ചങ്ങരംകുളം: സംസ്ഥാന പാതയിൽ ചങ്ങരംകുളത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക്യാത്രികരായ യുവാക്കൾക്ക് ഗുരുതരമായി പരിക്കേറ്റു. പന്താവൂർ സ്വദേശികളായ അജ്മൽ(22)ഷനൽ(23) എന്നിവർക്കാണ് പരിക്കേറ്റത്.ഞായറാഴ്ചവൈകിയിട്ട് മൂന്ന് മണിയോടെ ചങ്ങരംകുളം പോലീസ് സ്റ്റേഷന് മുന്നിലുള്ള റോഡിലാണ്അപകടം.ചങ്ങരംകുളം ഭാഗത്ത് നിന്ന് എടപ്പാൾ ഭാഗത്തേക്ക് പോയിരുന്ന കാർ പെട്ടെന്ന് തിരിയാൻശ്രമിച്ചതോടെ പുറകിൽ വന്നിരുന്ന ബൈക്ക് കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ച് വീണ ഇരുവരെയും നാട്ടുകാർ ചേർന്ന് ചങ്ങരംകുളത്തെസ്വകാര്യ ആശുപത്രിയിലും പരിക്ക് ഗുരുതരമായതിനാൽ പിന്നീട് തൃശ്ശൂരിലെ സ്വകാര്യആശുപത്രിയിലും പ്രവേശിപ്പിച്ചു.
കുട്ടികളെ മൂന്നു വർഷത്തേക്ക് ഡിബാർ ചെയ്തെന്നും അദ്ദേഹം വിവരിച്ചു.
തിരുവനന്തപുരം: താമരശ്ശേരി ഷഹബാസ് കൊലക്കേസിൽ പ്രതികളായ 6 വിദ്യാർഥികളുടെ പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാത്തതിൽ വ്യക്തത വരുത്തി പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ്. കേസിൽ പെട്ട വിദ്യാർഥികളുടെ എസ് എസ് എൽ സി ഫലം പൊതുവിദ്യാഭ്യാസ വകുപ്പ് തടഞ്ഞതുതന്നെന്ന് എസ് ഷാനവാസ് വ്യക്തമാക്കി. വിദ്യാഭ്യാസ വകുപ്പിന് ചില നിലപാടുകൾ ഉണ്ടെന്നും…
ക്ഷേത്രമതിലില്‍ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതില്‍ വൈരാഗ്യം, പത്താംക്ലാസുകാരനെ കാറിടിച്ച്കൊന്ന കേസില്‍ ഇന്ന് വിധി
കാട്ടാക്കടയില്‍ പത്താക്ലാസുകാരന്‍ ആദിശേഖറിനെ (15) കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ഇന്ന് വിധി. തിരുവനന്തപുരം ആറാം അഡിഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ വിഷ്ണുവാണ് വിധിപ്രസ്താവിക്കുന്നത്. പൂവച്ചല്‍ സ്വദേശി പ്രിയരഞ്ജന് ആണ് കേസിലെ പ്രതി. വ്യക്തിവൈരാഗ്യത്തിന്റെ പേരിലായിരുന്നു പ്രതി ക്രൂരകൃത്യം നടത്തിയതെന്ന് പൊലീസ് പറയുന്നു. 2023 ഓഗസ്റ്റ് 30ന് വീടിനു സമീപമുള്ള ക്ഷേത്ര മൈതാനത്ത് കളിച്ച ശേഷം മടങ്ങുകയായിരുന്നആദിശേഖറിനെ പ്രിയരഞ്ജന് കാറിടിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു. അപകടമെന്ന നിലയില്‍ മനഃപൂര്‍വമല്ലാത്ത നരഹത്യക്കുറ്റമാണ് ആദ്യം പൊലീസ് കേസെടുത്തത്. എന്നാല്‍ സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നത് കേസില്‍ നിര്‍ണായക തെളിവായി. പ്രിയരഞ്ജന് കാറിലിരിക്കുന്നതും ആദിശേഖര്‍ സൈക്കിളില്‍ കയറിയ ഉടന്‍ കാറോടിച്ചു കയറ്റികൊലപ്പെടുത്തും ദൃശ്യങ്ങളില്‍ വ്യക്തമായി.
