തൃശൂര്‍ നഗരത്തിലെ അനാശാസ്യകേന്ദ്രത്തില്‍ കൊലപാതകം. ഒഡീഷക്കാരനായ ധന്‍പതിനായികാണ് കൊല്ലപ്പെട്ടത്. 4 സ്ത്രീകളും 2 പുരുഷന്മാരും അറസ്റ്റിലായി. ഒഡീഷക്കാരാണ് അനാശാസ്യകേന്ദ്രം നടത്തിയിരുന്നത്. തൃശൂർ നഗരത്തിലെ കോരപ്പത്ത് ലൈനിൽ അതിഥിതൊഴിലാളികൾ വാടകയ്ക്കെടുത്ത വീട്ടിൽ പ്രവർത്തിച്ചിരുന്ന രഹസ്യ അനാശാസ്യ കേന്ദ്രത്തിലാണ്ഒഡീഷ സ്വദേശിയായ ധന്‍പതി നായക് കൊല്ലപ്പെട്ടത്.പണമിടപാടുമായി ബന്ധപ്പെട്ടതർക്കത്തെത്തുടർന്ന് രാത്രിയുണ്ടായ മർദ്ദനത്തിലാണ് ഇയാൾക്ക് മാരകമായി പരുക്കേറ്റത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സംഭവവുമായിബന്ധപ്പെട്ട് നാല് സ്ത്രീകളും രണ്ട് പുരുഷന്മാരും ഉൾപ്പെടെ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രണയം മൂത്തപ്പോൾ വിവാഹിതരായി ഒന്നിച്ചു ജീവിക്കണം എന്ന് 52 കാരി , കൊന്ന് തള്ളി 21 വയസുകാരൻ കാമുകൻ
സോഷ്യൽ മീഡിയയിൽ ഇപ്പോൾ പുറത്തുവരുന്ന വാർത്ത കുറച്ചു ഞെട്ടലുണ്ടാക്കുന്നതാണ് . ഇന്നത്തെ തലമുറയുടെ ജീവിതവും ചിന്താഗതികളും എങ്ങോട്ടാണ് എന്ന് ചോദിക്കുന്ന തരത്തിലുള്ളസംഭവങ്ങളാണ് അരങ്ങേറുന്നത് . പ്രണയം മൂത്തപ്പോൾ വിവാഹം ചെയ്യണമെന്ന് 52 കാരികാമുകനായ 21 വയസുകാരനോട് ആവിശ്യപെട്ടതിന് പിന്നാലെ നടന്നത് കൊലപാതകം . തമിഴ്നാട്ടിലെ ശിവഗംഗയിലാണ് സംഭവം നടന്നത് . 52 വയസുകാരി സരസ്വതിയും 21 കാരനായശരവണ കുമാറും ഒരേ മേഖലയിൽ ജോലി ചെയ്യുന്നവരായിരുന്നു . ഇരുവരുടെയും സൗഹൃദം പിന്നീട് പ്രണയമായി വളരുകയും ചെയ്തു. പ്രണയം മൂത്തതോടെവിവാഹം കഴിക്കണം എന്ന ആവിശ്യം സരസ്വതി മുന്നോട്ട് വെച്ചതോടെ ശരവണ കുമാർസരസ്വതിയെ ഇല്ലാന്നാക്കുകയായിരുന്നു.സരസ്വതിയെ കൊലപ്പെടുത്തി മുങ്ങി നടന്ന ശരവണകുമാറിനെ ഒരു മാസത്തിന് ശേഷമാണു പോലീസ് പിടികൂടിയത്.
