എടപ്പാൾ: എടപ്പാൾ മേൽപ്പാലത്തിനടിയിലൂടെ വഴിയാത്രക്കാർക്ക് റോഡ്മുറിച്ചുകടക്കാൻ സജ്ജമാക്കിയസീബ്രാലൈനിൽ നിർത്തിയിട്ടബൈക്കുകൾ പോലീസ്
പിടിച്ചെടുത്തു. കുറ്റിപ്പുറം റോഡിലെ സീബ്രാലൈനിൽ സ്ഥിരമായി ബൈക്കുകൾ
നിർത്തിയിടുന്നതിനെതിരേ പരാതി
വ്യാപകമായതോടെയാണ് നടപടിയുമായി പോലീസ് എത്തിയത്.
എടപ്പാളിലേക്ക് വിവിധ ആവശ്യങ്ങൾക്കെത്തുന്ന ജനങ്ങൾക്ക് വാഹനം നിർത്തിയിടാനുള്ള സ്ഥലത്ത്
വാഹനങ്ങൾ നിർത്തിയിട്ട്
തൃശ്ശൂരിലേക്കും കോഴിക്കോട്ടേക്കും
മറ്റു ദീർഘദൂരയാത്രകൾക്കുമെല്ലാം
ബൈക്കുകൾക്കെതിരേയും നടപടിയുണ്ട്. പിടിച്ചെടുത്ത പത്തോളം ബൈക്കുകൾ പെട്ടിഓട്ടോയിൽ കയറ്റി ചങ്ങരംകുളം സ്റ്റേഷനിലേക്കു മാറ്റി.










