തൃശൂര് നഗരത്തിലെ അനാശാസ്യകേന്ദ്രത്തില് കൊലപാതകം. ഒഡീഷക്കാരനായ ധന്പതിനായികാണ് കൊല്ലപ്പെട്ടത്. 4 സ്ത്രീകളും 2 പുരുഷന്മാരും അറസ്റ്റിലായി. ഒഡീഷക്കാരാണ് അനാശാസ്യകേന്ദ്രം നടത്തിയിരുന്നത്. തൃശൂർ നഗരത്തിലെ കോരപ്പത്ത് ലൈനിൽ അതിഥിതൊഴിലാളികൾ വാടകയ്ക്കെടുത്ത വീട്ടിൽ പ്രവർത്തിച്ചിരുന്ന രഹസ്യ അനാശാസ്യ കേന്ദ്രത്തിലാണ്ഒഡീഷ സ്വദേശിയായ ധന്പതി നായക് കൊല്ലപ്പെട്ടത്.പണമിടപാടുമായി ബന്ധപ്പെട്ടതർക്കത്തെത്തുടർന്ന് രാത്രിയുണ്ടായ മർദ്ദനത്തിലാണ് ഇയാൾക്ക് മാരകമായി പരുക്കേറ്റത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സംഭവവുമായിബന്ധപ്പെട്ട് നാല് സ്ത്രീകളും രണ്ട് പുരുഷന്മാരും ഉൾപ്പെടെ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
ലഹരി മരുന്ന് വില്പന നടത്തിവന്ന അന്തർ ജില്ലാ ലഹരി കടത്ത് സംഘത്തിന്റെ തലവനും കൂട്ടാളിയുംപിടിയിലായി.
കൊണ്ടോട്ടി : മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി കേന്ദ്രീകരിച്ച് വിദ്യാർത്ഥി കൾക്കും അന്യ സംസ്ഥാന തൊഴിലാളികൾക്കും ലഹരി മരുന്ന് വില്പന നടത്തിവന്ന അന്തർ ജില്ലാ ലഹരി കടത്ത് സംഘത്തിന്റെ തലവനും കൂട്ടാളിയും പിടിയിലായി. സംഘത്തലവൻ കൊണ്ടോട്ടി പുളിക്കൽ സ്വദേശി വായമ്പാടി വീട്ടിൽ ഷൈജു എന്ന പുളിക്കൽ ഷൈജു (51), കൊണ്ടോട്ടി…
കുമരനെല്ലൂർ സബ് രജിസ്ട്രാർ ഓഫീസിലേക്ക് വീൽചെയർ കൈമാറി
കുമരനെല്ലൂർ: സഖാവ് പി.വൈ ഫൗണ്ടേഷൻ പ്രവാസി കൂട്ടായ്മ മാരായംകുന്ന്, കുമരനെല്ലൂർ സബ്രജിസ്ട്രാർ ഓഫീസിലേക്ക് വീൽചെയർ കൈമാറി. ഏറെ പ്രായമായവരെ താങ്ങിയെടുത്ത്കൊണ്ടുവന്ന് രജിസ്റ്റർ നടപടികൾ ചെയ്യുന്നതിലെ പ്രയാസം നേരിട്ടുകണ്ട പ്രവാസി കൂട്ടായ്മഭാരവാഹികൾ ഓഫീസറുമായി സംസാരിച്ചപ്പോഴാണ് വീൽചെയർ നല്കാൻ തീരുമാനമായത്. പഞ്ചായത്ത് പ്രസിഡൻ്റ് ഷറഫുദ്ദീൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സബ് രജിസ്ട്രാർ മണികണ്ഠൻവി.കെ, രാജേഷ്, മണികണ്ഠൻ, സന്തോഷ്, നാരായണൻ എന്നിവരും പ്രവാസി കൂട്ടായ്മയുടെഭാരവാഹികളായ എൻ എം ഹസ്സൻ, സലാം, മജീദ്, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.പികൃഷ്ണൻ, എം.ബാവക്കുട്ടി എന്നിവർ പങ്കെടുത്തു.
ലോട്ടറി ചൂതാട്ട കേസ് പ്രതിയെ പിടി കൂടാൻ എത്തിയ പോലീസ് സംഘത്തെ ആക്രമിച്ചു.