മോഡലിങ്ങിന്റെ മറവില്‍ മനുഷ്യക്കടത്ത്; പൊന്നാനി സ്വദേശിനിയടക്കം മൂന്ന് യുവതികൾ അറസ്റ്റില്‍
ദുബായ് കേന്ദ്രമാക്കി മലയാളി പെൺകുട്ടികളെ ലൈംഗിക വ്യാപാരത്തിനായി വിദേശത്തേക്ക്കടത്തുന്ന അന്താരാഷ്ട്ര മാഫിയാ സംഘത്തിലെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിയും കൊച്ചിയിൽ മോഡലുമായി ജോലി ചെയ്യുന്ന അലീന എബ്രഹാംഉൾപ്പെടെ പിടിയിലായ മൂന്ന് പ്രതികളെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിലെ ഒന്നാം പ്രതി ദുബായിൽ ഇവന്റ് മാനേജ്മെന്റ് സ്ഥാപനം നടത്തുന്ന പെരുമ്പാവൂർ കോട്ടപ്പടിസ്വദേശി സ്റ്റേയ്സി എന്ന സിന്ധുവാണ്. മോഡൽ അലീന കേസിലെ മൂന്നാം പ്രതിയാണ്. പൊന്നാനിസ്വദേശിയായ മൻജീമയാണ് നാലാം പ്രതി. കേസിലെ രണ്ടും അഞ്ചും പ്രതികൾ മലയാളികളായ മറ്റ്രണ്ട് സ്ത്രീകളാണെന്നാണ് വിവരം. വാഗ്ദാനങ്ങൾ നൽകി കെണിയിൽ വീഴ്ത്തുന്ന രീതി, വ്യാജ തൊഴിൽ വാഗ്ദാനങ്ങൾ: വിദേശത്ത് മോഡലിംഗ്, മേക്കപ്പ് ആർട്ടിസ്റ്റ്, ബ്യൂട്ടി പാർലർജോലികൾ നൽകാമെന്ന് വിശ്വസിപ്പിച്ചാണ് പ്രതികൾ യുവതികളെ ദുബായിലേക്ക്ആകർഷിക്കുന്നത്. രേഖകൾ പിടിച്ചെടുക്കൽ: വിദേശത്ത് എത്തിച്ച ഉടൻ തന്നെ യുവതികളെ ഒരു ഫ്ലാറ്റിലേക്ക്മാറ്റുകയും, അവരുടെ ഫോണുകളും പാസ്പോർട്ടുകളും സംഘത്തലവനായ സിന്ധുവിന്റെനേതൃത്വത്തിൽ ബലമായി വാങ്ങി വെക്കുകയും ചെയ്യും. ലഹരിമരുന്ന് നൽകിയുള്ള പീഡനം: പ്രതികളുടെ നിർബന്ധത്തിന് വഴങ്ങാത്തവർക്ക് ക്രൂരമായമർദ്ദനമേൽക്കേണ്ടി വരുന്നു. യുവതികളെ നിർബന്ധിച്ച് ലഹരിമരുന്ന് കുടിപ്പിച്ച്ബോധരഹിതരാക്കിയ ശേഷം കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയാണ് ഇവരുടെ രീതി. ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക്മെയിലിംഗ് ക്രൂരമായ പീഡന ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയ ശേഷം, ഇത് കാണിച്ച് യുവതികളെ നിരന്തരംബ്ലാക്ക്മെയിൽ ചെയ്യുകയായിരുന്നു സംഘം. വഴങ്ങാത്തവരുടെ നഗ്നചിത്രങ്ങൾ യുവതികൾഅനാശാസ്യ ജീവിതം നയിക്കുകയാണെന്ന് ആരോപിച്ച് നാട്ടിലെ വീട്ടുകാർക്ക് അയച്ചുകൊടുത്ത്മാനസികമായി തകർക്കാനും പ്രതികൾ ശ്രമിച്ചു. ഒരു മാസത്തോളം നീണ്ട അതിക്രൂരമായ തടവുജീവിതത്തിനും പീഡനങ്ങൾക്കുമൊടുവിൽ, ഒരുബന്ധുവിന്റെ സഹായത്തോടെയാണ് ഒരു യുവതി ഈ നരകത്തിൽ നിന്നും രക്ഷപ്പെട്ടത്. നാട്ടിൽതിരിച്ചെത്തിയ യുവതി പോലീസിൽ പരാതി നൽകിയതോടെയാണ് അന്താരാഷ്ട്ര തലത്തിൽപ്രവർത്തിക്കുന്ന ഈ പെൺവാണിഭ സംഘത്തിന്റെ ക്രൂരതകൾ പുറംലോകമറിഞ്ഞത്. കേസില്‍ അഞ്ചു പ്രതികളാണ് ഉള്ളത്. വിദേശത്തുള്ള രണ്ടു പേരെ കൂടി അറസ്റ്റ് ചെയ്യുന്നതിനുള്ളനടപടികള് ആരംഭിച്ചതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ്കുമാര്മാധ്യമങ്ങളോട് പറഞ്ഞു.
