*പയ്യന്നൂർ പോസ്റ്റ് ഓഫീസിൽ കൊണ്ട് വന്ന തപാൽ ഉരുപ്പടിയിൽ പാമ്പ്*

കണ്ണൂർ: പോസ്റ്റ് ഓഫിസിലെത്തിച്ച തപാൽ ഉരുപ്പടികൾക്കൊപ്പം പാമ്പ്. ഇന്നലെ രാവിലെ പയ്യന്നൂർപോസ്റ്റ് ഓഫിസിൽ തപാൽ ഉരുപ്പടികളുമായി വന്ന ബാഗിലാണ് പാമ്പിനെ കണ്ടത്. ബാഗുകൾ പൊട്ടിച്ച് ഉരുപ്പടികൾ മേശപ്പുറത്ത് തള്ളുമ്പോഴാണ് മേൽവിലാസമില്ലാതെ പാമ്പുംമേശപ്പുറത്ത് വീണത്. കണ്ണൂർ ആർഎംഎസിൽ പോസ്റ്റൽ അധികൃതർ വിവരം നൽകി. പാമ്പ് ബാഗിൽവന്ന വഴി കണ്ടെത്താൻ പോസ്റ്റൽ അധികൃതർ ശ്രമം തുടങ്ങിയിട്ടുണ്ട്.

തിരൂർക്കാട് വെച്ച് നടന്ന അപകടത്തിൽ വിദ്യാർത്ഥി മരിച്ചു

തിരൂർക്കാട് തടത്തിൽ വളവ് കിണറ്റിങ്ങതൊടി ഹംസയുടെ മകൻ ഹസീബ് (19 വയസ്സ്) മരണപെട്ടു.തിരൂർക്കാട് നസ്റ കോളേജ് വിദ്യാർത്ഥിയാണ്. കഴിഞ്ഞ ദിവസം വൈകീട്ട് തിരൂർക്കാട് ചവറോഡിൽ വെച്ച് ആണ് അപകടം നടന്നത്. ഇന്നലെ നടന്ന കോളേജ് ഇലക്ഷനിൽ തിരൂർക്കാട് നസ്ര കോളേജിൽ നിന്നും മത്സരിച്ച്വിജയിച്ചിരുന്നു.

മാറഞ്ചേരി പോപ്പുലർ ഫ്രണ്ട് നേതാവിൻ്റെ വീട്ടിൽ എൻ.ഐ.എ റെയ്ഡ്

എടപ്പാള്‍ : മാറഞ്ചേരി പുറങ്ങിലെ പോപ്പുലർ ഫ്രണ്ട് നേതാവിൻ്റെ വീട്ടിൽ  എൻ.ഐ.എ റെയ്ഡ്നടത്തി. നിരോധിത സംഘടനയ പോപ്പുലർ ഫ്രണ്ടിൻ്റെ പെരുമ്പടപ്പ് ഡിവിഷൻ സെക്രട്ടറിയായിരുന്നഅസ്ലമിൻ്റെ വീട്ടിലാണ് റെയ്ഡ് നടത്തിയത്.വീട്ടിൽ നിന്നും ഏതാനും  രേഖകൾപിടിച്ചെടുത്തതായാണ് വിവരം.   അസ്ലമിൻ്റെ പുറങ്ങിലെ വീട്ടിലും തറവാട് വീട്ടിലും  ട്രാവൽസ് ഓഫീസിലും ഒരേ സമയമാണ് റെയ്ഡ്നടന്നത്.പുലർച്ച 5 മണിക്ക് തുടങ്ങിയ റെയ്ഡ് വൈകുന്നേരം  മൂന്നര വരെ നീണ്ടു. സംഘം എത്തുന്നസമയത്ത് സുബ്ഹ് നമസ്ക്കാരത്തിനായി പോയതിനാൽ അസ്ലം വീട്ടിലുണ്ടായിരുന്നില്ല. പിന്നീട്വീട്ടിലെത്തിയ അസ്ലമിൽ നിന്ന് കാര്യങ്ങൾ സംഘം ചോദിച്ചറിഞ്ഞു.മാസങ്ങൾക്ക് മുമ്പ്  പോപ്പുലർഫ്രണ്ട് പെരുമ്പടപ്പ് ഡിവിഷൻ പ്രസിഡൻ്റിൻ്റെ  വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്നടത്തിയതിന് പിന്നാലെയാണ് അസ്ലമിൻ്റെ വീട്ടിൽ എൻ.ഐ.എ റെയ്ഡ് നടത്തിയത്. റെയ്ഡിൽമൊബൈൽ ഫോൺ, ഹാർഡ് ഡിസ്ക്ക് എന്നീ രേഖകളാണ്  പിടിച്ചെടുത്തതെന്നാണ് വിവരം.  ഹൈദരാബാദിൽ നിന്നുള്ള ആറ് എൻ.ഐ.എ സംഘവും, 30 ല്‍പ്പരം പോലീസുകാരും, എട്ട് റവന്യൂഉദ്യോഗസ്ഥരും  റെയ്ഡിൽ പങ്കെടുത്തു. 

