ന്യൂസ് പേപ്പർ ഏജൻറ് അസോസിയേഷൻ മലപ്പുറം ജില്ല ഏജൻസി സംഗമവും…

എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയത്തിലും ഫുൾ A+നേടിയ വളാഞ്ചേരി ഏരിയയിലെ കൊളത്തൂർ ഏജന്റ് അബൂബക്കർ സിദ്ധീഖിന്റെ മകൻ മുഹമ്മദ് റിൻഷാദിന് ന്യൂസ്‌ പേപ്പർ ഏജെന്റ്‌സ് അസോസിയേഷൻ (NPAA) വളാഞ്ചേരി ഏരിയയുടെ സ്നേഹാദരങ്ങൾപത്ര ഏജൻസി മേഖലയിൽ 30 വർഷം പൂർത്തീകരിച്ച വളാഞ്ചേരി ഏരിയയിലെ വേലായുധൻ വെണ്ടല്ലൂർ…

ചെമ്മന്തട്ട പാടശേഖരത്തിലെ ഈ വർഷത്തെ കൊയ്ത്തുത്സവം കുന്നംകുളം എം.എൽ.എ എ.സിമൊയ്‌തീൻ ഉദ്’ഘാടനം ചെയ്തു.  

ചൊവ്വന്നൂർ: ശബരിമല, ഗുരുവായൂർ ക്ഷേത്രങ്ങൾ ഉൾപ്പെടെ കേരളത്തിലെ പ്രധാനപ്പെട്ടക്ഷേത്രങ്ങളിലേക്കെല്ലാം ഇല്ലം നിറക്കായി നെൽകതിർ കറ്റകൾ നൽകുന്ന ചൊവ്വന്നൂർപഞ്ചായത്തിലെ ചെമ്മന്തട്ട പാടശേഖരത്തിലെ ഈ വർഷത്തെ കൊയ്ത്തുത്സവം കുന്നംകുളംഎം.എൽ.എ എ.സി മൊയ്‌തീൻ ഉദ്'ഘാടനം ചെയ്തു.  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിത്രവിനോബാജി അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് അഡ്വ. എൻ.എസ്.സുമേഷ്,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ രത്നകുമാരി, പാടശേഖര സമിതി പ്രസിഡൻറ് ആലാട്ട്ക്യഷ്ണൻകുട്ടി തുടങ്ങിയവർ സംസാരിച്ചു.  ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻരജിതഷിബു ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ  ജോൺ മാസ്റ്റർ, വാർഡ് മെമ്പർസത്യവതി ടീച്ചർ , ക്യഷി ഓഫീസർ രജിന, ജില്ലാ പഞ്ചായത്ത് മുൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻഎം.പത്മിനി ടീച്ചർ, കില റിസോഴ്സ് പേഴ്സൻ എം.എം.അബ്ദുൽ ജലീൽ മാസ്റ്റർ,  പാടശേഖരസമിതി  പ്രസിഡന്റ് കൃഷ്ണൻകുട്ടി എന്നിവർ പങ്കെടുത്തു. പ്രമുഖ കർഷകൻ ആലാട്ട് കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിലാണ് ഇല്ലം നിറയ്ക്കാവശ്യമായ നെൽകതിരുകൾ വിളയിച്ചെടുക്കുന്നത്.

കരകൗശല ഉത്പന്നങ്ങളുമായി വട്ട്‌ലക്കി ഫാമിംഗ് സൊസൈറ്റി .

