അബൂദബി: പെരുന്നാൾ ആഘോഷിക്കാൻ അൽ ഐനിലേക്ക് പോയ കുടുംബം സഞ്ചരിച്ച വാഹനംമറിഞ്ഞ് കോഴിക്കോട് സ്വദേശി മരിച്ചു. വെള്ളിമാട്കുന്ന് പി.കെ. നസീറിന്റെ ഭാര്യ സജിന ബാനുവാണ്(54) മരിച്ചത്. ഇവർ സഞ്ചരിച്ച വാഹനം റിസോർട്ടിന് സമീപം ഓഫ്റോഡിൽമറിയുകയായിരുന്നു. വാഹനമോടിച്ചിരുന്ന മകൻ ജർവ്വീസ് നാസ്, ഭർത്താവ് നസീർ എന്നിവർക്ക് പരിക്കേറ്റു. മൃതദേഹം അൽ ഐൻ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമ നടപടിക്രമങ്ങൾപുരോഗമിക്കുകയാണെന്ന് സാമൂഹിക പ്രവർത്തകർ അറിയിച്ചു. മക്കൾ: ഡോ.ജാവേദ് നാസ്, ജർവ്വീസ് നാസ് നസീർ. മരുമകൾ: ഡോ.ആമിന ഷഹ്ല
മാലിന്യ മുക്ത നവകേരളം പദ്ധതി ജനകീയ ക്യാമ്പയിൻ തുടക്കമായി.
എടയൂർ 15 വാർഡ് മൂന്നാക്കൽ കാമ്പയിൻ ഭാഗമായി ബോധവൽക്കരണവും മാലിന്യ മുക്തപ്രതിജ്ഞയും നടന്നു എടയൂർ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജാഫർ പുതുക്കുടി പ്രോഗ്രാമിന് നേതൃത്വംനൽകി. പ്രദേശത്തെ വിവിധ രാഷ്ട്രീയ സാമൂഹിക മേഖലയിലുള്ളവർ സംബന്ധിച്ചു അഞ്ചുമുൽ ഇസ്ലാം മദ്രസ സെക്രട്ടറി പാലാറ നാസർ മാഷ് സ്വാഗതം പറഞ്ഞു ഇ പി നാസർ ( സിപിഎം) ടി പി സ്വാലിഹ് . പി ഫൈസൽ ബാബു( മാസ് ക്ലബ്ബ് ) ഇ പി ബഷീർ( മുസ്ലിം ലീഗ്) ടിപി വാഹിദ്. കെ പി ജൗഹർ അലി ( ടോപ്പാസ് ക്ലബ്ബ് ) ബ്ലോക്ക് മെമ്പർ. ബുഷ്റ നാസർ എം ബഷീർ( വെൽഫെയർ പാർട്ടി ) ആശാവർക്കർ ബീന പ്രദേശത്തെ വിവിധ സാമൂഹിക മേഖലയിൽ പ്രവർത്തിക്കുന്ന. ബിന്ദു ടീച്ചർ, നസീറ, ധന്യ, സാജിത, ഫാത്തിമ, ജമീല എന്നിവർ പ്രോഗ്രാമിൽ സംബന്ധിച്ചു
റമദാൻ സ്പെഷ്യല്‍ രാത്രികാല രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
എടപ്പാൾ..* ബി ഡി കെ പൊന്നാനി താലൂക്ക് കമ്മിറ്റിയും എടപ്പാൾ ഹോസ്പിറ്റൽ ബ്ലഡ് സെന്ററുംസംയുക്തമായി താലൂക്കിലെ രക്ത ദൗർലഭ്യത പരിഹരിക്കാന്‍ സന്നദ്ധ രക്തദാന ക്യാമ്പ്സംഘടിപ്പിച്ചു. റമളാൻ മാസക്കാലത്ത് വിശ്വാസികൾ വ്രതനുഷ്ടാനത്തിലായതിനാൽ താലൂക്കിൽവർദ്ധിച്ചു വരുന്ന രക്ത ദൗർലഭ്യത കണക്കിലെടുത്താണ് അടിയന്തര രക്തദാന ക്യാമ്പ്സംഘടിപ്പിച്ചത്. എടപ്പാൾ ഹോസ്പിറ്റൽ ബ്ലഡ് സെന്ററിൽ വെച്ച് രാത്രി 7മണി മുതൽ 9 വരെ നടന്നക്യാമ്പിൽ 21 പേർ രജിസ്റ്റർ ചെയ്യുകയും 16 പേർ സന്നദ്ധ രക്തദാനം നിർവ്വഹിക്കുകയും ചെയ്തു. ക്യാമ്പിന് ബ്ലഡ് സെന്റർ ജീവനക്കാരായ അബ്ദുൽ നാഫിഹ് മാറഞ്ചേരി, അൽ അമീൻ, അഖിലകല്ലയിൽ, ഗ്രീഷ്മ, ആർച്ച,എന്നിവരും ബി ഡി കെ മലപ്പുറം ജില്ലാ താലൂക്ക് ഭാരവാഹികളായ ജുനൈദ്നടുവട്ടം,അഭിലാഷ് കക്കിടിപ്പുറം, , അലി ചേക്കോട്, രഞ്ജിത്ത് കണ്ടനകം, എന്നിവരും ചേർന്ന് നേതൃത്വം നൽകി. രക്തദാനം നിർവഹിച്ചവർക്കും സഹകരിച്ചവർക്കും നേതൃത്വം നൽകിയവർക്കും ബി ഡി കെപൊന്നാനി താലൂക്ക് കമ്മിറ്റി പ്രത്യേകം സ്നേഹാശംസകൾ അറിയിച്ചു.
