സിബിഎസ്ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകൾ നാളെ ആരംഭിക്കും. പരീക്ഷഎഴുതുന്നതിന് മുമ്പെ ചോദ്യപേപ്പർചോർന്നെന്നതരത്തിൽപ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായുംവ്യാജമാണെന്ന് സിബിഎസ്ഇഅധികൃതർ അറിയിച്ചു. ഇത്തരംതെറ്റായപ്രചാരണങ്ങൾനടത്തുന്നവർക്കെതിരെ പൊലിസിൽ പരാതി നൽകുമെന്നുംകർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ബോർഡ് വ്യക്തമാക്കി. പരീക്ഷാ പേപ്പറുകൾ ചോർന്നുവെന്ന രീതിയിൽ സോഷ്യൽ മീഡിയ വഴി നടക്കുന്ന പ്രചാരണങ്ങൾഅടിസ്ഥാനരഹിതമാണ്, പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കിടയിൽ അനാവശ്യമായപരിഭ്രാന്തിയും ആശങ്കയും സൃഷ്ടിക്കാനാണ് ഇത്തരം ശ്രമങ്ങൾ നടക്കുന്നത് എന്നും ബോർഡ്വ്യക്തമാക്കി.
മഹല്ല്പ്രതിഭ സംഗമം
രാമപുരം മഹല്ല് അൽ ഇഹ്സാൻ സർവ്വീസ് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ പറക്കാം നമുക്ക്ഉയരങ്ങളിലേക്ക് മിഷൻപ്രതിഭ സംഗമം നടന്നു. മഹല്ല് ഖാസി പാതിരമണ്ണ സാലിഹ് ഫൈസിഉൽഘാടനം ചെയ്തു.സെൻ്ററിൻ്റെ പ്രസിഡൻ്റ് ടി.കെ.മൊയ്തീൻക്കുട്ടി അധ്യക്ഷനായിരുന്നു മുഹമ്മദ് ഖാൻ കാവനൂർ ക്ലാസെടുത്തു.
“സൈബർ ലോകത്തെ ചതിക്കുഴികൾ “
Kolathur "സൈബർ ലോകത്തെ ചതിക്കുഴികൾ " എന്ന വിഷയത്തിൽ HSS വിദ്യാർത്ഥികൾക്ക് നടത്തിയ ബോധവൽക്കരണ സെമിനാറിൽ ജനമൈത്രി പോലീസ് ഓഫീസർ അൻവർ സാദത്ത് വിഷയാവതരണം നടത്തുന്നു.