ആഗസ്റ്റ് മുതല്‍ സൊസൈറ്റി സംഘം ഓഫീസില്‍ നിന്ന് ഉത്പന്നങ്ങള്‍ വാങ്ങാം മുളകൊണ്ടുള്ള കരകൗശല ഉത്പന്നങ്ങള്‍ നിര്‍മിച്ച് വിപണനത്തിനെത്തിക്കാന്‍ ഒരുങ്ങിഅട്ടപ്പാടിയിലെ വട്ട്‌ലക്കി ഫാമിംഗ് സൊസൈറ്റി. സൊസൈറ്റിക്ക് കീഴിലുള്ള മുള ഉത്പന്നങ്ങള്‍നിര്‍മിക്കുന്ന യൂണിറ്റ് മുഖേനയാണ് ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നത്. ആഗസ്റ്റ് ഒന്ന് മുതല്‍വട്ട്‌ലക്കിയിലുള്ള സൊസൈറ്റിയുടെ സംഘം ഓഫീസില്‍ നിന്നും കരകൗശല ഉത്പന്നങ്ങള്‍വാങ്ങുന്നതിനുള്ള സൗകര്യം ഉണ്ടാവുമെന്ന് ഫാമിംഗ് സൊസൈറ്റി സെക്രട്ടറി അറിയിച്ചു. അലങ്കാരവസ്തുകള്‍, കളിപാട്ടങ്ങള്‍ തുടങ്ങിയവയാണ് പ്രധാനമായും നിര്‍മിക്കുന്നത്. മുള കൊണ്ടുള്ളഫര്‍ണീച്ചറുകളുടെ നിര്‍മാണം ഉടന്‍ ആരംഭിക്കും. 10 വനിതകള്‍ ഉള്‍പ്പെടുന്ന യൂണിറ്റാണ്ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നത്. 150 പട്ടികവര്‍ഗ വിഭാഗക്കാരാണ് സൊസൈറ്റിയില്‍ മെമ്പര്‍മാരായിട്ടുള്ളത്. 2008 ലാണ് വട്ട് ലക്കിഫാമിംഗ് സൊസൈറ്റി ആരംഭിക്കുന്നത്. ജില്ലാ കലക്ടറാണ് സൊസൈറ്റിയുടെ പ്രസിഡന്റ്, ഐ.ടി.ഡി.പി. അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍ സെകട്ടറിയും, ഒറ്റപ്പാലം സബ് കലക്ടര്‍ ഡയറക്ടര്‍ബോഡ് അംഗവുമായാണ് സൊസൈറ്റി പ്രവര്‍ത്തിക്കുന്നത്.

*കുടുംബാംഗങ്ങളുടെ ബാധ്യതകളെക്കുറിച്ച്നാളെ* *ചോദ്യം*   *ചെയ്യപ്പെടും*- 

 *സുലൈമാൻ* *ഹുദവി* *അഞ്ചച്ചവിടി*.  *കോട്ടക്കൽ*: ഇസ് ലാം  വിഭാവനം ചെയ്യുന്ന കുടുംബ ജീവിതത്തിൽ ഓരോ അംഗത്തിനും ബാധ്യതകളുംഅവകാശങ്ങളുമുണ്ടെന്നും ബാധ്യതകളെ കുറിച്ച് പരലോകത്ത് ചോദ്യം ചെയ്യപ്പെടുമെന്നും ശൈഖ്സുലൈമാൻ ഹുദവി അഞ്ചച്ചവിടി പ്രസ്താവിച്ചു. " *മധുരം* *മനോഹരം* ; *മദീനയിലെ* *കുടുംബം* " എന്ന പ്രമേയത്തിൽ  *ജീലാനി* *സ്റ്റഡിസ്* *സെൻ്റർ* സെൻട്രൽകമ്മിറ്റി നടത്തുന്നകാംപെയിനിൻ്റെ  ഭാഗമായി കോട്ടക്കൽ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച *ഇൽഫത്ത്* - *ഫാമിലിമീറ്റപ്പ്* ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യ ജീവിതത്തിന് വിവിധ ഘട്ടങ്ങളുണ്ട്. അതിൽ സുപ്രധാനമാണ് ഐഹിക ലോകത്തെ ജീവിതം. ഈ ജീവിതത്തിൽ കുടുംബ ബന്ധത്തിന്  വലിയ പ്രാധാന്യമുണ്ട് . ഒരിക്കലും മുറിച്ചുമാറ്റാൻകഴിയാത്ത ബന്ധമാണ് കുടുംബബന്ധം. അദ്ദേഹം കൂട്ടിച്ചേർത്തു. കോട്ടക്കൽ സൂപ്പിബസാർ വടക്കൻ ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ ഉമ്മർ ഗുരുക്കൾകോട്ടക്കൽ അധ്യക്ഷതവഹിച്ചു.  ശൈഖ് ഫസ് ലുല്ല  ഫൈസി വലിയോറ, മുസ്തഫ മന്നാനി പുല്ലൂർ എന്നിവർ പ്രമേയ പ്രഭാഷണംനടത്തി. അബ്ദുൽ ജലീൽ മാസ്റ്റർ പാണക്കാട് സ്വാഗതവും മുഹമ്മദലി മാസ്റ്റർ കോഴിച്ചെന നന്ദിയുംപറഞ്ഞു.

പട്ടാമ്പി കൊപ്പത്ത്  ഗൃഹനാഥൻ കുത്തേറ്റ് മരിച്ചു.

പട്ടാമ്പി: കൊപ്പത്ത് കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു കൊപ്പം വണ്ടുംന്തറയിൽ കടുകതൊടി അബ്ബാസ്(50) കുത്തേറ്റ് മരിച്ചു. ഇന്ന് പുലർച്ചെ 6.30 നായിരുന്നു സംഭവം. ഇയാളെ വീടിന് പുറത്തേക്ക് വിളിച്ച് വരുത്തി മാരകായുധമായികുത്തുകയായിരുന്നുവെന്നാണ് പറയുന്നത്. തുടർന്ന് ആശുപതിയിൽ എത്തിച്ചു വെങ്കിലും മരണംസംഭവിച്ചു. കുത്തിയ ആളെക്കുറിച്ച് അന്വേഷിച്ച് വരുന്നു.