*ബേക്കറിയിൽ നിന്ന് ഹാൻസ് ശേഖരം പിടികൂടി;കട ഉടമ പിടിയിൽ*

പടിഞ്ഞാറങ്ങാടി: പടിഞ്ഞാറങ്ങാടിയിൽ ബേക്കറി കടയിൽ നിന്ന് ഹാൻസ് ശേഖരം പിടികൂടി. തൃത്താല പൊലീസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 50000 രൂപ വിലവരുന്നപതിനഞ്ച് എണ്ണം വീതമുള്ള 70 പാക്കറ്റ് ഹാൻസാണ് പിടികൂടിയത്. പടിഞ്ഞാറങ്ങാടി ന്യൂ മലബാർ ബേക്കറിയിൽ നിന്നാണ് ഹാൻസ് ശേഖരം പിടികൂടിയത്. കടക്കുള്ളിൽരണ്ട് ചാക്കുകളിലായി സൂക്ഷിച്ചിരിക്കുകയായിരുന്നു.കട ഉടമ കുമ്പിടി സ്വദേശി ഷൗക്കത്തലിയെതൃത്താല പോലീസ് അറസ്റ്റ് ചെയ്തു.   കോയമ്പത്തൂരിൽ നിന്നാണ് ഹാൻസ് വാങ്ങിയതെന്ന് തൃത്താല പോലീസിന് മൊഴി നൽകി. തൃത്താലമേഖലയിൽ ഹാൻസ് വിതരണം ചെയ്യുന്ന ആളാണ് ഷൗക്കത്ത് എന്ന് തൃത്താല പോലീസ് പറഞ്ഞു. 

കുട്ടുകാരൊടൊപ്പം കളിക്കുന്നതിനിടയില്‍വീടിന്റെഗെയിറ്റ് ദേഹത്ത് വീണ് ചികിത്സയിലായിരുന്നനാലുവയസ്സുകാരന്‍ മരിച്ചു

