ഓണാഘോഷത്തിന്റെ ആഹ്ലാദം സമൂഹത്തെ ഒന്നിപ്പിക്കും: മന്ത്രി എം.ബി. രാജേഷ്. 

ഓണാഘോഷത്തിന്റെ ആഹ്ലാദം സമൂഹത്തെ ഒന്നിപ്പിക്കുമെന്നും മൈത്രിയും സമത്വവുമാണ്ഓണത്തിന്റെ സന്ദേശമെന്നും തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്പറഞ്ഞു. ഡി.ടി.പി.സി. ഓണാഘോഷ പരിപാടികളുടെ സമാപന സമ്മേളനം   പാലക്കാട്പ്രസന്നലക്ഷ്മി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മാനുഷരെല്ലാം ഒന്നു പോലെ എന്ന സങ്കൽപ്പം മനോഹരമാണ്. അതു കൊണ്ടാണ് അത് ഇന്നുംനിലനിൽക്കുന്നത്. മനുഷ്യരെ ഒന്നിപ്പിക്കുന്ന രീതിയിൽ ആഘോഷങ്ങൾ പ്രധാനമാണ്.  ആഘോഷങ്ങൾ സമൂഹത്തെ ഭിന്നിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാവരുതെന്നും മന്ത്രി പറഞ്ഞു.  പരിപാടിയിൽ കെ.ഡി. പ്രസേനന്‍ എം.എല്‍.എ. അധ്യക്ഷനായി.  ഡി.ടി.പി.സി. സെകട്ടറി സിൽബർട്ട്ജോർജ്ജ്, എ.ഡി.എം. കെ. മണികണ്ഠന്‍, ജനറല്‍ കണ്‍വീനര്‍ ടി.ആര്‍. അജയന്‍ എന്നിവര്‍പങ്കെടുത്തു.

എടയൂരിൽ സീതി സാഹിബ് അക്കാദമി പാഠശാലക്ക് തുടക്കമായി 

എടയൂർ :മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന കമ്മറ്റിയുടെ നിർദേശ പ്രകാരം പഞ്ചായത്ത് തലങ്ങളിൽആരംഭിക്കുന്ന സീതി സാഹിബ് പാഠശാലക്ക് എടയൂർ പഞ്ചായത്തിൽ തുടക്കം കുറിച്ചു.മുസ്‌ലീം ലീഗ്പാർട്ടിയെ കുറിച്ച് പുതുതലമുറക്ക് അറിവു പകർന്നു നൽകുന്നതോടൊപ്പം, സമൂഹ നന്മയ്ക്ക്ഉപകാരപ്പെടുന്ന യുവതയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ്,സീതിസാഹിബ് പാഠശലക്ക്തുടക്കം കുറിച്ചത്. വാർഡുകളിൽ നിന്നും പ്രത്യേകം രജിസ്റ്റർ ചെയ്യപ്പെട്ട പ്രതിനിധികളെപഠിതാക്കളായി ഉൾപ്പെടുത്തിയാണ് രണ്ടുവിഷയങ്ങളിലായി ക്ലാസുകൾ സംഘടിപ്പിച്ചത്.എടയൂർബേങ്കുംപടി SVALP സ്കൂളിൽ വെച്ച് നടന്ന പരിപാടിയിൽ എടയൂർ പഞ്ചായത്ത് മുസ്ലീം ലീഗ്പ്രസിഡൻ്റ് മൊയ്തു സാഹിബ് എടയൂർ ഉദ്ഘടനം നിർവഹിച്ചു. യൂത്ത് ലിഗ് സെക്രട്ടറി മുനീർസി.സി.സ്വാഗതവും പ്രസിഡന്റ് റിയാസ് വി.പി. അധ്യക്ഷതയും വഹിച്ചു.അബ്ദുൽ ഖാദർ അത്തിപ്പറ്റഖിറാഅത്തും ബാസിത് വാഫി ചടങ്ങിന് നന്ദിയും രേഖപ്പെടുത്തി. "അഭിമാനകരമായ അസ്തിത്വം"  എന്ന വിഷയത്തിൽ മുഹമ്മദാലി സാഹിബ് നരിക്കുന്നനും  "മുസ്ലിംലീഗും വിദ്യാഭ്യാസവും" എന്ന വിഷയത്തിൽ സി.എച്ച്.ആശിഖും ക്ലാസ്സെടുത്തു.പഞ്ചായത്ത് മുസ്ലീംലീഗ് സെക്രട്ടറി അസീസ് കോടിയിൽ,ജാഫർ പുതുക്കുടി,എൻ.ടി.ഷിഹാബ്,ജംഷിദ് ടി.കെ,സമീർഎടയൂർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.യൂത്ത് ലീഗ് പഞ്ചായത്ത്  ഭാരവാഹികളായ കബീർമാവണ്ടിയൂർ,റഫീഖ്‌ പീടികപ്പടി,ഹാരിസ് വട്ടപ്പറമ്പ്,അൻവർ മൂന്നാക്കൽ,ഹാരിസ് പുന്നാംചോലഎന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.പഠിതാക്കൾക്ക് വേണ്ടി കെ.എം.സി.സി.പഞ്ചായത്ത്കമ്മിറ്റി സ്പോൻസർ ചെയ്ത ഹാൻഡ് ബുക്ക് വിതരണവും നടന്നു.