സിപിഎൻയുപി സ്കൂൾ പഠനോത്സവം സംഘടിപ്പിച്ചു
എടപ്പാൾ: പൊതു വിദ്യാലയങ്ങളിലെ പഠന മികവുകൾ പൊതുജന സമക്ഷം അവതരിപ്പിക്കുന്നതിന്റെഭാഗമായി വട്ടം കുളം സി.പി.എൻ.യു .പി . സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു കഴിഞ്ഞ ഒരുവർഷക്കാലം കുട്ടികൾ ആർജിച്ച പഠനശേഷികളുമായിബന്ധപ്പെട്ട പ്രദർശനങ്ങൾ. കലാ സാഹിത്യചിത്രീകരണങ്ങൾ. നൃർത്ത ശില്പങ്ങൾ'' ശാസ്ത്രനാടകം ശാസ്ത്ര പരീക്ഷണങ്ങൾ. ഇംഗ്ലീഷ്സ്ക്രിപ്റ്റുകൾ 'മൈമുകൾ എന്നിവ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും മുന്നിൽ അവതരിപ്പിച്ചുപരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് എം എ നജീബ് നിർവഹിച്ചു. പി.ടി.എ പ്രസിഡണ്ട്എം എ നവാബ് അധ്യക്ഷനായി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അക്ബർ പനച്ചികൾ, വി.പി.അനീഷ്, എം എം ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു സെക്രട്ടറി സി സജി സ്വാഗതവുംപ്രധാന അധ്യാപിക കെ വി നസീമ നന്ദിയും പറഞ്ഞു
എൻ.എസ്.എസ് വളന്റിയർമാരെ അനുമോദിച്ചു
ചങ്ങരംകുളം: എന്ന അസ്സബാഹ് കോളേജ് എൻ.എസ്.എസ് യൂണിറ്റിലെ 240 വളന്റിയർമാരെചങ്ങരംകുളം കാരുണ്യം പാലിയേറ്റിവ് കെയർ യൂണിറ്റിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. ജനുവരി15 പാലിയേറ്റിവ് കെയർ ദിനത്തിൽ മികവുറ്റ പ്രവർത്തനം കാഴ്ചവച്ച നാല്പതോളംവളന്റിയർമാരെയാണ് അനുമോദിച്ചത്. അസ്സബാഹ് കോളേജ് പ്രിൻസിപ്പൽ മുഹമ്മദ് കോയ എം.എൻഉദ്ഘടനം ചെയ്ത ചടങ്ങിൽ എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ അബ്ദുൽ റഹ്മാൻ.പിഅധ്യക്ഷത വഹിച്ചു. കാരുണ്യം പാലിയേറ്റിവ് കെയർ സെക്രട്ടറി അബ്ദുള്ളകുട്ടി അനുമോദനപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് അലി ആലംകോട്, ജോയിന്റ് സെക്രട്ടറിമാരായ ജബ്ബാർപള്ളിക്കര, അനസ് ചങ്ങരംകുളം തുടങ്ങിയവർ സംസാരിച്ചു. വളന്റിയർമാർക്ക് സർട്ടിഫിക്കറ്റുകളുംപുസ്തകങ്ങളും വിതരണം ചെയ്തു. എസ്.ഐ.പി കോർഡിനേറ്റർ ശിബിൽ മാങ്കുളം ചടങ്ങിന് നന്ദിഅർപ്പിച്ചു.
എംഡിഎംഎ വില്പന നടത്തിയെന്ന പിതാവിനെതിരെയുള്ള കേസില്‍ പൊലീസിനെതിരെ പ്രതിയുടെഭാര്യ.
