ചങ്ങരംകുളം: പന്താവൂർ, കക്കിടിക്കൽ, കാളാച്ചാൽ എന്നീ അംഗൻവാടികളുടേയും, ചങ്ങരംകുളംജനമൈത്രി പോലീസിൻ്റേയും സഹകരണത്തോടെ പന്താവൂർ ഹയാത്തുൽ മദ്രസാഓഡിറ്റോറിയത്തിൽ വെച്ച് കുട്ടികൾക്കും രക്ഷിതാക്കൾക്കും വേണ്ടി നടത്തിയ ലഹരിബോധവൽക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ചങ്ങരംകുളം സബ്ഇൻസ്പെക്ടർ ഓഫ് പോലീസ് എ.ഖാലിദ്.
സ്വന്തം വീടുകളിലെ ആരെങ്കിലും ലഹരി ഉപയോഗിക്കുന്നുണ്ടെങ്കിൽ ആദ്യ ചലനം വീടുകളിൽ നിന്ന്തുടങ്ങുകയും പിന്നീട് സമൂഹത്തിൽ നടക്കുന്ന ലഹരിക്കെതിരെ ശബ്ദമുയർത്തണമെന്നും എ.ഖാലിദ്ബോധവൽക്കരണ ക്ലാസിൽ ഉദ്ബോധിപ്പിച്ചു. മൂന്ന് അംഗൻവാടികളുടെ കീഴിലെ പ്രദേശങ്ങളിലെകുട്ടികളും രക്ഷിതാക്കളുമാണ് ബോധവൽക്കരണ ക്ലാസിൽ പങ്കെടുത്തത്. ചടങ്ങിൽ പന്താവൂർഅംഗൻവാടി അധ്യാപിക സത്യ .വി . അദ്ധ്യക്ഷത വഹിച്ചു. കാളാച്ചാൽ അംഗൻവാടി അദ്ധ്യാപികരജിമോൾ ഇ പി. നന്ദി രേഖപ്പെടുത്തി. കക്കിടിക്കൽ അംഗൻവാടി അദ്ധ്യാപിക. പ്രീത വി.പി, എ.എൽ.എം.എസ്.സി മെമ്പർ കണ്ണൻ പന്താവൂർ, മുഹമ്മദലി ബാഖവി അത്തിപ്പറ്റ എന്നിവർപ്രസംഗിച്ചു.










