത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചിരുന്നു. ഇന്ന് പുലർച്ചെ അഞ്ചിനാണ് പള്ളിയുടെ പാചകപുരയോടു ചേർന്നുള്ള കെട്ടിടത്തിൽ ഫാ. ജോസഫിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അതേസമയം മരണകാരണം വ്യക്തമല്ല. ബുധനാഴ്ച നടന്ന വാഴക്കുളം സർവീസ് സഹകരണ ബാങ്ക്ശതാബ്ദി ആഘോഷങ്ങളിൽ ഫാ. ജോസഫ് സജീവമായിരുന്നു. മൃതദേഹം മൂവാറ്റുപുഴ നിർമലമെഡിക്കൽ സെൻ്റർ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

തൊഴിയൂർ പള്ളിയുടെ ചരിത്രം പേറിയ  പുളിമുത്തശ്ശൻ യാത്രയായി.

ഇന്നലെ ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും തൊഴിയൂർ ഭദ്രാസന പള്ളിയുടെ അങ്കണത്തിലെ വൻപുളിമരം കടപുഴകി വീണു. നിരവധി വിശ്വാസികൾക്ക് നേർക്കാഴ്ചയായി പടർന്നുപന്തലിച്ചുനിന്നിരുന്ന ഈ പുളിമരത്തിന് 300 വർഷത്തോളം പഴക്കമുണ്ട്.. മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ സ്ഥാപക പിതാക്കന്മാരായ പരിശുദ്ധ കൂറീലോസ്ബാവാമാർക്ക് ഹൈദ്രോസ് കുട്ടി മൂപ്പനിൽ നിന്നും തന്റെ മാതുലന് ലഭിച്ച സൗഖ്യത്തിന്പാരിതോഷികമായി ലഭിച്ച 200 ഏക്കറോളം വരുന്ന മണലാരണ്യത്തിൽ ദൈവാലയ നിർമ്മിതിക്കുമുൻപേ ധ്യാനത്തിനും പ്രാർത്ഥനക്കുമായി  പരിശുദ്ധ പിതാക്കന്മാർ ഈ പുളിമരത്തണലിനെആശ്രയിച്ചിരുന്നു എന്നാണ് പഴമക്കാർ പറയുന്നത്.ബാധ ദോഷങ്ങൾ  ഒഴിപ്പിക്കൽ കാര്യത്തിന് പ്രസിദ്ധി കേട്ട തൊഴിയൂരിലെ വടക്കനച്ഛൻ ഈ പ്രവർത്തികൾ ചെയ്തിരുന്നത് ഈ പുളിമരത്തെസാക്ഷിയാക്കിയായിരുന്നു..ഇത്തരത്തിൽ പുളിമരവും വിശ്വാസത്തിൻ്റെ ഒരു പ്രതീകമായി..  തൊഴിയൂർ സഭയുടെ ചരിത്രത്തോടൊപ്പം തന്നെ ഏറെ വർഷം പഴക്കമുള്ള ഒന്നാണ് ഈ പുളിമരവും. പിന്നിട്ട നൂറ്റാണ്ടുകളുടെ ഓർമ്മകളും പൈതൃക ശേഷിപ്പുകളും ആയി തൊഴിയൂർ ഭദ്രാസന പള്ളിഅങ്കണത്തിൽ തലയുയർത്തി നിന്നിരുന്ന പുളിമരത്തെ തൊഴിയൂർ ഭദ്രാസന പള്ളി സന്ദർശിക്കുന്നഏവരും തന്നെ വളരെ കൗതുകത്തോടെയും അശ്ചര്യത്തോടെയും ചെന്നു കാണുന്നത് ഒരുപതിവായിരുന്നു. 'ചെകുത്താൻ പുളി' എന്ന പേരിൽ എല്ലാം അറിയപ്പെട്ടിരുന്ന ഈ പുളിമരത്തെസംബന്ധിക്കുന്ന ഒരുപാട് കഥകളും തൊഴിയൂർ ദേശത്ത് പറഞ്ഞു കേട്ടിരുന്നു. തൊഴിയൂർപള്ളിയുമായി ബന്ധപ്പെട്ട് കേട്ടിരുന്ന ഒരുപാട് കഥകൾക്ക് പിൻബലമായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നപുളിമരം ആ ഓർമ്മകളെല്ലാം ബാക്കിയാക്കിക്കൊണ്ട് വിട പറഞ്ഞിരിക്കുന്നു. പുതിയ കാലത്തിന്റെപുതിയ തലമുറയ്ക്ക്  എന്നും ഒരു കൗതുകമായി നിലകൊണ്ട നിലകൊണ്ട  ആ പുളിമരം തൊഴിയൂർപള്ളിയെ അറിയുന്ന ഏവരുടെയും മനസ്സിൽ ഒരു വിശ്വാസ വൃക്ഷമായി തന്നെ നിലനിൽക്കും.

തിരൂരിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു

തിരൂർ-താനൂർ റൂട്ടിൽ നടുവിലങ്ങാടിയിൽ വെച്ചാണ് അപകടം. ഒരാൾ മരണപ്പെടുകയും മറ്റൊരാൾക്ക്പരിക്കേൽക്കുകയും ചെയ്തു. താനൂർ ഭാഗത്തുനിന്ന് വന്ന മീൻ ലോറിയും തിരൂർ ഭാഗത്തുനിന്ന് പോകുന്ന സ്കൂട്ടും തമ്മിലാണ്കൂട്ടിയിടിച്ചത്. തിരൂർ ഏഴൂർ സ്വദേശി മാലപറമ്പിൽ മുഹമ്മദ് കുട്ടിയുടെ മകൻ ശിഹാബ് (32)ആണ്മരണപ്പെട്ടത്. മരണപ്പെട്ട ആളുടെ മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയുടെ മോർച്ചറിയിൽ. പരിക്കേറ്റയാളെകോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ഷിഹാബിന്റെ ഉമ്മ ആമിന, ഷിഹാബ് വിവാഹിതനാണ് രണ്ടു കുട്ടികളുണ്ട്. പ്രവാസിയായിരുന്നു. ഈഅടുത്ത് യുഎഇയിൽ നിന്നും നാട്ടിൽ വന്നതാണ്.

നിപ: യാത്രക്കാരെ തമിഴ്​നാട് അതിർത്തിയിൽ തടയുന്നത് തെറ്റ് -മന്ത്രി വീണ ജോർജ്ജ്

മലപ്പുറം: നിപ രോഗ ബാധയുടെ പേരില്‍ സംസ്ഥാനാർത്തികളില്‍ കേരളത്തില്‍നിന്നുള്ള യാത്രക്കാരെതമിഴ്നാട് തടഞ്ഞുവെച്ചു പരിശോധിക്കുന്നത് തെറ്റായ കാര്യമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. മലപ്പുറം കലക്ടറേറ്റില്‍ നിപ അവലോകന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അവർ. ഇക്കാര്യംശ്രദ്ധയില്‍പ്പെട്ടയുടൻ ആരോഗ്യ സെക്രട്ടറിയുമായി സംസാരിച്ചിട്ടുണ്ട്. ഇതൊഴിവാക്കാൻ സർക്കാർ, തമിഴ്നാടുമായി ആശയവിനിമയം നടത്തും. കേരളത്തില്‍ റിപ്പോർട്ട് ചെയ്യപ്പെടുന്ന പല അസുഖങ്ങളുംപുറത്തുനിന്നുള്ളവർക്കാണ്. ഇടുക്കിയില്‍ റിപ്പോർട്ട് ചെയ്ത മലമ്ബനികേസുകളില്‍ ഒന്നുപോലുംകേരളത്തിനിന്നുള്ളവരല്ല. എന്നാല്‍, ഇത്തരം സന്ദർഭങ്ങളില്‍ കേരളം പുരോഗമനപരമായസമീപനമാണ് എപ്പോഴും കൈകൊണ്ടിട്ടുള്ളതെന്നും ആരോഗ്യ മന്ത്രി ചൂണ്ടിക്കാട്ടി.

 കണ്ണൂർ കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ 230 ഗ്രാം MDMA യുമായി കോഴിക്കോട്സ്വദേശി പിടിയിൽ. 

കോഴിക്കോട് വേങ്ങേരി സ്വദേശി ഷിഖിൽ എന്നയാളാണ് MDMAയുമായി എക്‌സൈസിന്റെപിടിയിലായത്. ബാംഗ്ലൂരിൽ നിന്നും MDMA കേരളത്തിലേക്ക് കടത്തുന്ന സംഘത്തിലെ പ്രധാനകണ്ണിയും കോഴിക്കോട്, കണ്ണൂർ, മലപ്പുറം ജില്ലകളിൽ യുവാക്കൾക്ക് മയക്കുമരുന്ന് എത്തിച്ചുനൽകുന്നയാളുമാണ് പ്രതി. ഏഴു ലക്ഷത്തിലധികം വിലമതിക്കുന്ന മയക്കുമരുന്നാണ് ഇയാളിൽനിന്ന് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇയാളുടെ സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചു അന്വേഷണംആരംഭിച്ചു. കൂട്ടുപുഴ ചെക്ക്പോസ്റ്റ് എക്സൈസ് ഇൻസ്‌പെക്ടർ മുഹമ്മദ്‌ ഷഫീഖ്‌ നേതൃത്വം കൊടുത്തസംഘത്തിൽ പ്രിവന്റീവ് ഓഫീസർ പി.യേശുദാസ്, ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ ശ്രീകുമാർ, സുജിത്ത്, സിവിൽ എക്സൈസ് ഓഫീസർ ഫെമിൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർഷബ്ന എന്നിവർ പങ്കെടുത്തു.

പറവൂർ: ഭാര്യ ജീവനൊടുക്കിയതിൽ മനംനൊന്ത് ഭർത്താവും തൂങ്ങി മരിച്ചു.