തിരുവല്ലയില്‍ മകനെ ഉപയോഗിച്ച് എംഡിഎംഎ വില്പന നടത്തിയെന്ന പിതാവിനെതിരെയുള്ള കേസില്‍ പൊലീസിനെതിരെ പ്രതിയുടെ ഭാര്യ. പൊലീസ് ഇത്തരത്തില്‍ പരാതി നിര്‍ബന്ധിച്ച് എഴുതി വാങ്ങിച്ചു. സിസിടിവി ദൃശ്യങ്ങള്‍ സഹിതം പൊലീസിനെതിരെ യുവതി ശിശുക്ഷേമ സമിതിക്ക് പരാതി നല്കി. പൊലീസ് വീട്ടിലെത്തി പരാതി നിര്‍ബന്ധിച്ച് എഴുതി വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും യുവതി…
കച്ചവടങ്ങളിൽ നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തി.
വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ പരിധിയിലെ റംസാൻ മാസത്തിലെ രാത്രികാല ലൈസൻസ് ഇല്ലാതെ അനധികൃതമായി നടത്തുന്ന കച്ചവടങ്ങളിൽ നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തി.റംസാൻ മാസത്തിൽ രാത്രി കാലങ്ങളിൽ ഇത്തരം കച്ചവടങ്ങൾ സജീവ മാകുന്നതിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.പരിശോധന നടത്തിയതിൽ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന കച്ചവടങ്ങൾക്ക് നോട്ടീസ് നൽകി നീക്കം ചെയ്യുകയും,മോശമായ…
വളാഞ്ചേരി നഗരസഭ ജാഗ്രത സമിതിയും കുടുംബശ്രീ GRC യും സംയുകതമായി നിയമബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.
വളാഞ്ചേരി:-അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച വളാഞ്ചേരി നഗരസഭ ജാഗ്രത സമിതിയും കുടുംബശ്രീ GRC യും സംയുകതമായി നിയമ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ്തി ശൈലേഷ് അദ്ധ്യക്ഷത വഹിച്ചു. ശ്രുതി വുമൺ പ്രൊട്ടക്ഷൻ ഓഫീസർ മുഖ്യഥിതിയായി. സോണിയ…
പ്രണയം നടിച്ച് 15 കാരിയില്‍ നിന്ന് 24 പവന് സ്വര്‍ണം കവര്‍ന്നു; 19കാരന് പിടിയില്‍
മലപ്പുറം : കോട്ടക്കലില്‍ പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയില്‍ നിന്ന് സ്വര്‍ണംകവര്‍ന്ന കേസില്‍ 19കാരന് പിടിയില്‍. ചാപ്പനങ്ങാടി സ്വദേശി നബീറാണ് അറസ്റ്റിലായത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയുടെ 24 പവന് സ്വര്‍ണ്ണാഭരണങ്ങളാണ് പ്രതി കവര്‍ന്നത്. പെണ്‍കുട്ടിയുടെ സഹോദരന്റെ ഭാര്യയുടെ ആഭരണങ്ങള്‍ കാണാതായതോടെയാണ് കുടുംബംപരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പെണ്‍കുട്ടി വഴികൈക്കലാക്കിയ സ്വര്‍ണം വില്പന നടത്തി പ്രതി ആഡംബര ജീവിതം നയിക്കുകയായിരുന്നു.വിലകൂടിയ വാഹനങ്ങള്‍ വാങ്ങാനും യാത്രകള്‍ ചെയ്യാനുമാണ് പ്രതി പ്രധാനമായും പണംചെലവഴിച്ചതെന്നും പൊലീസ് പറയുന്നു.
പെരിയമ്പലത്ത് ടോറസ് ലോറിയിടിച്ച് കാൽനട യാത്രികന് ദാരുണാന്ത്യം.
അണ്ടത്തോട് *തങ്ങൾപടി 310 റോഡിൽ താമസിക്കുന്ന ചക്കപൊന്നത്ത് കൃഷ്ണൻ (മുപ്പാടത്ത് 65)* എന്നവരാണ് മരണപ്പെട്ടത്. ചാവക്കാട് പൊന്നാനി ദേശീയപാതയിലെ അണ്ടത്തോട് പെരിയമ്പലത്ത് വെച്ച് ടോറസ്ലോറിയിടിച്ചാണ് അപകടം ഉണ്ടായത്. രാമച്ച തൊഴിലാളിയായ കൃഷ്ണൻ അകലാട് മൊയ്തീൻ പള്ളിയിലുള്ള രാമച്ച പാടത്തേക്ക്പോകുന്നതിനായി ബസ് സ്റ്റോപ്പിലേക്ക് റോഡ് മുറിച്ച് കടക്കുന്നതിനിടെ ടോറസ് ലോറിഇടിക്കുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: രാധ മക്കൾ: രനീഷ് (യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി), രോഷ്നി , രനിത










