കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് സപ്ലൈ ഓഫീസര്‍ പിടിയില്‍….

തളിപ്പറമ്പ്: ബി.പി.എല്‍. കാര്‍ഡുമായി ബന്ധപ്പെട്ട് അപേക്ഷകനില്‍നിന്ന് 5000 രൂപ കൈക്കൂലിവാങ്ങുന്നതിനിടെ തളിപ്പറമ്പ് താലൂക്ക് സപ്ലൈ ഓഫീസര്‍ പി.കെ. അനിലിനെ വിജിലന്‍സ് സംഘംഅറസ്റ്റു ചെയ്തു. ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. പെരുവളത്തുപറമ്പ് സ്വദേശിയില്‍നിന്നാണ് തുകആവശ്യപ്പെട്ടത്. ഇവരുടെ ബി.പി.എല്‍. കാര്‍ഡ് എത്രയും വേഗം എ.പി.എല്‍. കാര്‍ഡ് ആക്കണമെന്നുംഇതുവരെ ബി.പി.എല്‍. കാര്‍ഡ് ഉപയോഗിച്ചതിന് പിഴയായി മൂന്നുലക്ഷം രൂപ അടയ്ക്കണമെന്നുംആവശ്യപ്പെട്ടിരുന്നു.

നിർത്തിയിട്ട ലോറിക്ക് പിറകിൽ ബൈക്ക് ഇടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു

എടപ്പാൾ: കൂനംമൂച്ചി നടുവട്ടം റോഡിൽ കുറ്റിപ്പാലയിൽ നിർത്തിയിട്ട ലോറിക്ക് പിറകിൽ ബൈക്ക്ഇടിച്ച്പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ യുവാവ് മരണപ്പെട്ടു. കുമരനല്ലൂർ അമേറ്റിക്കര പുലരി ഭവനത്തിൽ ഉദയൻ(41)ആണ് മരണപ്പെട്ടത്. ഡിസമ്പർ 20 ന്രാത്രിയിലായിരുന്നു അപകടം സംഭവിച്ചത്.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് തൃശൂരിലെസ്വകാര്യാശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് കാലത്ത് 10 മണിയോടെ മരണത്തിന്കീഴടങ്ങുകയായിരുന്നു.

അഗളി എക്സൈസ് നടത്തിയ റെയ്ഡില്‍ വാറ്റുചാരായ കേന്ദ്രം കണ്ടെത്തി നശിപ്പിച്ചു

അഗളി: അട്ടപ്പാടി പുതൂര്‍ ചാളയൂരില്‍ അഗളി എക്സൈസ് നടത്തിയ റെയ്ഡില്‍ വാറ്റുചാരായ കേന്ദ്രംതകര്‍ത്ത് വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി നശിപ്പിച്ചു.ട്യൂബില്‍ സൂക്ഷിച്ചിരുന്ന15 ലിറ്റര്‍ വാറ്റ്ചാരായവും കണ്ടെടുത്തു നശിപ്പിച്ചു. ക്രിസ്മസ് -ന്യുഇയര്‍ സ്പെഷ്യല്‍ ഡ്രൈവിന്‍റെ ഭാഗമായിനടത്തിയ റെയ്ഡിലാണ് വാറ്റുകേന്ദ്രം തകര്‍ത്തത്. ചാളയൂര്‍ ഊരില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെ പങ്കനാരിപള്ളം നീര്‍ചാലിനു സമീപംപാറക്കെട്ടുകള്‍ക്ക് ഇടയിലാണ് വാഷ് കണ്ടെത്തിയത്. കുടങ്ങളിലും പ്ലാസ്റ്റിക് ബാരലുകളിലുമായി ഒളിപ്പിച്ചിരുന്ന 830 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും 15 ലിറ്റര്‍ ചാരായവുമാണ് കണ്ടെത്തി കേസാക്കിയത്. അഗളി എക്‌സൈസ് ഇൻസ്‌പെക്ടര്‍ ജി സന്തോഷിനു ഇത് സംബന്ധിച്ചു രഹസ്യ വിവരംലഭിച്ചിരുന്നു. അട്ടപ്പാടിയുടെ വിവിധ ഭാഗങ്ങളിലായി വ്യാജവാറ്റും വില്പനയും വര്‍ധിച്ചു വരുന്നതായി എക്സൈസ്ഇൻസ്പെക്ടര്‍ ജി. സന്തോഷ് പറഞ്ഞു. അഗളി എക്‌സൈസ് റേഞ്ച് പ്രിവന്‍റീവ് ഓഫീസര്‍ ജെ.ആര്‍. അജിത്, പ്രിവന്‍റീവ് ഓഫീസര്‍ കെ. മണികണ്ഠൻ, സിഇഒമാരായ ആര്‍ പ്രതീപ്, എ.കെ. ലക്ഷ്മണൻ, ടി.കെ. ഭോജൻ, ഡ്രൈവര്‍ അനൂപ്എന്നിവര്‍ അടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്.

