ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു.

*ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു* കേരള അതിര്‍ത്തിയോട് ചേര്‍ന്നുള്ള തമിഴ്നാട്വാൽപ്പാറയ്ക്കടുത്ത് നെടുംങ്കുട്ര ആദിവാസി ഊരിലെ രവിയാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 9 നാണ് സംഭവം. രണ്ട് സുഹൃത്തുക്കൾക്കൊപ്പം ഊരിലേക്ക് വരുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. കാട്ടാനയുടെ മുന്നില്‍ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ രവിയെ ആക്രമിക്കുകയായിരുന്നു. ചവിട്ടേറ്റ രവിയെ രക്ഷിക്കാനായില്ല. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തുടര്‍ നടപടികള്‍സ്വീകരിച്ചുവരുകയാണ്.

കുറ്റിപ്പുറത്ത് പൊള്ളലേറ്റ് മരിച്ചയാളെ തിരിച്ചറിഞ്ഞു

കുറ്റിപ്പുറം: ഭാരതപ്പുഴയോരത്ത് ഞായറാഴ്ച വൈകിയിട്ടുണ്ടായ തീപിടുത്തത്തിൽ പൊള്ളലേറ്റ്മരിച്ചയാളെ തിരിച്ചറിഞ്ഞു.തൃപ്പാലൂർ  സ്വദേശി നാലുകള്ളി പറമ്പിൽ 58 വയസുള്ളഅച്ചുതാനന്ദനാണ് പൊള്ളലേറ്റ് മരിച്ചത്.തീപിടിച്ച പുൽകാടുകൾക്ക് സമീപം ശരീരം മുഴുവൻപൊള്ളലേറ്റ നിലയിലാണ് അച്ചുദാനന്ദന്റെ മൃതദേഹം കണ്ടെത്തിയത്. 

പരുതൂർ കരുവാൻപടി ചെമ്പുലങ്ങാട് നാനാർച്ചി കുളത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. 

തൃത്താല: പരുതൂർ കരുവാൻപടി ചെമ്പുലങ്ങാട് നാനാർച്ചി കുളത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. സ്വദേശി തോട്ടുങ്കൽ ഊമയിൽ മുസ്തഫയുടെ മകൻ മുഹമ്മദ് നിഹാൽ (10) ആണ് മരണപ്പെട്ടത്. വൈകിട്ട് അഞ്ചരയോടെയാണ് കുളത്തിൽ മുങ്ങിയത്. Karuvanpadi കൂട്ടുകാരുമൊത്ത് കുളക്കടവിൽ ഇരിക്കുകയായിരുന്ന നിഹാൽ കാൽ വഴുതി വീഴുകയായിരുന്നു. സംഭവം മറ്റ് കൂടെയുണ്ടായിരുന്ന കുട്ടികൾ…

അബ്ദുറഹീം കേസ്: വധശിക്ഷ റദ്ദ് ചെയ്യാനുള്ള അപേക്ഷ സൗദി അപ്പീൽ കോടതി ഫയലിൽസ്വീകരിച്ചു

റിയാദ്: സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ കേസിൽ ദിയാധനം നൽകാൻകുടുംബവുമായി ധാരണയായ വിവരം അറിയിച്ചും വധശിക്ഷ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുംറഹീമിൻ്റെ വക്കീൽ ഓൺലൈൻ കോടതിക്ക് അപേക്ഷ നൽകി. ഹരജി കോടതി സ്വീകരിച്ചതായിപ്രതിഭാഗം വക്കീൽ അറിയിച്ചതായി ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരിയുംറഹീമിന്റെ കുടുംബത്തിൻ്റെ പവർ ഓഫ് അറ്റോർണിയായ സിദ്ധിഖ് തുവ്വൂരും പറഞ്ഞു. ഇനികോടതിയുടെ മറുപടിക്കായുള്ള കാത്തിരിപ്പാണ്. സൗദി ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ചറിപ്പോർട്ട് കോടതിക്ക് നൽകിയതിന് ശേഷമായിരിക്കും ബന്ധപ്പെട്ട വിഷയത്തിൽകോടതിയുത്തരവുണ്ടാകുക എന്നാണ് നിയമ വിദഗ്ദ്ധർ അറിയിച്ചത്. ദിയാധനം നൽകാനുള്ളകുടുംബത്തിന്റെ സമ്മതത്തിന് അംഗീകാരം നൽക്കുകയാണ് ആദ്യം കോടതിയുടെ ഭാഗത്ത്നിന്നുണ്ടാകുന്ന നടപടി. തുടർന്ന് വധശിക്ഷ റദ്ദ് ചെയ്തുള്ള ഉത്തരവും ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. വധശിക്ഷ റദ്ദ്ചെയ്തുള്ള ഉത്തരവ് വന്നാൽ അത് സുപ്രീംകോടതി ശരി വെക്കുകയും വേണം. ഇതിനെല്ലാംശേഷമായിരിക്കും ജയിൽ മോചനവുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിക്കുകയെന്നും അഭിഭാഷകർപറഞ്ഞു. ഇന്ത്യയിൽ നിന്ന് സമാഹരിച്ച തുക സൗദിയിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് ഇപ്പോൾനടക്കുന്നത്. ഇതിനായി വിദേശകാര്യ മന്ത്രാലത്തെ സമീപിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തിൽ ഉടൻതീരുമാനം ഉണ്ടാകുമെന്ന ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ പറഞ്ഞു. വിദേശകാര്യമന്ത്രാലയത്തിൻ്റെ അനുമതി ലഭിച്ചാലുടൻ പണം അയക്കാനുള്ള ക്രമീകരണങ്ങളും അനുമതിയുംഅതിവേഗം പൂർത്തിയാക്കണമെന്ന് നാട്ടിലെ ബാങ്കുകളോട് ആവശ്യപ്പെട്ടതായി റഹീം സഹായസമിതി രക്ഷാധികാരി അഷ്റഫ് വേങ്ങാട്ടും പറഞ്ഞു. ഫറോക്കിൽ ഓട്ടോ ഡ്രൈവറായിരുന്നകോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുറഹീം 22 വയസ്സുള്ളപ്പോൾ 2006 നവംബർ 28നാണ് ഹൗസ്ഡ്രൈവർ വിസയിൽ റിയാദിലേക്ക് പോയത്. സ്പോൺസർ അബ്ദുല്ല അബ്ദുറഹ്മാൻ അൽ ശഹരിയുടെ ശാരീരിക വൈകല്യമുള്ള മകൻ അനസ്അൽ ശഹരിയെ പരിചരിക്കുന്നതിനിടെ കഴുത്തിൽ ഘടിപ്പിച്ച ട്യൂബിൽ അബദ്ധത്തിൽ റഹീമിന്റെകൈ തട്ടുകയും അനസ് ബോധരഹിതനായി പിന്നീട് മരണപ്പെടുകയുമായിരുന്നു. ഇതോടെറിയാദിലെത്തിയതിന്റെ 28-ാം നാളിൽ റഹീം ജയിലിലായി. റിയാദ് കോടതി റഹീമിന് വധശിക്ഷ വിധിച്ചതോടെയാണ് ജയിൽ വാസം 18 വർഷത്തോളം നീണ്ടത്. വധശിക്ഷ നടപ്പാകുന്നതിലേക്ക് കാര്യങ്ങളെത്തിയതോടെ നീണ്ട ചർച്ചകൾക്കൊടുവിൽ ദിയസ്വീകരിച്ച് മാപ്പുനൽകാൻ തയാറാണെന്ന് സൗദി കുടുംബം അറിയിച്ചു. തുടർന്നാണ് മലയാളികൾആഴ്ച്ചകൾക്കുള്ളിൽ 34 കോടി രൂപ സമാഹരിച്ചത്.