പ്രശ്ന പരിഹാരത്തിന് പൂജാരിയുടെ വീട്ടിൽ ഇടക്കിടെ വരും; 12 ലക്ഷത്തിന്റെ സ്വർണാഭരണംഅടിച്ചു മാറ്റി; ആർഭാട ജീവിതം; യുവതി ഒടുവിൽ കുടുങ്ങി
തൃശൂർ: പ്രശ്ന പരിഹാരത്തിനായി പൂജാരിയുടെ വീട്ടിൽ എത്തിയ യുവതി 12 പവൻ വരുന്ന സ്വർണാഭരണങ്ങൾ കവർന്നു. പൂജാരിയുടെ ഭാര്യയുടെ ആഭരണങ്ങളാണ് യുവതി മോഷ്ടിച്ചത്. പൂജാരിയായ കൊടകര മറ്റത്തൂർമൂലംകുടം സ്വദേശി അജേഷ് എന്നയാളുടെ വീട്ടിൽ പ്രശ്ന പരിഹാരത്തിനായി എത്തിയപറക്കാട്ടുകര സ്വദേശിനി മണ്ണാംപറമ്പിൽ വീട്ടിൽ സൂര്യ (26)യാണ് മോഷണം നടത്തിയത്. യുവതിയെ തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു. സൂക്ഷിച്ചിരുന്ന 12 പവനോളം തൂക്കം വരുന്നതും ഏകദേശം 12 ലക്ഷത്തിലധികം വിലവരുന്നതുമായ സ്വർണാഭരണങ്ങളാണ് മോഷണം പോയത്. യുവതി പ്രശ്നപരിഹാരത്തിനായിഇടക്കിടെ പൂജാരിയുടെ വീട്ടിൽ വരാറുണ്ട്. ഈ പരിചയം മുതലാക്കിയാണ് പൂജാരിഅടുക്കളയിലേക്ക് മാറിയ സമയത്ത് യുവതി തന്ത്രപൂർവം അലമാരയിൽ നിന്ന് സ്വർണാഭരണങ്ങൾഅടിച്ചുമാറ്റിയത്. മോഷ്ടിച്ച സ്വർണാഭരണങ്ങൾ കൊടകരയിലെ ഫിനാൻസ് കമ്പനിയിൽ വിറ്റു. കിട്ടിയ പണം കൊണ്ട്പ്രതി പുതിയ സ്വർണാഭരണങ്ങളും വീട്ടിലേക്ക് പുതിയ ഗൃഹോപകരണങ്ങളും വാങ്ങി. പണയത്തിൽആയിരുന്ന സ്വന്തം ആഭരണങ്ങൾ തിരിച്ചെടുത്തു. ആർഭാട ജീവിതം നയിക്കുന്നതിനിടെയാണ്പൊലീസിന്റെ വലയിലായത്.
പ്രണയിച്ച ആളുമായി കല്യാണം ഉറപ്പിച്ചു, ജാതകം നോക്കിയ ജ്യോത്സ്യൻ പ്രതിശ്രുതവരന്അൽപ്പായുസ് പ്രവചിച്ചു; യുവതി ജീവനൊടുക്കി
ഏറെ നാളത്തെ പ്രണയത്തിന് ശേഷം വിവാഹം കഴിക്കാൻ തീരുമാനിച്ചയാൾക്ക് ജ്യോത്സ്യൻഅല്പായുസ്സ് പ്രവചിച്ചതിനെത്തുടർന്ന് യുവതി ജീവനൊടുക്കി. ബെംഗളൂരു എം.ഇ.ഐ. ലേഔട്ടിൽതാമസിച്ചിരുന്ന എം.ബി.എ. ബിരുദധാരിയായ വിദ്യാജ്യോതിയാണ് (27) ജീവനൊടുക്കിയത്. പ്രണയിച്ചയാളെ വിവാഹംകഴിക്കാൻ ഒരുങ്ങുമ്പോഴാണ് ജാതകം പരിശോധിച്ച ജോത്സ്യൻ പ്രതിശ്രുതവരന് അല്പായുസ്സ് പ്രവചിച്ചത്. ഇതിനുള്ള പരിഹാരക്രിയകൾ നടത്തുന്നതിനിടെയാണ്വിദ്യാജ്യോതിയുടെ മരണം. മാനസിക സമ്മർദ്ദത്തിലായിരുന്നു യുവതിയെന്നാണ് പുറത്തുവരുന്നവിവരം.
