എടയൂർ ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിലുൾപ്പെടുത്തി പതിനൊന്നാം വാർഡിൽ കോൺക്രീറ്റ് ചെയ്ത പള്ളി റോഡ് - പുല്ലത്തിടവഴി മേൽഭാഗം, താഴെ ഭാഗം എന്നീ റോഡുകൾ പതിനൊന്നാം വാർഡ് മെമ്പർ കെ പി വിശ്വനാഥൻ ഗതാഗതത്തിനായി തുറന്നു കൊടുത്തു. മൂന്നാക്കൽ പള്ളി റോഡിൽ വാഹന ഗതാഗതത്തിന് വളരെയധികം പ്രയാസമനുഭവിച്ചിരുന്ന പുല്ലത്തിടവഴി…
പൾസ് – രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
വളാഞ്ചേരി നഗരസഭ കുടുംബശ്രീ സി ഡി എസും ജൻഡർ റിസോഴ്സ് സെന്ററും സംയുക്തമായി രക്‌തദാനക്യാമ്പ് സംഘടിപ്പിച്ചു. സ്ത്രീകൾക്കിടയിൽ രക്‌തദാനം പ്രോത്സാഹിപ്പിക്കുക, ആരോഗ്യ അവബോധം സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി മലപ്പുറം കുടുംബശ്രീ ജില്ലാ മിഷന്റെ തനതു പ്രവർത്തനങ്ങളിൽ ഉൾപ്പെട്ടതാണ് പൾസ് രക്തദാന ക്യാമ്പ്. നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ…
ട്രസ്റ്റി ബോർഡ് നിലവിൽ വന്നു.
കരേക്കാട് : നമ്പൂതിരിപ്പടി ശ്രീ യക്ഷേശ്വരം ശിവക്ഷേത്രത്തിൽ ട്രസ്റ്റി ബോർഡ് നിലവിൽ വന്നു. ചെയർമാനായി പടിഞ്ഞാറപ്പാട്ട്ഉണ്ണികൃഷ്ണനെയും മെമ്പർമാരായി ബാലൻ മേച്ചേരി, അറമുഖൻ കിഴക്കേപുരക്കൽ, മണികണ്ഠൻ മൂലയിൽ, മുരളി മഠത്തിൽ എന്നവരെയും തിരഞ്ഞെടുത്തു. മലബാർ ദേവസ്വം ബോർഡ് ഇൻസ്പെക്ട്ടർ ബാബുരാജിൻ്റെയും,ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ രാമകൃഷ്ണൻ്റെയും നേതൃത്വത്തിലാണ്തിരഞ്ഞെടുപ്പു നടന്നത്.
ഏറ്റവും ഉയര്‍ന്ന ഇസെഡ് പ്ലസ് (Z+) സുരക്ഷയാണ് ഗവര്‍ണര്‍ക്ക് നിശ്ചയിച്ചിരിക്കുന്നത്.
തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐ നടത്തുന്ന തുടര്‍ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ രാജ്ഭവന്റെയും ഗവര്‍ണറുടെയും സുരക്ഷ വര്‍ധിപ്പിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് തീരുമാനം. ഏറ്റവും ഉയര്‍ന്ന ഇസെഡ് പ്ലസ് (Z+) സുരക്ഷയാണ് ഗവര്‍ണര്‍ക്ക് നിശ്ചയിച്ചിരിക്കുന്നത്. കേരളത്തിൽ നിലവിൽ മുഖ്യമന്ത്രിക്ക് മാത്രമായിരുന്നു Z+ സുരക്ഷ ഉണ്ടായിരുന്നത്. ഇതാണ്…
വളാഞ്ചേരി നഗരസഭയിലെ ഹരിത കർമസേനക്ക് പഠനയാത്ര സംഘടിപ്പിച്ചു.
വളാഞ്ചേരി:-വളാഞ്ചേരി നഗരസഭയിലെ ഹരിത കർമസേനക്ക് പഠനയാത്ര സംഘടിപ്പിച്ചു. നഗരസഭയിൽ നിന്നും ആരംഭിച്ച യാത്ര നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഫ്ലാഗ് ഓഫ് ചെയ്തു.32 ഓളം ഹരിത കർമ്മസേനംഗങ്ങളും ആരോഗ്യവിഭാഗം ജീവനക്കാരും ആണ് പഠനയാത്രയുടെ ഭാഗമായി വളാഞ്ചേരിയിൽ നിന്നും താമരശ്ശേരി കട്ടിപ്പാറയിലെ ഗ്രീൻ വേഠസ് എന്ന സ്ഥാപനത്തിലേക്കു പഠന യാത്ര…
ഇടവിളക്കിറ്റ് വിതരണം ആരംഭിച്ചു
ഇടവിളക്കിറ്റ് വിതരണം ആരംഭിച്ചു വളാഞ്ചേരി നഗരസഭയുടെ 2023- 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കാർഷിക മേഖലയുടെ വികസനത്തിന് വേണ്ടി നഗരസഭ നടപ്പിലാക്കുന്ന ഇടവിളക്കിറ്റ് വിതരണം നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ് അദ്ധ്യക്ഷതവഹിച്ചു.800 ഓളം ഗുണഭോക്തക്കൾക്കാണ് പദ്ധതിയിലൂടെ…
ബയോ കബോസ്റ്റ് ബിൻ,റിംഗ് കബോസ്റ്റ് എന്നിവ വിതരണം ചെയ്തു.വിതരണോദ്ഘാടനം നഗരസഭചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു
വളാഞ്ചേരി:-വളാഞ്ചേരി നഗരസഭയുടെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി നഗരസഭ പരിധിയിലെ അങ്കണവാടികൾ,സ്കൂളുകൾ,പൊതുസ്ഥാപനങ്ങൾക്കുള്ള ബയോ കബോസ്റ്റ് ബിൻ,റിംഗ് കബോസ്റ്റ് എന്നിവ വിതരണം ചെയ്തു.വിതരണോദ്ഘാടനം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു.മാലിന്യമുക്ത വളാഞ്ചേരി എന്ന ക്യാമ്പയിനിന്റെ ഭാഗമായാണ് 69 ഓളം നഗരസഭയുടെ കീഴിലുള്ള സ്ഥാപനങ്ങളിലേക്ക് ബിൻ,റിംഗ് വിതരണം ചെയ്യുന്നത്.പദ്ധതിയുടെ ഭാഗമായി മുൻ…
ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി മരിച്ചു
ആലപ്പുഴയില്‍ പ്രസവ നിർത്തൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി മരിച്ചു ആലപ്പുഴ പഴയ വീട് സ്വദേശി ശരത്തിന്റെ ഭാര്യ ആശ (31) ആണ് മരിച്ചത്. ആലപ്പുഴ വനിതാ ശിശു ആശുപത്രിയിലാണ് യുവതിയുടെ ലാപ്രോസ്കോപ്പി ശസ്ത്രക്രിയ നടന്നത്.ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഗുരുതരാവസ്ഥയിലായ ആശയെ ഇന്നലെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് വൈകിട്ടോടെ…
മുഈന്‍ അലി തങ്ങള്‍ക്ക് ലീഗ് പ്രവര്‍ത്തകന്റെ വധഭീഷണി
'ഇങ്ങനെയെങ്കില്‍ വീല്‍ചെയറില്‍ പോകേണ്ടിവരും'; മുഈന്‍ അലി തങ്ങള്‍ക്ക് ലീഗ് പ്രവര്‍ത്തകന്റെ വധഭീഷണിപാണക്കാട് കുടുംബാംഗവും മുസ്ലീം ലീഗ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനുമായ മുഈന്‍ അലി തങ്ങള്‍ക്ക് വധഭീഷണി. ഫോണിലൂടെ ആണ് മുഈന്‍ അലി തങ്ങള്‍ക്ക് ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്. പാര്‍ട്ടി നേതാക്കളെ വെല്ലുവിളിച്ച്…
ഓട്ടോറിക്ഷ കളവ് ചെയ്ത കേസിലെ പ്രതികളായ ലക്ഷം വീട് കോളനി മലയാളപ്പുഴ പത്തനംതിട്ടസ്വദേശി സുനിൽ രാജേഷ് എന്ന രാധാകൃഷ്ണൻ എന്ന
പാലക്കാട് ചന്ദനഗറിൽ ഭാരതമാതാ സ്കൂളിന്റെ മുൻവശം നിർത്തിയിട്ട ഓട്ടോറിക്ഷ കളവ് ചെയ്തകേസിലെ പ്രതികളായ ലക്ഷം വീട് കോളനി മലയാളപ്പുഴ പത്തനംതിട്ട സ്വദേശി സുനിൽ രാജേഷ്എന്ന രാധാകൃഷ്ണൻ എന്ന ഓട്ടോ സുനിൽ വയസ് 30,കള്ളപ്പാളയം കോയമ്പത്തൂർ സ്വദേശി ഗിരിഎന്ന 20 വയസ് , ആണ്ടിപ്പട്ടി മധുര സ്വദേശി ബാലകൃഷ്ണൻ 33 വയസ് എന്നീ പ്രതികളെയാണ്പാലക്കാട് കസബ പൊലീസ് പിടി കൂടിയത്. സുനിൽ രാജേഷ് എന്ന രാധാകൃഷ്ണന് തമിഴ്നാട് മധുര, കേരളത്തിൽ പത്തനംതിട്ട, കൊല്ലം, കോട്ടയം, ആലപ്പുഴ ജില്ലകളിൽ വാഹന മോഷണം , അടിപിടി തുടങ്ങി നിരവധി കേസുകളിൽപ്രതിയാണ്. തമിഴ്നാട്ടിൽ രാധാകൃഷ്ണൻ എന്ന പേരിലാണ് കേസ്. ഡ്രൈവർ ജോലി ചെയ്യുകയുംപോവുന്ന വഴിക്ക് ഓട്ടോറിക്ഷ, മോട്ടോർ സൈക്കിൾ എന്നിവ കളവ് ചെയ്ത് തമിഴ്നാട്ടിൽ വിൽപ്പനനടത്തുകയും ചെയ്യുന്നതാണ് പ്രതികളുടെ രീതി. ഒപ്പം പിടിയിലായ ഗിരി, ബാലകൃഷ്ണൻ എന്നീപ്രതികൾക്ക് മുൻ കേസുകൾ നിലവിലുണ്ട്. ഓട്ടോറിക്ഷ നഷ്ടപ്പെട്ടു എന്ന പരാതി ലഭിച്ചതുംഅന്വേഷിച്ചതിൽ തമിഴ് നാട്ടിലേക്ക് കടന്നുവെന്ന് വിവരം ലഭിച്ചതും തമിഴ് നാട്ടിലെ പോലീസിന്വിവരം നൽകുകയും പോലീസും നാട്ടുകാരും ചേർന്ന് ഓട്ടോറിക്ഷ തടഞ്ഞ സമയം ഓട്ടോ ഉപേക്ഷിച്ച്സുനിൽ രാജേഷ് ഓടി രക്ഷപ്പെട്ടു. ശേഷം കസബ പൊലീസ് നടത്തിയ അന്വേഷണത്തിലാണ്പ്രതികളെ കുറിച്ച് വിവരം ലഭിച്ചത് . കേരളത്തിൽ എവിടെയെങ്കിലും കേസിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന്അന്വേഷണം നടത്തിവരുകയാണ്.










