മാധ്യമ – പബ്ലിക്കേഷൻ രംഗത്തെ വിവിധ സാധ്യതകൾ കണ്ടെത്തുന്നതിനും, വിവിധ പ്രവർത്തനങ്ങൾസംഘടിപ്പിക്കുന്നതിനുമായി കുന്നംകുളം കേന്ദ്രമായി സീനിയർ എഡിറ്റേഴ്സ് ഫോറം കൂട്ടായ്മരൂപീകരിച്ചു.

മുതിർന്ന മാധ്യമ പ്രവർത്തകരും പബ്ലിക്കേഷൻ രംഗത്ത് ദീർഘകാലമായി പ്രവർത്തിക്കുന്നവരുംചേർന്നാണ്" സീനിയർ എഡിറ്റേഴ്സ് ഫോറം കുന്നംകുളം " എന്ന പേരിൽ കൂട്ടായ്മരൂപീകരിച്ചിട്ടുള്ളത്.. അച്ചടിയുടെയും സാംസ്കാരിക സമ്പന്നതയുടെയും പ്രൗഢ പാരമ്പര്യമുള്ളകുന്നംകുളത്ത് സമൂഹത്തിനാകെ നന്മ ചെയ്യുന്ന വിവിധ പ്രവർത്തനങ്ങൾ നടത്തുകയുമാണ്  ലക്ഷ്യം. പുസ്തകങ്ങൾ പ്രസ്ദ്ധീകരിക്കൽ, നവ മാധ്യമ രംഗത്തെ സാധ്യതകൾ ഉപയോഗപ്പെടുത്തി എഴുത്ത്പ്രോൽസാഹിപ്പിക്കൽ, വിവിധ ക്ലാസുകൾ, വിവിധ കൂട്ടായ്മകളുമായി ചേർന്ന് കലാ - സാംസ്കാരികപ്രവർത്തനം  തുടങ്ങിയവയും ലക്ഷ്യമാണ്.     ട്രസ്റ്റ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത സീനിയർ എഡിറ്റേഴ്സ് ഫോറിൻ്റെ ലോഗോ മാധ്യമപ്രവർത്തകനും സിനിമാ രംഗത്തെ ബഹുമുഖ പ്രതിഭയുമായ ശ്രീ രഞ്ജി പണിക്കർ പ്രകാശനംചെയ്തു. പ്രശസ്ത ക്രിയേറ്റീവ് ഡിസൈർ ഷിഹാബുദ്ദീൻ ഹംസയാണ് ലോഗോ തയാറാക്കിയത്. അർഹരായവരെ അംഗങ്ങളാക്കി  സംഘടനയുടെ പ്രവർത്തനം കൂടുതൽ വിപുലപ്പെടുത്തുമെന്ന് ഭാരവാഹികളായ  കാണിപ്പയ്യൂർപരമേശ്വരൻ നമ്പൂതിരിപ്പാട്, സി.ഗിരീഷ് കുമാർ, എം.ബിജുബാൽ, ജയപ്രകാശ് ഇലവന്ത്ര എന്നിവർവാർത്താ സമ്മേളനത്തിൽ അറിയിച്ചു.

തവനൂർ വില്ലേജ് ഓഫിസർക്ക് യാത്രയയപ്പ് നൽകി

തവനൂർ: ദീർഘകാലം തവനൂർ വില്ലേജ് ഓഫീസറായ രാജേഷ് ചന്ദ്രന് തവനൂർ മണ്ഡലംകോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി .വില്ലേജ് ഓഫീസിൽ എത്തുന്ന പൊതുജനങ്ങളോട് സൗമ്യമായി പെരുമാറുന്ന ജനകീയ ഉദ്യേഗസ്ഥനാണ് രാജേഷ് ചന്ദ്രനെന്ന് മണ്ഡലംകമ്മിറ്റി അഭിപ്രായപ്പെട്ടു .തവനൂർ മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻറ് വി കെ ഹരീന്ദ്രൻ അധ്യക്ഷതവഹിച്ചു .ജില്ല കോൺഗ്രസ്സ് കമ്മിറ്റി  ജന:സെക്രട്ടറി ഇ .പി രാജീവ് ഷാൾ അണിയിച്ച് ആദരിച്ചു. നവീൻ കൊരട്ടിയിൽ ,വി.ആർമോഹനൻ നായർ ,ദിലീപ് വെള്ളാഞ്ചേരി ,എരഞ്ഞിക്കൽ ബഷിർ,ടി.അസ്സീസ് മൂവ്വാങ്കര എന്നിവർ പ്രസംഗിച്ചു.

