ഓട്ടോറിക്ഷ കളവ് ചെയ്ത കേസിലെ പ്രതികളായ ലക്ഷം വീട് കോളനി മലയാളപ്പുഴ പത്തനംതിട്ടസ്വദേശി സുനിൽ രാജേഷ് എന്ന രാധാകൃഷ്ണൻ എന്ന 

പാലക്കാട് ചന്ദനഗറിൽ ഭാരതമാതാ സ്കൂളിന്റെ മുൻവശം നിർത്തിയിട്ട ഓട്ടോറിക്ഷ കളവ് ചെയ്തകേസിലെ പ്രതികളായ ലക്ഷം വീട് കോളനി മലയാളപ്പുഴ പത്തനംതിട്ട സ്വദേശി സുനിൽ രാജേഷ്എന്ന രാധാകൃഷ്ണൻ എന്ന ഓട്ടോ സുനിൽ വയസ് 30,കള്ളപ്പാളയം കോയമ്പത്തൂർ സ്വദേശി ഗിരിഎന്ന  20 വയസ് , ആണ്ടിപ്പട്ടി മധുര സ്വദേശി ബാലകൃഷ്ണൻ 33 വയസ് എന്നീ പ്രതികളെയാണ്പാലക്കാട് കസബ പൊലീസ് പിടി കൂടിയത്. സുനിൽ രാജേഷ് എന്ന രാധാകൃഷ്ണന് തമിഴ്നാട് മധുര, കേരളത്തിൽ പത്തനംതിട്ട, കൊല്ലം, കോട്ടയം, ആലപ്പുഴ ജില്ലകളിൽ വാഹന മോഷണം , അടിപിടി തുടങ്ങി നിരവധി കേസുകളിൽപ്രതിയാണ്. തമിഴ്നാട്ടിൽ രാധാകൃഷ്ണൻ എന്ന പേരിലാണ് കേസ്. ഡ്രൈവർ ജോലി ചെയ്യുകയുംപോവുന്ന വഴിക്ക് ഓട്ടോറിക്ഷ, മോട്ടോർ സൈക്കിൾ എന്നിവ കളവ് ചെയ്ത് തമിഴ്നാട്ടിൽ വിൽപ്പനനടത്തുകയും ചെയ്യുന്നതാണ് പ്രതികളുടെ രീതി. ഒപ്പം പിടിയിലായ ഗിരി, ബാലകൃഷ്ണൻ എന്നീപ്രതികൾക്ക് മുൻ കേസുകൾ നിലവിലുണ്ട്. ഓട്ടോറിക്ഷ നഷ്ടപ്പെട്ടു എന്ന പരാതി ലഭിച്ചതുംഅന്വേഷിച്ചതിൽ തമിഴ് നാട്ടിലേക്ക് കടന്നുവെന്ന് വിവരം ലഭിച്ചതും തമിഴ് നാട്ടിലെ പോലീസിന്വിവരം നൽകുകയും പോലീസും നാട്ടുകാരും ചേർന്ന് ഓട്ടോറിക്ഷ തടഞ്ഞ സമയം ഓട്ടോ ഉപേക്ഷിച്ച്സുനിൽ രാജേഷ് ഓടി രക്ഷപ്പെട്ടു. ശേഷം കസബ പൊലീസ് നടത്തിയ അന്വേഷണത്തിലാണ്പ്രതികളെ കുറിച്ച് വിവരം ലഭിച്ചത് . കേരളത്തിൽ എവിടെയെങ്കിലും കേസിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന്അന്വേഷണം നടത്തിവരുകയാണ്.

സിസിടിവി ദൃശ്യം കേന്ദ്രീകരിച്ചു തൃത്താല പോലീസ് നടത്തിയ അന്വേഷണത്തിലാണ് വടക്കാഞ്ചേരിമുള്ളൂർക്കര സ്വദേശി സന്തോഷ്‌ (35) പിടിയിലായത്.

