തൃശൂർ: നാലാം ഓണത്തോടനുബന്ധിച്ച് തൃശൂർ നഗരത്തിൽ അരങ്ങേറുന്ന പുലിക്കളിക്കെതിരെവിമർശനവുമായി നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ. പുലിക്കളിക്കായി പരിശീലനംനടത്തുന്നവരുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം സമൂഹമാധ്യമത്തിലൂടെ വിമർശനംഉന്നയിച്ചത്. പുരുഷന്മാരുടെ മാറിടവും വയറും വളരുന്നത് രൂപവൈകൃതമാണെന്നും ആ വൈകൃതത്തെകലയുടെ പേരിൽ ഉപയോഗിക്കുന്നത് ആഭാസമാണെന്നും ശ്രീരാമൻ ഫേസ്ബുക്ക് കുറിപ്പിൽആരോപിച്ചു. ലോകത്ത് മറ്റെവിടെയും കണ്ടാൽ ഓക്കാനം വരുന്നതരത്തിലുള്ള ഇത്തരം ഒരുകലാവൈകൃതം ഉണ്ടാകില്ലെന്നും അദ്ദേഹം കുറിച്ചു. പുലിക്കളി ഒരു ഭാരതീയ കലയാണെന്നും നാട്യശാസ്ത്രത്തിൽ ‘ശാർദൂലവിക്രീഡിതം’ എന്ന് ഈകുംഭകുലുക്കിക്കളിയെക്കുറിച്ച് പരാമർശമുണ്ടെന്നും അദ്ദേഹം പരിഹാസരൂപേണ കുറിപ്പിൽപറഞ്ഞു. ശ്രീരാമന്റെ അഭിപ്രായത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ സമൂഹമാധ്യമങ്ങളിൽരംഗത്തെത്തി.
മൂക്കുതല വടക്കുമുറി ജി എം എൽ പി സ്കൂൾ വിദ്യാർത്ഥികൾ ചങ്ങരംകുളം പോലീസ് സ്റ്റേഷൻസന്ദർശിച്ചു .
ചങ്ങരംകുളം: മൂക്കുതല വടക്കുമുറി ജി എം എൽ പി സ്കൂൾ വിദ്യാർത്ഥികൾ ചങ്ങരംകുളം പോലീസ്സ്റ്റേഷൻ സന്ദർശിച്ചു. ഉദ്യോഗസ്ഥർ ശേഷം പ്രവർത്തനം വിദ്യാർഥികൾക്ക് വിശദീകരിച്ചു നൽകി. പഠനയാത്രയുടെ ഭാഗമായി നടത്തിയ പരിപാടിക്ക് പ്രധാനാധ്യാപിക മിനി ടീച്ചർ, പിടിഎ പ്രസിഡണ്ട്റഹീം ചേലക്കടവ്, അധ്യാപകരായ സുധ, ഷിംന, ശ്രുതി, ജസീല,പി ടി എ വൈസ് പ്രസിഡണ്ട്മുസ്തഫ പി കെ തുടങ്ങിയവർ നേതൃത്വം നൽകി. ചങ്ങരംകുളം സ്റ്റേഷനു പുറമേ തുഞ്ചൻപറമ്പ്, നിളപാർക്ക്, ടൗൺ ഹാൾ, കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ, പ്രദേശങ്ങളിലും വിദ്യാർത്ഥി സംഘംസന്ദർശനം നടത്തി. അധ്യാപകരും പിടിഎ ഭാരവാഹികളും ചേർന്ന് നടത്തിയ പഠനയാത്രവിദ്യാർഥികൾക്ക് നവ്യാനുഭവം പകർന്നു.
കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച വീട്ടമ്മയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ കൈമാറി
അട്ടപ്പാടി കാവുണ്ടിക്കലില്‍ കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച വീട്ടമ്മയുടെകുടുംബത്തിന് അഞ്ച് ലക്ഷം രൂപ കൃഷി മന്ത്രി പി.പ്രസാദ് കൈമാറി. മരിച്ച വീട്ടമ്മയുടെ വീട്സന്ദര്‍ശിച്ച ശേഷമാണ് മന്ത്രി തുക കൈമാറിയത്.
നാലു മണിക്കൂറിനകം പൊന്നാനി നഗരം പോസ്റ്റോഫീസ് മാറ്റാൻ അധികൃതരുടെ ധൃതിപ്പെട്ട നീക്കം.
