തൃശൂർ: നാലാം ഓണത്തോടനുബന്ധിച്ച് തൃശൂർ നഗരത്തിൽ അരങ്ങേറുന്ന പുലിക്കളിക്കെതിരെവിമർശനവുമായി നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ. പുലിക്കളിക്കായി പരിശീലനംനടത്തുന്നവരുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം സമൂഹമാധ്യമത്തിലൂടെ വിമർശനംഉന്നയിച്ചത്. പുരുഷന്മാരുടെ മാറിടവും വയറും വളരുന്നത് രൂപവൈകൃതമാണെന്നും ആ വൈകൃതത്തെകലയുടെ പേരിൽ ഉപയോഗിക്കുന്നത് ആഭാസമാണെന്നും ശ്രീരാമൻ ഫേസ്ബുക്ക് കുറിപ്പിൽആരോപിച്ചു. ലോകത്ത് മറ്റെവിടെയും കണ്ടാൽ ഓക്കാനം വരുന്നതരത്തിലുള്ള ഇത്തരം ഒരുകലാവൈകൃതം ഉണ്ടാകില്ലെന്നും അദ്ദേഹം കുറിച്ചു. പുലിക്കളി ഒരു ഭാരതീയ കലയാണെന്നും നാട്യശാസ്ത്രത്തിൽ ‘ശാർദൂലവിക്രീഡിതം’ എന്ന് ഈകുംഭകുലുക്കിക്കളിയെക്കുറിച്ച് പരാമർശമുണ്ടെന്നും അദ്ദേഹം പരിഹാസരൂപേണ കുറിപ്പിൽപറഞ്ഞു. ശ്രീരാമന്റെ അഭിപ്രായത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ സമൂഹമാധ്യമങ്ങളിൽരംഗത്തെത്തി.
വി.പി.കുഞ്ഞിപ്പു സാഹിബ് അന്തരിച്ചു.
പരുതൂർ: മുതിർന്ന മുസ്ലിം ലീഗ് നേതാവും പൗര പ്രമുഖനുമായ കൊടുമുണ്ട വി.പി.കുഞ്ഞിപ്പുസാഹിബ് (74)അന്തരിച്ചു. കാല് നൂറ്റാണ്ടിലേറെക്കാലം മുസ്ലിംലീഗ് പരുതൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ടായിരുന്നു. പ്രമുഖ ഓട്ടുപാത്ര വ്യവസായിയാണ്. മൂന്ന്മൂല ദാറുല്‍ അന്വാര് ഇസ്ലാമിക് കോപ്ലക്സ് ട്രഷററാണ്. മത,സാമൂഹ്യ,രാഷ്ട്രീയ രംഗത്തെ സജീവസാന്നിധ്യമാണ്. ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനിടെ ഇരുപതിലേറെ വീടുകള്‍ നിര്‍ധനര്‍ക്ക് നിര്‍മ്മിച്ചുനല്‍കിയത്ഇദ്ദേഹം മുസ്ലിംലീഗ് പഞ്ചായത്ത് പ്രസിഡണ്ടായ ഘട്ടത്തിലാണ്. ഭാര്യ: ഫാത്തിമക്കുട്ടി.മക്കള്‍: അഹമ്മദ് കുഞ്ഞി, കാസിം കുഞ്ഞി, ഖൈറുന്നിസ.മരുമക്കള്‍: സക്കീന, സമീന, ജമാല്‍ പുളിക്കല്‍ കൂടല്ലൂര്‍. ഖബറടക്കം ശനിയാഴ്ച രാവിലെ 11.30ന് പടിഞ്ഞാറെ കൊടുമുണ്ട ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍നടത്തും.
മാളിയേക്കൽ മറിയുമ്മ അന്തരിച്ചു
കണ്ണൂർ: മലബാറില്‍ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ മുസ്ലീം വനിത മാളിയേക്കൽ മറിയുമ്മഅന്തരിച്ചു. 97 വയസായിരുന്നു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന്ചികിത്സയിലായിരുന്നു മറിയുമ്മ. മാളിയേക്കലിലെ വീട്ടിൽ പൊതുദർശനത്തിന് വെച്ച ശേഷം രാത്രിപത്തരയ്ക്ക് അയ്യലത്തെ പള്ളിയിൽ ഖബറടക്കം. വിമൻ സൊസൈറ്റിയുണ്ടാക്കിസ്ത്രീധനത്തിനെതിരെ പോരാടിയ വനിതയാണ്. മാളിയേക്കൽ മറിയുമ്മയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. തലശ്ശേരിയുടെ ചരിത്രത്തോടൊപ്പം സ്വന്തം കാൽപ്പാടുകൾ പതിപ്പിച്ചു നടന്ന വ്യക്തിയെയാണ് നമുക്ക്നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി അനുശോചിച്ചു. യാഥാസ്ഥിതികരുടെ വിലക്കുകൾ അവഗണിച്ച് ഇംഗ്ലീഷ്വിദ്യാഭ്യാസം നേടി മറ്റുള്ളവർക്ക് വഴികാട്ടിയായിരുന്നു അവർ. സ്ത്രീകളുടെ ഉന്നമനത്തിനുവേണ്ടിയും അവരുടെ വിദ്യാഭ്യാസ അവകാശങ്ങൾക്കു വേണ്ടിയും പ്രവർത്തിച്ചു. എന്നും പുരോഗമന മനസ്സ് കാണിച്ച മാളിയേക്കൽ മറിയുമ്മ മതസാഹോദര്യത്തിന്റെ പ്രതീകമായിസ്വയം മാറി. അവരുടെ വേർപാട് ഒരു നാടിനെയും പലതലമുറകളെയും ദുഃഖത്തിലാഴ്ത്തുന്നതാണ്. ആദുഃഖത്തിൻ പങ്കുചേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
പൊന്നാനി കെ.എസ്.ആർ.ടി.സി സബ് ഡിപ്പോയിലെ കുഴികളിൽ വീണ് യാത്രക്കാർ;ഫൈബർ വള്ളംഇറക്കി യൂത്ത് ലീഗിന്റെ പ്രതിഷേധം.
പൊന്നാനി: പൊന്നാനി കെ.എസ്.ആർ.ടി.സി സബ് ഡിപ്പോയിലെ റോഡിന്റെശോചനീയാവസ്ഥക്കെതിരെ മുസ്ലിം യൂത്ത് ലീഗ് പൊന്നാനി മുനിസിപ്പൽ കമ്മിറ്റി ഡിപ്പോക്ക് മുന്നിലെവലിയ ഗർത്തത്തിൽ ഫൈബർ വള്ളം ഇറക്കി പ്രതീകാത്മകമായി പ്രതിഷേധിച്ചു. ദിനംപ്രതി നൂറ് കണക്കിന് യാത്രക്കാരും, വിദ്യാർത്ഥികളും, വിനോദ സഞ്ചാര -വാണിജ്യകേന്ദ്രങ്ങളിലേക്ക് വരുന്ന ദീർഘ ദൂര യാത്രക്കാരും ആശ്രയിക്കുന്ന പൊന്നാനി കെ.എസ്.ആർ.ടി.സിഡിപ്പോയിൽ പ്രവേശിക്കാൻ പോലും കഴിയാത്ത സ്ഥിതിയാണുള്ളത്. പൊട്ടി പൊളിഞ്ഞ റോഡും, ചെളിയും വെള്ളവും അടിഞ്ഞു കൂടി രൂപപ്പെട്ട വലിയ കുഴികളുംയാത്രക്കാരെ പോലെ തന്നെ ജീവനക്കാർക്കും ഭീഷണിയാണ്. കെ.എസ്.ആർ.ടി.സിസ്റ്റാൻഡിലേക്കുള്ള പ്രവേശന കവാടം പോലും റോഡിന്റെ ദുരവസ്ഥ കാരണം പൂർണ്ണമായുംഅടച്ചിട്ടിരിക്കുകയാണ്. അധികൃതർ തന്നെ മാസങ്ങൾക്ക് മുമ്പ് സ്ഥലം എം.എൽ.