മേഴത്തൂർ മുണ്ടെമഠത്തിൽ ചിറങ്ങര വളപ്പിൽ മനോജിന്റെ വീട്ടിലാണ് കഴിഞ്ഞ നവംബറിൽ മോഷണംനടന്നത്. ആളില്ലാത്ത വീട്ടിൽ പകൽ സമയത്ത് അടുക്കള ഭാഗത്തുകൂടെ വന്ന് മോഷണം ശ്രമംനടത്തുന്ന ദൃശ്യം സിസിടിവിയിൽ പതിഞ്ഞിരുന്നു. സിസിടിവി ദൃശ്യം കേന്ദ്രീകരിച്ചു തൃത്താല പോലീസ് നടത്തിയ അന്വേഷണത്തിലാണ് വടക്കാഞ്ചേരിമുള്ളൂർക്കര സ്വദേശി സന്തോഷ്‌ (35) പിടിയിലായത്. അടുക്കള ഭാഗത്തെ വർക്ക്‌ ഏരിയയുടെ ഗ്രില്ലിന്റെ പൂട്ട് പൊളിക്കുന്നത് സിസിടിവിയിൽപതിഞ്ഞിരുന്നു. സിസിടിവി ക്യാമറയും പ്രതി നശിപ്പിച്ചു. വീട്ടിനകത്ത് അടുക്കളയുടെ റാക്കിൽഉണ്ടായിരുന്ന ഓട്ടുപാത്രങ്ങളും രണ്ട് സ്റ്റീൽ ടാപ്പുമാണ് മോഷണം നടത്തിയത്. മുള്ളൂർക്കരയിൽനിന്നാണ് ഇയാളെ പിടികൂടിയത്. പോലീസ് പ്രതിയുമായി തെളിവെടുപ്പ് നടത്തി കോടതിയിൽഹാജറാക്കി.

ജെസ്ന തിരോധാനക്കേസ്; അന്വേഷണം അവസാനിപ്പിച്ച് സിബിഐ

ജെസ്ന തിരോധാനക്കേസ് അന്വേഷണം അവസാനിപ്പിച്ച് സിബിഐ. ജെസ്നയെ കണ്ടെത്താനായില്ലഎന്ന് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. കൊച്ചിയിലെ സിബിഐ കോടതിയിലാണ് റിപ്പോർട്ട്സമർപ്പിച്ചത്. സിബിഐയുടെ കൊച്ചി യൂണിറ്റ് ആണ് ജെസ്നയുടെ തിരോധാനം അന്വേഷിച്ചിരുന്നത് അഞ്ചു വർഷങ്ങൾക്കു മുൻപ് എരുമേലിയിലെ വീട്ടിൽ നിന്നിറങ്ങിയ ജസ്‌ന മരിയ ജയിംസ്എവിടെയെന്നതിൽ വർഷങ്ങളായി ദുരൂഹത തുടരുകയാണ്. ജസ്‌ന വിവാഹം കഴിച്ച്വിദേശത്തുണ്ടെന്ന തരത്തിലായിരുന്നു ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക നിഗമനം. എന്നാൽ ഈനിഗമനം തള്ളിയാണ് സിബിഐ അന്വേഷണം നടത്തിയത്. 2018 മാർച്ച് 22നാണു മുക്കൂട്ടുതറയിലെ വീട്ടിൽ നിന്ന് പിതൃസഹോദരിയുടെ വീട്ടിലേക്കെന്നുപറഞ്ഞിറങ്ങിയ ജസ്‌നയെ കാണാതാകുന്നത്. ഇതിന് പിന്നാലെ ലോക്കൽ പൊലീസുംക്രൈംബ്രാഞ്ചും വിശദമായ അന്വേഷണം നടത്തിയെങ്കിലും ജസ്‌ന എവിടെയെന്ന് കണ്ടെത്താൻസാധിച്ചിരുന്നില്ല. ടോമിൻ തച്ചങ്കരി ക്രൈംബ്രാഞ്ച് മേധാവിയായിരിക്കുമ്പോൾ കേസുമായി ബന്ധപ്പെട്ട്ചില പരാമർശങ്ങൾ ഉണ്ടായിരുന്നു.

യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അസ്‌കര്‍ അറസ്റ്റില്‍.