പൊന്നാനി: നാലു മണിക്കൂറിനകം പൊന്നാനി നഗരം പോസ്റ്റോഫീസ് മാറ്റാൻ അധികൃതരുടെധൃതിപ്പെട്ട നീക്കം. പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയതോടെ നടപടി പിൻവലിച്ചു. വിഷയത്തിൽ എം.പിയും എം.എൽ.എയും ഇടപ്പെട്ടു. പതിറ്റാണ്ടുകളായി പൊന്നാനി കോടതി പടിയിൽ പ്രവർത്തിക്കുന്ന പൊന്നാനി നഗരംപോസ്റ്റോഫീസാണ് അടിയന്തരമായി ഹെഡ്‌പോസ്റ്റോഫീസിലേക്ക് മാറ്റാൻ നീക്കം നടന്നത്. വ്യാഴാഴ്ചരാവിലെ ലഭിച്ച ഉത്തരവ് പ്രകാരം അര മണിക്കൂറിനുള്ളിൽ മാറ്റുന്ന വസ്തുക്കളുടെ വിവരങ്ങൾറിപ്പോർട്ട് ചെയ്യാനും നാല് മണിക്കൂറിനകം പോസ്റ്റോഫീസ് മാറാനുള്ള നടപടിസ്വീകരിക്കണമെന്നുമായിരുന്നു. പോസ്റ്റോഫീസിന്റെ പുതിയ ടെണ്ടർ വിളിക്കാനുള്ള സമയത്തിന്മണിക്കൂറുകൾ ശേഷിക്കെയാണ് ദ്രുതഗതിയിൽ പോസ്റ്റോഫീസ് മാറ്റാൻ നീക്കം നടന്നത്. സംഭവമറിഞ്ഞ് യു.ഡി.എഫ് പ്രവർത്തകർ പോസ്റ്റോഫീസിലെത്തി പ്രതിഷേധിച്ചു. ഒരു കടലാസ്പോലും നിലവിലെ പോസ്റ്റോഫീസിൽ നിന്ന് മാറ്റാൻ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാർ അറിയിച്ചു. ഇതിനിടെ ഇ.ടി മുഹമ്മദ് ബഷീർ എം.പി തിരൂർ പോസ്റ്റൽ സൂപ്രണ്ടുമായി ബന്ധപ്പെട്ട് നടപടിതാത്കാലികമായി നിറുത്തിവെക്കാൻ ആവശ്യപ്പെട്ടു. സമീപത്ത് തന്നെ പുതിയ കെട്ടിടം കണ്ടെത്തിസൗകര്യപ്രദമായ സ്ഥലത്തേക്ക് പോസ്റ്റോഫീസ് മാറ്റാനാണ് ശ്രമം.അതേസമയം പുതിയ കെട്ടിടംകണ്ടെത്തുന്നതിനുള്ള നീക്കം ആരംഭിച്ചതായും പൊന്നാനി ടൗണിലെ കെട്ടിട ഉടമയുമായി ഏകദേശധാരണയിൽ എത്തിയതായും പി. നന്ദകുമാർ എം.എൽ.എ പറഞ്ഞു.
കുറ്റിപ്പുറം മിനി പമ്പയിൽ അഞ്ഞൂറിലധികം ആളുകൾ പിതൃതര്‍പ്പണം നടത്തി .
കുറ്റിപ്പുറം: മിനി പമ്പ എന്നറിയപ്പെടുന്ന മല്ലൂര്‍ മഹാദേവ ക്ഷേത്രത്തില്‍ വിവിധ ഭാഗങ്ങളില്‍ നിനന്നുംഅഞ്ഞൂറിലധികം ആളുകളാണ് പൃതുക്കള്ക്ക് ബലിതര്‍പ്പണം നടത്താനെത്തിയത്. പുലര്‍ച്ചെ നാലു മണിക്ക് തന്നെ കര്‍മ്മിയുടെ നേതൃത്വത്തില്‍ ബലി തര്‍പ്പണം നടത്താനുള്ള എള്ള്,ചന്ദനം, ചെരൂള പൂവ്, അരി, പവിത്ര മോതിരം, ദര്‍ഭ പുല്ല് എന്നിവ ഒരുക്കി വേണ്ട സൗകര്യം ദേവസ്വം ഒരുക്കിയിരുന്നു. പൊലീസ് ,അഗ്നിസുരക്ഷാസേന, സിവിൽ ഡിഫൻസ്, സുരക്ഷാ തോണി, മുങ്ങല്‍ വിദഗ്ദ്ധര്‍ എന്നീ സംവിധാനങ്ങള്‍ ഒരുക്കി വന്‍ സുരക്ഷയാണ് ദേവസ്വം ബോര്‍ഡ് ഒരുക്കിയിരുന്നത്. കൂടാതെ സന്നദ്ധ സംഘടനകള്‍, പോലീസ് വളണ്ടിയേഴ്സ് എന്നിവരുടെ സേവനവും ഭക്തര്‍ക്ക് ആശ്വാസമായിരുന്നു. കൊവിഡിന് ശേഷം…
എടപ്പാളിൽ അനധികൃത പാർക്കിങ്: ബൈക്കുകൾ പിടികൂടി
എടപ്പാൾ: എടപ്പാൾ മേൽപ്പാലത്തിനടിയിലൂടെ വഴിയാത്രക്കാർക്ക് റോഡ്മുറിച്ചുകടക്കാൻ സജ്ജമാക്കിയസീബ്രാലൈനിൽ നിർത്തിയിട്ടബൈക്കുകൾ പോലീസ്പിടിച്ചെടുത്തു. കുറ്റിപ്പുറം റോഡിലെ സീബ്രാലൈനിൽ സ്ഥിരമായി ബൈക്കുകൾനിർത്തിയിടുന്നതിനെതിരേ പരാതിവ്യാപകമായതോടെയാണ് നടപടിയുമായി പോലീസ് എത്തിയത്.എടപ്പാളിലേക്ക് വിവിധ ആവശ്യങ്ങൾക്കെത്തുന്ന ജനങ്ങൾക്ക് വാഹനം നിർത്തിയിടാനുള്ള സ്ഥലത്ത്വാഹനങ്ങൾ നിർത്തിയിട്ട്തൃശ്ശൂരിലേക്കും കോഴിക്കോട്ടേക്കുംമറ്റു ദീർഘദൂരയാത്രകൾക്കുമെല്ലാംബൈക്കുകൾക്കെതിരേയും നടപടിയുണ്ട്. പിടിച്ചെടുത്ത പത്തോളം ബൈക്കുകൾ പെട്ടിഓട്ടോയിൽ കയറ്റി ചങ്ങരംകുളം സ്റ്റേഷനിലേക്കു മാറ്റി.
