പട്ടാമ്പി: ഈ മാസം 18ന് നടക്കുന്ന രായിരനെല്ലൂർ മലകയറ്റത്തിനുള്ള ഒരുക്കങ്ങൾവിലയിരുത്തുന്നതിനും കാര്യക്ഷമമാക്കുന്നതിനും വേണ്ടി മുഹമ്മദ് മുഹസിൻ എ.എൽ എ യുടെനേതൃത്വത്തിൽ യോഗം ചേർന്നു. ഗ്രാമ പഞ്ചായത്ത് പ്രതിനിധികൾ, തഹസീൽദാർ, പഞ്ചായത്ത് സെക്രട്ടറിമാർ, പോലീസ്, ഫയർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, ട്രസ്റ്റ് ഭാരവാഹികൾ, നാട്ടുകാർ സാമൂഹിക പ്രവർത്തകർതുടങ്ങിയവർ പങ്കെടുത്തു. പോലീസ്, ആരോഗ്യ വകുപ്പ്,അഗ്നിശമന സേന, തദ്ദേശ സ്ഥാപനങ്ങൾ, ഉൾപ്പെടെയുളളവരുടെസേവനം ഉറപ്പാക്കാൻ തീരുമാനമായി. മലകയറ്റത്തിനെത്തുന്നവർക്കാവശ്യമായ സൗകര്യങ്ങൾമലമുകളിലും, മധ്യഭാഗത്തും, അടിവാരങ്ങളിലും ഒരുക്കാനും മാലിന്യമുക്ത പ്രവർത്തനങ്ങൾനടപ്പിലാക്കാനും മറ്റു അനുബന്ധ പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നതിനും ഈ തീരുമാനങ്ങൾതാഹസിൽദാറുടെ നേതൃത്വത്തിൽ മോണിറ്ററിംഗ് ചെയ്യുന്നതിനും യോഗത്തിൽ എംഎൽഎനിർദ്ദേശം നൽകി.
സ്വർണക്കൊള്ളയിൽ വെട്ടിലായി ദേവസ്വം ബോർഡ്
സ്വർണക്കൊള്ളയിൽ വെട്ടിലായി ദേവസ്വം ബോർഡ്; 2019ലെ ഭരണസമിതി പ്രതിസ്ഥാനത്ത്; കൂടുതൽ പേർ കുടുങ്ങും?ശബരിമല സ്വർണ്ണം പൂശുന്ന വിവാദ കേസിൽ ഇതുവരെ രണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രണ്ടാമത്തെ എഫ്ഐആറിലാണ് മുൻ ഭരണസമിതിയെ പ്രതി ചേർത്തത്. ശബരിമലയിലെ സ്വത്ത് നഷ്ടമാകുന്ന തരത്തിൽ ബോർഡ് അംഗങ്ങൾ പ്രവർത്തിച്ചെന്ന് എഫ്ഐആറിലുണ്ട്.ശബരിമലയിലെ സ്വർണക്കൊള്ള കേസിൽ…
കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസ് അനശ്ചിതകാലത്തേക്ക് അടച്ചു.
കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസ് അടച്ചു, ഉടൻ ഹോസ്റ്റലുകളും ഒഴിഞ്ഞുപോകണമെന്ന് നിർദേശം മലപ്പുറം: കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസ് അനശ്ചിതകാലത്തേക്ക് അടച്ചു. അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെയും ക്ലാസുകൾ ഉണ്ടാകില്ല. ഹോസ്റ്റലുകളും ഒഴിഞ്ഞുപോകണമെന്ന് വിദ്യാർത്ഥികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇന്നലെ വൈകുന്നേരം മുതലാണ് ക്യാമ്പസിനുള്ളിൽ സംഘർഷം…
പണം നഷ്ടപ്പെടാതെ യാത്രാ പദ്ധതികൾ മാറ്റങ്ങൾ വരുത്തുന്നതിനായി ഇന്ത്യൻ റെയിൽവേ
യാത്രാ പദ്ധതികൾ അപ്രതീക്ഷിതമായി മാറുമ്പോൾ ഉപയോഗശൂന്യമാകുന്ന ടിക്കറ്റുകൾ ഇനി യാത്രക്കാർക്ക് തലവേദനയാകില്ല. പണം നഷ്ടപ്പെടാതെ യാത്രാ പദ്ധതികൾ മാറ്റങ്ങൾ വരുത്തുന്നതിനായി ഇന്ത്യൻ റെയിൽവേ പുതിയ നയം നടപ്പാക്കാൻ ഒരുങ്ങുകയാണ്. കൺഫേം ആയ ട്രെയിൻ ടിക്കറ്റുകളുടെ യാത്രാ തീയതി ഇനി മുതൽ ഫീസ് ഇല്ലാതെ ഓൺലൈനായി മാറ്റാം എന്ന് കേന്ദ്ര…
പാകിസ്ഥാന് മുന്നറിയിപ്പുമായി കരസേനാ മേധാവി ജനറൽ ഉപേന്ദ ദ്വിവേദി.