കേരള സ്റ്റോറി 2ന്റെ ടീസർ പിൻവലിക്കും; നിർമാതാക്കൾ ഹൈക്കോടതിയിൽ
കേരള സ്റ്റോറി 2ൻ്റെ ടീസർ പിൻവലിക്കുമെന്ന് ഹൈക്കോടതിയെ അറിയിച്ച് നിർമാതാക്കൾ. സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾപരിഗണിക്കുന്നതിനിടെ ടീസർ പിൻവലിക്കാൻ കോടതി നിർദേശിച്ചിരുന്നു. ഇതിന് മറുപടിയായാണ്ടീസർ പിൻവലിക്കാമെന്ന് നിർമാതാക്കൾ അറിയിച്ചത്. ഹർജി ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും. കേരള സ്റ്റോറി 2 കണ്ട് പ്രദർശനാനുമതിസംബന്ധിച്ച കാര്യങ്ങൾ വിലയിരുത്താമെന്നാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കിയത്. നാളെ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് തന്നെയാകും സിനിമ കാണുക. കൊച്ചിയിൽ സിനിമയുടെ പ്രദർശനം ഒരുക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. ലവ് ജിഹാദിൻ്റെ ഇരകൾ എന്ന പേരിൽ ഒരുകൂട്ടം യുവതികളെ നിർമാതാക്കൾഅവതരിപ്പിച്ചുവെന്നായിരുന്നു ഹർജിക്കാരുടെ വാദം. ഇതിൽ കേരളത്തിൽ നിന്ന് ഇരയാക്കപ്പെട്ടഒരാൾ പോലും ഉണ്ടായിരുന്നില്ല. എന്നിട്ടും സിനിമയ്ക്ക് നൽകിയ തലക്കെട്ട് കേരള സ്റ്റോറി എന്നാണ്. കേരള സമൂഹത്തെ മോശമായി ചിത്രീകരിക്കുന്നതാണ് സിനിമയെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.
മുൻപോലീസ് ഉദ്യോഗസ്ഥനും മോട്ടിവേറ്ററുമായ ഫിലിപ് മമ്പാട് പിടിയിൽ
പെണ്‍കുട്ടിയെ ലോഡ്ജില്‍ വെച്ച് പീഡിപ്പിച്ച കേസില്‍ മോട്ടിവേഷന്‍ സ്പീക്കറും സോഷ്യല്‍ മീഡിയഇന്‍ഫ്ളുവന്‍സറുമായ മുന്‍ പൊലീസ് ഉദ്യോഗസ്ഥന് ഫിലിപ് മമ്പാട് കസ്റ്റഡിയില്‍. 16 വയസുകാരിയെ പീഡിപ്പിച്ച കേസിലാണ് ഫിലിപ് മമ്പാടിനെ നിലമ്പൂര്‍ പൊലീസ്കസ്റ്റഡിയിലെടുത്തത്കോഴിക്കോട് ചേവായൂര്‍ സ്വദേശിയായ 16കാരിക്ക് നേരെയായിരുന്നുഅതിക്രമം. ഇന്നലെ രാത്രി വൈകിയായിരുന്നു ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്അറസ്റ്റ് ഉടന്രേഖപ്പെടുത്തുമെന്നാണ് വിവരം. മോട്ടിവേഷന്‍ സ്പീക്കറും സോഷ്യല്‍ മീഡിയഇന്‍ഫ്ളുവന്‍സറുമായ ഫിലിപ് മമ്പാട് സാമൂഹിക മാധ്യമങ്ങളിലടക്കം നിരവധി വീഡിയോകള്പങ്കുവച്ചിരുന്നു
തേഞ്ഞിപ്പലത്ത് ഒരു കോടി രൂപയുടെ എംഡിഎംഎയുമായി ദമ്പതികളടക്കം മൂന്ന് പേര് അറസ്റ്റില്‍
കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് സമീപം കൊളക്കാട്ട് ചാലി വിളക്കാഞ്ചേരിയില്‍ വെച്ച്വിപണിയില് ഒരു കോടി രൂപയോളം വിലമതിക്കുന്ന മാരക മയക്കുമരുന്നുമായി ദമ്പതികളടക്കംമൂന്ന് പേരെ പോലിസ് പിടികൂടി. ചേലമ്പ്ര കൊളക്കാട്ട് ചാലി സ്വദേശി പെരിഞ്ചിക്കര അസീസ് (53), ഭാര്യ കമറുന്നീസ (50), മകന് ജാസിറിന്റെ സുഹൃത്ത് ചേലേമ്പ്ര സ്വദേശി കവലക്കണ്ടി