13 ഗ്രാം എം.ഡി.എം.എ.യുമായി യുവാവ് അറസ്റ്റിൽ

പെരിന്തൽമണ്ണ: വിൽപ്പനയ്ക്കായി കൊണ്ടുവന്ന 13 ഗ്രാം എം.ഡി.എം.എ.യുമായി കോഴിക്കോട്സ്വദേശി പെരിന്തൽമണ്ണയിൽ പിടിയിൽ. ബേപ്പൂർ നടുവട്ടം പുഞ്ചപ്പാടംവയൽ എ.എം. ഹൗസിൽസജാസ് (35) ആണ് പിടിയിലായത്. പൊന്ന്യാകുർശി ബൈപ്പാസിൽ വാഹനപരിശോധനയ്ക്കിടെയാണ് ഇൻസ്‌പെക്ടർ സി. അലവിയുടെനേതൃത്വത്തിലുള്ള സംഘം കഴിഞ്ഞദിവസം ഇയാളെ പിടികൂടിയത്. പെരിന്തൽമണ്ണ കോടതിയിൽഹാജരാക്കിയ പ്രതിയെ റിമാൻഡ്ചെയ്തു. എസ്.ഐ. എ.എം. യാസിർ, എ.എസ്.ഐ.മാരായബൈജു, അനിത, എസ്.സി.പി.ഒ. സിന്ധു, സി.പി.ഒ.മാരായ സൽമാൻ, കെ.എസ്. ശാലു എന്നിവരുംപോലീസ് സംഘത്തിലുണ്ടായിരുന്നു.

ചിയാനൂർ പാടത്ത് സെമിഹമ്പിന് സമീപം പാർസൽ ലോറി കാറുകളിൽ ഇടിച്ച് അപകടം.

ചങ്ങരംകുളം: ചിയാനൂർ പാടത്ത് സെമിഹമ്പിന് സമീപം പാർസൽ ലോറി കാറുകളിൽ ഇടിച്ച്അപകടം.കുറ്റിപ്പുറം തൃശ്ശൂർ സംസ്ഥാന പാതയിൽ ചങ്ങരംകുളം മാർസ് സിനിമാസിന് സമീപത്തെസെമിഹമ്പിലാണ് വ്യാഴാഴ്ച കാലത്ത് 7.30 ഓടെ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചത്.എറണാംകുളത്ത്നിന്ന് കോഴിക്കോട് പോയിരുന്ന കാറിൽ പുറകെ വന്ന പാർസൽ ലോറിഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ മുന്നോട്ട് നീങ്ങിയ കാർ തൊട്ട് മുന്നിലുണ്ടായിരുന്നമറ്റൊരു കാറിലും ഇടിച്ചു.യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.അപ്രതീക്ഷിതമായി സെമിഹംമ്പിന് സമീപത്ത് വാഹനങ്ങൾ വേഗത കുറക്കുന്നതും അപകടത്തിൽ പെടുന്നതും ഇവിടെപതിവാണ്. 

കൂറ്റനാട് ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീ പിടിച്ചു.

കൂറ്റനാട്: ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ തീ പടർന്ന് കത്തിനശിച്ചു.പട്ടാമ്പി കൂറ്റനാട് പാതയിൽവാവനൂർ പെട്രോൾ പമ്പിന് മുൻവശമാണ് ഓടിക്കൊണ്ടിരുന്ന ടാറ്റാ എയ്സ് വാഹനം കത്തിനശിച്ചത്. വ്യാഴാഴ്ച വൈകുന്നേരം 4:30 നാണ് സംഭവം. കാഞ്ഞിരത്താണി സ്വദേശിയുടെതാണ്വാഹനം.ആർക്കും പരിക്കില്ല. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് നിഗമനം.നാട്ടുകാരും ഫയർ ഫോഴ്‌സ് യൂണിറ്റുംഎത്തിയാണ് തീയണച്ചത്. വാഹനത്തിൽ ഉണ്ടായിരുന്ന 6000 രൂപയും വാഹനത്തിന്റെ രേഖകളും കത്തിനശിച്ചു. ചലിശ്ശേരിപോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.

എടപ്പാളിൽ മീൻ ലോറി സ്കൂട്ടറിൽ ഇടിച്ച് അപകടം; രണ്ടു പേർക്ക് പരിക്ക്.

എടപ്പാൾ: എടപ്പാൾ - പട്ടാമ്പി റോഡിൽ ശുകപുരം പെട്രോൾ പമ്പിന് സമീപം മീൻ ലോറിയും സ്കൂട്ടറുംതമ്മിൽ അപകടം. രണ്ട് സ്ത്രീകൾക്ക് പരിക്ക്. അപകടത്തിന് ശേഷം നിർത്താതെ പോയ ലോറിയെനാട്ടുകാർ വട്ടംകുളത്ത് വെച്ച് തടഞ്ഞുപിടിച്ചു. പരിക്കുപറ്റിയവരിൽ ഒരാളെ എടപ്പാൾ ഹോസ്പിറ്റലിലെപ്രാഥമിക ചികിത്സക്ക് ശേഷം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലെക്ക് കൊണ്ടുപോയി. വൈകുന്നേരം 6.30 ഓടെയാണ് അപകടം നടന്നത്. 

11 വർഷം മുമ്പ് കാണാതായ യുവതിയേയും കുഞ്ഞിനേയും പോലീസ് കണ്ടെത്തി.

