/പൊന്നാനി കെ.എസ്.ആർ.ടി.സി സബ് ഡിപ്പോയിലെ കുഴികളിൽ വീണ് യാത്രക്കാർ;ഫൈബർ വള്ളംഇറക്കി യൂത്ത്‌ ലീഗിന്റെ പ്രതിഷേധം. 

പൊന്നാനി കെ.എസ്.ആർ.ടി.സി സബ് ഡിപ്പോയിലെ കുഴികളിൽ വീണ് യാത്രക്കാർ;ഫൈബർ വള്ളംഇറക്കി യൂത്ത്‌ ലീഗിന്റെ പ്രതിഷേധം. 

പൊന്നാനിപൊന്നാനി കെ.എസ്.ആർ.ടി.സി സബ് ഡിപ്പോയിലെ റോഡിന്റെശോചനീയാവസ്ഥക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ് പൊന്നാനി മുനിസിപ്പൽ കമ്മിറ്റി ഡിപ്പോക്ക് മുന്നിലെവലിയ ഗർത്തത്തിൽ  ഫൈബർ വള്ളം ഇറക്കി പ്രതീകാത്മകമായി പ്രതിഷേധിച്ചു.

ദിനംപ്രതി നൂറ് കണക്കിന് യാത്രക്കാരുംവിദ്യാർത്ഥികളുംവിനോദ സഞ്ചാര –വാണിജ്യകേന്ദ്രങ്ങളിലേക്ക് വരുന്ന ദീർഘ ദൂര യാത്രക്കാരും ആശ്രയിക്കുന്ന പൊന്നാനി കെ.എസ്.ആർ.ടി.സിഡിപ്പോയിൽ പ്രവേശിക്കാൻ പോലും കഴിയാത്ത സ്ഥിതിയാണുള്ളത്

പൊട്ടി പൊളിഞ്ഞ റോഡുംചെളിയും വെള്ളവും അടിഞ്ഞു കൂടി രൂപപ്പെട്ട വലിയ കുഴികളുംയാത്രക്കാരെ പോലെ തന്നെ ജീവനക്കാർക്കും ഭീഷണിയാണ്കെ.എസ്.ആർ.ടി.സിസ്റ്റാൻഡിലേക്കുള്ള പ്രവേശന കവാടം പോലും റോഡിന്റെ ദുരവസ്ഥ കാരണം പൂർണ്ണമായുംഅടച്ചിട്ടിരിക്കുകയാണ്അധികൃതർ തന്നെ മാസങ്ങൾക്ക് മുമ്പ് സ്ഥലം എം.എൽ.ക്ക് റോഡിന്റെശോചനീയാവസ്ഥക്ക് പരിഹാരം കാണണം എന്നാവശ്യപ്പെട്ട് കത്ത് നൽകിയെങ്കിലും ഇതുവരെനടപടിയൊന്നുമായില്ലതകർന്ന് കിടക്കുന്ന റോഡ് ഉടൻ ഗതാഗത യോഗ്യമാക്കണമെന്ന് നേതാക്കൾആവശ്യപ്പെട്ടു

സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് വിദ്യാർത്ഥികൾ പ്രകടനവുംകടലാസ് തോണികൾഒഴുക്കിയും പ്രതിഷേധിച്ചു.

പ്രതിഷേധ പരിപാടിയുടെ ഉദ്ഘാടനം മുൻസിപ്പൽ മുസ്‌ലിം ലീഗ് പ്രസിഡന്റ്‌ കുഞ്ഞുമുഹമ്മദ്കടവനാട് നിർവഹിച്ചു.മുസ്‌ലിം യൂത്ത് ലീഗ് പൊന്നാനി മുൻസിപ്പൽ പ്രസിഡന്റ്‌ എൻ ഫസലുറഹ്മാൻഅധ്യക്ഷത വഹിച്ചു.നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ്‌ ഷബീർ ബിയ്യംമുസ്‌ലിംലീഗ് മുൻസിപ്പൽ ജനറൽ സെക്രട്ടറി നിസാർ എം പിനഗരസഭാ പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യംഎന്നിവർ സംസാരിച്ചു.

മുസ്‌ലിം യൂത്ത് ലീഗ് മണ്ഡലം മുൻസിപ്പൽ ഭാരവാഹികളായ   റഊഫ്,നിസാർ പി പിഅൻസാർപുഴമ്പ്രംസമീർ കടവനാട് മുൻസിപ്പൽ എം എസ് എഫ് ജനറൽ സെക്രട്ടറി അസ്‌ലം ആനപ്പടി യു ഡിഎസ് എഫ് എം  എസ് ഭാരവാഹികളായ ഫിനാസ്,ഹാലിയ,ജംഷാദ്ബാസിത്,ഖദീജ കെ എം സിസി നേതാക്കളായ

 യു ശറഫുദ്ധീൻമൊയ്‌ദീൻ കുഞ്ഞി,കാദർ ആനക്കാരൻ എന്നിവർ നേതൃത്വം നൽകി.