സസ്നേഹം-91” പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. 

പുലാമന്തോള്‍ : മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പുള്ള ഓർമ്മകൾ പങ്കുവെച്ചും, കാണാമറയത്തെസഹപാഠികളെ കൺകുളിർക്കെ കണ്ടാസ്വാദിച്ചും പറയാൻ മറന്നത് പറഞ്ഞ് തീർത്തും ഒരു വട്ടം കൂടിആ പഴയ പള്ളി കൂടത്തിന്റെ തിരുമുറ്റത്ത് കുരുന്നു മനസുകളോടെ അവര്‍ വീണ്ടും ഒത്തുകൂടി. ഒരിക്കലും തിരിച്ചു വരാത്ത ആ ദിനങ്ങള്‍. മനസ്സിന്റെ താളില്‍ മയില്‍പ്പീലി പോലെ കാത്തുവെച്ചമരിക്കാത്ത ഓര്‍മകള്‍. അവർ ഓരോന്നായി ഓര്‍ത്തും പറഞ്ഞും രസിച്ചു. ഓര്‍മകള്‍ നഷ്ടപ്പെട്ടുപോകുന്ന ഈ  കാലത്ത് സ്നേഹ സംഗമം ബന്ധങ്ങളുടെ നവമധുരം പകരുന്നതായി.  പുലാമന്തോള്‍ ഗവ. ഹൈസ്ക്കൂളിലെ 1990 - 91 SSLC ബാച്ചാണ് കഴിഞ്ഞ ദിവസം (24/7/22 ഞായര്‍) സൗഹൃദം പങ്കിട്ട് തങ്ങളുടെ ആ പഴയ ക്ലാസ് മുറികളില്‍ ഒത്തുചേര്‍ന്നത്. ഹയര്‍സെക്കന്‍ററി പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് സാഗരന്‍ മാസ്റ്റര്‍ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. മുത്തു കട്ടുപ്പാറ സ്വാഗതവും റസിയ കൊല്ലിയത്ത് നന്ദിയും പറഞ്ഞു . പഴയകാല അദ്ധ്യാപകരായ ഉണ്ണിന്‍കുട്ടി മാസ്റ്റർ, എബ്രഹാം മാസ്റ്റർ, സാലി മാസ്റ്റർ, പത്മനാഭൻമാസ്റ്റർ, ഉണ്ണി മാസ്റ്റര്‍, ചന്ദ്രിക ടീച്ചർ, വിജയലക്ഷ്മി ടീച്ചര്‍ എന്നിവരെ ആദരിക്കുകയും, തങ്ങളുടെസഹപാഠികളായ അകാലത്തില്‍ നിര്യാതരായവരെ അനുസ്മരിക്കുകയും ചെയ്തു. തുടർന്ന് നടന്ന''GO TO YOUR CLASSES'' എന്ന പരിപാടി അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മനസ്സിനെകുളിരണിയിച്ചു. വിഭവ സമൃദ്ധമായ സദ്യക്ക് ശേഷം ഓപ്പൺ ഫോറം ആരംഭിക്കുകയും സഹപാഠികൾപരസ്പരം ജീവിതാനുഭവങ്ങൾ പങ്കുവെച്ചതും പരിപാടിയുടെ മാറ്റ് കൂട്ടി .സ്കൂൾ ലീഡറായിരുന്നഫൈസൽ ബാബുവിനെ പൊന്നാട അണിയിച്ചു ആദരിച്ചു. കോർഡിനേഷൻ കമ്മിറ്റി അംഗങ്ങളായ മുഹമ്മദാലി ടി.എന്‍ പുരം, മുജീബ് പാലൂർ, മണി പാലൂർ, ശശി ചെമ്മലശ്ശേരി, ജാഫര്‍ കെ.പി, ബാബു കുരുവമ്പലം, ദേവദാസൻ, മണികണ്ഠൻ പുലാമന്തോൾ, കമാൽ കുപ്പൂത്ത്, നിഷാദ് യു.പി, ജാബിർ തുടിക്കൽ, സൈദലവി എം.കെ, ഉണ്ണി കുരുവമ്പലം, ജാസ്മിൻ യു.പി, നുഷത്ത് , നിഷ, റഷീദ, ആമിന, റൈഹാനത്ത്, ഷീന, സമീറ, സുഹറ തുടങ്ങിയവർസംഗമത്തിന് നേതൃത്വം നൽകി.

