ലീഡർഷിപ്പ് അവാർഡിന് വളാഞ്ചേരി ഡൽഹി ഇന്റർനാഷണൽ സ്കൂൾ എംഡി ഡോക്ടർ ഷിബിലിസി കെ എം അർഹനായി. 

എ ജി എൻ എജുക്കേഷൻ ലീഡർഷിപ്പ് സമ്മിറ്റ് ആൻഡ് അവാർഡ്സ് കേരളയുടെ 2024ലെ ഔട്ട്സ്റ്റാൻഡിങ് ലീഡർഷിപ്പ് അവാർഡിന് വളാഞ്ചേരി ഡൽഹി ഇന്റർനാഷണൽ സ്കൂൾ എംഡി ഡോക്ടർ ഷിബിലി സി കെ എം അർഹനായി. 2025 ജൂൺ 28ന് കൊച്ചിയിലെ ലെ മെറിഡിയനിൽ നടന്ന ചടങ്ങിൽ അദ്ദേഹം പുരസ്കാരം ഏറ്റുവാങ്ങി.സ്കൂൾ…

കാവിക്കൊടിയേന്തിയ ‘ഭാരതാംബ’യുടെ ചിത്രം 

രാജ്ഭവനില്‍ സംഘടിപ്പിച്ച പരിപാടികളില്‍ കാവിക്കൊടിയേന്തിയ 'ഭാരതാംബ'യുടെ ചിത്രം ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധമറിയിച്ച് സര്‍ക്കാര്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്ക് അയച്ച കത്തിലെ വിശദാംശങ്ങള്‍ പുറത്ത്രാജ്ഭവന്റെ ഔദ്യോഗിക ചടങ്ങുകളില്‍ ദേശീയ പതാക ഉപയോഗിക്കണമെന്നാണ് സര്‍ക്കാര്‍ അയച്ച കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. ദേശീയ പതാകയോ ദേശീയ ചിഹ്നമോ അല്ലാതെ മറ്റൊന്നും ഉണ്ടാവില്ല എന്ന് ഉറപ്പാക്കണം. ഗവര്‍ണര്‍…

പി വി അൻവറിന്റെ യുഡിഎഫ് പ്രവേശന സാധ്യത മങ്ങുന്നു

അന്‍വറിനോടുള്ള നിലപാട് മയപ്പെടുത്താതെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വിലപേശല്‍രാഷ്ട്രീയത്തിന് മുന്നില്‍ വഴങ്ങാനാവില്ലെന്നാണ് സതീശന്റെ അഭിപ്രായം. പ്രതിപക്ഷ നേതാവ്പറഞ്ഞതാണ് ഞങ്ങളുടെ തീരുമാനമെന്നും ആ തീരുമാനം മാറ്റേണ്ട സാഹചര്യം ഇപ്പോള്‍ഉണ്ടായിട്ടില്ലെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും അഭിപ്രായപ്പെട്ടു. സതീശന്റെനിലപാടിനോട് കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ കൂടുതല്‍ പിന്തുണ ലഭിക്കുന്നുവെന്നാണ്റിപ്പോര്‍ട്ടുകള്‍.

കപ്പൂരിൽ യുവാവിനും യുവതിക്കും മര്‍ദ്ദനം പ്രതികള്‍ അറസ്റ്റില്‍

കപ്പൂര്‍ വട്ടകുന്നിൽ ബൈക്കിൽ വന്ന യുവതിയെയും യുവാവിനെയും ചോദ്യം ചെയ്തുമർദിച്ചസംഭവത്തില്‍ രണ്ടു പേര് അറസ്റ്റിൽ. വട്ടകുന്ന് സ്വദേശികളായ ശിവന്‍(47), സംഗീത്(42) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രിയിലാണ് സംഭവം. കോളനിതാമസകാരിയായയുവതിയെയും ബൈക്കിലെത്തിയ യുവാവിനയുമാണ് മര്‍ദ്ദിച്ചതെന്ന് ചാലിശ്ശേരി പൊലീസ് പറഞ്ഞു. തുടര്‍ന്ന് ഇവരുടെ പരാതിയില്‍ കേസെടുത്ത പൊലീസ് പ്രതികളെ അറസ്റ്റുചെയ്യുകയായിരുന്നു. ചാലിശ്ശേരി സി.ഐ ആര്‍ കുമാര്‍, എസ്.ഐ മാരായ ശ്രീലാല്‍ അരവിന്ദകഷൻ, എസ്.സി.പി.ഒരഞ്ജിത്ത്, സജിത്ത്, സി.പി.ഒ മാരായ സജീഷ്, സജിതന്‍ എന്നിവരാണ് അന്വേഷണം സംഘത്തിൽഉണ്ടായിരുന്നത്.

