ചങ്ങരംകുളം : കാരുണ്യം പാലിയേറ്റീവ് കെയർ ക്ലിനിക്കിൻ്റെയും തലശ്ശേരി മലബാർ കാൻസർസെൻ്ററിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ക്യാൻസർ ബോധവൽക്കരണ ക്യാമ്പുംസ്തനാർഭുതവും ഗർഭാശയ ക്യാൻസറും സ്വയം കണ്ടെത്താനുള്ള ഡമോൺസ്ട്രേഷനും നടന്നു. പ്രസിഡണ്ട് പി.പി.എം അഷ്റഫ് അദ്ധ്യക്ഷനായിരുന്നു.
നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിസിരിയ സൈഫുദ്ധീൻ ഉദ്ഘാടനം ചെയ്തു. മുസ്തഫചാരുപറമ്പിൽ, കെ.കുഞ്ഞിമുഹമ്മദ് എന്നിവർ ആശംസ പ്രസംഗം നടത്തി. ഡോ.ഫിൻസ് ഫിലിപ്പ്, ഡോ.നീതു എന്നിവർ ക്ലാസെടുത്തു.
വളണ്ടിയർമാർക്കുള്ള തിരിച്ചറിയൽ കാർഡ് എം.വി ഫാത്തിമ്മ ഏറ്റുവാങ്ങി. പി.കെ അബ്ദുള്ളക്കുട്ടിസ്വാഗതവും എം.എ ലത്തീഫ് നന്ദിയും പറഞ്ഞു.