ആലങ്ങാട് കൊങ്ങോര്‍പ്പിള്ളി മനയ്ക്കപ്പറമ്പിനുസമീപം താമസിക്കുന്ന ശാസ്താംപടിക്കല്‍ ജോര്‍ജിന്റെമകന്‍ ഇമാനുവല്‍(29), ഭാര്യ മരിയ റോസ് (21) എന്നിവരാണ് മരിച്ചത്.  കൊങ്ങോര്‍പ്പിള്ളിയില്‍ രണ്ടു വര്‍ഷം മുമ്പ് താമസമാക്കിയ ഇവർക്ക് 28 ദിവസം പ്രായമുള്ളകുട്ടിയടക്കം രണ്ടു മക്കളുണ്ട്. ശനിയാഴ്ച അയല്‍ക്കാരുമായി ഇമാനുവല്‍ വഴക്കിട്ടതായി പറയുന്നു. ഇതേച്ചൊല്ലി ഇമാനുവേലും മരിയയുമായും വാക്കുതർക്കമുണ്ടായി. തുടര്‍ന്ന് മരിയ മുറിയുടെവാതിലടച്ച് തൂങ്ങുകയായിരുന്നു. ഇമാനുവേലും ബന്ധുക്കളും ചേര്‍ന്ന് മഞ്ഞുമ്മലിലെ സ്വകാര്യആശുപത്രിയിലെത്തിച്ചെങ്കിലും ശനിയാ രാത്രി മരിയ മരിച്ചു. ഇതോടെ മനോവിഷമത്തിലായഇമാനുവേൽ ആശുപത്രിയിലെ മുറിക്കകത്ത് തുങ്ങിമരിക്കുകയായിരുന്നു. ഇമാനുവേലിൻ്റെമാതാപിതാക്കളായ ജോർജും, മേരിയും ഇവർക്കൊപ്പമായിരുന്നു താമസം.  എറണാകുളം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടംനടപടികൾക്ക് ശേഷം തിങ്കളാഴ്ച കൊങ്ങോര്‍പ്പിള്ളി സെൻ്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍സംസ്‌കരിക്കും. ഒരു വയസുള്ള ആദം മകനാണ്.

വിദ്യാർത്ഥികൾക്ക് ക്യാഷവാർഡും ഉപഹാരവും പ്രതിഭാ സംഗമം 24

വളാഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് 2024 വർഷത്തെ SSLC, +2  പരീക്ഷകളിൽ മുഴുവൻവിഷയങ്ങളിലും A+ നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷവാർഡും ഉപഹാരവും *"പ്രതിഭാ സംഗമം 24 ''* എന്ന പേരിൽ നടത്തി. പരിപാടിയുടെ  ഉൽഘാടനം വളാഞ്ചേരി നഗരസഭാ ചെയർമാൻ അഷറഫ്അമ്പലത്തിങ്ങൽ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നിർവ്വഹിച്ചു. ബാങ്ക് *പ്രസിഡൻ്റ് സി.അബ്ദുന്നാസർ* അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ  , മുഹമ്മദലി നീറ്റുകാട്ടിൽ,രാജൻ മാസ്റ്റർ , പറശ്ശേരി അസൈനാർ,സാജിദ്,  ഡയറക്ടർമാരായ ഭക്തവത്സൻ ,മുസ്തഫ മാസ്റ്റർ, ശ്രീകുമാർ  , ജലീൽ, സുബൈർ പി.പി.,മൈമൂന, മുംതാസ്, നജ്മത്ത്, എന്നിവർ ആശംസകളർപ്പിച്ചു . സെക്രട്ടറി നൗഷാദ്  സ്വാഗതവും ഡയറക്ടർ അൻവർ നന്ദിയും പറഞ്ഞു.

എടപ്പാളില്‍ പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിക്ക് നേരെ പീഡനശ്രമം: ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

എടപ്പാൾ:പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍.വട്ടംകുളം മൂതൂര്‍ സ്വദേശി 39 വയസുള്ള പടിഞ്ഞാറെ പറമ്പില്‍രതീഷിനെയാണ് ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തത്.ജൂലായ് 10നാണ് കേസിന് ആസ്പദമായ  സംഭവം.എടപ്പാളില്‍ ഓട്ടോ ഡ്രൈവറായ രതീഷ് പരിചയം മുതലെടുത്ത് 17 കാരനായ വിദ്യാർത്ഥിയെഎടപ്പാള്‍ പട്ടാമ്പി റോഡിലെ ലോഡ്ജില്‍ വിളിച്ച് വരുത്തി ലൈംഗിക പീഡനത്തിന്ശ്രമിക്കുകയായിരുന്നു.സംഭവത്തില്‍ രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈനിനും ചങ്ങരംകുളം പോലീസിനുംപരാതി നല്‍കുകയായിരുന്നു.പിടിയാലായ പ്രതിക്കെതിരെ പോക്സോ വകുപ്പ് ചുമത്തിയാണ്ചങ്ങരംകുളം പോലീസ് കേസെടുത്തത്.പൊന്നാനി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മുമ്പാകെ ഹാജറാക്കിയപ്രതിയെ റിമാന്റ് ചെയ്തു.