സംവിധായകൻ ജെ.ഫ്രാൻസിസ് അന്തരിച്ചു .

കൊച്ചി: സിനിമ സംവിധായകൻ ജെ.ഫ്രാൻസിസ് (52) അന്തരിച്ചു. കരൾ സംബന്ധമായഅസുഖത്തെ തുടർന്ന് എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പൂത്തുമ്പിയും പൂവാലൻമാരും, മസനഗുഡി മന്നാഡിയാർ സ്പീക്കിങ് എന്നീ സിനിമകളുടെസംവിധാനം ജെ. ഫ്രാൻസിസ് ആയിരുന്നു. സിനിമയെ കൂടാതെ സീരിയൽ, പരസ്യ ചിത്രങ്ങളും ജെ.ഫ്രാൻസിസ് സംവിധാനം ചെയ്തിട്ടുണ്ട്. 'ഇങ്ങനെയൊക്കെ നടന്നാ മതിയാ?' എന്ന സീരിയലിന്റെ സംവിധാനം ജെ.ഫ്രാൻസിസ് ആയിരുന്നു. 2017ൽ 'ഇൻ ദി നെയിം ഓഫ് കുമ്പളങ്ങി' എന്ന ചലച്ചിത്രം കൂടി സംവിധാനം ചെയ്‌തു. പെരുമ്പടപ്പ് ചമ്പാടി ഹൗസിൽ പരേതനായ ജോസ്‌ലിന്റേയും മേരിയുടേയും മകനാണ്.  പെരുമ്പടപ്പ് സാന്റാക്രൂസ് ദേവാലയ വളപ്പിൽ ഇന്ന് രാവിലെ 11 മുതൽ മൃതദേഹംപൊതുദർശനത്തിനു വെക്കും. ദേവാലയ സെമിത്തേരിയിൽ സംസ്കാരം നടത്തുമെന്നു ബന്ധുക്കൾഅറിയിച്ചു. ‌ഭാര്യ: ഷീബ ഫ്രാൻസിസ്. മകൻ: സാവിയോ ഫ്രാൻസിസ്. 

ചകിരി മില്ലിൽ തീപിടിത്തം,​ ആളപായമില്ല

പെരിന്തൽമണ്ണ: ആലിപ്പറമ്പ് പഞ്ചായത്തിലെ പാറൽ പരിയാപുരത്ത് പ്രവർത്തിക്കുന്ന സി.കെ.ഡിഫൈബർ യൂണിറ്റിന് തീപിടിച്ചു. ആളപായമില്ല. ഇന്നലെ ഉച്ചക്ക് തൊഴിലാളികൾ ഊണ് കഴിക്കാൻപോയ സമയത്താണ് ചകിരി സംസ്‌കരിച്ച് ഫൈബറാക്കി സൂക്ഷിച്ചിരുന്ന ഇടത്ത് തീ പടർന്നത്. 15 ലക്ഷത്തോളം രൂപയുടെ സംസ്‌കരിച്ച ഫൈബർ ഫോം അഗ്നിക്കിരയായതായി സ്ഥാപന ഉടമ തൂതവാഴേങ്കടയിലെ ചെമ്മൺകുഴി അലി പറഞ്ഞു.  തിങ്കളാഴ്‌ച ഉച്ചയ്ക്ക് ഒന്നരയോടെ ജീവനക്കാർ ഉച്ചഭക്ഷണത്തിനായി ജോലി നിർത്തിയപ്പോഴാണ്തീപ്പിടിത്തം ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ പെരിന്തൽമണ്ണ അഗ്നിരക്ഷാസേനായൂണിറ്റിൽനിന്ന് രണ്ടും മലപ്പുറത്തുനിന്ന് ഒരു യൂണിറ്റും എത്തിയാണ് തീയണച്ചത്. വൈകീട്ട് ആറുമണിയോടെ തീ പൂർണമായും അണച്ചു. തൂത വാഴേങ്കടയിലെ ചെമ്മംകുഴി അലിയുടെഉടമസ്ഥയിലുള്ളതാണ് മില്ല്. പെരിന്തൽമണ്ണ സ്റ്റേഷൻ ഓഫീസർ ബാബുരാജൻ, അസിസ്റ്റന്റ് സ്റ്റേഷൻഓഫീസർ ജോസ് ബേബി, ഗ്രേഡ് അസിസ്റ്റന്റ് ഓഫീസർ അബ്ദുൽസലീം എന്നിവരാണ്തീയണയ്ക്കാൻ നേതൃത്വംനൽകിയത്. ട്രോമാകെയർ വൊളന്റിയർമാരും സിവിൽ ഡിഫൻസ്വൊളന്റിയർമാരും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.