ഹിന്ദു ഐക്യവേദി പൊന്നാനി താലൂക്ക് സമിതിയുടെ നേതൃത്വത്തിൽ മാറാട് ദിനം ഭീകരവിരുദ്ധദിനമായി ആചരിച്ചു
എടപ്പാൾ : ഹിന്ദു ഐക്യവേദി പൊന്നാനി താലൂക്ക് സമിതിയുടെ നേതൃത്വത്തിൽ മെയ് 2 മാറാട് ദിനംഭീകരവിരുദ്ധ ദിനമായി ആചരിച്ചു.മറക്കില്ല മാറാട് കാക്കും കാശ്മീർ എന്നതായിരുന്നു പൊതുസമ്മേളനത്തിന്റെ മുദ്രാവാക്യം. മാറാട് ബലിദാനി നികൾ ആയിട്ടുള്ളവർക്ക് പുഷ്പാർച്ചനനടന്നു.എബിവിപി മുൻ സംസ്ഥാന പ്രസിഡണ്ട് പ്രിന്റു മഹാദേവ് പൊതുസമ്മേളനം ഉദ്ഘാടനംചെയ്തു.കെ സേതുമാധവൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹിന്ദു ഐക്യവേദി ജില്ലാ ജനറൽസെക്രട്ടറി പ്രദീപ്തവനൂർ,ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ കെ സുരേന്ദ്രൻ, ബിജെപിവെസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി നാരായണൻ പി സി, ശിവദാസൻ കാഞ്ഞിരമുക്ക്, ഹരീഷ്, ഗിരീഷ്എന്നിവർ സംസാരിച്ചു.2003 ൽ മാറാട് കടപ്പുറത്ത് നടന്ന ഹിന്ദു നരഹത്യയുടെ മറക്കാത്തസ്മരണകൾ നിലനിൽക്കുമ്പോൾ തന്നെ 2025 ൽ കാശ്മീരിൽ സമാന സ്വഭാവം ഉള്ള ഭീകരവിധ്വംസക രാഷ്ട്രവിരുദ്ധ ശക്തികളായ ഭീകര വാദി കളുടെ അഴിഞ്ഞാട്ടം നമ്മൾ കണ്ടു. ഈഭീകരവാദികൾ ഇന്നും നമ്മുടെ നാട്ടിൽ ആഭ്യന്തര ശത്രുക്കളായി വിരാജിക്കുന്നുണ്ട് ഇവർക്കെതിരെപൊതുസമൂഹം ഉണരണമെന്ന് യോഗം ആഹ്വാനം ചെയ്തു.
കൂടല്ലൂരിൽ വിദ്യാർത്ഥിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
ആനക്കര: കൂടല്ലൂർ കല്ലിങ്ങൽ മുഹമ്മദ്കുട്ടിയുടെ മകൻ ഇബ്രാഹിം ബാദുഷ (16) എന്നവിദ്യാർത്ഥിയെയാണ് വ്യാഴാഴ്ച വൈകുന്നേരം വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആനക്കര ഗവ.ഹയർസെക്കണ്ടറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഖബറടക്കം വെള്ളിയാഴ്ച കൂടല്ലൂർ ജുമാ മസ്ജിദ്ഖബർസ്ഥാനിൽ നടക്കും.
തലക്കശേരിയിൽ ഹൈബ്രിഡ് കഞ്ചാവുമായി പട്ടാമ്പി സ്വദേശി പിടിയിൽ
തൃത്താല : ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി മയക്കുമരുന്നിനെതിരെ പാലക്കാട് ജില്ലാ പോലീസ്മേധാവി അജിത്ത്കുമാർ IPS ൻ്റെ നിർദ്ദേശ പ്രകാരം തൃത്താല പോലീസും,പാലക്കാട് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും നടത്തിയ പരിശോധനയിൽ തൃത്താല സ്റ്റേഷൻ പരിധിയിലെ തലക്കശ്ശേരിയിൽനിന്നും 962ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി പട്ടാമ്പി പെരുമടിയൂർ സ്വദേശി ഷമീർ പിടിയിലായത്. പ്രതികൾ ഉൾപ്പെട്ട ലഹരി സംഘത്തെക്കുറിച്ച് പോലീസ് അന്വേഷണം ശക്തമാക്കി.പാലക്കാട് ജില്ലാപോലീസ് മേധാവി അജിത്ത് കുമാർ IPS ൻ്റെ നിർദ്ദേശപ്രകാരം ഷൊർണൂർ ഡി.വൈ.എസ്.പിമനോജ് കുമാർ,പാലക്കാട് നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി അബ്ദുൾ മുനീർ എന്നിവരുടെനേത്യത്വത്തിൽ ഇൻസ്പെക്ടർ മനോജ് ഗോപി, സബ് ഇൻസ്പെക്ടർ സുഭാഷ് എം, ഹംസ കെഎന്നിവരുടെ നേതൃത്വത്തിലുള്ള തൃത്താല പോലീസും,പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡുംചേർന്നാണ് പ്രതിയെ പിടികൂടിയത്.
സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ എന്നിവർ ഹൈബ്രിഡ് കഞ്ചാവുമായി അറസ്റ്റിൽ, പിടിയിലായത് സമീർ താഹിറിന്റെ ഫ്ളാറ്റിൽ നിന്ന്*
കൊച്ചി:* ഹൈബ്രിഡ് കഞ്ചാവുമായി മലയാള സംവിധായകർ അറസ്റ്റിൽ. യുവ സംവിധായകരായഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. ഷാഹിദ് മുഹമ്മദ്എന്നയാളും ഇവർക്കൊപ്പം അറസ്റ്റിലായിട്ടുണ്ട്. ഛായാഗ്രാഹകൻ സമീർ താഹിറിന്റെ കൊച്ചിയിലെഫ്ളാറ്റിൽ നിന്നാണ് മൂവരും പിടിയിലായത്. ഒന്നര ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് സംവിധായകരിൽ നിന്ന് പിടിച്ചെടുത്തത്. ഇന്ന് പുലർച്ചെ രണ്ട്മണിയോട് എക്സൈസ് നടത്തിയ റെയ്ഡിനൊടുവിലാണ് കഞ്ചാവ് കണ്ടെടുത്തത്. രഹസ്യവിവരത്തെത്തുടർന്നായിരുന്നു പരിശോധന. ലഹരി ഉപയോഗിക്കാനുള്ളതയ്യാറെടുപ്പിലായിരുന്നു ഇവർ. തുടർന്ന് മൂവരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. വാണിജ്യഅളവിൽ കഞ്ചാവ് കണ്ടെടുക്കാത്തതിനാലാണ് ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടതെന്ന് എക്സൈസ്ഉദ്യോഗസ്ഥർ വ്യക്തമാക്കി. പിടിയിലായ സംവിധായകർ സ്ഥിരമായി ലഹരിഉപയോഗിക്കുന്നവരാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.ഖാലിദ് റഹ്മാൻ സംവിധാനംചെയ്ത ആലപ്പുഴ ജിംഖാന ആഗോളതലത്തിൽ 50 കോടി കടന്ന് വിജയയാത്ര തുടരുന്നതിനിടെയാണ്സംവിധായകൻ കഞ്ചാവ് കേസിൽ പിടിയിലാവുന്നത്. ഉണ്ട, തല്ലുമാല, അനുരാഗ കരിക്കിൻ വെള്ളം, ലൗവ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് ഖാലിദ് റഹ്മാൻ. വൻ വിജയമായ മഞ്ഞുമ്മൽബോയ്സ് എന്ന സിനിമയിൽ ശ്രദ്ധേയമായ വേഷം ചെയ്തു. തമാശ, ഭീമന്റെ വഴി, സുലൈഖമൻസിൽ എന്നീ സിനിമകളുടെ സംവിധായകനാണ് അഷ്റഫ് ഹംസ. തല്ലുമാലയുടെ സഹരചയിതാവ്കൂടിയാണ്.
മാധ്യമ – പബ്ലിക്കേഷൻ രംഗത്തെ വിവിധ സാധ്യതകൾ കണ്ടെത്തുന്നതിനും, വിവിധ പ്രവർത്തനങ്ങൾസംഘടിപ്പിക്കുന്നതിനുമായി കുന്നംകുളം കേന്ദ്രമായി സീനിയർ എഡിറ്റേഴ്സ് ഫോറം കൂട്ടായ്മരൂപീകരിച്ചു.