കാസര്‍ഗോഡ്: ബേഡകത്ത് ഭര്‍തൃ വീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ്അസ്‌കര്‍ അറസ്റ്റില്‍. ഗാര്‍ഹിക പീഡന വകുപ്പ് ചുമത്തിയാണ് അസ്‌കറിനെ അറസ്റ്റ് ചെയ്തതെന്ന്പൊലീസ് അറിയിച്ചു. സ്ത്രീധനത്തിന്റെ പേരില്‍ അസ്‌കര്‍ പീഡിപ്പിച്ചിരുന്നുവെന്നായിരുന്നു മരിച്ചമുര്‍സീനയുടെ കുടുംബത്തിന്റെ പരാതി. ഡിസംബര്‍ അഞ്ചിനാണ് മുര്‍സീനയെ ഭര്‍തൃ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കിടപ്പുമുറിയില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലാണ് മുര്‍സീനയുടെ മൃതദേഹം കണ്ടെത്തിയത്.     പിന്നാലെ മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മരണം കൊലപാതകമാണെന്നും ആരോപിച്ച്മാതാപിതാക്കള്‍ രംഗത്തെത്തി. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് അസ്‌കറും മാതാപിതാക്കളുംനിരന്തരം പീഡിപ്പിച്ചിരുന്നതായി മുര്‍സീന പറഞ്ഞിരുന്നു. മകളുടെ മരണം വൈകിയാണ് തങ്ങളെഅറിയിച്ചതെന്നും അതില്‍ അസ്വാഭാവികതയുണ്ടെന്നും കാഞ്ഞങ്ങാട് ഡിവൈഎസ്പിക്ക് നല്‍കിയപരാതിയില്‍ മുര്‍സീനയുടെ കുടുംബം പറഞ്ഞിരുന്നു. 2020ലായിരുന്നു അസ്‌കറുമായുള്ളമുര്‍സീനയുടെ വിവാഹം.രണ്ടു വയസുകാരിയായ മകളുണ്ട് ഇരുവര്‍ക്കും.

കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് സപ്ലൈ ഓഫീസര്‍ പിടിയില്‍….

തളിപ്പറമ്പ്: ബി.പി.എല്‍. കാര്‍ഡുമായി ബന്ധപ്പെട്ട് അപേക്ഷകനില്‍നിന്ന് 5000 രൂപ കൈക്കൂലിവാങ്ങുന്നതിനിടെ തളിപ്പറമ്പ് താലൂക്ക് സപ്ലൈ ഓഫീസര്‍ പി.കെ. അനിലിനെ വിജിലന്‍സ് സംഘംഅറസ്റ്റു ചെയ്തു. ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. പെരുവളത്തുപറമ്പ് സ്വദേശിയില്‍നിന്നാണ് തുകആവശ്യപ്പെട്ടത്. ഇവരുടെ ബി.പി.എല്‍. കാര്‍ഡ് എത്രയും വേഗം എ.പി.എല്‍. കാര്‍ഡ് ആക്കണമെന്നുംഇതുവരെ ബി.പി.എല്‍. കാര്‍ഡ് ഉപയോഗിച്ചതിന് പിഴയായി മൂന്നുലക്ഷം രൂപ അടയ്ക്കണമെന്നുംആവശ്യപ്പെട്ടിരുന്നു.

നിർത്തിയിട്ട ലോറിക്ക് പിറകിൽ ബൈക്ക് ഇടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു

എടപ്പാൾ: കൂനംമൂച്ചി നടുവട്ടം റോഡിൽ കുറ്റിപ്പാലയിൽ നിർത്തിയിട്ട ലോറിക്ക് പിറകിൽ ബൈക്ക്ഇടിച്ച്പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ യുവാവ് മരണപ്പെട്ടു. കുമരനല്ലൂർ അമേറ്റിക്കര പുലരി ഭവനത്തിൽ ഉദയൻ(41)ആണ് മരണപ്പെട്ടത്. ഡിസമ്പർ 20 ന്രാത്രിയിലായിരുന്നു അപകടം സംഭവിച്ചത്.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് തൃശൂരിലെസ്വകാര്യാശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് കാലത്ത് 10 മണിയോടെ മരണത്തിന്കീഴടങ്ങുകയായിരുന്നു.

