അമിതവേഗത്തിലെത്തിയ ബസ് തടഞ്ഞു നിർത്തി പ്രതിഷേധിച്ച സാന്ദ്രയെ ആദരിച്ചു. 

കപ്പൂർ : അമിതവേഗത്തിൽ പോയ സ്വകാര്യബസ് തടഞ്ഞു നിർത്തി പ്രതിഷേധിച്ച സാന്ദ്രയെബി.ജെ.പി. കപ്പൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു . ശോചനീയവസ്ഥയിലുള്ള റോഡുകളിലൂടെ യാത്ര ചെയ്യാൻ തന്നെ ബുദ്ധിമുട്ടാണ്.അതിലൂടെ മത്സരഓട്ടം കൂടിയായാൽ.. സ്വകാര്യ ബസ്സുകൾ മാത്രമല്ല മത്സരിച്ച് ഓടി നിരന്തരം അപകടങ്ങൾവരുത്തിവക്കുന്ന ഏവർക്കും ഇതൊരു സൂചനയാണ്. കപ്പൂർ മണ്ഡലം പ്രസിഡന്റ്‌ ദിനേശൻ എറവക്കാട്, മണ്ഡലം ജന. സെക്രട്ടറി കെ. നാരായണൻ കുട്ടി, മണ്ഡലം ട്രെഷറർ കെസി കുഞ്ഞൻ, അപ്പു പെരുമണ്ണൂർ പെരുമണ്ണൂർ ബൂത്തിലെ പ്രവർത്തകരുംപങ്കെടുത്തു.

നാടോടി നൃത്തത്തിൽ ഒന്നാംസ്ഥാനം; പി.എസ്.അസിൻ നേടിയത് പതിനായിരം രൂപ 

തൃശൂർ ശോഭ സിറ്റി മാളിൽ സംഘടിപ്പിച്ച 'ഓണനിറവ്' നാടോടിനൃത്ത മൽസരത്തിൽ പരിയാപുരംസെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ പി.എസ്.അസിൻ (X.F) ഒന്നാമതെത്തി.* *10000 രൂപയും പ്രശസ്തി ഫലകവുമാണ് സമ്മാനം.*  *ഷാർജയിൽ ബിസിനസുകാരനായ പെരിന്തൽമണ്ണ ഒലിങ്കര പൂവത്തിങ്കൽ അബ്ദുൽസലാമിൻ്റെയും  പി.എസ്.ജെസീദയുടെയും ഏക മകളാണ്.*

മലപ്പുറം ജില്ലക്ക് പുതിയ അസിസ്റ്റന്റ് കലക്ടർ* 

മലപ്പുറം: ജില്ലയില്‍ പുതിയ അസിസ്റ്റന്റ് കലക്ടറായി കെ.മീര ചുമതലയേറ്റു. തൃശൂര്‍ തിരൂര്‍ കോലാഴിസ്വദേശി കെ.രംദാസിന്റെയും കെ.രാധികയുടെയും മകളാണ്. 2020ലെ സിവില്‍ സര്‍വീസ്പരീക്ഷയില്‍ ആറാം റാങ്ക് സ്വന്തമാക്കിയ  മീര തൃശൂര്‍ എഞ്ചിനീയറിങ് കോളജില്‍ നിന്നുംമെക്കാനിക്കല്‍ എഞ്ചിനീയറിങ് ബിരുദം നേടിയതിന് ശേഷം ബംഗളൂരുവില്‍ ജോലിചെയ്യുകയായിരുന്നു. ഇതിനിടയിലാണ് സിവില്‍ സര്‍വീസിന് തയ്യാറെടുത്തത്. മാതാപിതാക്കള്‍ക്കൊപ്പം സിവില്‍ സ്റ്റേഷനില്‍ എത്തിയ അസിസ്റ്റന്റ് കലക്ടര്‍ മീരയെ എ.ഡി.എംഎന്‍.എം മെഹറലി, ഡെപ്യൂട്ടി കലക്ടര്‍മാരായ അന്‍വര്‍ സാദത്ത്, എം.സി റെജില്‍, ഹുസൂര്‍ശിരസ്തദാര്‍ കെ.അലി എന്നിവര്‍ സ്വീകരിച്ചു.

ദേശീയ അധ്യാപക ദിനത്തിൽ എംഇഎസ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ്സ്കീം വിദ്യാർത്ഥികൾ ശ്രീ കാട്ടുമാടം കെ എസ് കൃഷ്ണകുമാർ സാറിനെ ആദരിച്ചു.  