എ-ക്ക് റോഡിന്റെശോചനീയാവസ്ഥക്ക് പരിഹാരം കാണണം എന്നാവശ്യപ്പെട്ട് കത്ത് നൽകിയെങ്കിലും ഇതുവരെനടപടിയൊന്നുമായില്ല. തകർന്ന് കിടക്കുന്ന റോഡ് ഉടൻ ഗതാഗത യോഗ്യമാക്കണമെന്ന് നേതാക്കൾആവശ്യപ്പെട്ടു. സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് വിദ്യാർത്ഥികൾ പ്രകടനവും, കടലാസ് തോണികൾഒഴുക്കിയും പ്രതിഷേധിച്ചു. പ്രതിഷേധ പരിപാടിയുടെ ഉദ്ഘാടനം മുൻസിപ്പൽ മുസ്ലിം ലീഗ് പ്രസിഡന്റ് കുഞ്ഞുമുഹമ്മദ്കടവനാട് നിർവഹിച്ചു.മുസ്ലിം യൂത്ത് ലീഗ് പൊന്നാനി മുൻസിപ്പൽ പ്രസിഡന്റ് എൻ ഫസലുറഹ്മാൻഅധ്യക്ഷത വഹിച്ചു.നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് ഷബീർ ബിയ്യം, മുസ്ലിംലീഗ് മുൻസിപ്പൽ ജനറൽ സെക്രട്ടറി നിസാർ എം പി, നഗരസഭാ പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യംഎന്നിവർ സംസാരിച്ചു. മുസ്ലിം യൂത്ത് ലീഗ് മണ്ഡലം മുൻസിപ്പൽ ഭാരവാഹികളായ എ എ റഊഫ്,നിസാർ പി പി. അൻസാർപുഴമ്പ്രം, സമീർ കടവനാട് മുൻസിപ്പൽ എം എസ് എഫ് ജനറൽ സെക്രട്ടറി അസ്ലം ആനപ്പടി യു ഡിഎസ് എഫ് എം ഇ എസ് ഭാരവാഹികളായ ഫിനാസ്,ഹാലിയ,ജംഷാദ്, ബാസിത്,ഖദീജ കെ എം സിസി നേതാക്കളായ എ യു ശറഫുദ്ധീൻ, മൊയ്ദീൻ കുഞ്ഞി,കാദർ ആനക്കാരൻ എന്നിവർ നേതൃത്വം നൽകി.
പൊന്നാനി നഗരസഭയുടെ ഹെൽത്ത് സ്ക്വാഡ് രാത്രിയിൽ മാലിന്യം നിക്ഷേപിക്കാനെത്തിയവരെ പിടികൂടി
പൊന്നാനി: ഇരുട്ടിന്റെ മറവിൽ പൊതുയിടങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവരെ വെളിച്ചത്ത്കൊണ്ടുവരാൻ പൊന്നാനി നഗരസഭയുടെ രാത്രികാല ഹെൽത്ത് സ്ക്വാഡ് ഉണർന്നിരുന്നു. മാലിന്യംതള്ളുന്നവർക്ക് പിടി വീണ് തുടങ്ങി.കോടതിപടി ഐസ് പ്ലാന്റിന് സമിപമുള്ള ഹൈമാസ്റ്റ് ലൈറ്റിനുതാഴെ മാലിന്യം നിക്ഷേപിക്കാനെത്തിയ ബൈക്ക് യാത്രികനെ ഹെൽത്ത് സ്ക്വാഡ് പിടികൂടി. സംസ്ഥാന സർക്കാരിന്റെ "എന്റെ നഗരം സുന്ദര നഗരം" പരിപാടിയുടെ ഭാഗമായി കഴിഞ്ഞദിവസമാണ് നഗരസഭയിൽ രാത്രി കാല ഹെൽത്ത് സ്ക്വാഡിന്റെ പട്രോളിംഗ് ആരംഭിച്ചത്. രാത്രിയുടെമറവിൽ തെരുവോരങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തി കർശന നിയമ നടപടികൾസ്വീകരിക്കുന്നതിനാണ് പട്രോളിംഗ് നടത്തുന്നത്. പോലീസിന്റെ കൂടി സഹകരണത്തോടെയാണ്നഗരസഭാ ആരോഗ്യ വിഭാഗം പട്രോളിംഗ് നടത്തുന്നത്. നഗരത്തിലെ സ്ഥിരമായി മാലിന്യം നിഷേപിക്കുന്ന വിജനമായ ഇടങ്ങൾ, ബീച്ചുകൾ, ദേശീയപാതയോരങ്ങൾ, പാലങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് രാത്രികാല പരിശോധനനടത്തിയത്. കോടതിപടി ഐസ് പ്ലാന്റിന് സമിപമുള്ള ഹൈമാസ്റ്റ് ലൈറ്റിനു താഴെ സ്ഥിരം