ഇടക്കുറുശ്ശിയിൽ വാഹനാപകടം; യുവാവ് മരിച്ചു

മണ്ണാർക്കാട്:  ദേശീയപാത കരിമ്പ ഇടക്കുർശ്ശി ശിരുവാണി ജംഗ്ഷനു സമീപം ഇന്ന് ഉച്ചക്ക് ഉണ്ടായവാഹനാപകടത്തിൽ യുവാവ് മരിച്ചു. ഇടക്കുറുശ്ശി  കപ്പട സ്കൂളിന് സമീപം താമസിക്കുന്ന സഹദ്ആണ് മരിച്ചത്.  ഇദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്ക് എതിരെ വന്ന കാറുമായി കൂട്ടിയിടിച്ചായിരുന്നുഅപകടം.

അനധികൃത മണൽക്കടത്ത്: നിർത്താതെപോയ ലോറി പിടികൂടി തൃത്താല പോലീസ്

തൃത്താല: കൈ കാണിച്ചിട്ടും നിർത്താതെപോയ മണൽകയറ്റിയ ലോറി പിന്തുടർന്ന് പിടി കൂടി തൃത്താലപോലീസ്. ഞായറാഴ്ച‍‍‍‍ പുലർച്ചെ നാലരയോടെയാണ് സംഭവം. തൃത്താല ഭാരതപ്പുഴക്കടവിൽ ഉമ്മത്തൂർ ഭാഗത്തുനിന്നുംവന്ന ലോറി പോലീസ് കൈ കാണിച്ചിട്ടും നിർത്താതെ പോവുകയായിരുന്നു. തുടർന്ന്, കുമ്പിടി-കുറ്റിപ്പുറം റോഡിൽ ഒരു കിലോമീറ്ററിലധികം വാഹനത്തെ പിന്തുടർന്ന പോലീസ് ലോറി തടഞ്ഞിട്ടു. ഡ്രൈവർ…

അബുദബി ലുലുവില്‍ നിന്ന് ഒന്നരക്കോടിയുമായി മലയാളി യുവാവ് മുങ്ങി; പരാതി നല്‍കി ലുലുഗ്രൂപ്പ്

എമിറേറ്റിലെ ഖാലിദിയ മാളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ക്യാഷ് ഓഫീസ് ഇന്‍ ചാര്‍ജായി ജോലിചെയ്തുവരികയായിരുന്ന മലയാളി സ്ഥാപനത്തിൽ നിന്ന് വൻ തുക തിരിമറി നടത്തിയതായി പരാതി. കണ്ണൂർ നാറാത്ത് സുഹറ മന്‍സിലില്‍ പൊയ്യക്കല്‍ പുതിയ പുരയില്‍ മുഹമ്മദ് നിയാസി (38)നെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. ഒന്നരക്കോടിയോളം രൂപ (ആറ് ലക്ഷം…

ഡിവൈഎഫ്ഐ കേച്ചേരി മേഖലാ പ്രസിഡണ്ട് പാർട്ടി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ

കുന്നംകുളം: ഡിവൈഎഫ്ഐ കേച്ചേരി മേഖലാ പ്രസിഡണ്ടിനെ  പാർട്ടി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.മണലി മൂളിപ്പറമ്പിൽ വീട്ടിൽ ഭാസ്കരന്റെ മകൻ സുജിത്തി (28)നെയാണ്  പാർട്ടി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയാണ് മരണകാരണമെന്നാണ് നിഗമനം. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ്…