Valanchery എംഇഎസ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം വിദ്യാർത്ഥികൾ കേരളസംസ്ഥാന അധ്യാപക അവാർഡ് ജേതാവും ഇരിമ്പിളിയം എം ഇ എസ് ഹയർ സെക്കൻഡറിസ്കൂളിലെ മുൻ പ്രിൻസിപ്പലും ആയിട്ടുള്ള ശ്രീ കാട്ടുമാടം കെ എസ് കൃഷ്ണകുമാർ സാറിനെആദരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഫിറോസ് സി എം പൊന്നാട അണിയിക്കുകയും ചെയ്തു. പുതുതലമുയിലെ വിദ്യാർത്ഥികൾ ലക്ഷ്യബോധത്തിൽ ഊന്നി വേണം പഠന പ്രവർത്തനങ്ങൾമുന്നോട്ടു കൊണ്ടുപോകേണ്ടതെന്നും മത ജാതി വിവേചനങ്ങൾ ക്കതീതമായി എല്ലാവരെയുംഉൾക്കൊള്ളാൻ കഴിയുന്ന മനുഷ്യനായി തീരണമെന്നും അദ്ദേഹം വിദ്യാർത്ഥികളോട് അധ്യാപക ദിനസന്ദേശത്തിൽ പറഞ്ഞു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സൈനുദ്ദീൻ പി, ഷാഹിന എംവി.സുധീർ വി , ത്വയ്യിബ് കെ എ ,ശരീഫ് എ ,അബ്ദുനാസർ യു , ആബിദ് എൻ,ശ്രീവിദ്യ ടി പിഎൻഎസ്എസ് വളണ്ടിയേഴ്സ് എന്നിവർ സന്നിദ്ധരായി.










