സംസ്ഥാനത്ത് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ തൃശൂർ മുതൽ കാസർകോട്വരെയുള്ള ജില്ലകളിൽ നാളെ(വ്യാഴാഴ്ച്ച) പൊതു അവധി പ്രഖ്യാപിച്ചു. തദ്ദേശെ തെരഞ്ഞെടുപ്പിന്റെവോട്ടെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളിലാണ് നാളെ പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് അവധി. സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമുൾപ്പെടെയാണ് അവധിപ്രഖ്യാപിച്ചിരിക്കുന്നത്.
കെട്ടിട നിർമാണ ഫണ്ടിലേക്ക് ; പേപ്പറുകളും പാഴ് വസ്തുക്കളും ശേഖരിച്ചു
ചങ്ങരംകുളം: കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യാ കെട്ടിട നിർമാണഫണ്ടിന്റെ ഭാഗമായിപഴയ ന്യൂസ് പേപ്പറുകളുടെയും പാഴ് വസ്തുക്കളുടെയും ശേഖരണത്തിന്റെ ആലങ്കോട് പഞ്ചായത്ത്തല ഉദ്ഘാടനം ചങ്ങരംകുളം കൈതവളപ്പിൽ പ്രേമലതയുടെ കയ്യിൽ നിന്നും സിപിഐ എം എടപ്പാൾഏരിയ കമ്മിറ്റിയംഗം പി വിജയൻ ഏറ്റുവാങ്ങി. കെഎസ്കെടിയു ആലങ്കോട് പഞ്ചായത്ത് പ്രസിഡന്റ്കെ പി സുകുമാരൻ അധ്യക്ഷനായി. ഒ സി പ്രഭാത്, എം സി കുഞ്ഞുമോൻ, ടി കെ രതീഷ്, കെ വിഹാരിസ് വി ഹരിദാസൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി സി എം രാമചന്ദ്രൻ സ്വാഗതംപറഞ്ഞു.
ശ്രീനാരായണ ഗുരുദേവ ജയന്തി വിപുലമായി ആഘോഷിച്ചു.
വളാഞ്ചേരി :എസ് എൻ ഡി പി യോഗം തിരൂർ യൂണിയൻ വളാഞ്ചേരി മേഖല ശ്രീനാരായണ ഗുരുദേവജയന്തി ആഘോഷം വിപുലമായി ആഘോഷിച്ചു. കോഴിക്കോട് റോഡിലെ വട്ടപ്പാറ നാരായണഗിരിഓഡിറ്റോറിയത്തിൽ നടന്ന പൊതുസമ്മേളനം തിരൂർ യൂണിയൻ പ്രസിഡൻറ് ശ്രീ.കെ. ആർ. ബാലൻഉദ്ഘാടനം ചെയ്തു. ശ്രീ.കെ.വി. രാജൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഷിജു വൈക്കത്തൂർ സ്വാഗതം പറഞ്ഞു. അഡ്വ: എം.രാജൻ , റഫീഖ് അഹമ്മദ്, വിജീഷ് മണി, മുനീർ ഹുദവി, ശ്രീ. യു. ജയരാജ്, മണി കാടാമ്പുഴ,കെ.സുരേഷ്, ശ്രീമതി ഇവി, മാധവി, ശ്രീമതി ബിന്ദു മണികണ്ഠൻ , ശ്രീമതി ശ്യാമളശശി, പി. സുഭാഷ്, എന്നിവർ പ്രസംഗിച്ചു. ഉണ്ണിതിരുനിലം നന്ദി പറഞ്ഞു. തുടർന്ന് പിറന്നാൾ സദ്യയും കുട്ടികളുടെ കലാപരിപാടികളും നടന്നു.
മൂക്കുതല നവധാര തിയ്യറ്റേഴ്സ് ഓണം ഫെസ്റ്റ് സംഘടിപ്പിച്ചു
ചങ്ങരംകുളം: മൂക്കുതല നവധാര തിയ്യറ്റേഴ്സ് മൂക്കുതല ജി.എൽ.പി.സ്ക്കൂൾ മൈതാനിയിൽസംഘടിപ്പിച്ച ഓണം ഫെസ്റ്റ് പ്രോഗ്രാം പൂപ്പൊലി 2023 ഷാജഹാൻ കെ.യുടെ അധ്യക്ഷതയിൽഎം.അജയഘോഷ് ഉദ്ഘാടനം ചെയ്തു.വി.വി.കരുണാകരൻ, സാബിത്.പി, അനിൽ മാട്ടുമ്മൽഎന്നിവർ സംസാരിച്ചു. അക്ഷയ് പി.എ സ്വാഗതവും ഫിറോസ് മബ്റൂക്ക് നന്ദിയും പറഞ്ഞു. പൂക്കളമത്സരം, ഉറിയടി, സ്പൂൺ റൈസിങ്, ചാക്ക് ചാട്ടം, ബലൂൺ പൊട്ടിക്കൽ തുടങ്ങിയ നിരവധിമത്സരങ്ങൾ നടന്നു.
