/നമ്പർ പ്ലേറ്റിൽ ‘ജസ്റ്റ് മാരീഡ്’ സ്റ്റിക്കർ; 3250 രൂപ ഉടമയ്ക്കു പിഴ ചുമത്തി 

നമ്പർ പ്ലേറ്റിൽ ‘ജസ്റ്റ് മാരീഡ്’ സ്റ്റിക്കർ; 3250 രൂപ ഉടമയ്ക്കു പിഴ ചുമത്തി 

ഒറ്റപ്പാലം ∙ വിവാഹ പാർട്ടി സഞ്ചരിച്ചിരുന്ന ആഡംബര കാറിന്റെ റജിസ്ട്രേഷൻ നമ്പർ മറച്ചുവച്ചതിന് ഉടമയ്ക്കു മോട്ടർ വാഹന വകുപ്പിന്റെ പിഴനമ്പർ മറച്ചതിനും കൂളിങ് ഫിലിംപതിച്ചതിനുമായി 3250 രൂപ ഉടമയ്ക്കു പിഴ ചുമത്തിയതായി മോട്ടർ വാഹന വകുപ്പ് അറിയിച്ചുചെർപ്പുളശ്ശേരിയിൽ വാഹന പരിശോധനയ്ക്കിടെയാണു സംഭവം.

നെല്ലായ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാറിന്റെ നമ്പർ പ്ലേറ്റുകളിൽ ‘ജസ്റ്റ് മാരീഡ്’ എന്നസ്റ്റിക്കറാണു പതിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചുനിയമലംഘനം ശ്രദ്ധയിൽപ്പെട്ട മോട്ടർവെഹിക്കിൾ ഇൻസ്പെക്ടർ വി.അനുമോദ്കുമാറും എഎംവിഐ വിപിനും ഉൾപ്പെട്ട സംഘം‍ കാറിനെപിന്തുടർന്നാണു പിഴ ചുമത്തിയത്റജിസ്ട്രേഷൻ നമ്പർ വ്യക്തമാക്കാത്ത വാഹനങ്ങൾക്കെതിരെനടപടി തുടരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.