അബൂദാബി പാലക്കാട് ജില്ലാ കെ.എം സി സി മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി. 

അബൂദാബി പാലക്കാട് ജില്ലാ കെ.എം സി സി മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി. അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ ചേർന്ന യോഗത്തിൽ ജില്ലയിലെ മുതിർന്ന നേതാവ്അഹമ്മദ് കുട്ടി സാഹിബ്, അബുദാബി സംസ്ഥാന കെ.എം സി സി സെക്രട്ടറി റഷീദ് പട്ടാമ്പിക്ക്മെമ്പർഷിപ്പ് നൽകി തുടക്കം കുറിച്ചു.  ജില്ലാ പ്രസിഡന്റ്  അൻവർ ചുള്ളിമുണ്ട, ജനറൽ സെക്രട്ടറി ശിഹാബ് കരിമ്പനോട്ടിൽ, ജില്ലാസീനിയർ വൈ പ്രസിഡന്റ് ഇസ്മായിൽ പട്ടാമ്പി, ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി ജാഫർകുറ്റിക്കോട്, ജില്ലാ വൈസ് പ്രസിഡന്റ് ഫൈസൽ കോടനാട്, പട്ടാമ്പി മണ്ഡലം ജനറൽ സെക്രട്ടറിസുനീർ ചുണ്ടംപറ്റ, കബീർ വിളയൂർ എന്നിവർ സംബന്ധിച്ചു.

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കാളിയാവാൻ പാലക്കാട് ജില്ലയിൽ നിന്ന്വി.പി. ഫാത്തിമയും. 

കപ്പൂർ : രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കാളിയാവാൻ പാലക്കാട് ജില്ലയിൽനിന്ന് വി.പി. ഫാത്തിമയും.  മഹിളാ കോൺഗ്രസ് പാലക്കാട് ജില്ല ഉപാധ്യക്ഷയായ കപ്പൂർ എറവക്കാട് വെളുത്തേടത്ത് പറമ്പിൽഫാത്തിമയാണ് ഭാരത് ജോഡോ യാത്രക്കൊരുങ്ങുന്നത്‌. മഹിള കോൺഗ്രസ്  കപ്പൂർ മണ്ഡലംപ്രസിഡന്റായും, തൃത്താല ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.  ത്രിതല പഞ്ചായത്ത് ജനപ്രതിനിധിയായും പൊതു രംഗത്ത് സജീവമായിരുന്നു. ജവഹർ ബാലവേദിപ്രസിഡന്റ്, ബിൽഡിംഗ് ആന്റ് റോഡ് വർക്കേഴ്സ് ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) കപ്പൂർമണ്ഡലം പ്രസിഡൻ്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള  എട്ട് വനിതകളിൽഒരാളായ ഫാത്തിമ ജില്ലയിൽ നിന്നുള്ള ഏക അംഗമാണ്. യാത്രയുടെ മുന്നോടിയായുള്ളപരിശീലനത്തിന് ഇന്ന് യാത്ര തിരിച്ചു. 7ന് ഉദ്ഘാടന ചടങ്ങിന് ശേഷം എട്ടിന് 150 ദിവസം നീണ്ടു നിൽക്കുന്ന യാത്ര കന്യാകുമാരിയിൽനിന്നും ആരംഭിക്കും. 12 സംസ്ഥാനങ്ങളിലൂടെ യാത്ര കടന്ന് പോകും. ബി.എ ഇബ്രാഹീം ആണ്ഭർത്താവ്. ഇഷ്ഫാഖ്,  ഇഫ്രത്ത് ജഹാൻ, ഫാഇസ ഇർഫാന എന്നിവർ മക്കളാണ്.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ 