ബിയ്യം കായൽ ജലോത്സവം; ജൂനിയർ കായൽ കുതിരയും പറക്കുംകുതിരയും ചാമ്പ്യൻമാർ
പൊന്നാനി: ആവേശപ്പെരുമഴയുടെ കൊടുമുടിയില് തുഴഞ്ഞേറി ഓളപ്പരപ്പിനെ ആവേശം കൊള്ളിച്ചപോരാട്ടത്തിന് ഒടുവിൽ ബിയ്യം കായൽ ജലോത്സവത്തിൽ മേജർ വിഭാഗത്തിൽ പറക്കുംകുതിരയും മൈനർ വിഭാഗത്തിൽ ജൂനിയർ കായൽ കുതിര ജലരാജാക്കൻമാരായി. മേജർ വിഭാഗത്തിൽ രണ്ടാം സ്ഥാനത്ത് കായൽകുതിരയും,കടവനാടൻ മൂന്നാം സ്ഥാനത്തുമെത്തി. മൈനർ വിഭാഗത്തിൽ പുളിക്കകടവനുംരണ്ടാ സ്ഥാനത്തും സൂപ്പർ ജറ്റ് മുന്നാം സ്ഥാനത്തുമെത്തി. മൈനർ ബി വിഭാഗത്തിൽ നടന്ന മത്സരത്തിൽ പടകൊമ്പൻ ഒന്നാം സ്ഥാനവും ജൂനിയർ കായൽകുതിര രണ്ടാം സ്ഥാനവും നേടി. ആയിരക്കണക്കിന് വള്ളംകളി പ്രേമികളെ ആവേശത്തിലാക്കിയാണ് ബിയ്യം കായലിൽജലരാജാവിനായുള്ള മത്സരം ആരംഭിച്ചത്. 12 മേജര് വള്ളങ്ങളും 17 മൈനര് വള്ളങ്ങളുമുൾപ്പെടെ 29 വള്ളങ്ങളാണ് ജലമേളയില് പങ്കെടുത്തത്. കായിക, വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ ജലോത്സവം ഉദ്ഘാടനം ചെയ്തു. പി.നന്ദകുമാർഎം.എൽ.എ. അധ്യക്ഷനായി. പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം, ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ്മാരായ അഡ്വ. ഇ.സിന്ധു, സി.രാമകൃഷണൻ, പഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, എ.ഡി. എം. എൻ.എം. മെഹ്റലി, ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത് ദാസ്, തഹസിൽദാർ കെ.ജി സുരേഷ് കുമാർ ജനപ്രതിനിധികളും, രാഷ്ട്രീയ പാർട്ടി പ്രതിനിധികളും സന്നിഹിതരായിരുന്നു.
ഓണക്കോടി വിതരണം ചെയ്തു
*എടയൂർ ഗ്രാമ പഞ്ചായത്ത് പത്താം വാർഡിലെമുഴുവൻ തൊഴിലുറപ്പ് അംഗങ്ങൾക്കും ഹരിത കർമ്മസേന അംഗങ്ങൾക്കും അംഗനവാടി ടീച്ചർ എന്നിവർക്കെല്ലാം ഓണക്കോടി വിതരണംചെയ്തു മെമ്പർഅയ്യൂബ് മാതൃകയായി .പരിപാടിയിൽ 10 വാർഡ് മെമ്പർ അയ്യുബ് ൽ നിന്നും തൊഴിലുറപ്പ്തൊഴിലാളികൾക്ക് വേണ്ടി സരസ്വതി ,ടി ടി ഓണക്കോടി ഏറ്റു വാങ്ങി പരിപാടി ഉൽഘാടനം ചെയ്തു.ഹനീഫ ,മുഹമ്മദ് അലി ,നൗഷാദ് ,ഫിറോസ് ,കുഞ്ഞിപ്പ തുരുമ്പത്ത് ,എന്നിവരും വാർഡിലെതൊഴിലുറപ്പ് തൊഴിലാളികളും ഈ ചടങ്ങിൽ പങ്കെടുത്തു .മെമ്പർ അയ്യുബ് എല്ലാവർക്കുംഓണാശംസകൾനേർന്നു*
*അയ്യങ്കാളി നഗര തൊഴിലുറപ്പ് തൊഴിലാളികൾക്ക് പ്രത്യേക പാരിതോഷികം നൽകി*
വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ 2022-23 സാമ്പത്തികവർഷത്തിൽ നൂറ് തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയവർക്ക് ഓണത്തിനോടനുബന്ധിച്ച് 1000 രൂപപ്രത്യേക പാരിതോഷികം നൽകി. നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽവിതരണോൽഘാടനം നിർവഹിച്ചു. നൂറ് തൊഴിൽ ദിനം പൂർത്തിയാക്കിയ 191 പേർക്കാണ് പ്രത്യേകപാരിതോഷികം ലഭിക്കുക. കഴിഞ്ഞ ദിവസം നഗരസഭയുടെ നേതൃത്വത്തിൽ മുഴുവൻ നഗരതൊഴിലുറപ്പ് ജീവനക്കാർക്കും ഓണപുടവ വിതരണം ചെയ്തിരുന്നു.വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റിചെയർമാൻ മുജീബ് വാലാസി അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്, കൗൺസിലർമാരായ സദാനന്ദൻ കൊട്ടീരി, കെ വി ഉണ്ണികൃഷ്ണൻ, സാജിദ ടീച്ചർ, എo സജിൻ, വിടി റഫീക്ക് എന്നിവർ സംസാരിച്ചു.
