കേരള സ്റ്റോറി 2ന്റെ ടീസർ പിൻവലിക്കും; നിർമാതാക്കൾ ഹൈക്കോടതിയിൽ

കേരള സ്‌റ്റോറി 2ൻ്റെ ടീസർ പിൻവലിക്കുമെന്ന് ഹൈക്കോടതിയെ അറിയിച്ച് നിർമാതാക്കൾ. സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾപരിഗണിക്കുന്നതിനിടെ ടീസർ പിൻവലിക്കാൻ കോടതി നിർദേശിച്ചിരുന്നു. ഇതിന് മറുപടിയായാണ്ടീസർ പിൻവലിക്കാമെന്ന് നിർമാതാക്കൾ അറിയിച്ചത്. ഹർജി ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും. കേരള സ്റ്റോറി 2 കണ്ട് പ്രദർശനാനുമതിസംബന്ധിച്ച കാര്യങ്ങൾ വിലയിരുത്താമെന്നാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കിയത്. നാളെ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് തന്നെയാകും സിനിമ കാണുക. കൊച്ചിയിൽ സിനിമയുടെ പ്രദർശനം ഒരുക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. ലവ് ജിഹാദിൻ്റെ ഇരകൾ എന്ന പേരിൽ ഒരുകൂട്ടം യുവതികളെ നിർമാതാക്കൾഅവതരിപ്പിച്ചുവെന്നായിരുന്നു ഹർജിക്കാരുടെ വാദം. ഇതിൽ കേരളത്തിൽ നിന്ന് ഇരയാക്കപ്പെട്ടഒരാൾ പോലും ഉണ്ടായിരുന്നില്ല. എന്നിട്ടും സിനിമയ്ക്ക് നൽകിയ തലക്കെട്ട് കേരള സ്റ്റോറി എന്നാണ്. കേരള സമൂഹത്തെ മോശമായി ചിത്രീകരിക്കുന്നതാണ് സിനിമയെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.

മുൻപോലീസ് ഉദ്യോഗസ്ഥനും മോട്ടിവേറ്ററുമായ ഫിലിപ് മമ്പാട് പിടിയിൽ

പെണ്‍കുട്ടിയെ ലോഡ്ജില്‍ വെച്ച് പീഡിപ്പിച്ച കേസില്‍ മോട്ടിവേഷന്‍ സ്പീക്കറും സോഷ്യല്‍ മീഡിയഇന്‍ഫ്‌ളുവന്‍സറുമായ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഫിലിപ് മമ്പാട് കസ്റ്റഡിയില്‍. 16 വയസുകാരിയെ പീഡിപ്പിച്ച കേസിലാണ് ഫിലിപ് മമ്പാടിനെ നിലമ്പൂര്‍ പൊലീസ്കസ്റ്റഡിയിലെടുത്തത്കോഴിക്കോട് ചേവായൂര്‍ സ്വദേശിയായ 16കാരിക്ക് നേരെയായിരുന്നുഅതിക്രമം. ഇന്നലെ രാത്രി വൈകിയായിരുന്നു ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്അറസ്റ്റ് ഉടന്‍രേഖപ്പെടുത്തുമെന്നാണ് വിവരം. മോട്ടിവേഷന്‍ സ്പീക്കറും സോഷ്യല്‍ മീഡിയഇന്‍ഫ്‌ളുവന്‍സറുമായ ഫിലിപ് മമ്പാട് സാമൂഹിക മാധ്യമങ്ങളിലടക്കം നിരവധി വീഡിയോകള്‍പങ്കുവച്ചിരുന്നു

