*എറണാകുളം ബംഗളൂരു വന്ദേഭാരത് സർവീസ് 

ഉദ്ഘാടനത്തിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച ദക്ഷിണറെയിൽവേയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.* അപരമത വിദ്വേഷവും വർഗ്ഗീയ വിഭജന രാഷ്ട്രീയവും നിരന്തരം രാഷ്ട്രീയവും നിരന്തരം പ്രസരിപ്പിക്കുന്ന ആർഎസ്എസിന്റെ ഗാനം സർക്കാരിന്റെ ഔദ്യോഗികപരിപാടിയിൽ ഉൾപ്പെടുത്തിയത് ഭരണഘടനാതത്വങ്ങളുടെ ലംഘനമാണ്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ റെയിൽവേയെ പോലും തങ്ങളുടെ വർഗ്ഗീയരാഷ്ട്രീയ പ്രചാരണത്തിനായി സംഘപരിവാർ ഉപയോഗിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. ദേശഭക്തി ഗാനമെന്ന കുറിപ്പോടെ ഈ ഗണഗീതം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച ദക്ഷിണറെയിൽവേ സ്വയം പരിഹാസ്യരാവുന്നതിനൊപ്പം ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തെ അപഹസിക്കുകകൂടിയാണ് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചു; 

സിപിഐ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ രാജി വെച്ചു. സിപിഐവിട്ടുവെന്നും പാർട്ടിയുടെയും എഐവൈഎഫിൻ്റെ എല്ലാ സ്ഥാനങ്ങളും രാജി വെച്ചതായുംശ്രീനാദേവി കുഞ്ഞമ്മ മാധ്യമങ്ങളെ അറിയിച്ചു. നേതൃത്വത്തിൽ വിശ്വാസം നഷ്ടപ്പെട്ടു. ഒട്ടനവധി പരാതികൾ സിപിഐ സംസ്ഥാന നേതൃത്വത്തിന് നൽകിയതാണ്. എന്നാൽ ഒരു നടപടിയുംഉണ്ടായില്ലെന്നും ശ്രീനാദേവി പറഞ്ഞു. ഏറെക്കാലമായി നേതൃത്വവുമായി ഇടഞ്ഞുനിൽക്കുകയായിരുന്നു. നേരത്തെ, രാഹുൽ മാങ്കൂട്ടത്തിൽ വിവാദവുമായി ബന്ധപ്പെട്ട്ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. ഈ വിഷയത്തിൽ ശ്രീനാദേവിയെ തള്ളുന്ന നിലപാടാണ്സിപിഐ കൈക്കൊണ്ടത്.

കാവിക്കൊടിയേന്തിയ ‘ഭാരതാംബ’യുടെ ചിത്രം 

രാജ്ഭവനില്‍ സംഘടിപ്പിച്ച പരിപാടികളില്‍ കാവിക്കൊടിയേന്തിയ 'ഭാരതാംബ'യുടെ ചിത്രം ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധമറിയിച്ച് സര്‍ക്കാര്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്ക് അയച്ച കത്തിലെ വിശദാംശങ്ങള്‍ പുറത്ത്രാജ്ഭവന്റെ ഔദ്യോഗിക ചടങ്ങുകളില്‍ ദേശീയ പതാക ഉപയോഗിക്കണമെന്നാണ് സര്‍ക്കാര്‍ അയച്ച കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. ദേശീയ പതാകയോ ദേശീയ ചിഹ്നമോ അല്ലാതെ മറ്റൊന്നും ഉണ്ടാവില്ല എന്ന് ഉറപ്പാക്കണം. ഗവര്‍ണര്‍…

പി വി അൻവറിന്റെ യുഡിഎഫ് പ്രവേശന സാധ്യത മങ്ങുന്നു

അന്‍വറിനോടുള്ള നിലപാട് മയപ്പെടുത്താതെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വിലപേശല്‍രാഷ്ട്രീയത്തിന് മുന്നില്‍ വഴങ്ങാനാവില്ലെന്നാണ് സതീശന്റെ അഭിപ്രായം. പ്രതിപക്ഷ നേതാവ്പറഞ്ഞതാണ് ഞങ്ങളുടെ തീരുമാനമെന്നും ആ തീരുമാനം മാറ്റേണ്ട സാഹചര്യം ഇപ്പോള്‍ഉണ്ടായിട്ടില്ലെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും അഭിപ്രായപ്പെട്ടു. സതീശന്റെനിലപാടിനോട് കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ കൂടുതല്‍ പിന്തുണ ലഭിക്കുന്നുവെന്നാണ്റിപ്പോര്‍ട്ടുകള്‍.

പുറമണ്ണൂർ തോട്ടിലാക്കൽ പ്രവാസി റോഡിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ വി.ടി അമീറിന്റെഅധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ്‌ ഷഹനാസ് പി.ടി നിർവഹിച്ചു.