നന്നംമുക്ക് ഗ്രാമോദ്ധാരണ സംഘം എ എൽ പി സ്കൂളിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു*
ചങ്ങരംകുളം: നന്നംമുക്ക് ഗ്രാമോദ്ധാരണ സംഘം എ എൽ പി സ്കൂളിൽ ഓണാഘോഷ പരിപാടികൾസംഘടിപ്പിച്ചു.ആഘോഷ പരിപാടികൾ വാർഡ് മെമ്പർ കെ എ ജബ്ബാർ ഉദ്ഘാടനം ചെയ്തു.പിടി എപ്രസിഡന്റ് എൻ പി പ്രേമദാസ് അധ്യക്ഷനായി. പൂക്കള മത്സരം , ഓണപ്പാട്ടുകൾ കുട്ടികളുടെയുംരക്ഷിതാക്കളുടെയും വൈവിധ്യമാർന്ന ഓണക്കളികൾ മത്സരങ്ങൾ എന്നിവ അരങ്ങേറി. നാലാംക്ലാസിലെ മാസ്റ്റർ അൻസിൽ ദാസ് മാവേലിയുടെ വേഷത്തിൽ കുട്ടികളോട് ക്ഷേമാന്വേഷണംനടത്തി.രക്ഷിതാക്കൾ തയ്യാറാക്കി കൊണ്ടുവന്ന വിവിധ വിഭവങ്ങളോടെയുള്ള ഓണസദ്യഗംഭീരമായി. അപ്രതീക്ഷിതമായി പിടിഎ പ്രസിഡണ്ട് എൻ പി പ്രേമദാസ് മാവേലിയുടെ വേഷത്തിൽരംഗ പ്രവേശം ചെയ്തത് ഓണാഘോഷത്തിന് പുതിയൊരു അനുഭവമായി. തുടർന്ന് മത്സരവിജയികൾക്ക് സമ്മാന വിതരണം നടത്തി പി ടി എ വൈസ് പ്രസിഡന്റ് കെ സുധീഷ് , എംപി ടി എപ്രസിഡന്റ് ശ്രീഷ സുരേന്ദ്രൻ ആശംസകൾ അർപ്പിച്ചു. പ്രധാന അധ്യാപിക ശ്രീമതി വി കെ രമ സ്വാഗതവും, പി വിജിത നന്ദിയും പറഞ്ഞു.
തൃക്കാവടി 2023, എംപയർ കോളേജ് ഓഫ്
എംപയർ കോളേജ് ഓഫ് സയൻസ് ഓണാഘോഷ പരിപാടി വിപുലമായ ആഘോഷിച്ചു. കോളേജ്പ്രിൻ സിപ്പാൾ എൻ .കെ, മുഹമ്മദലി പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കോളേജ് ഡയറക്ടർ ഷാക്കിർ പെരിങ്ങോടൻ, അക്കാഡമിക് ഡയറക്ടർസുഹാന, ജനറൽ മാനേജർ കാശ്മീര റഹ്മാൻ, രജിസ്ട്രാർ ടിവി ശ്രീകുമാർ, വൈസ് പ്രിൻസിപ്പാൾ രഞ്ജുഷ കെ .വി, പ്രോഗ്രാം കൺവീനർ ആര്യ, വിദ്യാർത്ഥി പ്രതിനിധി ദേവപ്രിയ എന്നിവർ സംസാരിച്ചു. വിപുലമായ ഓണസദ്യയും ഉണ്ടായിരുന്നു.