തേഞ്ഞിപ്പലത്ത് ഒരു കോടി രൂപയുടെ എംഡിഎംഎയുമായി ദമ്പതികളടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് സമീപം കൊളക്കാട്ട് ചാലി വിളക്കാഞ്ചേരിയില്‍ വെച്ച്വിപണിയില്‍ ഒരു കോടി രൂപയോളം വിലമതിക്കുന്ന മാരക മയക്കുമരുന്നുമായി ദമ്പതികളടക്കംമൂന്ന് പേരെ പോലിസ് പിടികൂടി. ചേലമ്പ്ര കൊളക്കാട്ട് ചാലി സ്വദേശി പെരിഞ്ചിക്കര അസീസ് (53), ഭാര്യ കമറുന്നീസ (50), മകന്‍ ജാസിറിന്റെ സുഹൃത്ത് ചേലേമ്പ്ര സ്വദേശി കവലക്കണ്ടി സലാവുദ്ദീന്‍(28) എന്നിവരെയാണ് തേഞ്ഞിപ്പാലം പോലിസും ജില്ലാ ആന്റി നര്‍ക്കോട്ടിക് സ്‌ക്വാഡും ചേര്‍ന്ന്അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 1.16 കിലോഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. തേഞ്ഞിപ്പലംപോലിസും ഡാന്‍സാഫ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയില്‍ വീട്ടില്‍നിന്ന്ലഹരിമരുന്ന് ശേഖരം പിടിച്ചെടുത്തത്. ഇതിനുപുറമേ വീട്ടില്‍ സൂക്ഷിച്ചിരുന്ന 21 ലക്ഷത്തോളം രൂപ, അഞ്ച് ഇലക്ട്രിക് ത്രാസുകള്‍, വാക്കിടോക്കി, ഗ്യാസ് ബര്‍ണര്‍ എന്നിവയും പിടിച്ചെടുത്തു. ജാസിറും കുടുംബവും കുറച്ചുകാലമായി സര്‍വകലാശാല പരിസരം കേന്ദ്രീകരിച്ച് ലഹരിമരുന്ന്വില്‍പ്പന നടത്തിവരികയായിരുന്നുവെന്നും പോലിസ് പറഞ്ഞു. മലപ്പുറം ജില്ലാ പോലിസ് മേധാവിആര്‍ വിശ്വനാഥിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി എഎസ്പി കാര്‍ത്തിക്ബാലകുമാര്‍, നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി സിബി, തേഞ്ഞിപ്പലം ഇന്‍സ്പെക്ടര്‍ ജലീല്‍കറുത്തേടത്ത്, സബ് ഇന്‍സ്പെക്ടര്‍മാരായ സത്യജിത്ത്, ജസ്റ്റിന്‍ എന്നിവരും ഡാന്‍സാഫ്സംഘാംഗങ്ങളായ സഞ്ജീവ്, രതീഷ്, മുസ്തഫ, സബീഷ്, സുബ്രഹ്‌മണ്യന്‍, അഭിലാഷ്, തേഞ്ഞിപ്പലംസ്റ്റേഷനിലെ എസ്ഐ സജീവ്, എഎസ്ഐ ഗീത, എസ്സിപിഒ സംഗീത, അജിത്, അബ്ദുല്ല ബാബു, ഋഷികേശ്, അമര്‍നാഥ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. രഹസ്യ വിവരത്തെതുടര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് പ്രതികള്‍ വലയിലായത്. സംഭവത്തില്‍പ്രതികളുടെ മകന്‍ 'പുള്ളി ജാസിര്‍' എന്നറിയപ്പെടുന്ന ജാസിര്‍ ഒളിവിലാണ്. ഇയാള്‍ക്കായിഅന്വേഷണം ഊര്‍ജിതമാക്കിയതായി പോലിസ് അറിയിച്ചു. വലിയ തോതില്‍ മയക്കുമരുന്ന് എത്തിച്ച്വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനികളാണ് ഇവരെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം.

തളിപ്പറമ്പിൽ ഇല്ലാത്ത ജ്വല്ലറിയുടെ പേരിൽ വല്ലാത്ത തട്ടിപ്പ് നടത്തിയ ആൾ അറസ്റ്റിൽ

തളിപ്പറമ്പ് കുപ്പം സ്വദേശി പി.ടി.പി മുഹമ്മദ് അഷ്റഫിനെയാണ് തളിപ്പുറമ്പ് പോലീസ് അറസ്റ്റ്ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. തളിപ്പറമ്പ് ചിറവക്കിൽ മെലോറ ജ്വല്ലറിയുടെ പേരിൽ സ്വർണം സ്വർണം പണയം വാങ്ങികോടികളുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ ഇയാളുടെ പേരിൽ നിരവധി കേസുകൾ നിലവിലുണ്ട്.പയ്യന്നൂർ മാതമംഗലം കുറ്റൂർ സ്വദേശി സലാം മണക്കാടും ഈ കേസുകളിൽ പ്രതിയാണ്. ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതോടെയാണ് തളിപ്പറമ്പ് പോലീസ് അഷറഫിനെ അറസ്റ്റ്ചെയ്‌തത്