മലപ്പുറം: 11 വർഷം മുമ്പ് കാണാതായ യുവതിയേയും കുഞ്ഞിനേയും പോലീസ് കണ്ടെത്തി. 2011-ൽ കുറ്റിപ്പുറത്ത് നിന്നും കാണാതായ നുസ്റത്തിനേയും, കുഞ്ഞിനേയുമാണ് മലപ്പുറം സി ബ്രാഞ്ചിൽ പ്രവർത്തിക്കുന്ന ജില്ലാ മിസ്സിംഗ് പേഴ്സൺ ട്രേസിംഗ് യൂണിറ്റ് (ഡി.എം.പി.ടി.യു) കണ്ടെത്തിയത്. ജില്ലയിൽ റിപ്പോർട്ട് ചെയ്ത മിസ്സിങ് കേസുകളിൽ വർഷങ്ങളായി കണ്ടെത്താൻ സാധിക്കാത്ത ആളുകളെ…

പുതുവത്സര രാവില്‍ പോലീസിനും പോലീസ് വാഹനത്തിനും കല്ലെറിഞ്ഞ കേസില്‍ രണ്ടു പേരെ കൂടി പോലീസ് അറസ്റ്റു ചെയ്തു.

പെരിന്തല്‍മണ്ണ: പുതുവത്സര രാവില്‍ പോലീസിനും പോലീസ് വാഹനത്തിനും കല്ലെറിഞ്ഞ കേസില്‍ രണ്ടു പേരെ കൂടിപോലീസ് അറസ്റ്റു ചെയ്തു. അരക്കുപറമ്പ് കരിങ്കാളികാവ് സ്വദേശികളായ കാട്ടുരായില്‍ വീട്ടിലെ ബാലകൃഷ്ണന്‍ (37), കണ്ണാത്തിയില്‍ ബാബുമോന്‍ (26) എന്നിവരെയാണ് പെരിന്തല്‍മണ്ണ സിഐ അലവിയും സംഘവും അറസ്റ്റ് ചെയ്തത്.

പുതുവത്സര രാവില്‍ പൊലീസുകാരെ കല്ലെറിഞ്ഞു പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി അരക്കുപറമ്പ്കരിങ്കാളികാവ് തൊണ്ടിയില്‍ നിഷാന്തിനെ (30) പെരിന്തല്‍മണ്ണ ഇന്‍സ്പെക്ടര്‍ സി.അലവിയുംസംഘവും അറസ്റ്റ് ചെയ്തു.

മലപ്പുറം: പുതുവത്സര രാവില്‍ പൊലീസുകാരെ കല്ലെറിഞ്ഞു പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി അരക്കുപറമ്പ് കരിങ്കാളികാവ് തൊണ്ടിയില്‍ നിഷാന്തിനെ (30) പെരിന്തല്‍മണ്ണ ഇന്‍സ്പെക്ടര്‍ സി.അലവിയും സംഘവും അറസ്റ്റ് ചെയ്തു.31ന് രാത്രി ഒരു മണിയോടെ പുതുവത്സര രാവില്‍ പട്രോളിംഗ് നടത്തുകയായിരുന്ന പെരിന്തല്‍മണ്ണ എസ്.ഐ യാസറും സംഘവും. അരക്കുപറമ്പ് കരിങ്കാളികവിന് സമീപം വച്ചായിരുന്നു സംഭവം.ഡി.ജെ…

സ്വന്തം വീട്ടില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍.

മലപ്പുറം: സ്വന്തം വീട്ടില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ച കേസില്‍ പ്രതി അബ്ദുള്‍ റാഷിദ് അറസ്റ്റില്‍. സ്വന്തം വീടായ പിലാശ്ശേരി വാവൂര്‍ കരിമ്പില്‍ വീട്ടില്‍നിന്ന് നാല് പവനോളം വരുന്ന സ്വര്‍ണ്ണം പ്രതിമോഷ്ടിച്ചെന്നാണ് കേസ്. 24നായിരുന്നു സംഭവം. പ്രതിയുടെ സഹോദരന്‍ പരാതി നല്‍കിയതിന്റെഅടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. ഫിംഗര്‍പ്രിന്റ് വിദഗ്ദ്ധരുടെ സഹായത്തോടെയാണ്റാഷിദാണ് മോഷണം നടത്തിയതെന്ന് പൊലീസ് കണ്ടെത്തിയത്. എടവണ്ണപ്പാറയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിന്നും പൊലീസ് മോഷണ മുതല്‍കണ്ടെടുത്തു. പലപ്പോഴായി വീട്ടില്‍ നിന്നെടുത്ത സ്വര്‍ണ്ണം പണയം വച്ച് ധൂര്‍ത്തടിച്ചത്മറച്ചുവയ്ക്കാനാണ് ഒരു മോഷണംകൂടി പ്രതി നടത്തിയത്. പ്രതിയെ മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ്ക്‌ളാസ് കോടതിയില്‍ ഹാജരാക്കി . വാഴക്കാട് പൊലീസ് സബ് ഇന്‍സ്പെക്ടര്‍ പ്രദീപ് കുമാറിന്റെനേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത് . അന്വേഷണ സംഘത്തില്‍ സിപി.ഒമാരായ അഹമ്മദ്കബീര്‍, അബ്ദുള്‍ ബാസിത് ,സുമേഷ് എന്നിവരും പങ്കെടുത്തു.