തൃശൂര്‍ നഗരത്തിലെ അനാശാസ്യകേന്ദ്രത്തില്‍ കൊലപാതകം. ഒഡീഷക്കാരനായ ധന്‍പതിനായികാണ് കൊല്ലപ്പെട്ടത്. 4 സ്ത്രീകളും 2 പുരുഷന്മാരും അറസ്റ്റിലായി. ഒഡീഷക്കാരാണ് അനാശാസ്യകേന്ദ്രം നടത്തിയിരുന്നത്. തൃശൂർ നഗരത്തിലെ കോരപ്പത്ത് ലൈനിൽ അതിഥിതൊഴിലാളികൾ വാടകയ്ക്കെടുത്ത വീട്ടിൽ പ്രവർത്തിച്ചിരുന്ന രഹസ്യ അനാശാസ്യ കേന്ദ്രത്തിലാണ്ഒഡീഷ സ്വദേശിയായ ധന്‍പതി നായക് കൊല്ലപ്പെട്ടത്.പണമിടപാടുമായി ബന്ധപ്പെട്ടതർക്കത്തെത്തുടർന്ന് രാത്രിയുണ്ടായ മർദ്ദനത്തിലാണ് ഇയാൾക്ക് മാരകമായി പരുക്കേറ്റത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സംഭവവുമായിബന്ധപ്പെട്ട് നാല് സ്ത്രീകളും രണ്ട് പുരുഷന്മാരും ഉൾപ്പെടെ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
കഞ്ചാവ് ചെടിയുടെ കുരു ഉപയോഗിച്ച് ഷെയ്ക്ക് വില്പന; കോഴിക്കോട് ജ്യൂസ് കടയ്ക്കെതിരെ കേസ്
കോഴിക്കോട്: കോഴിക്കോട് ബീച്ചിലെ ഗുജറാത്തി സ്ട്രീറ്റിലെ ജ്യൂസ് സ്റ്റാളുകളില്‍ എന്ഫോഴ്സ്മെന്റ്നാര്ക്കോട്ടിക് സ്ക്വാഡ് നടത്തിയ പരിശോധനയില്‍ കഞ്ചാവിന്റെ കുരു ഓയില്‍ രൂപത്തിലാക്കിമില്ക്ക് ഷെയ്ക്കില്‍ കലക്കി കൊടുക്കുന്നതായി കണ്ടെത്തി. ജ്യൂസ് സ്റ്റാളില്‍ നിന്നും ഹെംബ് സീഡ് ഓയിലും കഞ്ചാവിന്റെ കുരുവും ചേര്‍ത്ത 200 മില്ലി ദ്രാവകംപിടികൂടി. സ്ഥാപനത്തിനെതിരേ മയക്കുമരുന്ന് നിയമ പ്രകാരം കേസ് എടുത്തു. സീഡ് ഓയില്‍ രാസപരിശോധനക്കായി കോഴിക്കോട് റീജിയണല്‍ കെമിക്കല്‍ ലാബിലേക്കയച്ചു. പരിശോധനാഫലം ലഭിക്കുന്ന മുറക്ക് തുടര്‍നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് അസിസ്റ്റന്റ്എക്സൈസ് കമ്മീഷണര്‍ എന്‍ സുഗുണന് അറിയിച്ചു. ഡല്‍ഹിയില്‍ നിന്നുമാണ് ഇത്തരത്തിലുളള കഞ്ചാവിന്റെ കുരു വരുന്നത്. ഇത്തരത്തിലുളള കൂടുതല്സ്ഥാപനങ്ങള് പ്രവര്‍ത്തിക്കുന്നതായി എക്സൈസ് സംശയിക്കുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ കൂടുതലായി ഈ സ്ഥാപനത്തില്‍ എത്തുന്നുണ്ടോയെന്നും എക്സൈസ് സംഘംനിരീക്ഷിച്ചു വരുകയാണ്. രാസപരിശോധനഫലത്തിനു ശേഷം തുടര്‍പടപടികള്‍ സ്വീകരിക്കും. ഗുജറാത്തി സ്ട്രീറ്റില്‍ പ്രവര്‍ത്തിക്കുന്ന ജ്യൂസ് സ്റ്റാളില്‍ കഞ്ചാവ് ചെടിയുടെ അരി ഉപയോഗിച്ച്ഷെയ്ക്ക് അടിച്ചു