വളാഞ്ചേരി നഗരസഭ ജാഗ്രത സമിതിയും കുടുംബശ്രീ GRC  യും സംയുകതമായി നിയമബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. 

വളാഞ്ചേരി:-അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച വളാഞ്ചേരി നഗരസഭ ജാഗ്രത സമിതിയും കുടുംബശ്രീ GRC യും സംയുകതമായി നിയമ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ അഷ്‌റഫ്‌ അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ്തി ശൈലേഷ് അദ്ധ്യക്ഷത വഹിച്ചു. ശ്രുതി വുമൺ പ്രൊട്ടക്ഷൻ ഓഫീസർ മുഖ്യഥിതിയായി. സോണിയ…

സോളാർ മിനിമാസ്റ്റ് ലൈറ്റ് നാടിന് സമർപ്പിച്ചു.

വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മൂച്ചിക്കൽടി.ആർ.കെ പടിയിൽ സ്ഥാപിച്ച സോളാർ മിനിമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻഅഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.വാർഡ് കൗൺസിലർ തസ്ലീമ നദീർ അദ്ധ്യക്ഷതവഹിച്ചു.രണ്ട് ലക്ഷം രൂപ ചെലവഴിച്ചാണ് മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്.ജലാൽ മാനു,ജാഫർനീറ്റുകാട്ടിൽ,   ശാക്കിർ പാറമ്മൽ,മൊയ്തീൻ കമ്പത്ത് വളപ്പിൽ,കെ.വി മുസ്താഖ്,സൈദ് കൂരിപറമ്പിൽ,  റഷീദ് തോരക്കാട്ടിൽ,സൈനുദ്ദീൻ തോരക്കാട്ടിൽ,അനീസ് റഹ്മാൻ,ഹനീഫ,റസാക്ക്പാറമ്മൽ എന്നിവർ സംബന്ധിച്ചു.

വീടിൻ്റെ ടെറസിനു മുകളിൽ പച്ചക്കറി വിളയിച്ച് തവനൂർ അതളൂർ സ്വദേശി മേലെ പീടീയക്കൽആസിയ

തവനൂർ: ആറെ മുക്കാൽ സെൻ്റിലാണ് വീട് സ്ഥിതി ചെയ്യുന്നത്. സ്ഥലമില്ലാത്തതു കാരണമാണ്വീടിൻ്റെ ടെറസിനു മുകളിൽ രണ്ടു മാസം മുൻപെ കൃഷി ആരംഭിച്ചത്. വഴുതനങ്ങ, പച്ചമുളക്, തെക്കാളി എന്നീ പച്ചക്കറികളാണ് ടെറസിനു മുകളിൽ  നട്ടതും മികച്ച രീതിയിൽ വിളവെടുത്തതും. രണ്ടു വർഷം മുൻപെ തന്നെ വീട്ടിനു മുകളിലും പരിസരത്തും ആസിയ വിവിധ തരം  പൂച്ചെടികൾവെച്ചുപിടിപ്പിച്ച് പരിസരം സൗന്ദര്യവത്ക്കരിച്ചിട്ടുണ്ട്. ഭർത്താവ് റസാക്ക് ഹാജി ആസിയക്ക്പിൻതുണയുമായുണ്ട്. ഗ്രാമപഞ്ചായത്തിൻ്റെ പച്ചക്കറി വികസന പദ്ധതി പ്രകാരം റയിൻ ഷെൽട്ടർടെറസിൽ സ്ഥാപിച്ചിട്ടുണ്ട്.കൃഷിഭവൻ്റെ മാർഗ്ഗ നിർദ്ദേശങ്ങളും ആസിയക്ക് ലഭിച്ചു. പച്ചക്കറിവിളവെടുപ്പ് എം.എൽ.എ ഡോ.കെ .ടി ജലീൽ നിർവ്വഹിച്ചു.പഞ്ചായത്ത് പ്രസിഡണ്ട് സി.പി.നസീറഅദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ടി.വി.ശിവദാസ്, കൃഷി ഓഫീസർ പി. തസ്നീം, സീനിയർഅഗ്രികൾച്ചറൽ അസിസ്റ്റണ്ട്  സി.ഗിരീഷ് എന്നിവർ പ്രസംഗിച്ചു.ചടങ്ങിൽ ആസിയയെ എം.എൽ.എആദരിച്ചു.