ട്രോളി ബാഗില്‍ 37.49 കിലോ കഞ്ചാവുമായി ബിരുദ വിദ്യാര്‍ത്ഥിനിയും മറ്റൊരു യുവതിയുംപിടിയിലായി

എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനിലാണ് യുവതികള്‍ പിടിയിലായത്. മുര്‍ഷിദാബാദ്സ്വദേശിനികളായ 21കാരായ സോണിയ സുല്‍ത്താനയും അനിത ഖാത്തൂനുമാണ് അറസ്റ്റിലായത്. ഓര്‍ഡര്‍ ലഭിച്ചത് പ്രകാരം ബംഗാളില്‍ നിന്ന് കൊച്ചിയില്‍ കഞ്ചാവ് എത്തിച്ച് ഇടപാടുകാര്‍ക്കായിറെയില്‍വേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്‌ഫോമില്‍ കാത്തിരിക്കുകയായിരുന്നു ഇവര്‍. അതേ സമയത്ത്അവിടെ പരിശോധനക്കെത്തിയ പൊലീസിനെ കണ്ട് ഇരുവരും എഴുന്നേറ്റ് പോകാന്‍ ശ്രമിച്ചു. ഇതോടെ വനിത പൊലീസ് തടയുകയായിരുന്നു. തുടര്‍ന്നാണ് ഇരുവരെയും പൊലീസ് അറസ്റ്റ്ചെയ്തത്. പോക്കറ്റ് മണിക്കായാണ് താന്‍ കഞ്ചാവ് കാരിയറായതെന്നാണ് രണ്ടാം വര്‍ഷ ബിരുദവിദ്യാര്‍ത്ഥിനി പൊലീസിനോട് പറഞ്ഞത്.

മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി ഫലം നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി പ്രഖ്യാപിച്ചു.

12.36 ലക്ഷത്തിലധികം കുട്ടികള്‍ മെഡിക്കല്‍ പ്രവേശനത്തിന് യോഗ്യത നേടി. അഖിലേന്ത്യാ തലത്തില്‍ രാജസ്ഥാനില്‍ നിന്നുള്ള മഹേഷ് കുമാര്‍ ഒന്നാം സ്ഥാനം നേടി. 99.9999547 പെര്‍സെന്റൈല്‍ മാര്‍ക്ക് ആണ് മഹേഷ് കുമാര്‍ നേടിയത്. മധ്യപ്രദേശില്‍ നിന്നുള്ളഉത്കര്‍ഷ് അവാദിയയാണ് രണ്ടാം സ്ഥാനത്ത്. ഡല്‍ഹിയില്‍ നിന്നുള്ള അവിക അഗര്‍വാള്‍ ആണ്വനിതകളില്‍ ഒന്നാം സ്ഥാനം നേടിയത്. മൊത്തത്തില്‍ അഞ്ചാം സ്ഥാനത്താണ് ഇവര്‍. ആദ്യ നൂറ്റാങ്കില്‍ കേരളത്തില്‍ നിന്ന് ആരുമില്ല.

നീലകണ്ഠൻ കരുവട്ടകുത്തിൻ്റെ ആദരിച്ചു.

പുളിയാട്ടുകുളം ശാഖാ മുസ്ലിം ലീഗ് നീലകണ്ഠൻ കരുവട്ടകുത്തിൻ്റെ ആദരിച്ചുമലപ്പുറം: മലപ്പുറം മണ്ഡലം ദളിത് ലീഗ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട നീലകണ്ഠൻ കരുവട്ടകുത്തിനെ പുളിയാട്ടുകുളം ശാഖാ മുസ്ലിം ലീഗ് കമ്മിറ്റി ആദരിച്ചു. മുസ്ലിം ലീഗ് മലപ്പുറം മണ്ഡലം കൗൺസിലർ വില്ലൻ മൊയ്തീൻ ചടങ്ങിൽ നീലകണ്ഠന് മൊമെന്റോ നൽകി.പുളിയാട്ടുകുളം വാർഡ് മുസ്ലിം ലീഗ്…