വില്‍പ്പന നടത്തുന്നതായും ഇത്തരത്തിലുളള ഷെയ്ക്കിനെക്കുറിച്ച് സോഷ്യല്‍മീഡിയ വഴി പ്രചരണം നടക്കുന്നതായും എക്സൈസ് കമ്മീഷണര്‍ക്ക് പരാതി ലഭിച്ചതിന്റെഅടിസ്ഥാനത്തിലായിരുന്നു പരിശോധന. കോഴിക്കോട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ നിര്‍ദ്ദേശാനുസരണം കോഴിക്കോട്എന്ഫോഴ്സ്മെന്റ് നാര്‍ക്കോട്ടിക് സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.ആര്.ഗിരീഷ് കുമാറിന്റെനേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
ക ട വ ല്ലൂ രി ല്‍ യു വാ വി നെ ഷോ ക്കേ റ്റ് മ രി ച്ച നി ല യി ല്‍ ക ണ്ടെ ത്തി
പെരുമ്പിലാവ് : ക ട വ ല്ലൂ രി ല്‍ യു വാ വി നെ ഷോ ക്കേ റ്റ് മ രി ച്ച നി ല യി ല്‍ ക ണ്ടെ ത്തി. ക ട വ ല്ലൂര്‍ സ്വ ദേ ശി കി ഴ ക്കൂ ട്ട യി ല്‍ വീ ട്ടി ല്‍ ഗോ വി ന്ദ ന് നാ യ രു ടെ മ ക ന് മാ ത്തൂ ര്‍ വ ള പ്പി ല്‍ അ നില് കു മാ റി നെ യാ ണ് (ഉ ണ്ണി 40 ) മ രി ച്ച നി ല യി ല്‍ ക ണ്ടെ ത്തി യ ത്. അ നി ല്‍ കു മാ ര്‍ ത നി ച്ചാ യി രു ന്നു താ മ സം. വീ ട്ടി ല്‍ നി ന്നും ദു ര്‍ ഗ ന്ധം അ നു ഭ വ പ്പെ ട്ട തിനെ തു ട ര്‍ ന്ന് പ രി ശോ ധി ച്ച പ്പോ ഴാ ണ് മൃ ത ദേ ഹം ക ണ്ട ത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 22 വർഷം കഠിന തടവ്.
കുന്ദംകുളം : വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽയുവാവിന് 22 വർഷം കഠിന തടവും, അരലക്ഷം രൂപ പിഴയും ശിക്ഷ. തൃശൂർ ഏനാമാവ് ചിരുകണ്ടത്ത് ആദർശിനെയാണ് (23) ശിക്ഷിച്ചത്. കുന്നംകുളം പോക്സോകോടതിയാണ് ശിക്ഷ വിധിച്ചത്. 2018 ജൂലൈയിൽ കേസിനാസ്പദമായ സംഭവം നടക്കുന്നത്. പെൺകുട്ടിക്ക് പുസ്തകംകൊടുക്കാനെന്ന വ്യാജേനെ പ്രതി വീട്ടിലേക്ക് അതിക്രമിച്ചു കയറിയായിരുന്നു പീഡനം. കുട്ടിയുടെ മാതാപിതാക്കൾ പാവറട്ടി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്നാണ്പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. 15 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകളും, തൊണ്ടിമുതലുകളുംശാസ്ത്രീയ തെളിവുകളും കോടതിയിൽ ഹാജരാക്കി.
പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി കൂറ്റനാട് സ്വദേശി കോടതിയിൽ നിന്ന് മുങ്ങി .