എം.വി.ഗോവിന്ദന് മറുപടിയുമായി സ്ത്രീ സമത്വത്തില്‍ സിപിഎമ്മിനെ വെല്ലുവിളിച്ചും പരിഹസിച്ചുംകാന്തപുരം എ.പി അബൂബക്കർ 

കോഴിക്കോട് : സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് മറുപടിയുമായി സ്ത്രീ സമത്വത്തില്‍സിപിഎമ്മിനെ വെല്ലുവിളിച്ചും പരിഹസിച്ചും കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ.        അന്യ പുരുഷന്മാരുമായി ഇടകലർന്ന് സ്ത്രീകള്‍ വ്യായാമം ചെയ്യരുതെന്ന സമസ്ത കാന്തപുരംവിഭാഗത്തിന്‍റെ വിമർശനത്തിനെതിരെ എം.വി.ഗോവിന്ദൻ രംഗത്തെത്തിയിരുന്നു. സമസ്തക്കെതിരെസ്ത്രീ വിരുദ്ധത ആരോപിക്കുന്നവർ സ്വന്തം കാര്യത്തില്‍ മൗനം പാലിക്കുന്നുവെന്ന് കാന്തപുരംകുറ്റപ്പെടുത്തി. കേരള മുസ്‌ലിം ജമാഅത്ത് ലജ്‌നത്ത് ഗ്രാന്‍ഡ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചഡോ.എം.എം ഹനീഫ് മൗലവി അനുസ്മരണ സമ്മേളനത്തില്‍ അനുഗ്രഹ പ്രഭാഷണംനടത്തുകയായിരുന്നു അദ്ദേഹം.               ഇന്നലെയൊരാളുടെ പ്രസ്താവന കേട്ടു. അയാളുടെ പാർട്ടിയില്‍ അയാളുടെ ജില്ലയില്‍തന്നെയുളള ഏരിയ സെക്രട്ടറിമാരെ തെരഞ്ഞെടുത്തത് 18 പേരെയാണ്. ഈ പതിനെട്ടുംപുരുഷന്മാരാണ്. ഒരൊറ്റ പെണ്ണിനെയും അവർക്ക് കിട്ടിയിട്ടില്ല. എന്തേ അവിടെ പെണ്ണുങ്ങളെപരിഗണിക്കാതിരുന്നത്''- കാന്തപുരം ചോദിച്ചു. ഞങ്ങളുടെ മേല്‍ കുതിരകയറാൻ വരണോ, മതത്തിന്റെ വിധിയാണ് ഞങ്ങള്‍ പറയുന്നത്, അത് മുസ് ലിംകളോടാണ് പറയുന്നത്- കാന്തപുരംപറഞ്ഞു. കണ്ണൂരിലെ ഏരിയ സെക്രട്ടറിമാരെ തെരഞ്ഞെടുത്തതാണ് കാന്തപുരം ചൂണ്ടിക്കാട്ടിയത്.      നേരത്തെ മെക് സെവന്‍ വ്യായാമക്കൂട്ടായ്മയ്ക്കെതിരേ കാന്തപുരം നടത്തിയ പരാമര്‍ശത്തെ എംവിഗോവിന്ദന്‍ വിമര്‍ശിച്ചിരുന്നു. പൊതുവിടങ്ങളിലേക്ക് സ്ത്രീകളിറങ്ങരുത് എന്നത് പിന്തിരിപ്പന്‍നിലപാടാണെന്നായിരുന്നു എം.വി ഗോവിന്ദന്റെ വിമര്‍ശനം. അങ്ങനെ ശാഠ്യമുള്ളവര്‍ക്ക്പിടിച്ചുനില്‍ക്കാനാകില്ലെന്നും പുരോഗമന നിലപാട് സ്വീകരിച്ച്‌ മുന്നോട്ട് പോകേണ്ടി വരുമെന്നുംഎം.വി ഗോവിന്ദന്‍ പറഞ്ഞിരുന്നു. ഇതിനാണ്കാന്തപുരത്തിന്റെ മറുപടി.