സമസ്തയിൽ ജനാധിപത്യ ഇടമുണ്ട്: പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

സമസ്തയിൽ ജനാധിപത്യ ഇടമുണ്ട്: പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍* സമസ്തയെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. സമസ്തയെന്തെന്ന് കേരളത്തിലെജനങ്ങൾക്ക് അറിയാമെന്നും സമസ്തയില്‍ ജനാധിപത്യ ഇടമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുത്തേണ്ടത് തിരുത്തി ഇനിയും മുന്നോട്ടുപോകാന്‍ സമസ്തയ്ക്ക് കഴിയണമെന്നും പിണറായിവിജയന്‍ പറഞ്ഞു. 'സമസ്ത ചരിത്രം: ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്‌ തയ്യാറാക്കിയ കോഫി ടേബിൾബുക്ക്' പ്രകാശനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിലായിരുന്നുമുഖ്യമന്ത്രിയുടെ പ്രതികരണം.

പോക്‌സോ കേസ് പ്രതി വിശിഷ്ടാതിഥിയായി പങ്കെടുത്ത സംഭവത്തില്‍ പ്രധാനാധ്യാപകന്സസ്‌പെന്‍ഷന്‍.

തിരുവനന്തപുരം ഫോര്‍ട്ട് ഹൈസ്‌കൂളില്‍ പ്രവേശനോത്സവത്തിന് പോക്‌സോ കേസ് പ്രതി വിശിഷ്ടാതിഥിയായി പങ്കെടുത്ത സംഭവത്തില്‍ പ്രധാനാധ്യാപകന് സസ്‌പെന്‍ഷന്‍. ഫോര്‍ട്ട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂൾ എച്ച് എം പ്രദീപ് കുമാറിനെതിരെയാണ് നടപടി. വീഴ്ചയുണ്ടായെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് സസ്പെൻഷൻ. ജൂണ്‍ രണ്ടിനാണ് മുകേഷ് എം നായര്‍ സ്‌കൂളിലെ പ്രവേശനോത്സവ ചടങ്ങില്‍ പങ്കെടുത്തത്.…

ഓടിക്കൊണ്ടിരുന്ന ഓട്ടോയിൽ അപ്രതീക്ഷിത അതിഥി; പെരുമ്പാമ്പിനെ കണ്ട് ഭയന്നു വിറച്ച്യാത്രക്കാർ

തൃശൂർ:* ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ അപ്രതീക്ഷിത അതിഥിയെ കണ്ട് ഞെട്ടിവിറച്ച്യാത്രക്കാർ. തൃശ്ശൂരിലെ തിരക്കേറിയ കിഴക്കേക്കൂട്ടം ജങ്ഷനിൽ വച്ചാണ് യാത്രയ്ക്കിടെ ഓട്ടോയിൽപെരുമ്പാമ്പിനെ  കണ്ടത്. ഓട്ടോ കൈകാണിച്ചു നിർത്തി കയറാൻ ശ്രമിച്ച യാത്രക്കാരാണ് കുഞ്ഞു പെരുമ്പാമ്പ്ചുരുണ്ടിരിക്കുന്നത് കണ്ടത്. ഇതോടെ ഓട്ടോ ഉപേക്ഷിച്ച് ഡ്രൈവറും മുങ്ങി. കിഴക്കേക്കൂട്ടം നവ്യബേക്കറിക്ക് മുന്നിൽ വച്ചാണ് സംഭവം. സംഭവം അറിഞ്ഞു പൊലീസും സ്ഥലത്തെത്തി. ഇതിനിടെസ്ഥലത്ത് ട്രാഫിക് ബ്ലോക്കും ആയി. ഫോറസ്റ്റ് അധികൃതരെ അറിയിച്ചതിനെ തുടർന്ന് സ്നേക്ക് റെസ്ക്യൂവർ നവാസ് ആണ് പാമ്പിനെപിടികൂടിയത്. പെരുമ്പാമ്പിനെ സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയാണ്. കാട്ടിൽ പിന്നീട് വിട്ടയയ്ക്കും.