പരേതനായ മച്ചിങ്ങൽ വട്ടക്കോളി മുഹമ്മദ് എന്നവരുടെ മകൻ മച്ചിങ്ങൽ കാദർ എന്നവർ അല്പം മുമ്പ്മരണപെട്ട വിവരം അറിയിക്കുന്നു.
പൂകാട്ടിരി വില്ലേജ് പടിയിൽ താമസിക്കുന്ന പരേതനായ മച്ചിങ്ങൽ വട്ടക്കോളി മുഹമ്മദ് എന്നവരുടെമകൻ മച്ചിങ്ങൽ കാദർ എന്നവർ അല്പം മുമ്പ് മരണപെട്ട വിവരം അറിയിക്കുന്നു. ( ലത്തീഫ് ,റാഷിദ്, നവാസ് .എന്നിവരുടെ ഉപ്പ, ഖബറടക്കം ഇന്നു രാവിലെ 10.30 നു പൂക്കാട്ടിരി മഹല്ല്ജുമാമസ്ജിദിൽ.
പിന്നാക്ക സമുദായ ക്ഷേമസമിതി തെളിവെടുപ്പ് നടത്തി
നിയമസഭ പിന്നാക്ക സമുദായ ക്ഷേമസമിതി തെളിവെടുപ്പ് സമിതി ചെയര്‍മാന്‍ പി.എസ് സുപാല്‍എം.എല്‍.എയുടെ നേതൃത്വത്തില്‍ നടന്നു. സര്‍ക്കാര്‍ - അര്‍ധസര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, സര്‍വ്വകലാശാലകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മറ്റുസ്ഥാപനങ്ങള്‍ എന്നിവയിലെ നിയമനങ്ങളില്‍ പിന്നാക്ക സമുദായത്തില്‍പ്പെട്ടവര്‍ക്ക് ലഭിക്കേണ്ടസാമുദായിക പ്രാധാന്യം സംബന്ധിച്ചും പിന്നാക്ക സമുദായക്കാര്‍ അഭിമുഖീകരിക്കുന്നസാമുദായികവും സാമൂഹ്യപരവുമായ വിവിധ പ്രശ്നങ്ങളെ സംബന്ധിച്ചും വ്യക്തികളില്‍ നിന്നുംസംഘടനകളില്‍ നിന്നും മുപ്പതോളം പരാതികള്‍ സ്വീകരിച്ചു. തുടര്‍ന്ന് സമിതിയുടെപരിഗണനയിലുള്ള ജില്ലയിലെ ആറ് ഹര്‍ജികള്‍ സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നുംതെളിവെടുപ്പ് നടത്തി. ലഭ്യമല്ലാത്ത റിപ്പോര്‍ട്ടുകള്‍ നിശ്ചിത സമയപരിധിയില്‍ സമിതിക്ക് നല്‍കാനുംഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. യോഗത്തില്‍ നേരിട്ട് ലഭിച്ച പരാതികള്‍ പരിശോധിച്ച് നടപടികള്‍സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുമായി സമിതി ചര്‍ച്ച നടത്തും. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ അധ്യക്ഷയായി. സമിതിഅംഗങ്ങളായ എ.പ്രഭാകരന്‍ എം.എല്‍.എ, കെ.ബാബു എം.എല്‍.എ, കുറുക്കോളി മൊയ്തീന്‍എം.എല്‍.എ, ജി. സ്റ്റീഫന്‍ എം.എല്‍.എ, കെ.കെ രാമചന്ദ്രന്‍, നിയമസഭാ സെക്രട്ടറിയേറ്റ്അഡീഷണല്‍ സെക്രട്ടറി കെ. സുരേഷ് കുമാര്‍, എ.ഡി.എം കെ മണികണ്ഠന്‍, വിവിധ വകുപ്പ്ഉദ്യോഗസ്ഥര്‍, വിവിധ പിന്നാക്ക സമുദായ പ്രതിനിധികള്‍ പങ്കെടുത്തു.