മാവേലിക്കരയില്‍ ആറുവയസ്സുകാരിയായ മകളെ വെട്ടിക്കൊന്ന കേസിലെ പ്രതി ട്രെയിനില്‍നിന്ന്ചാടി മരിച്ചു.

മാവേലിക്കര പുന്നമൂട് ആനക്കുട്ടില്‍ നക്ഷത്രയെ വെട്ടികൊലപ്പെടുത്തിയ കേസിലെ പ്രതിയുംകുട്ടിയുടെ പിതാവുമായ ശ്രീമഹേഷാണ് ട്രെയിനില്‍നിന്ന് ചാടി മരിച്ചത്. കേസിലെ വിചാരണയ്ക്കായിവെള്ളിയാഴ്ച ആലപ്പുഴയിലെ കോടതിയില്‍ കൊണ്ടുവന്നശേഷം തിരികെ തിരുവനന്തപുരം സെന്‍ട്രല്‍ജയിലിലേക്ക് പോകുന്നവഴി ശാസ്താംകോട്ടയില്‍വെച്ചാണ് ഇയാള്‍ ട്രെയിനില്‍നിന്ന് ചാടിയത്.

യുവതി ജീവനൊടുക്കിയത് ഭർതൃവീട്ടുകാരുടെ പീഡനം മൂലമെന്ന ആരോപണവുമായി യുവതിയുടെബന്ധുക്കൾ. 

കോഴിക്കോട്: ഓർക്കാട്ടേരിയിൽ യുവതി ജീവനൊടുക്കിയത് ഭർതൃവീട്ടുകാരുടെ പീഡനം മൂലമെന്നആരോപണവുമായി യുവതിയുടെ ബന്ധുക്കൾ. ഓർക്കാട്ടേരി കുന്നുമ്മക്കര സ്വദേശി ഹബീബിന്റെഭാര്യ ഷെബിനയെ തിങ്കളാഴ്ചയാണ് ഭർതൃവീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭർതൃ വീട്ടിൽ ഉമ്മയുടെയും സഹോദരിയുടേയും നിരന്തര പീഡനം സഹിക്കവയ്യാതെയാണ് ഷെബിനജീവനൊടുക്കിയതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ഭർത്താവ് വിദേശത്ത് നിന്ന് എത്തുന്നതിന്റെതലേന്ന് ആണ് ഷെബിന ഭർതൃവീട്ടിലെത്തിയത്. ഈ സമയം ഷെബിനയെ ഭർതൃമാതാവുംമറ്റുള്ളവരും അസഭ്യം പറഞ്ഞിരുന്നെന്ന് കുടുംബം പറയുന്നു.     2010ൽ ആണ് ഷെബിനയുടെ വിവാഹം കഴിഞ്ഞത്. കുനിയിൽ പുളിയം വീട്ടിൽ അഹമ്മദ്- മറിയംദമ്പതികളുടെ മകളാണ് മരിച്ച ഷെബിന. ഒരു മകളുണ്ട്. ബന്ധുക്കളുടെ പരാതിയിൽ എടച്ചേരിപൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

കോഴിക്കോട്ടേക്കുള്ള KSRTC ബസിലെ യാത്രക്കാരനായ കൊടുവള്ളി സ്വദേശി ടി.സി സഫീറലിയാണ്സ്വർണം കടത്താൻ ശ്രമിക്കവേ പിടിയിലായത്.