മലപ്പുറം: കുട്ടുകാരൊടൊപ്പം കളിക്കുന്നതിനിടയില്‍ വീടിന്റെ ഗെയിറ്റ് ദേഹത്ത് വീണ്ചികിത്സയിലായിരുന്ന നാലുവയസ്സുകാരന്‍ മരിച്ചു.മലപ്പുറം തലക്കടത്തൂരിലാണ് സംഭവം. വീടിന്റെ ഗെയിറ്റ് ദേഹത്ത് വീണ് പരിക്കേറ്റ്ചികിത്സയിലായിരുന്ന ഉപ്പൂട്ടുങ്ങല്‍ തെണ്ടത്ത് അഷ്റഫിന്റെയും സീനത്തിന്റേയും മകന്‍ മുഹമ്മദ്സയാന്‍ (4) ആണ് മരിച്ചത്. കഴിഞ്ഞ 30 ന് ഞായറാഴ്ചയാണ് അപകടമുണ്ടായത്. കൂട്ടുകാരോടപ്പംഗെയിറ്റില്‍ കയറി കളിക്കുന്നതിനിടയില്‍ ഗൈറ്റ് മറിഞ്ഞ് വീണതോടെസയാന്‍അടിയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും ശേഷംകോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു . അരീക്കാട്എ.എം.യു.പി സ്‌കൂള്‍ പ്രീപ്രൈമറി വിദ്യാര്‍ത്ഥിയാണ് സയാന്‍. വിദേശത്തായിരുന്ന പിതാവ് അഷ്റഫ്അപകടത്തെ തുടര്‍ന്ന് നാട്ടിലെത്തിയിട്ടുണ്ട്. സഹോദരങ്ങള്‍: മുഹമ്മദ് ഷിബിലി (ഫ്രഷ് ഡേസൂപ്പര്‍മാര്‍ക്കറ്റ്) ഷഹനഷെറിന്‍ , അര്‍ഷാദ് (ബി എ അറബിക് ,ടി എം ജി കോളേജ് ), ഫാത്തിമറിഷാന ( പ്ലസ് ടു ബാഫഖി യതീം ഖാന വളവന്നൂര്‍ ), മുഹമ്മദ് ഷമ്മാസ് (ആറാം ക്ലാസ് വിദ്യാര്‍ത്ഥിഅരീക്കാട് സ്‌കൂള്‍ ),

*ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ*

ഒറ്റപ്പാലത്ത് സമൂഹ മാധ്യമം വഴി പരിചയപ്പെട്ട യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്നകേസിൽ യുവാവ് അറസ്റ്റിൽ. മലപ്പുറം ഇരുമ്പിളിയം സ്വദേശി പ്രശാന്തിനെയാണ് ഒറ്റപ്പാലം പൊലീസ്അറസ്റ്റ് ചെയ്തത്. ഒറ്റപ്പാലം പൊലീസ് സ്റ്റേഷൻ പരിധിയിലെ ഇരുപത്തിരണ്ടുകാരിയെ 5 മാസംമുൻപാണ് പ്രശാന്ത് ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ടത്. സൗഹൃദം ദൃഢമായതിനു പിന്നാലെയായിരുന്നുചൂഷണം. ഇരുവരും തമ്മിലുള്ള ബന്ധം യുവതിയുടെ ഭർത്താവിനെ അറിയിക്കുമെന്ന്ഭീഷണിപ്പെടുത്തി സ്വകാര്യ ദൃശ്യങ്ങൾ ശേഖരിച്ചെന്നും പിന്നീടു യുവാവ് ഇവ ഇൻസ്റ്റഗ്രാമിൽ സ്റ്റാറ്റസ്ആയി പ്രചരിപ്പിച്ചെന്നുമാണു കേസ്. യുവതിയുടെ പരാതി പ്രകാരം പിടിയിലായ പ്രശാന്തിനെതിരെ ഐടി ആക്ടിനു പുറമേഭീഷണിപ്പെടുത്തിയതിനു കൂടി കേസെടുത്തായി പൊലീസ് അറിയിച്ചു. ഒറ്റപ്പാലം പൊലീസ്ഇൻസ്പെക്ടർ എം.സുജിത്തിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം

*ഷൊർണൂരിൽ മുങ്ങൽ വിദഗ്ദ്ധൻ കുഴഞ്ഞുവീണു മരിച്ചു*

ഷൊർണൂർ: ഷൊർണൂരിൽ ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിനായി തെരച്ചില്‍നടത്തവേ മുങ്ങൽ വിദഗ്ധൻ മരിച്ചു. മുങ്ങൽ വിദഗ്ദ്ധൻ രാമകൃഷ്ണനാണ് മരിച്ചത്. തെരച്ചില്‍നടത്തവേ ക്ഷീണിതനായ രാമകൃഷ്ണൻ കരയിലേക്ക് കയറുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഷൊർണൂർ നഗരത്തിലെ ഓട്ടോഡ്രൈവറായിരുന്ന രാമകൃഷ്ണന്‍ ജലാശയങ്ങളിൽ അകപ്പെട്ട നിരവധി പേരുടെ ജീവൻ രക്ഷിച്ചിട്ടുണ്ട്. ചെറുതുരുത്തി സ്വദേശി ഫൈസലിനെയാണ് ഇന്ന് വൈകിട്ട് ഒഴുക്കിൽപ്പെട്ട് കാണാതായത്. വൈകിട്ട്നാലുമണിയോടെയായിരുന്നു അപകടം നടന്നത്. ഷൊർണൂർ ശാന്തി തീരത്തിന് എതിർവശത്തായിപാങ്ങാവ് ക്ഷേത്രത്തിന് സമീപത്തുവച്ചാണ് അപകടം ഉണ്ടായത്.  പൂഴയോരത്ത് മീൻ പിടിക്കാൻവന്നവരാണ് ഫൈസൽ ഒഴുക്കിൽപ്പെട്ടതായി കണ്ടത്. ഉടനെ ഫയർഫോഴ്സിനെ വിവരം അറിയിച്ചു. ഇതുവരെ ഫൈസലിനെ കണ്ടെത്താനായിട്ടില്ല. 

ബൈക്ക് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. 

പെരുമ്പിലാവ്: കൊരട്ടിക്കരയിൽ ബൈക്ക് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നകൊരട്ടിക്കരസ്വദേശി  കാരയിൽ അഹമ്മദ് (70) ആണ് മരണപ്പെട്ടത്. ചൂണ്ടൽ കുറ്റിപ്പുറം സംസ്ഥാന പാതയിലെ കൊരട്ടിക്കര  പെട്രോൾ പമ്പിന് സമീപം ശനിയാഴ്ച രാത്രി 7 മണിയോടെ കൂടെയാണ് അപകടം സംഭവിച്ചത്. കടയിൽ നിന്നും സാധനങ്ങൾ വാങ്ങി റോഡ് ക്രോസ് ചെയ്യുമ്പോൾ കുന്നംകുളം ഭാഗത്ത് നിന്നുംവന്നിരുന്ന ബൈക്ക് അഹമ്മദിനെ ഇടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് യാത്രികനും പരിക്കേറ്റു.റോഡിൽ തെറിച്ചു ഇരുവരെയും നാട്ടുകാർപെരുമ്പിലാവ് അൻസാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും  പരിക്ക് ഗുരുതരമായതിനാൽ തൃശൂർജൂബിലി മിഷൻ ഹോസ്പിറ്റലിലേക്ക് മാറ്റി. ചികിത്സയിലായിരുന്ന അഹമ്മദ് ഇന്ന്ഉച്ചയോടെയാണ് മരണപ്പെട്ടത്ഗുരുതരമായി പരിക്കേറ്റ ബൈക്ക്യാത്രികനായ എടപ്പാൾ സ്വദേശിയായ യുവാവിന് ബോധം വീണ്ടെടുക്കാൻ സാധിച്ചിട്ടില്ല. മരണപ്പെട്ട അഹമ്മദ് കൊരട്ടിക്കര ഗവ. യു.പി സ്കൂളിൽ ദീർഘകാലം പ്യൂണായി  സേവനമനുഷ്ഠിച്ചിരുന്നു. ഭാര്യ: ഹാജിറ (റിട്ടയർ അധ്യാപിക കൊരട്ടിക്കര ഗവ. യു. പി സ്കൂൾ ) .മക്കൾ :അക്ബർ , ലാൽബഹദൂർ (പോലീസ് ഓഫീസർ ), ആശ.