അഗളി എക്സൈസ് നടത്തിയ റെയ്ഡില്‍ വാറ്റുചാരായ കേന്ദ്രം കണ്ടെത്തി നശിപ്പിച്ചു

അഗളി: അട്ടപ്പാടി പുതൂര്‍ ചാളയൂരില്‍ അഗളി എക്സൈസ് നടത്തിയ റെയ്ഡില്‍ വാറ്റുചാരായ കേന്ദ്രംതകര്‍ത്ത് വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി നശിപ്പിച്ചു.ട്യൂബില്‍ സൂക്ഷിച്ചിരുന്ന15 ലിറ്റര്‍ വാറ്റ്ചാരായവും കണ്ടെടുത്തു നശിപ്പിച്ചു. ക്രിസ്മസ് -ന്യുഇയര്‍ സ്പെഷ്യല്‍ ഡ്രൈവിന്‍റെ ഭാഗമായിനടത്തിയ റെയ്ഡിലാണ് വാറ്റുകേന്ദ്രം തകര്‍ത്തത്. ചാളയൂര്‍ ഊരില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെ പങ്കനാരിപള്ളം നീര്‍ചാലിനു സമീപംപാറക്കെട്ടുകള്‍ക്ക് ഇടയിലാണ് വാഷ് കണ്ടെത്തിയത്. കുടങ്ങളിലും പ്ലാസ്റ്റിക് ബാരലുകളിലുമായി ഒളിപ്പിച്ചിരുന്ന 830 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും 15 ലിറ്റര്‍ ചാരായവുമാണ് കണ്ടെത്തി കേസാക്കിയത്. അഗളി എക്‌സൈസ് ഇൻസ്‌പെക്ടര്‍ ജി സന്തോഷിനു ഇത് സംബന്ധിച്ചു രഹസ്യ വിവരംലഭിച്ചിരുന്നു. അട്ടപ്പാടിയുടെ വിവിധ ഭാഗങ്ങളിലായി വ്യാജവാറ്റും വില്പനയും വര്‍ധിച്ചു വരുന്നതായി എക്സൈസ്ഇൻസ്പെക്ടര്‍ ജി. സന്തോഷ് പറഞ്ഞു. അഗളി എക്‌സൈസ് റേഞ്ച് പ്രിവന്‍റീവ് ഓഫീസര്‍ ജെ.ആര്‍. അജിത്, പ്രിവന്‍റീവ് ഓഫീസര്‍ കെ. മണികണ്ഠൻ, സിഇഒമാരായ ആര്‍ പ്രതീപ്, എ.കെ. ലക്ഷ്മണൻ, ടി.കെ. ഭോജൻ, ഡ്രൈവര്‍ അനൂപ്എന്നിവര്‍ അടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്.

മാവേലിക്കരയില്‍ ആറുവയസ്സുകാരിയായ മകളെ വെട്ടിക്കൊന്ന കേസിലെ പ്രതി ട്രെയിനില്‍നിന്ന്ചാടി മരിച്ചു.

മാവേലിക്കര പുന്നമൂട് ആനക്കുട്ടില്‍ നക്ഷത്രയെ വെട്ടികൊലപ്പെടുത്തിയ കേസിലെ പ്രതിയുംകുട്ടിയുടെ പിതാവുമായ ശ്രീമഹേഷാണ് ട്രെയിനില്‍നിന്ന് ചാടി മരിച്ചത്. കേസിലെ വിചാരണയ്ക്കായിവെള്ളിയാഴ്ച ആലപ്പുഴയിലെ കോടതിയില്‍ കൊണ്ടുവന്നശേഷം തിരികെ തിരുവനന്തപുരം സെന്‍ട്രല്‍ജയിലിലേക്ക് പോകുന്നവഴി ശാസ്താംകോട്ടയില്‍വെച്ചാണ് ഇയാള്‍ ട്രെയിനില്‍നിന്ന് ചാടിയത്.