കുഴൽ രൂപത്തിലുള്ള ഫ്ലക്സ് പാക്കറ്റിൽ സ്വർണ്ണ മിശ്രിതം നിറച്ച് അരയിൽ ബെൽറ്റ് പോലെചുറ്റിയാണ് സ്വർണ്ണം കടത്തിക്കൊണ്ടു വന്നത്. തൊണ്ടിമുതലിനെയും പ്രതിയെയുംഎൻഫോഴ്‌സ്‌മെന്റ്GST ടീമിന് കൈമാറി. എക്സൈസ് ഇൻസ്പെക്ടർ എ.ജി തമ്പിയുടെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽപ്രിവന്റീവ് ഓഫീസർമാരായ രാജേഷ് കോമത്ത്, പി.കെ.മനോജ്‌ കുമാർ, സിവിൽ എക്സൈസ്ഓഫീസർമാരായ രാജീവൻ കെ വി, മഹേഷ്‌ കെ എം, വനിതാ സിവിൽ എക്സൈസ്ഓഫീസർമാരായ പ്രസന്ന, അനിത എന്നിവർ പങ്കെടുത്തു.

വ്യാജ ടിടിഇ പിടിയിൽ

അങ്ങാടിപ്പുറം:ഷൊർണുർ-നിലമ്പൂർ ട്രെയിനുകളിൽ ടിക്കറ്റ് പരിശോധിച്ചിരുന്ന വ്യാജ ടിടിഇ ആർ പിഎഫിന്റെ പിടിയിലായി റെയിൽവേയുടെ വ്യാജ ഐഡി കാർഡ് കാണിച്ച് കുറച്ചു ദിവസങ്ങളായിഇയാൾ യാത്രക്കാരുടെ ടിക്കറ്റ് ചെക്ക് ചെയ്തിരുന്നു നിലമ്പൂർ ആർ പി എഫ് അസിസ്റ്റന്റ് സബ്ഇൻസ്‌പെക്ടർ അരവിന്ദാക്ഷന്  കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് രാവിലെചെറുകരക്കും അങ്ങാടിപ്പുറത്തിനും ഇടക്ക് ASI അരവിന്ദാക്ഷനും സംഗവും നടത്തിയപരിശോധനയിലാണ് മങ്കട വേരുമ്പുലാക്കൽ പാറക്കൽ വീട്ടിൽ ഷൗക്കത്തലി മകൻ മുഹമ്മദ്സുൽഫിക്കർ (28) എന്നയാളെ പിടികൂടിയത് പ്രതിയെ പിന്നീട് പാലക്കാട് ഡിവിഷൻ RPF അസിസ്റ്റന്റ്കമ്മീഷണർമാരുടെ നിർദേശപ്രകാരം ഷൊർണുർ RPF പോസ്റ്റ് കമാൻഡർ ശ്രീമതി ക്ലാരി വത്സഷൊർണുർ റെയിൽവേ പോലീസിന് തുടർനടപടികൾക്കായി കൈമാറി. ഷൊർണുർ റെയിൽവേപോലീസ് സബ് ഇൻസ്‌പെക്ടർ ശ്രീ അനിൽ മാത്യു തുടരന്വേഷണം ആരംഭിച്ചു.

എടപ്പാൾ തട്ടാൻപടിയിൽ നിയന്ത്രണം വിട്ട ബസ് കടയിലേക്ക് ഇടിച്ച് കയറി

എടപ്പാൾ: പൊന്നാനി റോഡിൽ തട്ടാൻ പടിയിൽ നിയന്ത്രണം വിട്ട ബസ് കടയിലേക്ക് ഇടിച്ച് കയറി. പൊന്നാനി പട്ടാമ്പി റോഡിൽ സർവ്വീസ് നടത്തുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. ശാരീരികഅസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്നാണ് ഡ്രൈവർക്ക് നിയന്ത്രണം നഷ്ട്ടത്.  അപകടത്തിൽ ആർക്കും കാര്യമായി പരിക്കേറ്റിട്ടില്ല. ചൊവ്വാഴ്ച കാലത്തായിരുന്നു സംഭവം.