പാകിസ്ഥാൻ ഭീകരതയെ പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കണം. അല്ലെങ്കിൽ ഭൂപടത്തിൽ നിന്ന്തന്നെ മായ്ച്ച് കളയും. തീവ്രവാദം സ്പോൺസർ ചെയ്യുന്നത് അവസാനിപ്പിക്കണം. ഓപ്പറേഷൻസിന്ദൂർ 2 വിദൂരമല്ല. എപ്പോഴും സംയമനം പാലിക്കണമെന്നില്ലെന്നും ജനറൽ ഉപേന്ദ്ര ദ്വിവേദിമുന്നറിയിപ്പ് നൽകി.അതിർത്തിയോട് ചേർന്നുള്ള സർ ക്രീക്ക് പ്രദേശത്ത് സൈനിക അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതിനെതിരെ പാകിസ്ഥാന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് കർശനമുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ജനറൽ ഉപേന്ദ്ര ദ്വിവേദിയുടെ മുന്നറിയിപ്പ്. വിജയദശമിദിനത്തിൽ, ഓപ്പറേഷൻ സിന്ദൂരിൽ വിജയകരമായി ഉപയോഗിച്ച എൽ-70 എയർ ഡിഫൻസ്തോക്കിന്റെ പൂജ ഗുജറാത്തിലെ ഭുജ് മിലിട്ടറി ബേസിൽ നിർവഹിച്ചതിന് ശേഷംസംസാരിക്കുകയായിരുന്നു രാജ്നാഥ് സിങ്.
എന്‍എസ്എസിന് കമ്മ്യൂണിസ്റ്റുകള്‍ നിഷിദ്ധമല്ല; നല്ലതിനെ അംഗീകരിക്കും: ജി സുകുമാരന്‍നായര്‍
കോട്ടയം: എന്‍എസ്എസിന് കമ്മ്യൂണിസ്റ്റുകള്‍ നിഷിദ്ധമല്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജിസുകുമാരന്‍ നായര്‍. നല്ലതിനെ എന്‍എസ്എസ് അംഗീകരിക്കും. തന്റെ മാറില്നൃത്തമാടുന്നതുപോലെ കേരളത്തിലെ നായന്മാരുടെ മാറത്ത് നൃത്തമാടാമെന്ന് ആരുംവ്യാമോഹിക്കേണ്ടന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു. അയ്യപ്പ സംഗമത്തിനെ പിന്തുണച്ചതിനെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമം നടന്നു. രാഷ്ട്രീയമായിസമദൂരത്തിലാണെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു. എന്‍എസ്എസിന്റെ വിജയദശമിസമ്മേളനത്തിലായിരുന്നു ജി സുകുമാരന്‍ നായരുടെ പ്രതികരണം. കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകളുടെ അംഗീകാരം എന്‍എസ്എസിന് ആവശ്യമില്ല. അടിത്തറയുള്ള സംഘടന മന്നത്ത്പത്മനാഭന് ഉണ്ടാക്കിയിട്ടുണ്ടെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു.
ഷാഫി പറമ്പിലിനെതിരായ അധിക്ഷേപ പരാമർശം
സുരേഷ് ബാബുവിനെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ്* പാലക്കാട്: വടകര എംപി ഷാഫിപറമ്പിലിനെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്സുരേഷ് ബാബുവിനെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ്. സുരേഷ് ബാബുവിനെതിരെകോണ്ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സി വി സതീശന് നല്കിയ പരാതിയിലാണ്കേസെടുക്കാനാവില്ലെന്ന് പാലക്കാട് നോര്‍ത്ത് പൊലീസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട്പാലക്കാട് നോര്‍ത്ത് സിഐ പാലക്കാട് എഎസ്പിക്ക് നല്കി. നേരിട്ടുള്ള പരാതി അല്ലാത്തതിനാല്ബിഎന്എസ് 356 പ്രകാരം അപകീര്‍ത്തി കേസ് നിലനില്‍ക്കില്ലെന്നാണ് നോര്‍ത്തി സിഐ നല്‍കിയറിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്
ഓരോ ചെടിച്ചട്ടിക്കും 95 രൂപ കൈക്കൂലി
കളിമൺ കോർപ്പറേഷൻ ചെയർമാനെ അറസ്റ്റ് ചെയ്ത സംഭവം; പദവിയിൽ നിന്ന് നീക്കാൻനിർദേശം* കളിമൺപാത്ര നിർമാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ ചെയർമാൻകെ.എൻ.കുട്ടമണിയെ കൈക്കൂലി കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്തു. ഇതിനോടനു ബന്ധിച്ച്മന്ത്രിഒ.ആർ കേളു ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റാൻ നിർദേശം നൽകി. 25,000 രൂപയുടെകൈക്കൂലി ആവശ്യപ്പെട്ടതാണ് കേസിന് കാരണം. വില്ലടം സ്വദേശിയായ കുട്ടമണി സിഐടിയു വിന്റെ സംസ്ഥാന കമ്മിറ്റി അംഗവും സിപിഐ(എം) പ്രവർത്തകനുമാണ്. ചിറ്റശ്ശേരി സ്വദേശി വൈശാഖന്റെ പരാതിയെത്തുടർന്ന് തൃശൂർ വിജിലൻസ്സംഘം നടത്തിയ അതിവിദഗ്ധമായ ഓപ്പറേഷനിലൂടെയാണ് വലയിലാക്കിയത്.