പട്ടാമ്പി : പോക്സോ കേസിലെ പ്രതി കോടതിയിൽ നിന്ന് മുങ്ങി. കൂറ്റനാട് ആമക്കാവ് സ്വദേശികുണ്ടുപറമ്പില്‍ ഹരിദാസനാണ് രക്ഷപ്പെട്ടത്. പതിനാലുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിശിക്ഷാവിധി കേട്ട ശേഷമാണ് മുങ്ങിയത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം കാണിച്ച കേസില്‍ ഇന്നലെപട്ടാമ്പി പോക്സോ അതിവേഗ കോടതി ഹരിദാസനെ 10 വര്‍ഷം തടവിനും, ഒരു ലക്ഷം രൂപ പിഴചുമത്തിയും ശിക്ഷിച്ചിരുന്നു. ജാമ്യംനേടി പുറത്തിറങ്ങിയ ഹരിദാസൻ കേസ് പരിഗണിക്കുന്നതിനാൽകോടതിയിലെത്തിയതായിരുന്നു. ശിക്ഷാവിധി കേട്ടശേഷം രക്ഷപ്പെടുകയായിരുന്നെന്ന് പോലീസ്പറയുന്നു. 2021-ലാണ് കേസിനാസ്പദമായ സംഭവം. ചാലിശ്ശേരി പോലീസാണ് കേസ് അന്വേഷിച്ച്കുറ്റപത്രം സമർപ്പിച്ചത്. അനുകൂലമാവുമെന്ന് കരുതിയ വിധി തിരിച്ചടിയായതോടെ പ്രതി മുങ്ങുകയായിരുന്നെന്നാണ്പോലീസ് കരുതുന്നത്. പ്രതിക്കായി അന്വേഷണം ഊർജിതമാക്കി.
ഇരുചക്ര വാഹനത്തില്‍ വിദേശ മദ്യക്കച്ചവടം.കുമ്പിടി സ്വദേശി അറസ്റ്റിൽ
കുറ്റിപ്പുറം : ഇരുചക്ര വാഹനത്തില്‍ വിദേശ മദ്യ വില്‍പ്പന നടത്തിയ കുമ്പിടി ഉമ്മത്തൂര്‍ സ്വദേശിഅയ്യരുകുന്നത്ത് ഷാജിയെ (40) കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തു. കുറ്റിപ്പുറം തങ്ങള്‍പ്പടിയില്‍ വെച്ച് വെള്ളിയാഴ്ച്ച ഉച്ചക്കാണ് ഇയാളുടെ സ്കൂട്ടറില്‍ നിന്നും അഞ്ച് ലിറ്റര്‍വിദേശ മദ്യം പിടികൂടിയത്.
ഇന്‍സ്റ്റഗ്രാമില്‍ അര ലക്ഷത്തിലധികം ഫോളോവേഴ്സ്; ഹണി ട്രാപ്പില്‍ കുടുക്കി പണം തട്ടല്‍, ദമ്പതികള്‍ അറസ്റ്റില്‍
പാലക്കാട്: ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയെ ഹണി ട്രാപ്പില്‍പ്പെടുത്തിയ ആറംഗ സംഘംഅറസ്റ്റില്‍. കാല്ലം സ്വദേശി ദേവു, ഭര്‍ത്താവ് ഗോകുല്‍ ദ്വീപ്, പാലാ സ്വദേശി ശരത്, ഇരിങ്ങാലക്കുടസ്വദേശികളായ ജിഷ്ണു, അജിത്, വിജയ്, എന്നിവരാണ് അറസ്റ്റിലായത്. ഇന്‍സ്റ്റഗ്രാമില്‍അരലക്ഷത്തിലേറെ ഫോളേവേഴ്സ് ഉള്ള ദമ്പതികളാണ് അറസ്റ്റിലായ ദേവുവും ഗോകുലും. ഫെയ്സ്ബുക്കിലൂടെ സൗഹൃദം നടിച്ചാണ് പ്രതികള്‍ തട്ടിപ്പിന് കളമൊരുക്കിയതെന്ന് പാലക്കാട് ടൗണ്‍സൗത്ത് പൊലീസ് വ്യക്തമാക്കി. പാലാ സ്വദേശി ശരത്താണ് മുഖ്യസൂത്രധാരന്‍. ഒരു വ്യാജഫെയ്സ്ബുക്ക് ഐഡിയും സിം കാര്‍ഡും തട്ടിപ്പിന് കളമൊരുക്കാന്‍ ഉപയോഗിക്കും. മെസഞ്ചറിലൂടെസന്ദേശമയച്ചാണ് തുടക്കമിടുക. മറുപടി കിട്ടിയതോടെ യുവതിയെക്കൊണ്ട് തുടര്‍ സന്ദേശംഅയപ്പിച്ചു. പിന്നാലെ വിശ്വാസം ആര്‍ജിക്കും. ഒടുവിലാണ് കെണിയില്‍ വീഴ്ത്തലും തട്ടിപ്പും നടത്തുക. ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയെ മെസഞ്ചറില്‍ പരിചയപ്പെട്ട സമയത്ത് യുവതിയുടെ വീട്പാലക്കാട് ആണെന്നാണ് പറഞ്ഞിരുന്നത്. തട്ടിപ്പിന് മാത്രമായി 11 മാസത്തെ കരാറില്‍ ഒരു വീട്സംഘം പലക്കാട് യാക്കരയില്‍ വാടകയ്ക്ക് എടുത്തു. പിന്നാലെയാണ് വ്യവസായിയെ പാലക്കാടേക്ക്വിളിച്ചുവരുത്തിയത്. ഞായറാഴ്ച രാവിലെയാണ് വ്യവസായി പാലക്കാട് എത്തിയത്. ഒലവക്കോട്വച്ച് ഇരുവരും കണ്ടുമുട്ടി. വീട്ടില്‍ അമ്മമാത്രമേ ഉള്ളൂ എന്നും, ഭര്‍ത്താവ് വിദേശത്തെന്നുമായിരുന്നുവ്യവസായിയെ വിശ്വസിപ്പിച്ചിരുന്നത്. വൈകീട്ടോടെ, യാക്കരയിലെ വീട്ടിലേക്ക് ഇയാളെ ക്ഷണിച്ചു. അവിടെ എത്തിയപ്പോഴാണ്കൂടെയുള്ളവ!ര്‍ക്ക് ഒപ്പം ചേര്‍ന്നുള്ള തട്ടിപ്പ് നടന്നത്. വ്യവസായിയുടെ മാല, ഫോണ്‍, പണം, എടിഎംകാര്‍ഡ്, വാഹനം എന്നിവ കൈക്കലാക്കി. പിന്നാലെ പ്രതികളുടെ കൊടുങ്ങല്ലൂരിലെ ഫ്ലാറ്റില്‍കൊണ്ടുപോയി തുടര്‍ തട്ടിപ്പിനായിരുന്നു നീക്കം. യാത്രമധ്യേ മൂത്രമൊഴിക്കണം എന്ന് പറഞ്ഞിറങ്ങിയ ഇദ്ദേഹം ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതികള്‍ഇടയ്ക്ക് ഒത്തുതീര്‍പ്പിന് ശ്രമിച്ചെങ്കിലും വ്യവസായി വഴങ്ങിയില്ല. പാലക്കാട് എത്തി ടൗണ്‍ സൗത്ത് പൊലീസില്‍ പരാതി നല്കി. പിന്നാലെ പ്രതികളെ തെരഞ്ഞ പൊലീസ് കാലടിയിലെ ലോഡ്ജില്‍നിന്ന് കസ്റ്റഡിയില്‍ എടുത്തു. സൂത്രധാരനായ ശരത്തിന്റെ പേരില്‍ മോഷണം, ഭവനഭേദനം അടക്കം12 പരാതികള്‍ ഉണ്ടെന്ന് പൊലീസ് അറിയിച്ചു. സംഘം മുമ്പ് സമാന തട്ടിപ്പ് മുമ്പ് നടത്തിയിട്ടുണ്ടോഎന്നും പൊലീസ് പരിശോധിക്കുന്നുണ്ട്
ചങ്ങരംകുളം വളയംകുളത്ത് സ്വകാര്യ ബസിൽ വിദ്യാർത്ഥികൾക്ക് നേരെ കണ്ടക്ടറുടെ അക്രമം
ചങ്ങരംകുളം: വളയംകുളത്ത് സ്വകാര്യ ബസിൽ വിദ്യാർത്ഥികൾക്ക് നേരെ കണ്ടക്ടറുടെ അക്രമം.പെരുമ്പിലാവ് അൻസാർ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളെയാണ് കണ്ടക്ടർ മർദ്ധിച്ചത്.സംഭവത്തിൽ ബസണ്ടക്ടറെ ചങ്ങരംകുളം പോലീസ് കസ്റ്റഡിയിൽ എടുത്തു. തൃശ്ശൂർ കോഴിക്കോട് റൂട്ടിലോടുന്ന ജോണിച്ചൻ ബസിലെ കണ്ടക്ടർ സുബൈദിനെയാണ്ചങ്ങരംകുളം പോലീസ് കസ്റ്റഡിയിൽ എടുത്തത്.ശനിയാഴ്ച കാലത്ത് എട്ട് മണിയോടെയാണ് സംഭവം.