മാലിന്യംനിക്ഷേപിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് സ്ക്വാഡ് സമീപത്ത് പതിയിരുന്നു. രാത്രി 10.40 ഓടെമാലിന്യം നിറച്ച പ്ലാസ്റ്റിക്ക് കവറുമായി ബൈക്കിലെത്തിയ പൊന്നാനി ബസ്സ്റ്റാന്റ് സ്വദേശി ജമാലിനെഹെൽത്ത് സ്ക്വാഡ് പിടികൂടി. പിഴയും തുടർ നിയമ നടപടികളും നഗരസഭ സ്വീകരിച്ചു വരികയാണ്. വരും ദിവസങ്ങളിലും പരിശോധനകൾ ശക്തമാക്കാനുള്ള തീരുമാനത്തിലാണ് പൊന്നാനി നഗരസഭ. നഗരസഭാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പവിത്രന്റെ നേതൃത്വത്തിലുള്ള സ്ക്വാഡിൽ മുഹമ്മദ്ഹനീഫ, അജയൻ, ഷിജിൻ തുടങ്ങിയവർ പരിശോധന നടത്തി.
വട്ടപ്പാറയിൽ വാഹനാപകടം .മഹാരാഷ്ട്ര സ്വദേശിയായ ഡ്രൈവറെയും ക്ലീനറെയും വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽപ്രവേശിപ്പിച്ചു.
വളാഞ്ചേരി: ദേശീയപാത 66ലെ സ്ഥിരം അപകട മേഖലയായ വളാഞ്ചേരി വട്ടപ്പാറ വളവിലുണ്ടായഅപകടത്തിൽ ഒരാൾക്ക് പരിക്ക്. വട്ടപ്പാറയിലെ പ്രധാന വളവിലാണ് ഇന്ന് രാവിലെഒമ്പതരയോടെയാണ് അപകടമുണ്ടായത്. എറണാംകുളത്തേക്ക് ഷീറ്റുമായി പോവുകയായിരുന്നലോറിയാണ് നിയന്ത്രണം വിട്ടതിനെ തുടർന്ന് മറിഞ്ഞത്. അപകടത്തിൽ മഹാരാഷ്ട്ര സ്വദേശിയായഡ്രൈവറെയും ക്ലീനറെയും വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു. അറ്റകുറ്റപ്പണികളുടെ ഭാഗമായി സമീപകാലത്തായി പണികഴിപ്പിച്ച സംരക്ഷണഭിത്തിയിൽ ഇടിച്ചുനിൽക്കുകയായിരുന്നു ലോറി. വളാഞ്ചേരി പോലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.
ചങ്ങരംകുളം പന്താവൂർ ദേശീയപാതയിൽ അപകടമായി മരം റോഡിലേക്ക് ചെരിഞ്ഞു നിൽക്കുന്നു; അവഗണിച്ച് അധികൃതർ
ചങ്ങരംകുളം: കാൽനട യാത്രക്കാർക്കും വാഹന യാത്രക്കാർക്കും ഭീഷണിയായി ചങ്ങരംകുളംപന്തവൂരിൽ ദേശീയ പാതയോട് ചേർന്ന് മരം ചരിഞ്ഞു നിൽക്കുന്നു. പന്താവൂർ സുസുക്കിഷോറൂമിനും പഞ്ചായത്ത് കിണറിനും സമീപമായിട്ടാണ് മരം റോഡിലേക്ക് ഏത് സമയവും വീഴും എന്നനിലയിൽ ചരിഞ്ഞു നിൽക്കുന്നത്. നിരവധി വാഹനങ്ങളും കാൽ നടയാത്രക്കാരും എപ്പോഴും കടന്ന് പോകുന്ന ദേശീയ പാതയോരത്തെഈ മരം ജനങ്ങൾക്ക് വലിയ ഭീഷണിയാണ് ഉണ്ടാക്കുന്നത്. മരത്തിനു സമീപമായി നിരവധികച്ചവടക്കാരും ഉണ്ട്, അടുത്തുള്ള വിദ്യാലയങ്ങളിലേക്ക് വിദ്യാർഥികളും ഇതുവഴി കടന്ന്പോകുന്നുണ്ട്. മരം മുറിച്ചു മാറ്റുന്നതിന് അധികൃതരെ പലതവണ അറിയിച്ചിട്ടും ഇതുവരെയും നടപടി ഉണ്ടായില്ലഎന്ന് നാട്ടുകാർ പറഞ്ഞു.അധികൃതർ ഒന്ന് കണ്ണ്തുറന്നാൽ ചിലപ്പോൾ വൻ ദുരന്തം ഒഴിവാക്കാൻകഴിയും.