മലപ്പുറം : അനധികൃത ലോട്ടറി ചൂതാട്ടം നടത്തുന്ന സംഘത്തിലെ പ്രതിയെ പിടികൂടാൻ എത്തിയ പോലീസ് സംഘത്തെ തിരൂർ മുസ്ലിയാരങ്ങാടിയിൽ വെച്ച് പ്രതിയും ബന്ധുക്കളും അക്രമിച്ചു. ലോട്ടറി ചൂതാട്ട കേസ് അന്വേഷിക്കുന്ന തിരൂർ ഡി.വൈ.എസ്.പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘത്തെ പ്രതിയായ കണ്ണംകുളം സ്വദേശി കുണ്ടനി അഹമ്മദ് ഷാഫി(36)യും…
ബാംഗ്ലൂരിലെ ഒളിത്താവളത്തിൽ നിന്നും പിടികൂടി
കരിപ്പൂർ: ദുബായിയിൽ നിന്നും അനധികൃതമായി കടത്തി കൊണ്ടുവന്ന സ്വർണ്ണം കവർച്ച ചെയ്യാൻ വന്ന വയനാട് സ്വദേശിയായ യുവതി ഉൾപ്പെടെ ഉള്ള സംഘത്തിന്റെ തലവനെ പിടികൂടി. ബാംഗ്ലൂരിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്ന കോഴിക്കോട് ബേപ്പൂർ അരക്കിണർ സ്വദേശി ചക്കരിക്കാട് പറമ്പ് വീട്ടിൽ ഷഹീർ ( 28 ) നെയാണ് ബാംഗ്ലൂരിലെ…
13 ഗ്രാം എം.ഡി.എം.എ.യുമായി യുവാവ് അറസ്റ്റിൽ
പെരിന്തൽമണ്ണ: വിൽപ്പനയ്ക്കായി കൊണ്ടുവന്ന 13 ഗ്രാം എം.ഡി.എം.എ.യുമായി കോഴിക്കോട്സ്വദേശി പെരിന്തൽമണ്ണയിൽ പിടിയിൽ. ബേപ്പൂർ നടുവട്ടം പുഞ്ചപ്പാടംവയൽ എ.എം. ഹൗസിൽസജാസ് (35) ആണ് പിടിയിലായത്. പൊന്ന്യാകുർശി ബൈപ്പാസിൽ വാഹനപരിശോധനയ്ക്കിടെയാണ് ഇൻസ്പെക്ടർ സി. അലവിയുടെനേതൃത്വത്തിലുള്ള സംഘം കഴിഞ്ഞദിവസം ഇയാളെ പിടികൂടിയത്. പെരിന്തൽമണ്ണ കോടതിയിൽഹാജരാക്കിയ പ്രതിയെ റിമാൻഡ്ചെയ്തു. എസ്.ഐ. എ.എം. യാസിർ, എ.എസ്.ഐ.മാരായബൈജു, അനിത, എസ്.സി.പി.ഒ. സിന്ധു, സി.പി.ഒ.മാരായ സൽമാൻ, കെ.എസ്. ശാലു എന്നിവരുംപോലീസ് സംഘത്തിലുണ്ടായിരുന്നു.
ചിയാനൂർ പാടത്ത് സെമിഹമ്പിന് സമീപം പാർസൽ ലോറി കാറുകളിൽ ഇടിച്ച് അപകടം.
ചങ്ങരംകുളം: ചിയാനൂർ പാടത്ത് സെമിഹമ്പിന് സമീപം പാർസൽ ലോറി കാറുകളിൽ ഇടിച്ച്അപകടം.കുറ്റിപ്പുറം തൃശ്ശൂർ സംസ്ഥാന പാതയിൽ ചങ്ങരംകുളം മാർസ് സിനിമാസിന് സമീപത്തെസെമിഹമ്പിലാണ് വ്യാഴാഴ്ച കാലത്ത് 7.30 ഓടെ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചത്.എറണാംകുളത്ത്നിന്ന് കോഴിക്കോട് പോയിരുന്ന കാറിൽ പുറകെ വന്ന പാർസൽ ലോറിഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ മുന്നോട്ട് നീങ്ങിയ കാർ തൊട്ട് മുന്നിലുണ്ടായിരുന്നമറ്റൊരു കാറിലും ഇടിച്ചു.യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.അപ്രതീക്ഷിതമായി സെമിഹംമ്പിന് സമീപത്ത് വാഹനങ്ങൾ വേഗത കുറക്കുന്നതും അപകടത്തിൽ പെടുന്നതും ഇവിടെപതിവാണ്.
കൂറ്റനാട് ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീ പിടിച്ചു.
കൂറ്റനാട്: ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ തീ പടർന്ന് കത്തിനശിച്ചു.പട്ടാമ്പി കൂറ്റനാട് പാതയിൽവാവനൂർ പെട്രോൾ പമ്പിന് മുൻവശമാണ് ഓടിക്കൊണ്ടിരുന്ന ടാറ്റാ എയ്സ് വാഹനം കത്തിനശിച്ചത്. വ്യാഴാഴ്ച വൈകുന്നേരം 4:30 നാണ് സംഭവം. കാഞ്ഞിരത്താണി സ്വദേശിയുടെതാണ്വാഹനം.ആർക്കും പരിക്കില്ല. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് നിഗമനം.നാട്ടുകാരും ഫയർ ഫോഴ്സ് യൂണിറ്റുംഎത്തിയാണ് തീയണച്ചത്. വാഹനത്തിൽ ഉണ്ടായിരുന്ന 6000 രൂപയും വാഹനത്തിന്റെ രേഖകളും കത്തിനശിച്ചു. ചലിശ്ശേരിപോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
എടപ്പാളിൽ മീൻ ലോറി സ്കൂട്ടറിൽ ഇടിച്ച് അപകടം; രണ്ടു പേർക്ക് പരിക്ക്.
എടപ്പാൾ: എടപ്പാൾ - പട്ടാമ്പി റോഡിൽ ശുകപുരം പെട്രോൾ പമ്പിന് സമീപം മീൻ ലോറിയും സ്കൂട്ടറുംതമ്മിൽ അപകടം. രണ്ട് സ്ത്രീകൾക്ക് പരിക്ക്. അപകടത്തിന് ശേഷം നിർത്താതെ പോയ ലോറിയെനാട്ടുകാർ വട്ടംകുളത്ത് വെച്ച് തടഞ്ഞുപിടിച്ചു. പരിക്കുപറ്റിയവരിൽ ഒരാളെ എടപ്പാൾ ഹോസ്പിറ്റലിലെപ്രാഥമിക ചികിത്സക്ക് ശേഷം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലെക്ക് കൊണ്ടുപോയി. വൈകുന്നേരം 6.30 ഓടെയാണ് അപകടം നടന്നത്.