എം.വി.ഗോവിന്ദന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി. കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാനസെക്രട്ടറി പദവിയില്‍ നിന്ന് മാറിയതോടെയാണ് മന്ത്രി എം.വി.ഗോവിന്ദനെ സെക്രട്ടറിയായിതെരഞ്ഞെടുത്ത്. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗങ്ങളായ പ്രകാശ് കാരാട്ട്, എം.എ.ബേബി എന്നിവര്‍ പങ്കെടുത്തുകൊണ്ട് ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ്തീരുമാനം.ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കോടിയേരി ബാലകൃഷ്ണന്‍ തന്നെ സെക്രട്ടറി സ്ഥാനംസ്വയം ഒഴിയുകയായിരുന്നു. പുതിയ സെക്രട്ടറിയെ തീരുമാനിക്കുന്നതിന്റെ ഭാഗമായി വിശ്രമത്തില്‍കഴിയുന്ന കോടിയേരിയെ രാവിലെ സിപിഐഎം നേതാക്കള്‍ എകെജി ഫ്‌ലാറ്റിലെത്തി കണ്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗം എം.എ.ബേബിഎന്നിവരാണ് കോടിയേരിയെ സന്ദര്‍ശിക്കാനെത്തിയത്. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗംഅവസാനിച്ച ശേഷമാണ് നേതാക്കള്‍ കോടിയേരിയുടെ ഫ്‌ലാറ്റില്‍ എത്തിയത്. തുടര്‍ന്ന് ചേര്‍ന്ന്സംസ്ഥാന കമ്മിറ്റിയിലാണ് പുതിയ സെക്രട്ടറി തീരുമാനം.

സഖാവ് കൃഷ്ണപിള്ള ദിനം ആചരിച്ചു. 

എടപ്പാൾ :സി പി ഐ വട്ടംകുളം ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൃഷ്ണപിള്ള ദിനംആചരിച്ചു. സി പി ഐ തവനൂർ മണ്ഡലം സെക്രട്ടറി പ്രഭാകരൻ നടുവട്ടം പതാക ഉയർത്തി. ലോക്കൽസെക്രട്ടറി പി.വി ബൈജു അദ്ധ്യക്ഷത വഹിച്ചു. നാസർ എടപ്പാൾ, സി.വി സുഹൈർ, വി.ഷാജി, വിഷ്ണു നാരായണൻ, എ.ടി ബാബു, ഇ.എം ആനന്ദ് എന്നിവർ സംസാരിച്ചു. 

പട്ടാമ്പിയിൽ കർഷക കോൺഗ്രസ്‌ ധർണ്ണ നടത്തി 

പട്ടാമ്പി : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പട്ടാമ്പി നിയോജക മണ്ഡലം കർഷക കോൺഗ്രസിന്റെനേതൃത്വത്തിൽ   ധർണ്ണ നടത്തി. കർഷകർ ഉല്പാദിപ്പിക്കുന്ന നാണ്യ വിളകളുടെ താങ്ങുവില നിശ്ചയിക്കുക, ബഫർ സോൺ നിയമം ഭേദഗതി ചെയ്യുക, എല്ലാ വിളകൾക്കും ന്യായവില നൽകി സർക്കാർസംഭരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ്ണ നടന്നത്. മേലെ പട്ടാമ്പിയിൽ നടന്ന ധർണ്ണയിൽ പ്രസിഡന്റ്‌ കെ.കെ. അലി അധ്യക്ഷനായി. സീനിയർകോൺഗ്രസ് നേതാവ് ഇ.ടി ഉമ്മർ ഉദ്ഘാടനം ചെയ്തു. ജെ.ശങ്കർ കൊട്ടാരത്തിൽ, പവ്വത്ത് ഉണ്ണി, അസീസ് പട്ടാമ്പി, ടി.ടി.സലീൻ, രവി സരോവരം, എ.ശ്രീനിവാസൻ, ദാവൂദ് ഹാജി, സന്തോഷ്‌ കുമാർ,  സി.കൃഷ്ണദാസ്, കെ.മൻസൂർ,  സൈദ് വല്ലപ്പുഴ, കെ.ഹനീഫ, മൻസൂർ ചുരക്കോട്, വാപ്പു, നാരായണൻ, ഹക്കീം എന്നിവർ സംബന്ധിച്ചു.

സി പി ഐ എം എടപ്പാളിൽ പ്രതിഷേധ പ്രകടനം നടത്തി 

എടപ്പാൾ: തവനൂർ എം എൽ എ കെ ടി ജലീലിൻ്റ എടപ്പാൾ ഓഫീസിൽ കരി ഓയിൽ ഒഴിച്ചസംഭവത്തിൽ  സി പി ഐ എം പ്രതിഷേധിച്ചു.  ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ എടപ്പാൾ ടൗണിൽ നടന്നപ്രകടനത്തിന് ടി സത്യൻ, പി വിജയൻ, ഇ രാജഗോപാൽ, അഡ്വ: പി പി മോഹൻദാസ്, സി രാഘവൻ, സി രാമകൃഷ്ണൻ, യു പി പുരുഷോത്തമൻ ,ടി വി ശിവദാസ് (ബാബു), ബി ജി ശ്രീജിത്ത്, എം എനവാബ്, നേതൃത്വം നൽകി.