തൃശൂർ: നാലാം ഓണത്തോടനുബന്ധിച്ച് തൃശൂർ നഗരത്തിൽ അരങ്ങേറുന്ന പുലിക്കളിക്കെതിരെവിമർശനവുമായി നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ. പുലിക്കളിക്കായി പരിശീലനംനടത്തുന്നവരുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം സമൂഹമാധ്യമത്തിലൂടെ വിമർശനംഉന്നയിച്ചത്. പുരുഷന്മാരുടെ മാറിടവും വയറും വളരുന്നത് രൂപവൈകൃതമാണെന്നും ആ വൈകൃതത്തെകലയുടെ പേരിൽ ഉപയോഗിക്കുന്നത് ആഭാസമാണെന്നും ശ്രീരാമൻ ഫേസ്ബുക്ക് കുറിപ്പിൽആരോപിച്ചു. ലോകത്ത് മറ്റെവിടെയും കണ്ടാൽ ഓക്കാനം വരുന്നതരത്തിലുള്ള ഇത്തരം ഒരുകലാവൈകൃതം ഉണ്ടാകില്ലെന്നും അദ്ദേഹം കുറിച്ചു. പുലിക്കളി ഒരു ഭാരതീയ കലയാണെന്നും നാട്യശാസ്ത്രത്തിൽ ‘ശാർദൂലവിക്രീഡിതം’ എന്ന് ഈകുംഭകുലുക്കിക്കളിയെക്കുറിച്ച് പരാമർശമുണ്ടെന്നും അദ്ദേഹം പരിഹാസരൂപേണ കുറിപ്പിൽപറഞ്ഞു. ശ്രീരാമന്റെ അഭിപ്രായത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ സമൂഹമാധ്യമങ്ങളിൽരംഗത്തെത്തി.
ഹന്നമോൾ മരണത്തിന് കീഴടങ്ങി; കോടി കടന്ന കാരുണ്യമൊഴുക്ക് വെറുതെയായി .
കുറ്റിപ്പുറം : അർബുദ രോഗത്തിന്റെ പിടിയിൽ നിന്ന് രക്ഷിക്കാൻ നാടാകെ ഒന്നിച്ചെങ്കിലുംസുമനസുകളെയെല്ലാം ദു:ഖത്തിലാഴ്ത്തി ഹന്ന മോൾ മരണത്തിന് കീഴടങ്ങി. കോട്ടക്കൽ കുറ്റിപ്പുറത്തെ ഓട്ടോ ഡ്രൈവറായ കടവത്ത് സെയ്തലവിയുടേയും ബുഷ്റയുടേയുംമകളായ ഹന്നയാണ് (17) വെള്ളിയഴ്ച രാവിലെ കോട്ടക്കലിലെ സ്വകാര്യആശുപത്രിയിൽചികിത്സയിലിരിക്കെ മരണപ്പെട്ടത്. മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ മാത്രമായിരുന്നു ഹന്നയുടെ ജീവൻ രക്ഷിക്കാനുള്ള ഏക വഴി. ശസ്ത്രക്രിയ അടക്കമുള്ള ചികിത്സക്ക് 40 ലക്ഷം രൂപയായിരുന്നു ആവശ്യം. ഒാട്ടോ ഡ്രൈവറായപിതാവ് സൈതലവിക്ക് ഇത്രയും വലിയ തുക സമാഹരിക്കാനാകുമായിരുന്നില്ല. അതോടെ സാമൂഹികമാധ്യമങ്ങളിലൂടെയും മറ്റുമായി സുമനസുകളുടെ കൂട്ടായ്മ രൂപപ്പെടുകയായിരുന്നു. നാടൊന്നാകെ ഒന്നിച്ചതോടെ ഒന്നരക്കോടിയോളം രൂപ സമാഹരിക്കാനായി. ഹന്ന മോളുടെ ജീവിതംതിരിച്ചുപിടിക്കാനായി ഒഴുകിയ ചെറുതും വലുതുമായ സഹായങ്ങൾ ചേർന്നാണ് അത്രയുംതുകയായത്. 70 ലക്ഷം രൂപ കുടുംബത്തിന് കൈമാറിയെങ്കിലും ദിവസങ്ങളായി ഗുരുതരാവസ്ഥയിലായിരുന്നുഹന്ന. ഒടുവിൽ ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഖബറടക്കം കുറ്റിപ്പുറം ജുമാ മസ്ജിദിൽ നടക്കും.
കൊട്ടാരം ബ്രാഞ്ച്
നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ലിയാനയെ ആദരിക്കുന്നു Valanchery-സിപിഎം കൊട്ടാരം ബ്രാഞ്ച് നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ലിയാനയെ ആദരിക്കുന്നു ഫിറോസ് ബാബു യാസർ അറഫാത്ത് നാസർ കൊട്ടാരം നാസർ സി കെ, അബ്ദു കുളമ്പൻ സതീശൻ vp സിദ്ദു , ജമാൽ സി പി ,മജീദ് , മുജീബ് പാലാറ ,എന്നിവർ പങ്കെടുത്തു.