*നഗരസഭ ഫുട്ബോൾ പരിശീലനം രണ്ടാം വർഷത്തിലേക്ക്

വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന ഫുട്ബോൾപരിശീലനത്തിനം രണ്ടാം വർഷത്തിലേക്ക് കടക്കുന്നതിൻ്റെ  ഭാഗമായി തെരഞ്ഞെടുക്ക പ്പെട്ടവിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമുള്ള സോക്കർ അവൈയ്ർനസ്സ് ക്ലാസ് സംഘടിപ്പിച്ചു.പരിപാടിനഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ കലാ-കായികസ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി അദ്ധ്യക്ഷ വഹിച്ചു.കായിക മേഖലയിൽ നിരവധിപദ്ധതികളാണ് നഗരസഭ നടപ്പിലാക്കി കൊണ്ടിരിക്കുന്നത് അതിൻ്റെ ഭാഗമായാണ്തെരഞ്ഞെടുക്കപ്പെട്ട 60 കുട്ടികൾക്കായി നഗരസഭ ഫുട്ബോൾ പരിശീലനംനടത്തികൊണ്ടിരിക്കുന്നത്.

സബ്ജില്ലാ കലാമേളയിൽ മത്സരിച്ച ഇനങ്ങളിൽ എല്ലാം Aഗ്രേഡ് കരസ്ഥമാക്കി കൊച്ചു മിടുക്കി

പരപ്പനങ്ങാടി*:സൂപ്പിക്കുട്ടി ഹയർസെക്കൻഡറി സ്ക്കൂളിലെ എട്ടാം ക്ലാസ്സിൽ പഠിക്കുന്നു.ഹൈസ്കൂൾവിഭാഗത്തിൽ സംസ്കൃതം ഗ്രൂപ്പ് സോങ്ങ്,വന്ദേമാതരo എന്നീ  ഇനങ്ങളിൽ  ഫസ്റ്റ് വിത്ത് Aഗ്രേഡ്കൂടാതെ മലയാളം ഗ്രൂപ്പ് സോങ്ങിൽ  സെക്കൻഡ് വിത്ത് A ഗ്രേഡും ലളിതഗാനത്തിൽ തേർഡ് വിത്ത് A ഗ്രേഡും ഈ കൊച്ചു കലാകാരി കരസ്ഥമാക്കി പരപ്പനങ്ങാടി മീനടത്ത് താമസിക്കുന്ന കുറുപ്പംകണ്ടിരമേഷ്,ഷീബ ദമ്പതിമാരുടെ ഏക മകളാണ് അനുശ്രീ എന്ന ഈ കൊച്ചു മിടുക്കി കലാകായികരംഗങ്ങളിൽ തുടർച്ചയായ നേട്ടം കൈവരിക്കുന്ന അമ്മയും മകളും നാടിന്റെ അഭിമാനമാണ്.അമ്മഷീബ മാസ്റ്റേഴ്സ് മീറ്റിലെ ഇന്റർനാഷണൽ മെഡലിസ്റ്റ് ആണ് .തിരൂരങ്ങാടി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ഹോസ്പിറ്റലിൽ വർക്ക് ചെയ്തുവരുന്നു.