കുട്ടുകാരൊടൊപ്പം കളിക്കുന്നതിനിടയില്‍വീടിന്റെഗെയിറ്റ് ദേഹത്ത് വീണ് ചികിത്സയിലായിരുന്നനാലുവയസ്സുകാരന്‍ മരിച്ചു

മലപ്പുറം: കുട്ടുകാരൊടൊപ്പം കളിക്കുന്നതിനിടയില്‍ വീടിന്റെ ഗെയിറ്റ് ദേഹത്ത് വീണ്ചികിത്സയിലായിരുന്ന നാലുവയസ്സുകാരന്‍ മരിച്ചു.മലപ്പുറം തലക്കടത്തൂരിലാണ് സംഭവം. വീടിന്റെ ഗെയിറ്റ് ദേഹത്ത് വീണ് പരിക്കേറ്റ്ചികിത്സയിലായിരുന്ന ഉപ്പൂട്ടുങ്ങല്‍ തെണ്ടത്ത് അഷ്റഫിന്റെയും സീനത്തിന്റേയും മകന്‍ മുഹമ്മദ്സയാന്‍ (4) ആണ് മരിച്ചത്. കഴിഞ്ഞ 30 ന് ഞായറാഴ്ചയാണ് അപകടമുണ്ടായത്. കൂട്ടുകാരോടപ്പംഗെയിറ്റില്‍ കയറി കളിക്കുന്നതിനിടയില്‍ ഗൈറ്റ് മറിഞ്ഞ് വീണതോടെസയാന്‍അടിയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും ശേഷംകോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു . അരീക്കാട്എ.എം.യു.പി സ്‌കൂള്‍ പ്രീപ്രൈമറി വിദ്യാര്‍ത്ഥിയാണ് സയാന്‍. വിദേശത്തായിരുന്ന പിതാവ് അഷ്റഫ്അപകടത്തെ തുടര്‍ന്ന് നാട്ടിലെത്തിയിട്ടുണ്ട്. സഹോദരങ്ങള്‍: മുഹമ്മദ് ഷിബിലി (ഫ്രഷ് ഡേസൂപ്പര്‍മാര്‍ക്കറ്റ്) ഷഹനഷെറിന്‍ , അര്‍ഷാദ് (ബി എ അറബിക് ,ടി എം ജി കോളേജ് ), ഫാത്തിമറിഷാന ( പ്ലസ് ടു ബാഫഖി യതീം ഖാന വളവന്നൂര്‍ ), മുഹമ്മദ് ഷമ്മാസ് (ആറാം ക്ലാസ് വിദ്യാര്‍ത്ഥിഅരീക്കാട് സ്‌കൂള്‍ ),

*ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ*

ഒറ്റപ്പാലത്ത് സമൂഹ മാധ്യമം വഴി പരിചയപ്പെട്ട യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്നകേസിൽ യുവാവ് അറസ്റ്റിൽ. മലപ്പുറം ഇരുമ്പിളിയം സ്വദേശി പ്രശാന്തിനെയാണ് ഒറ്റപ്പാലം പൊലീസ്അറസ്റ്റ് ചെയ്തത്. ഒറ്റപ്പാലം പൊലീസ് സ്റ്റേഷൻ പരിധിയിലെ ഇരുപത്തിരണ്ടുകാരിയെ 5 മാസംമുൻപാണ് പ്രശാന്ത് ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ടത്. സൗഹൃദം ദൃഢമായതിനു പിന്നാലെയായിരുന്നുചൂഷണം. ഇരുവരും തമ്മിലുള്ള ബന്ധം യുവതിയുടെ ഭർത്താവിനെ അറിയിക്കുമെന്ന്ഭീഷണിപ്പെടുത്തി സ്വകാര്യ ദൃശ്യങ്ങൾ ശേഖരിച്ചെന്നും പിന്നീടു യുവാവ് ഇവ ഇൻസ്റ്റഗ്രാമിൽ സ്റ്റാറ്റസ്ആയി പ്രചരിപ്പിച്ചെന്നുമാണു കേസ്. യുവതിയുടെ പരാതി പ്രകാരം പിടിയിലായ പ്രശാന്തിനെതിരെ ഐടി ആക്ടിനു പുറമേഭീഷണിപ്പെടുത്തിയതിനു കൂടി കേസെടുത്തായി പൊലീസ് അറിയിച്ചു. ഒറ്റപ്പാലം പൊലീസ്ഇൻസ്പെക്ടർ എം.സുജിത്തിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം

*ഷൊർണൂരിൽ മുങ്ങൽ വിദഗ്ദ്ധൻ കുഴഞ്ഞുവീണു മരിച്ചു*

ഷൊർണൂർ: ഷൊർണൂരിൽ ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിനായി തെരച്ചില്‍നടത്തവേ മുങ്ങൽ വിദഗ്ധൻ മരിച്ചു. മുങ്ങൽ വിദഗ്ദ്ധൻ രാമകൃഷ്ണനാണ് മരിച്ചത്. തെരച്ചില്‍നടത്തവേ ക്ഷീണിതനായ രാമകൃഷ്ണൻ കരയിലേക്ക് കയറുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഷൊർണൂർ നഗരത്തിലെ ഓട്ടോഡ്രൈവറായിരുന്ന രാമകൃഷ്ണന്‍ ജലാശയങ്ങളിൽ അകപ്പെട്ട നിരവധി പേരുടെ ജീവൻ രക്ഷിച്ചിട്ടുണ്ട്. ചെറുതുരുത്തി സ്വദേശി ഫൈസലിനെയാണ് ഇന്ന് വൈകിട്ട് ഒഴുക്കിൽപ്പെട്ട് കാണാതായത്. വൈകിട്ട്നാലുമണിയോടെയായിരുന്നു അപകടം നടന്നത്. ഷൊർണൂർ ശാന്തി തീരത്തിന് എതിർവശത്തായിപാങ്ങാവ് ക്ഷേത്രത്തിന് സമീപത്തുവച്ചാണ് അപകടം ഉണ്ടായത്.  പൂഴയോരത്ത് മീൻ പിടിക്കാൻവന്നവരാണ് ഫൈസൽ ഒഴുക്കിൽപ്പെട്ടതായി കണ്ടത്. ഉടനെ ഫയർഫോഴ്സിനെ വിവരം അറിയിച്ചു. ഇതുവരെ ഫൈസലിനെ കണ്ടെത്താനായിട്ടില്ല. 

ബൈക്ക് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. 

പെരുമ്പിലാവ്: കൊരട്ടിക്കരയിൽ ബൈക്ക് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നകൊരട്ടിക്കരസ്വദേശി  കാരയിൽ അഹമ്മദ് (70) ആണ് മരണപ്പെട്ടത്. ചൂണ്ടൽ കുറ്റിപ്പുറം സംസ്ഥാന പാതയിലെ കൊരട്ടിക്കര  പെട്രോൾ പമ്പിന് സമീപം ശനിയാഴ്ച രാത്രി 7 മണിയോടെ കൂടെയാണ് അപകടം സംഭവിച്ചത്. കടയിൽ നിന്നും സാധനങ്ങൾ വാങ്ങി റോഡ് ക്രോസ് ചെയ്യുമ്പോൾ കുന്നംകുളം ഭാഗത്ത് നിന്നുംവന്നിരുന്ന ബൈക്ക് അഹമ്മദിനെ ഇടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് യാത്രികനും പരിക്കേറ്റു.റോഡിൽ തെറിച്ചു ഇരുവരെയും നാട്ടുകാർപെരുമ്പിലാവ് അൻസാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും  പരിക്ക് ഗുരുതരമായതിനാൽ തൃശൂർജൂബിലി മിഷൻ ഹോസ്പിറ്റലിലേക്ക് മാറ്റി. ചികിത്സയിലായിരുന്ന അഹമ്മദ് ഇന്ന്ഉച്ചയോടെയാണ് മരണപ്പെട്ടത്ഗുരുതരമായി പരിക്കേറ്റ ബൈക്ക്യാത്രികനായ എടപ്പാൾ സ്വദേശിയായ യുവാവിന് ബോധം വീണ്ടെടുക്കാൻ സാധിച്ചിട്ടില്ല. മരണപ്പെട്ട അഹമ്മദ് കൊരട്ടിക്കര ഗവ. യു.പി സ്കൂളിൽ ദീർഘകാലം പ്യൂണായി  സേവനമനുഷ്ഠിച്ചിരുന്നു. ഭാര്യ: ഹാജിറ (റിട്ടയർ അധ്യാപിക കൊരട്ടിക്കര ഗവ. യു. പി സ്കൂൾ ) .മക്കൾ :അക്ബർ , ലാൽബഹദൂർ (പോലീസ് ഓഫീസർ ), ആശ. 