അമിതവേഗത്തിലെത്തിയ ബസ് തടഞ്ഞു നിർത്തി പ്രതിഷേധിച്ച സാന്ദ്രയെ ആദരിച്ചു.
കപ്പൂർ : അമിതവേഗത്തിൽ പോയ സ്വകാര്യബസ് തടഞ്ഞു നിർത്തി പ്രതിഷേധിച്ച സാന്ദ്രയെബി.ജെ.പി. കപ്പൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു . ശോചനീയവസ്ഥയിലുള്ള റോഡുകളിലൂടെ യാത്ര ചെയ്യാൻ തന്നെ ബുദ്ധിമുട്ടാണ്.അതിലൂടെ മത്സരഓട്ടം കൂടിയായാൽ.. സ്വകാര്യ ബസ്സുകൾ മാത്രമല്ല മത്സരിച്ച് ഓടി നിരന്തരം അപകടങ്ങൾവരുത്തിവക്കുന്ന ഏവർക്കും ഇതൊരു സൂചനയാണ്. കപ്പൂർ മണ്ഡലം പ്രസിഡന്റ് ദിനേശൻ എറവക്കാട്, മണ്ഡലം ജന. സെക്രട്ടറി കെ. നാരായണൻ കുട്ടി, മണ്ഡലം ട്രെഷറർ കെസി കുഞ്ഞൻ, അപ്പു പെരുമണ്ണൂർ പെരുമണ്ണൂർ ബൂത്തിലെ പ്രവർത്തകരുംപങ്കെടുത്തു.
നാടോടി നൃത്തത്തിൽ ഒന്നാംസ്ഥാനം; പി.എസ്.അസിൻ നേടിയത് പതിനായിരം രൂപ
തൃശൂർ ശോഭ സിറ്റി മാളിൽ സംഘടിപ്പിച്ച 'ഓണനിറവ്' നാടോടിനൃത്ത മൽസരത്തിൽ പരിയാപുരംസെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ പി.എസ്.അസിൻ (X.F) ഒന്നാമതെത്തി.* *10000 രൂപയും പ്രശസ്തി ഫലകവുമാണ് സമ്മാനം.* *ഷാർജയിൽ ബിസിനസുകാരനായ പെരിന്തൽമണ്ണ ഒലിങ്കര പൂവത്തിങ്കൽ അബ്ദുൽസലാമിൻ്റെയും പി.എസ്.ജെസീദയുടെയും ഏക മകളാണ്.*
മലപ്പുറം ജില്ലക്ക് പുതിയ അസിസ്റ്റന്റ് കലക്ടർ*
മലപ്പുറം: ജില്ലയില്‍ പുതിയ അസിസ്റ്റന്റ് കലക്ടറായി കെ.മീര ചുമതലയേറ്റു. തൃശൂര്‍ തിരൂര്‍ കോലാഴിസ്വദേശി കെ.രംദാസിന്റെയും കെ.രാധികയുടെയും മകളാണ്. 2020ലെ സിവില്‍ സര്‍വീസ്പരീക്ഷയില്‍ ആറാം റാങ്ക് സ്വന്തമാക്കിയ മീര തൃശൂര്‍ എഞ്ചിനീയറിങ് കോളജില്‍ നിന്നുംമെക്കാനിക്കല്‍ എഞ്ചിനീയറിങ് ബിരുദം നേടിയതിന് ശേഷം ബംഗളൂരുവില്‍ ജോലിചെയ്യുകയായിരുന്നു. ഇതിനിടയിലാണ് സിവില്‍ സര്‍വീസിന് തയ്യാറെടുത്തത്. മാതാപിതാക്കള്‍ക്കൊപ്പം സിവില്‍ സ്റ്റേഷനില്‍ എത്തിയ അസിസ്റ്റന്റ് കലക്ടര്‍ മീരയെ എ.ഡി.എംഎന്‍.എം മെഹറലി, ഡെപ്യൂട്ടി കലക്ടര്‍മാരായ അന്‍വര്‍ സാദത്ത്, എം.സി റെജില്‍, ഹുസൂര്‍ശിരസ്തദാര്‍ കെ.അലി എന്നിവര്‍ സ്വീകരിച്ചു.
ദേശീയ അധ്യാപക ദിനത്തിൽ എംഇഎസ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ്സ്കീം വിദ്യാർത്ഥികൾ ശ്രീ കാട്ടുമാടം കെ എസ് കൃഷ്ണകുമാർ സാറിനെ ആദരിച്ചു.