ഇരിമ്പിളിയം പഞ്ചായത്തിലെ പുറമണ്ണൂർ തോട്ടിലാക്കൽ പ്രവാസി റോഡിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ വി.ടി അമീറിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ്‌ ഷഹനാസ് പി.ടി നിർവഹിച്ചു.ഒരുപാട് വർഷത്തെ കാത്തിരിപ്പിന് വിരാമം കുറിച്ച് കൊണ്ട് 2024-25 വാർഷിക പദ്ധതിയിൽ 2 ലക്ഷം രൂപ ഉൾപ്പെടുത്തിയാണ് റോഡ് കോൺക്രീറ്റ് ചെയ്തത് കർഷകർക്ക് പാടത്തേക്ക് പോകാനും…

ജനകീയ കേന്ദ്രബഡ്ജറ്റിന് പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് കത്തുകൾ അയച്ച് ബിജെപി

പടിഞ്ഞാറങ്ങാടി: വികസിത ഭാരതം ലക്ഷ്യം വച്ച് കേന്ദ്രത്തിൽ  ജനകീയ  ബഡ്ജറ്റ് അവതരിപ്പിച്ചനരേന്ദ്രമോദി സർക്കാരിന് നന്ദി അറിയിച്ച് BJP കപ്പൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽപടിഞ്ഞാറങ്ങാടി പോസ്റ്റ് ഓഫീസിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദിജിക്ക്  കത്തുകൾ അയച്ചു.  എല്ലാ വിഭാഗം ജനങ്ങളെയും പരിഗണിച്ചുകൊണ്ടുള്ള സമ്പൂർണ്ണ ബഡ്ജറ്റാണെന്നും,രാജ്യത്തെടൂറിസം ആരോഗ്യ വിദ്യഭ്യാസ മേഖലകൾക്ക് പ്രചോദനം നൽകുന്നു എന്നുള്ളത് കേരളത്തെപോലെയുള്ള സംസ്ഥാനങ്ങൾക്ക് വികസന കുതിപ്പിന് കളമൊരുങ്ങുമെന്നും പരിപാടി ഉദ്ഘാടനംചെയ്ത് സംസാരിച്ച കപ്പൂർ മണ്ഡലത്തിലെ മുതിർന്ന നേതാവ് കെ സി കുഞ്ഞൻ പറഞ്ഞു.  മണ്ഡലം പ്രസിഡണ്ട് ദിനേശൻ എറവക്കാട് അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറിമാരായ കെനാരായണൻ കുട്ടി, രതീഷ് ഇ, വി വി നാരായണൻ, വിഷ്ണു ഒ വി, ദിനേഷ്‌കുമാർ കെ, അയ്യൂബ്ഖാൻ, രാധാകൃഷ്ണൻ പി കെ, സുരേഷ് ചാലിശ്ശേരി എന്നിവർ പങ്കെടുത്ത് സംസാരിച്ചു.

വനിതാ ലീഗ് സംഗമവും ബോധവൽക്കരണ ക്ലാസും 

 വളാഞ്ചേരി : മുനിസിപ്പൽ വനിതാ ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  വനിതാ ലീഗ് സംഗമവുംബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. നിയോജകമണ്ഡലം മുസ്ലിം ലീഗ് നിയോജകമണ്ഡലം  ജനറൽ സെക്രട്ടറി സലാം വളാഞ്ചേരി ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ വനിതാ ലീഗ്  പ്രസിഡന്റ്ആബിദ മൻസൂർ അധ്യക്ഷയായി. ഡോ. ഫർഹാന നൗഷാദ് ക്ലാസ് എടുത്തു. ഹൈ റുന്നിസതോട്ടേക്കര, ടി കെ ആബിദലി, മുഹമ്മദലി നീറ്റുകാട്ടിൽ, കെ മുസ്തഫ മാസ്റ്റർ,കെ ഫാത്തിമ കുട്ടി, സിഎം റിയാസ് പ്രസംഗിച്ചു. ടിവി ഷാജിത, എൻ നൂർജഹാൻ, റൂബി ഖാലിദ്, തസ്ലീമ നദിർ, ഹസീനവട്ടോളി, ഹഫ്സത്ത്  വാലാസി, മൈമൂന കെ പി നസീറ കെപി അസ്കർ അലവി കെ പി നേതൃത്വംനൽകി.

ആലംകോട്  യു.ഡി.എഫ് മെമ്പർമാർ വാട്ടർ അതോറിറ്റിയിലേക്ക്  പ്രതിഷേധ സമരം നടത്തി

എടപ്പാൾ: ആലംകോട് ഗ്രാമ പഞ്ചായത്ത് യുഡിഎഫ് മെമ്പർമാർ എടപ്പാൾ വാട്ടർ അതോറിറ്റിഓഫീസിൽ പ്രതിഷേധ സമരം നടത്തി. ജൽജീവൻ  പദ്ധതിയുമായി ബന്ധപ്പെട്ട് പൊളിച്ചിട്ട റോഡുകൾനന്നാക്കാത്തതിൽ  പ്രതിഷേധിച്ച് കൊണ്ടായിരുന്നു സമരം. മെമ്പർ മാരായ അബ്ദുൽ സലാം, സി.കെഅഷ്റഫ്, സുജിത സുനിൽ, മൈമൂന ഫാറൂഖ്,തെസ്നീം അബ്ദുൾ ബഷീർ, ശശി പൂക്കേപ്പുറത്ത്, സുനിത ചെർള്ളശ്ശേരി എന്നിവരാണ് സമരവുമായി എത്തിയത്. റോഡുകൾ നന്നാക്കാത്തതിൽഅപകടങ്ങളും പരാതികളും ഉയർന്നതോടെയാണ് പ്രതിഷേധ സമരവുമായി എത്തിയതെന്ന്മെമ്പർമാർ പറഞ്ഞു.