Valanchery എംഇഎസ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം വിദ്യാർത്ഥികൾ കേരളസംസ്ഥാന അധ്യാപക അവാർഡ് ജേതാവും ഇരിമ്പിളിയം എം ഇ എസ് ഹയർ സെക്കൻഡറിസ്കൂളിലെ മുൻ  പ്രിൻസിപ്പലും ആയിട്ടുള്ള  ശ്രീ കാട്ടുമാടം കെ എസ് കൃഷ്ണകുമാർ സാറിനെആദരിച്ചു.  സ്കൂൾ പ്രിൻസിപ്പൽ ഫിറോസ് സി എം പൊന്നാട അണിയിക്കുകയും ചെയ്തു. പുതുതലമുയിലെ വിദ്യാർത്ഥികൾ  ലക്ഷ്യബോധത്തിൽ ഊന്നി വേണം   പഠന പ്രവർത്തനങ്ങൾമുന്നോട്ടു കൊണ്ടുപോകേണ്ടതെന്നും   മത ജാതി വിവേചനങ്ങൾ ക്കതീതമായി എല്ലാവരെയുംഉൾക്കൊള്ളാൻ കഴിയുന്ന മനുഷ്യനായി തീരണമെന്നും അദ്ദേഹം വിദ്യാർത്ഥികളോട് അധ്യാപക ദിനസന്ദേശത്തിൽ പറഞ്ഞു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സൈനുദ്ദീൻ പി, ഷാഹിന എംവി.സുധീർ വി , ത്വയ്യിബ് കെ എ ,ശരീഫ് എ ,അബ്ദുനാസർ യു , ആബിദ് എൻ,ശ്രീവിദ്യ ടി പിഎൻഎസ്എസ് വളണ്ടിയേഴ്സ് എന്നിവർ സന്നിദ്ധരായി.

പൊന്നാനിയിൽ ഓണഘോഷപരിപാടികൾ ഇന്ന് തുടങ്ങും;ബിയ്യം കായൽ വള്ളംകളി ഒൻപതിന് 

പൊന്നാനി: ഓണം ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായുള്ള ആഘോഷപരിപാടികൾ തിങ്കളാഴ്‌ചതുടങ്ങും. 11 വരെ വിപുലമായ പരിപാടികളാണ് താലൂക്കിൽ സംഘടിപ്പിക്കുക. തിങ്കളാഴ്‌ച പോത്തനൂരിൽ സഘടിപ്പിക്കുന്ന ആരോഗ്യ ക്വിസ് മത്സരത്തോടെആഘോഷപരിപാടികൾക്ക് തിരിതെളിയും. തുടർന്നുള്ള ദിവസങ്ങളിൽ വൈവിധ്യമാർന്നപരിപാടികളും മത്സരങ്ങളും നടക്കും. മലബാറിന്റെ ജലോത്സവമായ ബിയ്യം കായൽ വള്ളംകളി അവിട്ടം നാളായ ഒൻപതിന് മന്ത്രി വി. അബ്ദുറഹ്‌മാൻ ഉദ്ഘാടനംചെയ്യും. ഇത്തവണ 23 വള്ളങ്ങളാണ് മത്സരിക്കുന്നത്; 10 മേജർവള്ളങ്ങളും 13 മൈനർ വള്ളങ്ങളും. മൂന്നുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് വീണ്ടും ബിയ്യംകായലിന്റെ ഓളപ്പരപ്പിൽ ആവേശത്തിന്റെ തുഴയെറിയാൻ വള്ളങ്ങൾ തയ്യാറെടുക്കുന്നത്. രണ്ടിന് ആരംഭിച്ച് അഞ്ചരയോടെ അവസാനിപ്പിക്കുന്ന തരത്തിലാണ് മത്സരങ്ങളുടെക്രമീകരണമെന്നും നിലവിലെ വള്ളംകളി പവലിയൻ തകർച്ചാവസ്ഥയിലായതിനാൽ സമാന്തരമായിതാത്കാലിക പവലിയൻ നിർമിക്കുമെന്നും പി. നന്ദകുമാർ എം.എൽ.എ., നഗരസഭാ ചെയർമാൻശിവദാസ് ആറ്റുപുറം, പെരുമ്പടപ്പ് ബ്ലോക്ക്‌പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ. സിന്ധു, ദേശീയപാതവിഭാഗം തഹസിൽദാർ ഷംസുദ്ദീൻ, വി.എസ്. സുധർമൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. 

എടയൂർ വായനശാല പൗരസമിതി ഈ ഓണാ ഘേഷ വേളയിൽ പച്ചക്കറി കിറ്റ് വിതരണം ചെയ്തു 

എടയൂർ ഗ്രാമീണ ബാങ്ക് മാനേജർ മനീഷ്, പൗരസമിതി രക്ഷികാരി കെ.പി.ഗോപിനാഥൻ, ബി.വേണുഗോപാലൻ, പ്രസിഡന്റ് എം.പി. ഇസ് ഹാക്ക് ,സിക്രട്ടറി കെ. ഉണ്ണികൃഷ്ണൻ , ബഷീർപാലക്കൽ, മനോജ് , ബാബു, എ.കെ ബാബു , സാദീക്ക് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.*