Valanchery എംഇഎസ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം വിദ്യാർത്ഥികൾ കേരളസംസ്ഥാന അധ്യാപക അവാർഡ് ജേതാവും ഇരിമ്പിളിയം എം ഇ എസ് ഹയർ സെക്കൻഡറിസ്കൂളിലെ മുൻ പ്രിൻസിപ്പലും ആയിട്ടുള്ള ശ്രീ കാട്ടുമാടം കെ എസ് കൃഷ്ണകുമാർ സാറിനെആദരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഫിറോസ് സി എം പൊന്നാട അണിയിക്കുകയും ചെയ്തു. പുതുതലമുയിലെ വിദ്യാർത്ഥികൾ ലക്ഷ്യബോധത്തിൽ ഊന്നി വേണം പഠന പ്രവർത്തനങ്ങൾമുന്നോട്ടു കൊണ്ടുപോകേണ്ടതെന്നും മത ജാതി വിവേചനങ്ങൾ ക്കതീതമായി എല്ലാവരെയുംഉൾക്കൊള്ളാൻ കഴിയുന്ന മനുഷ്യനായി തീരണമെന്നും അദ്ദേഹം വിദ്യാർത്ഥികളോട് അധ്യാപക ദിനസന്ദേശത്തിൽ പറഞ്ഞു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സൈനുദ്ദീൻ പി, ഷാഹിന എംവി.സുധീർ വി , ത്വയ്യിബ് കെ എ ,ശരീഫ് എ ,അബ്ദുനാസർ യു , ആബിദ് എൻ,ശ്രീവിദ്യ ടി പിഎൻഎസ്എസ് വളണ്ടിയേഴ്സ് എന്നിവർ സന്നിദ്ധരായി.
പൊന്നാനിയിൽ ഓണഘോഷപരിപാടികൾ ഇന്ന് തുടങ്ങും;ബിയ്യം കായൽ വള്ളംകളി ഒൻപതിന്
പൊന്നാനി: ഓണം ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായുള്ള ആഘോഷപരിപാടികൾ തിങ്കളാഴ്‌ചതുടങ്ങും. 11 വരെ വിപുലമായ പരിപാടികളാണ് താലൂക്കിൽ സംഘടിപ്പിക്കുക. തിങ്കളാഴ്‌ച പോത്തനൂരിൽ സഘടിപ്പിക്കുന്ന ആരോഗ്യ ക്വിസ് മത്സരത്തോടെആഘോഷപരിപാടികൾക്ക് തിരിതെളിയും. തുടർന്നുള്ള ദിവസങ്ങളിൽ വൈവിധ്യമാർന്നപരിപാടികളും മത്സരങ്ങളും നടക്കും. മലബാറിന്റെ ജലോത്സവമായ ബിയ്യം കായൽ വള്ളംകളി അവിട്ടം നാളായ ഒൻപതിന് മന്ത്രി വി. അബ്ദുറഹ്‌മാൻ ഉദ്ഘാടനംചെയ്യും. ഇത്തവണ 23 വള്ളങ്ങളാണ് മത്സരിക്കുന്നത്; 10 മേജർവള്ളങ്ങളും 13 മൈനർ വള്ളങ്ങളും. മൂന്നുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് വീണ്ടും ബിയ്യംകായലിന്റെ ഓളപ്പരപ്പിൽ ആവേശത്തിന്റെ തുഴയെറിയാൻ വള്ളങ്ങൾ തയ്യാറെടുക്കുന്നത്. രണ്ടിന് ആരംഭിച്ച് അഞ്ചരയോടെ അവസാനിപ്പിക്കുന്ന തരത്തിലാണ് മത്സരങ്ങളുടെക്രമീകരണമെന്നും നിലവിലെ വള്ളംകളി പവലിയൻ തകർച്ചാവസ്ഥയിലായതിനാൽ സമാന്തരമായിതാത്കാലിക പവലിയൻ നിർമിക്കുമെന്നും പി. നന്ദകുമാർ എം.എൽ.എ., നഗരസഭാ ചെയർമാൻശിവദാസ് ആറ്റുപുറം, പെരുമ്പടപ്പ് ബ്ലോക്ക്‌പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ. സിന്ധു, ദേശീയപാതവിഭാഗം തഹസിൽദാർ ഷംസുദ്ദീൻ, വി.എസ്. സുധർമൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
എടയൂർ വായനശാല പൗരസമിതി ഈ ഓണാ ഘേഷ വേളയിൽ പച്ചക്കറി കിറ്റ് വിതരണം ചെയ്തു
എടയൂർ ഗ്രാമീണ ബാങ്ക് മാനേജർ മനീഷ്, പൗരസമിതി രക്ഷികാരി കെ.പി.ഗോപിനാഥൻ, ബി.വേണുഗോപാലൻ, പ്രസിഡന്റ് എം.പി. ഇസ് ഹാക്ക് ,സിക്രട്ടറി കെ. ഉണ്ണികൃഷ്ണൻ , ബഷീർപാലക്കൽ, മനോജ് , ബാബു, എ.കെ ബാബു , സാദീക്ക് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.*