ഓണം ഖാദി മേള മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു .
ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ഓണം ഖാദിമേള വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്കുട്ടിഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തില്‍ ഗാന്ധിജിയുടെ ആശയങ്ങള്‍ക്കുംപ്രവൃത്തികള്‍ക്കും ഏറെ പ്രസക്തിയുണ്ടെന്ന് മന്ത്രി പറഞ്ഞു. സ്വതന്ത്ര സമരത്തില്‍ ഗാന്ധിജിപ്രയോഗിച്ച വലിയ ആയുധമായിരുന്നു ഖാദി വസ്ത്രങ്ങള്‍. ഖാദി വസ്ത്രങ്ങള്‍ നമ്മുടെ ദേശീയതയുടെഭാഗമായി കൂടി കാണേണ്ടതാണെന്നും മന്ത്രി പറഞ്ഞു. ഖാദി മേളയുടെ ഭാഗമായി ഒരുക്കുന്നസമ്മാനക്കൂപ്പണുകളുടെ വിതരണവും ആദ്യ വില്‍പ്പനയും മന്ത്രി നിര്‍വഹിച്ചു. പാലക്കാട് ഖാദി ഗ്രാമ വ്യവസായ ഓഫീസില്‍ നടന്ന പരിപാടിയില്‍ കെ.ഡി. പ്രസേനന്‍ എം.എല്‍.എ. അധ്യക്ഷനായി. ഖാദി ബോര്‍ഡ് അംഗം എസ്. ശിവരാമന് മുഖ്യപ്രഭാഷണം നടത്തി. പാലക്കാട്നഗരസഭ അംഗം ബി സുഭാഷ്, സര്‍വ്വോദയ സംഘം സെക്രട്ടറി കെ.പ്രജീഷ്, അകത്തേത്തറ ഖാദിഉത്പാദക സഹകരണസംഘം പ്രസിഡന്റ് പി.എം. രാജു, പി. വിശ്വന്, രജനി, ഖാദി പ്രൊജക്ട്ഓഫീസര്‍ പി.എസ്. ശിവദാസന്‍ എന്നിവര്‍ പങ്കെടുത്തു.
എടയൂർ ഗ്രാമ പഞ്ചായത്ത് വാർഡ് 8 പുവ്വത്തുംതറ SC കോളനിയിൽ നടപ്പിലാക്കുന്ന 1 – കോടിരൂപയുടെ പദ്ധതികളുടെ അവലോകനയോഗം
അബേദ്ക്കർ സ്വാശ്രയ ഗ്രാമം പദ്ധതിയുടെ ഭാഗമായി എടയൂർ ഗ്രാമ പഞ്ചായത്ത് വാർഡ് 8 പുവ്വത്തുംതറ SC കോളനിയിൽ നടപ്പിലാക്കുന്ന 1 - കോടി രൂപയുടെ പദ്ധതികളുടെ അവലോകനയോഗം കോട്ടക്കൽ നിയോജകമണ്ഡലം MLA പ്രൊഫസർ അബിദ് ഹുസൈൻ തങ്ങൾ അവർ കളുടെ അദ്ധ്യക്ഷതയിൽ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഹാളില്നടന്നു. കുററിപ്പും…