സ്ത്രീ വേഷം ധരിച്ച് വീട്ടിലെത്തി സ്വർണ്ണം മോഷ്ടിച്ച കേസിൽ അയൽവാസി പിടിയിൽ

കൽപകഞ്ചേരി. പൂളമംഗലത്ത് സ്ത്രീ വേഷം ധരിച്ചെത്തി പ്രായമായ സ്ത്രീയെ ആക്രമിച്ച് സ്വർണ്ണംമോഷ്ടിച്ച് കടന്നു കളഞ്ഞ കേസിൽ വൻ ട്വിസ്റ്റ്‌. അയൽവാസിയായ യുവാവിനെ പൊലീസ് പിടികൂടി. അയൽവാസി ഷാക്കിർ ആണ് പിടിയിലായത്.  വെള്ളിയാഴ്ച ഉച്ചക്ക്‌ ഒരു മണിയോടെയാണ് സംഭവം. എസ്‌ഐആർ ഫോമിലെ വിവരങ്ങൾഅന്വേഷിച്ച് വീട്ടിലെത്തിയാണ് കവർച്ച നടത്തിയത്. ആധാർ കർഡുകൾ എടുക്കാൻ വീടിന്റെഅകത്തേക്ക് പോയപ്പോൾ കൂടെ വീടിനുള്ളിലെത്തി ബലമായി കീഴ്പ്പെടുത്തി ഭീഷണിപ്പെടുത്തിയാണ്സ്വർണം കവർന്നത്.  മൂന്നു പവൻ തൂക്കം വരുന്ന മാലയും വളയുമാണ് കവർന്നത്. പരിക്ക് പറ്റിയസ്ത്രീ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. കൽപകഞ്ചേരി പോലീസ് നടത്തിയ  അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

ഒന്നേകാൽ കിലോയോളം കഞ്ചാവുമായി കണ്ണൂർ സ്വദേശികൾ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

തലശേരി ന്യൂമാഹി കുറിച്ചിയിൽ വരശ്രീ വീട്ടിൽ നിവേദ് ഷൈനിത്ത് (22), ന്യൂമാഹി ടെമ്പിൾ ഗേറ്റ്പൂവളപ്പ് സ്ട്രീറ്റ് പുതുശേരി വീട്ടിൽ ദേവാ സതീഷ് (21), അമ്പലപ്പുഴ കോമന മുല്ലക്കേരിൽ വീട്ടിൽഎം ദേവിക (22) എന്നിവരാണ് പിടിയിലായത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഹിൽ പാലസ് പോലീസാണ് പ്രതികളെ അറസ്റ്റ്ചെയ്തത്. രാത്രി 7.30 ഓടെ പ്രതികൾ താമസിച്ചിരുന്ന ചാത്താരി സ്റ്റാർ ഹോംസ് അനക്സിലെ ഫ്ലാറ്റിന്ഉള്ളിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഫ്ലാറ്റിലെ ദിവാൻ കോട്ടിനടിയിൽ സൂക്ഷിച്ച നിലയിലാണ് 1.270 കിലോ കഞ്ചാവ് പോലീസ്കണ്ടെടുത്തത്.

പാപ്പിനിശ്ശേരിയിൽ മയക്ക് മരുന്നുമായി യുവതി അറസ്റ്റിൽ

അഞ്ചാംപീടിക ഷിൽന നിവാസിൽ എ. ഷിൽനയാണ് അറസ്റ്റിലായത് അര ഗ്രാമോളംമെത്താംഫിറ്റമിൻ ആണ് പ്രതിയിൽ നിന്ന് പിടികൂടിയത് പാപ്പിനിശ്ശേരി എക്സൈസ് ഇൻസ്പെക്ടർ ഇ വൈ ജസീറലിയുടെ നേതൃത്വത്തിലാണ് മയക്ക് മരുന്ന്പിടികൂടിയത്

‘പോറ്റിയെ കേറ്റിയെ’ പാരഡി ഗാനം;

കേസെടുത്ത് പൊലീസ്, ഗാനരചയിതാവ് ഉൾപ്പെടെ നാല് പ്രതികൾ 'പോറ്റിയെ കേറ്റിയെ' എന്ന പാരഡി ഗാനത്തിൽ കേസെടുത്ത് പൊലീസ്. തിരുവനന്തപുരം സിറ്റിസൈബർ പൊലീസാണ് കേസെടുത്തത്. കേസിൽ ഗാനരചയിതാവ് ഉൾപ്പെടെ നാല് പേരെ പ്രതിചേർത്തു. കുഞ്ഞബ്ദുള്ള, ഡാനിഷ് മലപ്പുറം, സിഎംഎസ് മീഡിയ, സുബൈർ പന്തല്ലൂർഎന്നിവരാണ് പ്രതികൾ. മതവികാരം വൃണപ്പെടുത്തിയതിനും ഇരുവിഭാഗങ്ങൾ തമ്മിൽസ്പർധയുണ്ടാക്കിയതിനുമാണ് കേസ്. ഗാനരചയിതാവിന്റെ പേര് ജി പി കുഞ്ഞബ്ദുള്ളഎന്നാണെങ്കിലും എഫ്ഐആറിൽ പേര് രേഖപ്പെടുത്തിയിരിക്കുന്നത് കുഞ്ഞുപിള്ള എന്നാണ്.