അന്താരാഷ്ട്ര വിപണിയില്‍ 35 കോടി രൂപ വില മതിക്കുന്ന ലഹരിമരുന്നുമായി ബോളിവുഡ് നടന്‍പിടിയില്‍.
3.5 കിലോ കൊക്കെയ്നുമായാണ് നടന് ചെന്നൈ വിമാനത്താവളത്തില്‍ വെച്ച് പിടിയിലായത്. കസ്റ്റംസും ഡിആര്‍ഐയും നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഇയാള്‍ പിടിയിലാകുന്നത്. കംബോഡിയയിൽ നിന്നും സിംഗപ്പൂർ വഴിയുള്ള വിമാനത്തിലെത്തിയപ്പോഴാണ് നടൻപിടിയിലാകുന്നത്. കരൺ ജോഹറിന്റെ സ്റ്റുഡൻ്റ് ഓഫ് ദി ഇയർ അടക്കമുള്ള സിനിമകളിൽ ഇയാൾഅഭിനയിച്ചിട്ടുണ്ട്. എന്നാൽ നടന്റെ പേര് അധികൃതർ പുറത്തുവിട്ടിട്ടില്ല.
സി.ബി.എസ്.ഇ ജില്ലാ കലോത്സവം ലോഗോ പ്രകാശനം ചെയ്തു
വളാഞ്ചേരി : ഒക്ടോബർ 04, 05 തിയ്യതികളിൽ പൂക്കാട്ടിരി സഫ ഇംഗ്ലീഷ് സ്കൂളിൽ വെച്ചും ( സർഗോത്സവം , ഐ.ടി ഫെസ്റ്റ് ) ഒക്ടോബർ 11, 12 തിയ്യതികളിൽ പുത്തനങ്ങാടി സെൻ്റ് ജോസഫ്സ്ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വെച്ചും ( സ്റ്റേജ് മത്സരങ്ങൾ ) നടക്കുന്ന മലപ്പുറം സഹോദയസി.ബി.എസ്.ഇ ജില്ലാ കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം ചെയ്തു പ്രൊഫ. ആബിദ്ഹുസൈൻ തങ്ങൾ എംഎൽഎ സർഗോത്സവ ജനറൽ കൺവീനറും സഫാ സ്കൂൾ പ്രിൻസിപ്പലുമായഎ. മുഹമ്മദ് മുസ്തഫക്ക് നൽകിയാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത് ചടങ്ങിൽ സഹോദയസ്കൂൾ കോംപ്ലക്സ് മലപ്പുറം മേഖലാ പ്രസിഡൻ്റ് എം. അബ്ദുൾ നാസർ അദ്ധ്യക്ഷത വഹിച്ചുജനറൽ സെക്രട്ടറി എം.ജൗഹർ , സി.ബി.എസ്.ഇ സിറ്റി കോർഡിനേറ്റർ പി. ഹരിദാസ് , ജില്ലാട്രെയിനിംഗ് കോർഡിനേറ്റർ ജോബിൻ സെബാസ്റ്റ്യൻ ,സഹോദയ വൈസ് പ്രസിഡൻ്റ്മാരായ ഫാദർനന്നം പ്രേംകുമാർ , ഡോ.സി.കെ.എം ഷിബിലി , സഫ ട്രസ്റ്റ് സെക്രട്ടറി യു.എ ഷമീർ , ഡൽഹി ഇൻ്റർനാഷണൽ സ്കൂൾ ചെയർമാൻ സി.കെ.എം മുഹമ്മദലി തുടങ്ങിയവർ സംബന്ധിച്ചു. നാല്ദിവസങ്ങളിലായി നടക്കുന്ന കലാമാമാങ്കത്തിൽ ജില്ലയിലെ സഹോദയ അംഗങ്ങളായ 62 വിദ്യാലയങ്ങളിൽ നിന്ന് 5000 ൽ പരം കലാപ്രതിഭകൾ മാറ്റുരക്കും