സലാവുദ്ദീന്‍(28) എന്നിവരെയാണ് തേഞ്ഞിപ്പാലം പോലിസും ജില്ലാ ആന്റി നര്‍ക്കോട്ടിക് സ്ക്വാഡും ചേര്ന്ന്അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 1.16 കിലോഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. തേഞ്ഞിപ്പലംപോലിസും ഡാന്‍സാഫ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയില്‍ വീട്ടില്നിന്ന്ലഹരിമരുന്ന് ശേഖരം പിടിച്ചെടുത്തത്. ഇതിനുപുറമേ വീട്ടില്‍ സൂക്ഷിച്ചിരുന്ന 21 ലക്ഷത്തോളം രൂപ, അഞ്ച് ഇലക്ട്രിക് ത്രാസുകള്‍, വാക്കിടോക്കി, ഗ്യാസ് ബര്‍ണര്‍ എന്നിവയും പിടിച്ചെടുത്തു. ജാസിറും കുടുംബവും കുറച്ചുകാലമായി സര്‍വകലാശാല പരിസരം കേന്ദ്രീകരിച്ച് ലഹരിമരുന്ന്വില്പ്പന നടത്തിവരികയായിരുന്നുവെന്നും പോലിസ് പറഞ്ഞു. മലപ്പുറം ജില്ലാ പോലിസ് മേധാവിആര്‍ വിശ്വനാഥിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി എഎസ്പി കാര്ത്തിക്ബാലകുമാര്, നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി സിബി, തേഞ്ഞിപ്പലം ഇന്‍സ്പെക്ടര്‍ ജലീല്കറുത്തേടത്ത്, സബ് ഇന്‍സ്പെക്ടര്‍മാരായ സത്യജിത്ത്, ജസ്റ്റിന് എന്നിവരും ഡാന്സാഫ്സംഘാംഗങ്ങളായ സഞ്ജീവ്, രതീഷ്, മുസ്തഫ, സബീഷ്, സുബ്രഹ്മണ്യന്, അഭിലാഷ്, തേഞ്ഞിപ്പലംസ്റ്റേഷനിലെ എസ്ഐ സജീവ്, എഎസ്ഐ ഗീത, എസ്സിപിഒ സംഗീത, അജിത്, അബ്ദുല്ല ബാബു, ഋഷികേശ്, അമര്‍നാഥ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. രഹസ്യ വിവരത്തെതുടര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് പ്രതികള്‍ വലയിലായത്. സംഭവത്തില്പ്രതികളുടെ മകന് 'പുള്ളി ജാസിര്‍' എന്നറിയപ്പെടുന്ന ജാസിര്‍ ഒളിവിലാണ്. ഇയാള്ക്കായിഅന്വേഷണം ഊര്‍ജിതമാക്കിയതായി പോലിസ് അറിയിച്ചു. വലിയ തോതില്‍ മയക്കുമരുന്ന് എത്തിച്ച്വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനികളാണ് ഇവരെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം.
തളിപ്പറമ്പിൽ ഇല്ലാത്ത ജ്വല്ലറിയുടെ പേരിൽ വല്ലാത്ത തട്ടിപ്പ് നടത്തിയ ആൾ അറസ്റ്റിൽ
തളിപ്പറമ്പ് കുപ്പം സ്വദേശി പി.ടി.പി മുഹമ്മദ് അഷ്റഫിനെയാണ് തളിപ്പുറമ്പ് പോലീസ് അറസ്റ്റ്ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. തളിപ്പറമ്പ് ചിറവക്കിൽ മെലോറ ജ്വല്ലറിയുടെ പേരിൽ സ്വർണം സ്വർണം പണയം വാങ്ങികോടികളുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ ഇയാളുടെ പേരിൽ നിരവധി കേസുകൾ നിലവിലുണ്ട്.പയ്യന്നൂർ മാതമംഗലം കുറ്റൂർ സ്വദേശി സലാം മണക്കാടും ഈ കേസുകളിൽ പ്രതിയാണ്. ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതോടെയാണ് തളിപ്പറമ്പ് പോലീസ് അഷറഫിനെ അറസ്റ്റ്ചെയ്തത്