വളയംകുളത്ത് ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ പെരുമ്പിലാവ് അൻസാർ സ്കൂളിലെ വിദ്യാർത്ഥികളെയാണ് ബസ്കണ്ടക്ടർ മർദ്ധിച്ചത്.കൂറ്റനാട് സ്വദേശി ബാസിൽ കടവല്ലൂർ സ്വദേശി ഷിനാഫ്,എടപ്പാൾ സ്വദേശിസാഹി ലൈസ് എന്നിവർക്കാണ് മർദ്ധനമേറ്റത്. സാരമായ പരിക്കേറ്റ വിദ്യാർത്ഥികളെ ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെവി സഹീറിന്റെ നേതൃത്വത്തിൽ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. നേരത്തെ വിദ്യാർത്ഥികളെ ബസ്സിൽ കയറ്റാതെ വന്നതോടെ വിദ്യാർത്ഥികളും കണ്ടക്ടറും തമ്മിൽവാക്കേറ്റം നടന്നിരുന്നു.തുടർന്ന് ബസ്സിൽ കയറിയ വിദ്യാർത്ഥികളെ കണ്ടക്ടർ അകാരണമായി മർദ്ദിച്ചെന്നാണ് വിദ്യാർത്ഥികളുടെ പരാതി.നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ചങ്ങരംകുളംപോലീസെത്തിയാണ് കണ്ടക്ടറെ കസ്റ്റഡിയിൽ എടുത്തത്
പൊന്നാനി കർമ റോഡിനോടുചേർന്ന് പുറമ്പോക്ക് ഭൂമി അളക്കും
പൊന്നാനി : പുഴയോരപാതയായ കർമ റോഡിനോടുചേർന്നുള്ള പുറമ്പോക്ക് ഭൂമി അളന്ന്തിട്ടപ്പെടുത്തും. നഗരസഭയുടെ ബജറ്റിൽ ഉൾപ്പെടുത്തിയ പദ്ധതികൾക്ക് സ്ഥലം വിട്ടുകിട്ടുന്നതിനുമുന്നോടിയായാണ് റവന്യൂവകുപ്പിന്റെ നേതൃത്വത്തിൽ സർവേ നടത്തുന്നത്. ചിൽഡ്രൻസ് പാർക്ക്, കമ്മ്യൂണിറ്റി ഹാൾ, വനിതകൾക്കായുള്ള ഓപ്പൺ ജിം, സ്വയംതൊഴിൽസംരംഭങ്ങൾ തുടങ്ങിവയാണ് നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുക. ഭാരതപ്പുഴയോരത്തുള്ള കർമ റോഡരികിലെ പുഴ പുറമ്പോക്ക് ഭൂമിയാണ് റവന്യൂ വകുപ്പിന്റെനേതൃത്വത്തിൽ അളന്ന് തിട്ടപ്പെടുത്തുക. ഇതിന്റെ ഭാഗമായി റവന്യൂ, നഗരസഭ അധികൃതർപ്രദേശത്ത് പരിശോധന നടത്തി. പ്രദേശത്തെ സർക്കാർഭൂമി അളന്ന് തിട്ടപ്പെടുത്തണമെന്നാവശ്യപ്പെട്ട്നഗരസഭ റവന്യൂ വിഭാഗത്തിന് കത്ത് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സന്ദർശനം നടത്തിയത്. സർവേ പൂർത്തീകരിച്ച് സ്കെച്ച് തയ്യാറാക്കിയശേഷം ഭൂമി നഗരസഭയ്ക്ക് വിട്ടുകിട്ടാനായിസർക്കാരിനെ സമീപിക്കും.പ്രധാന വിനോദസഞ്ചാരകേന്ദ്രമായതോടെ പ്രദേശത്ത് കൈയേറ്റവുംവ്യാപകമാണെന്ന പരാതിയുണ്ട്. തോടുകൾ ഉൾപ്പെടെ മണ്ണിട്ട് നികത്തുന്നുണ്ടെന്നാണ് പരാതി. ഇതേത്തുടർന്നാണ് വ്യക്തിയുടെഭൂമിയും സർക്കാർ ഭൂമിയും അളന്ന് തിട്ടപ്പെടുത്തുന്നത്. നിള പൈതൃക മ്യൂസിയം, മറൈൻ മ്യൂസിയം, ഉല്ലാസ ബോട്ടുയാത്ര എന്നിവയെല്ലാമുള്ളത് കർമറോഡിനോട് ചേർന്നാണ്.