ഷാരോണിന്റെ മരണം കൊലപാതകം; വിഷം കൊടുത്ത് കൊന്നതായി വനിതാ സുഹൃത്ത് സമ്മതിച്ചു

തിരുവനന്തപുരം ∙ പാറശാലയിൽ കഷായവും ജൂസും കുടിച്ചതിനെത്തുടർന്ന് ബിഎസ്‍സി വിദ്യാർഥിഷാരോൺ രാജ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത് കൊലപാതകമെന്നു തെളിഞ്ഞു. ഷാരോണിന്കഷായത്തിൽ വിഷം കലർത്തി നൽകിയതായി വനിതാ സുഹൃത്ത് ഗ്രീഷ്മ പൊലീസിനു മുന്നിൽകുറ്റസമ്മതം നടത്തി. രണ്ടാം വർഷ എംഎ വിദ്യാർഥിനിയാണ് ഗ്രീഷ്മ. ഫെബ്രുവരിയിൽ വിവാഹം നിശ്ചയിച്ചിരുന്നതിനാൽ അതിനു മുന്നോടിയായി ഷാരോണിനെഒഴിവാക്കുകയായിരുന്നു കൊലപാതകത്തിന്റെ ഉദ്ദേശ്യം. കോപ്പർ സൾഫേറ്റ് എന്ന വിഷാംശമാണ്കഷായത്തിൽ കലർത്തി നൽകിയതെന്നാണ് വിവരം. വിഷം നൽകുന്നതിനു മുൻപ്വിശദാംശങ്ങൾക്കായി ഗ്രീഷ്മ ഇന്റർനെറ്റിൽ തിരഞ്ഞതായും സൂചനയുണ്ട്. ഗ്രീഷ്മയുടെ അറസ്റ്റ്ഉടനുണ്ടാകും. അന്വേഷണ വിവരങ്ങൾ അറിയിക്കുന്നതിനായി എഡിജിപി എം.ആർ.അജിത്കുമാർഉടനെ മാധ്യമങ്ങളെ കാണും. പാറശാല പൊലീസിൽനിന്ന് ഇന്നലെ അന്വേഷണം ഏറ്റെടുത്ത ജില്ലാ ക്രൈംബ്രാഞ്ച് ‌പെൺകുട്ടിയെഇന്ന് സുദീർഘമായി ചോദ്യം ചെയ്തിരുന്നു. ഏതാണ്ട് എട്ടു മണിക്കൂറോളമാണ് വനിതാസുഹൃത്തിനെ ചോദ്യം ചെയ്തത്.

എടപ്പാൾ മേൽപ്പാലത്തിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം;നാല് പേർക്ക് പരിക്ക് 

എടപ്പാൾ: എടപ്പാൾ മേൽപ്പാലത്തിൽ കാറും ബുള്ളറ്റ് ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽനാല് പേർക്ക് പരിക്കേറ്റു.രാത്രി എട്ടരയോടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ എടപ്പാളിലെസ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

എടപ്പാളിൽ പടക്കം പൊട്ടിച്ച് ഭീതി പരത്തിയ സംഭവം;തെളിവെടുപ്പ് നടത്തി. 

എടപ്പാൾ: എടപ്പാൾ ടൗണിൽ പടക്കം പൊട്ടിച്ച് ഭീതി പരത്തിയ സംഭവത്തിൽ പിടിയിലായവരുമായി പോലീസ് തെളിവെടുപ്പ് നടത്തി. എടപ്പാൾ റൗണ്ട് എബൗട്ടിന് സമീപത്തും, പടക്കം വാങ്ങിയ  സ്ഥലത്തും എത്തിച്ചാണ് തിരൂർ ഡിവൈഎസ്പി ബെന്നി, ചങ്ങരംകുളം എസ് ഐരാജേന്ദ്രൻ നായർ തുടങ്ങിയവരുടെ നേതൃത്വത്തിൽ തെളിവെടുപ്പ് നടത്തിയത്. 

എടപ്പാൾ ടൗണിൽ ഭീതി പരത്തി ഗുണ്ട് പൊട്ടിച്ച കേസ്;രണ്ടുപേർ അറസ്റ്റിൽ 

പൊന്നാനി: എടപ്പാൾ ടൗണിൽ ഭീതി പരത്തി ഗുണ്ട് പൊട്ടിച്ച കേസിലെ പ്രതികളെ പൊലിസ്പിടികൂടി.പിടിയിലായത്  പൊന്നാനി വെളിയങ്കോട് അയ്യോട്ടി ചിറ സ്വദേശി കരിക്കലകത്ത് ജംഷിർ(19), പള്ളംപ്രം സ്വദേശി കോയിമ്മവളപ്പിൽ വിഷ്ണു (20) എന്നിവരെയാണ് അന്വേഷണ സംഘംഅറസ്റ്റ് ചെയ്തത്. ദീപാവലി ദിവസം ഇരുവരും മദ്യലഹരിയിലായിരുന്നു എന്ന് അന്വേഷണ സംഘം പറഞ്ഞു. ഇതിൽവിഷ്ണുവാണ് ബൈക്കിനു പുറകിലിരുന്ന് പടക്കത്തിന് തിരികൊളുത്തിയത്. തിരൂർ ഡിവൈഎസ്പി വി.വി ബന്നി, എസ് ഐ ആർ. രാജേന്ദ്രൻ നായർ,അന്വേഷണസംഘത്തിലുണ്ടായിരുന്ന എ.എസ് ഐ- ജയപ്രകാശ്, എസ് സി പി ഒ രാജേഷ്, ജയപ്രകാശ്, സുമേഷ്രാഗേഷ് എന്നിവരാണ് പ്രതികളെ കുടുക്കിയത്. പൊതു സ്ഥലത്ത് ഭീതി പരത്തിയ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത് .കൂടുതൽ അന്വേഷണംനടത്തുമെന്നും പോലീസ് അധികൃതർ പറഞ്ഞു