മുതിർന്ന മാധ്യമ പ്രവർത്തകരും പബ്ലിക്കേഷൻ രംഗത്ത് ദീർഘകാലമായി പ്രവർത്തിക്കുന്നവരുംചേർന്നാണ്" സീനിയർ എഡിറ്റേഴ്സ് ഫോറം കുന്നംകുളം " എന്ന പേരിൽ കൂട്ടായ്മരൂപീകരിച്ചിട്ടുള്ളത്.. അച്ചടിയുടെയും സാംസ്കാരിക സമ്പന്നതയുടെയും പ്രൗഢ പാരമ്പര്യമുള്ളകുന്നംകുളത്ത് സമൂഹത്തിനാകെ നന്മ ചെയ്യുന്ന വിവിധ പ്രവർത്തനങ്ങൾ നടത്തുകയുമാണ് ലക്ഷ്യം. പുസ്തകങ്ങൾ പ്രസ്ദ്ധീകരിക്കൽ, നവ മാധ്യമ രംഗത്തെ സാധ്യതകൾ ഉപയോഗപ്പെടുത്തി എഴുത്ത്പ്രോൽസാഹിപ്പിക്കൽ, വിവിധ ക്ലാസുകൾ, വിവിധ കൂട്ടായ്മകളുമായി ചേർന്ന് കലാ - സാംസ്കാരികപ്രവർത്തനം തുടങ്ങിയവയും ലക്ഷ്യമാണ്. ട്രസ്റ്റ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത സീനിയർ എഡിറ്റേഴ്സ് ഫോറിൻ്റെ ലോഗോ മാധ്യമപ്രവർത്തകനും സിനിമാ രംഗത്തെ ബഹുമുഖ പ്രതിഭയുമായ ശ്രീ രഞ്ജി പണിക്കർ പ്രകാശനംചെയ്തു. പ്രശസ്ത ക്രിയേറ്റീവ് ഡിസൈർ ഷിഹാബുദ്ദീൻ ഹംസയാണ് ലോഗോ തയാറാക്കിയത്. അർഹരായവരെ അംഗങ്ങളാക്കി സംഘടനയുടെ പ്രവർത്തനം കൂടുതൽ വിപുലപ്പെടുത്തുമെന്ന് ഭാരവാഹികളായ കാണിപ്പയ്യൂർപരമേശ്വരൻ നമ്പൂതിരിപ്പാട്, സി.ഗിരീഷ് കുമാർ, എം.ബിജുബാൽ, ജയപ്രകാശ് ഇലവന്ത്ര എന്നിവർവാർത്താ സമ്മേളനത്തിൽ അറിയിച്ചു.
നഗരസഭ ഓഫീസ്,മിനി കോൺഫറൻസ് ഹാളിൻ്റെയും ഉദ്ഘാടനം നഗരസഭ ചെയർമാൻഅഷ്റഫ് അമ്പലത്തിങ്ങൽ നിർവ്വഹിച്ചു.
വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ 2024- 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരണം നടത്തിയ നഗരസഭ ഓഫീസ്,മിനി കോൺഫറൻസ് ഹാളിൻ്റെയും ഉദ്ഘാടനം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവ്വഹിച്ചു.വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.ആധുനിക രീതിയിൽ ഇൻ്റീരിയൽ ഡിസൈൻ ചെയ്ത്,എയർ കണ്ടീഷനക്കം ചെയ്താണ് മിനി കോൺഫറൻസ് ഹാൾ നവീകരണം നടത്തിയത്.വിവിധ…
ബി ആർ ഗവായ് ഇന്ത്യയുടെ 52-ാമത് ചീഫ് ജസ്റ്റിസ്
ബി ആർ ഗവായ് ഇന്ത്യയുടെ 52-ാമത് ചീഫ് ജസ്റ്റിസ്; സത്യപ്രതിജ്ഞ മെയ് 14ന്ഇന്ത്യയുടെ 52-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഭൂഷൺ രാമകൃഷ്ണ ഗവായിയെ ഔദ്യോഗികമായി ശുപാർശ ചെയ്തു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് ഭൂഷൺ രാമകൃഷ്ണ ഗവായിയെ ശുപാർശ ചെയ്തത്. ജസ്റ്റിസ് ഖന്ന മെയ് 13 ന് വിരമിച്ചതിന്…