*വളാഞ്ചേരി നഗരസഭ ഓണവിപണന മേളക്ക് തുടക്കം കുറിച്ചു* 

കുടുംബശ്രീ അയൽക്കൂട്ട സംരംഭകർ നിർമ്മിച്ച നാടൻ വിഭവങ്ങളുമായി       വളാഞ്ചേരി നഗരസഭഓണചന്തയ്ക്ക് നഗരസഭ കമ്മ്യൂണിറ്റി ഹാളിന് സമീപത്ത് തുടക്കമായി. കുടുംബശ്രീ സംരംഭകരുടെവൈവിധ്യമായ ഉത്പന്നങ്ങൾ കൊണ്ടു സജീവമാണ് വിപണനമേള.നഗരസഭ ചെയർമാൻ അഷ്‌റഫ്‌അമ്പലത്തിങ്ങൽ മുൻ നഗരസഭ വൈസ് ചെയർമാൻ കെ വി ഉണ്ണികൃഷ്ണന് ആദ്യ വില്പന നടത്തിഉദ്ഘാടനം നിർവ്വഹിച്ചു, സി ഡി  എസ് ചെയർപേഴ്സൺ ഷൈനി സ്വാഗതം ആശംസിച്ചു, നഗരസഭക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ദീപ്തി ഷൈലേഷ് ആദ്യക്ഷത വഹിച്ചു   നഗരസഭ വൈസ് ചെയർ പേഴ്സൺ റംല മുഹമ്മദ്‌ , വികസന സ്റ്റാന്ഡിങ് കമ്മിറ്റി ചെയർമാൻ  സിമുഹമ്മദ്‌ റിയാസ്, മരാമത്ത് സ്റ്റാന്ഡിങ് കമ്മിറ്റി ചെയർപേഴ്സൺ റൂബി ഖാലിദ്, ആരോഗ്യസ്റ്റാന്ഡിങ് കമ്മിറ്റി ചെയർമാൻ ഇബ്രാഹിം മാരാത്ത് , വിദ്യാഭ്യാസ സ്റ്റാന്ഡിങ് കമ്മിറ്റി ചെയർമാൻമുജീബ് വാലാസി, കൗൺസിലർ മാരായ ഇ. പി അച്ചുതൻ, സാജിത ടീച്ചർ, ഖമറുദ്ധീൻ, ഷൈലജ,ബദരിയ്യ, താഹിറ കുടുംബശ്രീ വൈസ് ചെയർപേഴ്സൺ അഷിത, ഉപസമിതികൺവീണർമാരായ ഫാത്തിമ, സുനിത രമേഷ്, സജിനി എന്നിവർ ആശംസകൾഅർപ്പിച്ചു.കുടുംബശ്രീ സി ഡി എസ് മെമ്പർമാർ, ജീവനക്കാർ എന്നിവർ പങ്കെടുത്തു. ഉത്രാട ദിവസംവൈകുന്നേരത്തോടെ ചന്ത സമാപിക്കും

കേരളസർക്കാർ കാർഷികവകുപ്പ്  വളാഞ്ചേരി നഗരസഭയും കൃഷിഭവനും സംയുക്തമായി പഴംപച്ചക്കറി ചന്ത സംഘടിപ്പിച്ചു. 

വളാഞ്ചേരി :കേരളസർക്കാർ കാർഷികവകുപ്പ്  വളാഞ്ചേരി നഗരസഭയും കൃഷിഭവനുംസംയുക്തമായി പഴം പച്ചക്കറി ചന്ത സംഘടിപ്പിച്ചു.നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽഉദ്ലാടനം ചെയ്തു. വൈസ് ചെയർപെഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു സ്ഥിരം സമിതിഅദ്ധ്യക്ഷൻ മാരായ സി എം റിയാസ് ,മാരാത്ത് ഇബ്രാഹിം, മുജീബ് വാലാസി ,ദിപ്തിശൈലേഷ്, റൂബികാലിദ്,കൗൺസിലർ മാരായ                                    ഇ പി അച്ചുതൻ , കമറുദ്ധീൻ പാറക്കൽ, ഉണ്ണികൃഷ്ണൻ , നൗഷാദ്, ബദരിയ ടീച്ചർ, ശൈലജ, താഹിറ ഇസ്മായിൽ ,സാജിദ ടീച്ചർ പറശ്ശേരിഹസൈനാർ, കെ വി ഉണ്ണികൃഷ്ണൻ , മുസ്തഫ മാസ്റ്റർ, ക്യഷി ഓഫീസർ ഹണി ഗംഗാധരൻ , കാർഷിക സമിതി അംഗങ്ങളായ  പാറക്കൽ ഷംസു ,കെ.എം അസി , കപ്പുരത്ത് ബീരാൻ , കാദർകണ്ടനാടൻ, കർഷകർ, കൃഷിഭവൻ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു....