കാർഷിക സർവകലാശാല (പ്ലാനിങ്) ഡയറക്ടർ ഡോ.അനി എസ്.ദാസ് കുഴഞ്ഞുവീണു മരിച്ചു. 

തിരുവനന്തപുരം: ദൂരദർശൻ കേന്ദ്രത്തിൽ ലൈവ് പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ കാർഷിക സർവകലാശാല (പ്ലാനിങ്) ഡയറക്ടർ ഡോ.അനി എസ്.ദാസ് കുഴഞ്ഞുവീണു മരിച്ചു. വെള്ളിയാഴ്ച വൈകിട്ട് 6.10 നായിരുന്നു സംഭവമുണ്ടായത്. കൃഷിദർശൻ ലൈവ് പരിപാടിയിൽ പങ്കെടുക്കുതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. കൊല്ലം കടയ്ക്കൽ സ്വദേശിയാണ് അനി എസ് ദാസ്. ഹൃദയാഘാതമാണ് മരണത്തിന് കാരണമായത് എന്നാണ് പ്രാഥമിക…

വളാഞ്ചേരി പാലിയേറ്റിവ് കെയർ സംഘടിപ്പിക്കുന്ന സന്ദേശ പ്രചരണത്തിൻ്റെയും, വിഭവസമാഹരണത്തിൻ്റെയും പ്രചരണത്തിന് തുടക്കം കുറിച്ച് വളണ്ടിയർ സംഗമം

ജനവരി 15 പാലിയേറ്റിവ് കെയർ ദിനം, "ഞാനുമുണ്ട് പരിചരണത്തിന് " എന്ന സന്ദേശമുയർത്തി - വളാഞ്ചേരി പാലിയേറ്റിവ് കെയർ സംഘടിപ്പിക്കുന്ന സന്ദേശ പ്രചരണത്തിൻ്റെയും, വിഭവസമാഹരണത്തിൻ്റെയും പ്രചരണത്തിന് തുടക്കം കുറിച്ച് വളണ്ടിയർ സംഗമം നടന്നു, പാലിയേറ്റിവ്ദിനത്തിൻ്റെ പോസ്റ്റർ പ്രകാശനം നഗരസഭാ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ, Dr.. മുജീബ്റഹ്മാന് നൽകി പ്രകാശനം ചെയ്തു, ജനപ്രതിനിധികളും, സംഘടനാ പ്രതിനിധികളും ക്ലബ്ബ്ഭാരവാഹികളും സംബന്ധിച്ചു, ജനവരി 31 നുള്ളിൽ നഗരസഭയിലെ 33 വാർഡുകളിലും വിഭവസമാഹരണം നടത്താനും തീരുമാനിച്ചു, പാലിയേറ്റിവ് ദിനമായ ജനവരി 15ന്, വളാഞ്ചേരി ടൗണിൽജനകീയ പിന്തുണയോടെയും, വിദ്യാർത്ഥികളുടെ സഹകരണത്തോടെയും സന്ദേശ യാത്രയും, സാമ്പത്തിക സമാഹരണവും നടത്തും. സ്വാഗതം: സാലിഹ്അദ്ധ്യക്ഷൻ: Dr: മുജീബ് ,വിശദീകരണം. :ചെയർമാൻ ചർച്ചയിൽ KM ഗഫൂർ റംല മുഹമ്മദ് മാരാത്ത് മണി സുരേഷ്മലയത്ത്സദാനന്ദൻ കോട്ടീരി ബദരിയടീച്ചർ N'ജബ്ബാർ സലാം വളാഞ്ചേരിപാലാറകുഞ്ഞാപ്പുനന്ദി :സൈതാലിക്കുട്ടി ഹാജി.

വളാഞ്ചേരി നഗരസഭയിലെ ഭിന്നശേഷിക്കാർക്കായി വിനോദയാത്ര സംഘടിപ്പിച്ചു.

വളാഞ്ചേരി നഗരസഭയിലെ ഭിന്നശേഷിക്കാർക്കായി വിനോദയാത്ര സംഘടിപ്പിച്ചു. വളാഞ്ചേരി:-നഗരസഭയുടെ 2023 -24 വാർഷിക പദ്ധതിയിൽ ഉൾപെടുത്തിയാണ് വിനോദയാത്ര സംഘടിപ്പിച്ചത്.യാത്രയുടെ ഫ്ലാഗ് ഓഫ് നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു.നഗര സഭയിലെ വിവിധ വാർഡുകളിൽ നിന്നായി 75 ഓളം ഭിന്നശേഷിക്കാരും അവരുടെ രക്ഷകർത്താക്കളും ആണ് വിനോദയാത്രയിൽ പങ്കെടുത്തത്.വളാഞ്ചേരിയിൽ നിന്നും മലമ്പുഴ ഡാം,ഫാന്റസി…

പാലിയേറ്റീവ് ദിനാചരണം ഭാഗമായി സാന്ത്വനം 2024 പരിരക്ഷ സ്നേഹ സംഗമം സംഘടിപ്പിച്ചു

വളാഞ്ചേരി:-വളാഞ്ചേരി നഗരസഭയുടെയും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ പാലിയേറ്റീവ് ദിനാചരണം ഭാഗമായി സാന്ത്വനം 2024 പരിരക്ഷ സ്നേഹ സംഗമം സംഘടിപ്പിച്ചു.കുറ്റിപ്പുറം നിളയോരം പാർക്കിൽ വെച്ച് നടന്ന പരിപാടി നഗരസഭ ചെയർമാൻ ഉദ്ഘാടനം ചെയ്തു.മെഡിക്കൽ ഓഫീസർ ഡോ.നിഷ അദ്ധ്യക്ഷത വഹിച്ചു.വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്,ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇബ്രാഹിം…

സബ്ജില്ലയിൽ നിന്ന് അപ്പീൽ നേടി കടന്നു വന്ന് സംസ്ഥാനത്ത് എ ഗ്രേഡ്

കൊളത്തൂർ: മലപ്പുറത്തു നിന്ന് വന്ന ഫാതിമ സഫ പി എന്ന പ്ലസ് വൺ വിദ്യാർത്ഥിനി സംസ്ഥാനകലാമേളയിൽ ഹയർ സെക്കണ്ടറി വിഭാഗം മലയാളം ഉപന്യാസ രചനയിൽ എ ഗ്രേഡ് നേടി. സബ്ജില്ലയിൽ നിന്ന് അപ്പീൽ നേടിയാണ് ഉപന്യാസ രചനക്ക് ജില്ലയിലെത്തിയത്. കൂടാതെ മലയാളപ്രസംഗം കഥാരചന എന്നീ ഇനങ്ങളിലും ജില്ലയിൽ എ ഗ്രേഡ് നേടി. ശാസ്ത്ര മേളയുടെ ഭാഗമായുള്ള സി.വി. രാമൻ പ്രബന്ധ രചനയിൽ സംസ്ഥാന തലത്തിൽ ഹയർസെക്കണ്ടറി വിഭാഗത്തിൽ ഇപ്രാശ്യം ഒന്നാം സ്ഥാനം ഫാതിമ സഫക്കായിരുന്നു. വാർത്താ വായനമത്സരം, കഥാ രചന, പ്രസംഗ മത്സരം, ഉപന്യാസം, കവിതാ രചന തുടങ്ങിയ വിവിധയിനങ്ങളിൽകഴിവ് തെളിയിച്ച കലാകാരിയാണ് ചെറുകുളമ്പ ഐ.കെ.ടി.എച്ച്.എസ്.എസിലെ പ്ലസ് വൺവിദ്യാർത്ഥിനിയായ ഫാതിമ സഫ. കൊളത്തൂർ സ്വദേശിയാണ്. കഴിഞ്ഞ വർഷം കഥാരചനയിൽ സംസ്ഥാന തലത്തിൽ എ ഗ്രേഡ് ലഭിച്ചിരുന്നു.

ഒപ്പന വേദിയിൽ കറുത്ത മണവാട്ടി ഇരിന്നാലും പ്രേക്ഷകർക്ക് കലാസ്വാദനം സാധ്യമാണെന്ന്കാണിക്കണം. ആ മണവാട്ടിയും മൊഞ്ചത്തിയാണെന്ന് അടയാളപ്പെടുത്തണം. എന്തെന്നാൽ ഈലോകം കറുത്ത മനുഷ്യരുടേത് കൂടിയാണ്.

കറുത്ത മണവാട്ടിയില്ലാത്ത ലോകം. ഒപ്പന കേരളത്തിലെ ജനകീയ കലാരൂപം എന്നാണ് പറയപ്പെടുന്നത് പ്രത്യേകിച്ച് മുസ്ലീം സമൂഹവുമായി ബന്ധപ്പെട്ടത്. മണവാളനെ കാത്തിരിക്കുന്ന മണവാട്ടിയെ അണിയിച്ചൊരുക്കി ചുറ്റും കൂടി നിൽക്കുന്ന സുഹൃത്തുക്കൾ കൈകൊട്ടി പാടി അവതരിപ്പിക്കുന്ന ഒപ്പന മലബാറിലെ മുസ്ലീം വീടുകളിലാണ് പ്രധാനമായും ഉണ്ടായതെന്ന് പറയപ്പെടുന്നു. എന്നാൽ, നമ്മുടെ കലോത്സവ വേദികളിൽ…

പാഞ്ചിരി കുനിയില്‍ നെല്‍വയല്‍ നികത്തി കമുക് വെച്ചത് ഹൈക്കോടതി വിധിപ്രകാരംപൂര്‍വസ്ഥിതിയിലാക്കാൻ ജില്ല കലക്ടറുടെ ഉത്തരവ്.

നെല്‍വയല്‍ നികത്തി കമുക് വെച്ചു; ഹൈക്കോടതി വിധിപ്രകാരം പൂര്‍വസ്ഥിതിയിലാക്കാൻ കലക്ടറുടെ ഉത്തരവ്എടവണ്ണപ്പാറ: പാഞ്ചിരി കുനിയില്‍ നെല്‍വയല്‍ നികത്തി കമുക് വെച്ചത് ഹൈക്കോടതി വിധിപ്രകാരം പൂര്‍വസ്ഥിതിയിലാക്കാൻ ജില്ല കലക്ടറുടെ ഉത്തരവ്.32സെന്റ് പാടത്താണ് കമുക് കൃഷി ചെയ്തത്. തിങ്കളാഴ്ച രാവിലെ കലക്ടറുടെ ഉത്തരവ് പ്രകാരം വാഴക്കാട് വില്ലേജ് ഓഫിസര്‍ ഗിരീഷിന്റെ നേതൃത്വത്തില്‍…

സ്കൂളിൽ ലഹരി വിരുദ്ധ പാവനാടകം അവതരിപ്പിച്ചു

എടപ്പാൾ: വിദ്യാലയങ്ങളിലെ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി എക്സൈസ് വിമുക്തി മിഷൻപൊന്നാനി. താലൂക്കിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിൽ നടത്തുന്ന ബോധവൽക്കരണപരിപാടിയുടെ ഭാഗമായി വട്ടംകുളം സി.പി .എൻ . യു.പി. സ്കൂളിൽ ലഹരി വിരുദ്ധബോധവൽക്കരണ പാവ നാടകം അവതരിപ്പിച്ചു ജോണി തിരുവനന്തപുരം എന്ന കലാകാരനാണ്പാവനാടകം അവതരിപ്പിച്ചത് വിമുക്തി കോഡിനേറ്റർ ശ്രീജിത്ത് കുട്ടികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞചൊല്ലിക്കൊടുത്തു പരിപാടിയുടെ ഉദ്ഘാടനം സി. സജി നിർവഹിച്ചു കെ വി. നസീമ അധ്യക്ഷതവഹിച്ചു സി കെ. സൈനുദ്ദീൻ, കെ എം. നാരായണൻ, ഇ പി .സുരേഷ് സിവിൽ എക്സൈസ്ഓഫീസർമാരായ എ ആർ .രഞ്ജിത്ത്, എസ്. കണ്ണൻ  എന്നിവർ പ്രസംഗിച്ചു.

സ്വർണ്ണകപ്പ് കണ്ണൂരിന്

കൊല്ലം: 62-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ 952 പോയന്റോടെ കലാകിരീടത്തിൽമുത്തമിട്ട് കണ്ണൂർ ജില്ല. 949 പോയൻ്റുമായി കോഴിക്കോട് ജില്ലയാണ് രണ്ടാം സ്ഥാനത്ത്. 938 പോയൻ്റോടെ പാലക്കാട് മൂന്നാം സ്ഥാനത്തും 925 പോയന്റോടെ തൃശൂർ നാലാം സ്ഥാനം

വളാഞ്ചേരി നഗരസഭയുടെയും  നാഷ്ണൽ ആയുഷ് മിഷന്റെയും സംയുക്താഭിമുഖ്യത്തിൽ സിദ്ധമെഗാമെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

വളാഞ്ചേരി:-7 മത് സിദ്ധ ദിനചാരണത്തോടനുബന്ധിച്ച് വളാഞ്ചേരി നഗരസഭയുടെയും നാഷ്ണൽ ആയുഷ് മിഷന്റെയും സംയുക്താഭിമുഖ്യത്തിൽ സിദ്ധ മെഗാമെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.സി.എച്ച് അബുയൂസഫ് ഗുരുക്കൾ സ്മാരക ടൗൺ ഹാളിൽ വെച്ച് നടന്ന ക്യാമ്പ് നഗരസഭ ചെയർമാൻ അഷ്‌റഫ്‌ അമ്പലത്തിങ്ങൽ ഉദ്ഘടനം നിർവഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മാരാത്ത് ഇബ്രഹിo അധ്യക്ഷത…