തൃശൂര്‍ നഗരത്തിലെ അനാശാസ്യകേന്ദ്രത്തില്‍ കൊലപാതകം. ഒഡീഷക്കാരനായ ധന്‍പതിനായികാണ് കൊല്ലപ്പെട്ടത്. 4 സ്ത്രീകളും 2 പുരുഷന്മാരും അറസ്റ്റിലായി. ഒഡീഷക്കാരാണ് അനാശാസ്യകേന്ദ്രം നടത്തിയിരുന്നത്. തൃശൂർ നഗരത്തിലെ കോരപ്പത്ത് ലൈനിൽ അതിഥിതൊഴിലാളികൾ വാടകയ്ക്കെടുത്ത വീട്ടിൽ പ്രവർത്തിച്ചിരുന്ന രഹസ്യ അനാശാസ്യ കേന്ദ്രത്തിലാണ്ഒഡീഷ സ്വദേശിയായ ധന്‍പതി നായക് കൊല്ലപ്പെട്ടത്.പണമിടപാടുമായി ബന്ധപ്പെട്ടതർക്കത്തെത്തുടർന്ന് രാത്രിയുണ്ടായ മർദ്ദനത്തിലാണ് ഇയാൾക്ക് മാരകമായി പരുക്കേറ്റത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സംഭവവുമായിബന്ധപ്പെട്ട് നാല് സ്ത്രീകളും രണ്ട് പുരുഷന്മാരും ഉൾപ്പെടെ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
കാപ്പ ഉത്തരവ് പ്രകാരം മലപ്പുറം ജില്ലയിൽ നിന്ന് നാട് കടത്തിയ പ്രതി വീണ്ടും ജില്ലയിൽപ്രവേശിച്ചതിനെ തുടർന്ന് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു.
പരപ്പനങ്ങാടി : തൃശ്ശൂർ റെയിഞ്ച് ഡിഐജിയുടെ കാപ്പ ഉത്തരവ് പ്രകാരം മലപ്പുറം ജില്ലയിൽ നിന്ന് നാട് കടത്തിയ പ്രതി വീണ്ടും ജില്ലയിൽ പ്രവേശിച്ചതിനെ തുടർന്ന് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. ആനങ്ങാടി കടലുണ്ടി നഗരം സ്വദേശി വാടിക്കൽ ഷൌക്കത്ത് ആണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ തുടർന്ന് കോടതി…
സ്വകാര്യ ലോഡ്ജ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം; പ്രതി പിടിയിൽ.
കുറ്റിപ്പുറം:കുറ്റിപ്പുറത്തെ സ്വകാര്യ ലോഡ്ജ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം നടത്തിയ കേസിലെപ്രതി പിടിയിൽ. പുറത്തൂർ പടിഞ്ഞാറേക്കര സ്വദേശി പള്ളിക്കരകത്ത് അനസ്(29) നെയാണ്പിടികൂടിയത്. മഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് ജയി ലിലടച്ചു. കേസിൽ ഒളിവിൽ പോയ പ്രതി അനസിനെ ഒരു മാസത്തിന് ശേഷം മലപ്പുറം, തിരൂർ എക്സൈസ്നാർകോ ട്ടിക്സ് സ്പെഷൽ സംഘം നടത്തിയ സംയുക്ത ഓപറേഷനിലാണ് കോട്ടക്കലിൽ വച്ച്പിടിയിലാകുന്നത്. കുറ്റി പ്പുറത്തെ സ്വകാര്യ ലോഡ്ഡിൽ സ്ഥിരമായി മുറിയെടുത്ത് താമസിച്ച് ഇയാൾലക്ഷങ്ങൾ വിലമതിക്കുന്ന എം.ഡി.എം.എ കച്ചവടം നടത്തുകയായിരുന്നു.മാർക്കറ്റിൽ നിന്നുംലഭിക്കുന്ന ചോക്ലേറ്റ് മിഠായിയുടെ കവറിനകത്ത് ഒളിപ്പിച്ചായിരുന്നു ആവശ്യക്കാർക്ക്നൽകിയിരുന്നത്. മലപ്പുറം നാർകോട്ടിക്സ് സ്പെഷൽ സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെഅടിസ്ഥാനത്തിൽ ലോഡ്ജ് മുറിയിൽ പരിശോധന നടത്തിയെങ്കിലും അനസിനെ സംഘത്തിന് പിടികൂടാനയില്ല. എന്നാൽ മുറിയിൽ പരിശോധന നടത്തിയ സംഘത്തിന് കച്ചവടത്തിനായി തയാ റാക്കിയചോക്ലേറ്റ് കവറുകളിൽ മിഠായി രൂപത്തിലും മുറിക്കക ത്തെ മേശക്കടിയിലും ഒളിപ്പിച്ചുവെച്ച 200 ഗ്രാംഎം.ഡി.എം .എ കണ്ടെത്താൻ കഴിഞ്ഞിരുന്നു. അറസ്റ്റിലായ അനസിനെതിരേ പൊലിസിലുംനാർകോട്ടിക്സ് സെല്ലിലും നേരത്തെ സമാന രീതിയിലുള്ള കേസുകളും നിലവിലുണ്ട്. അസി. കമീഷണർ കെ.പി മോഹൻ, മലപ്പുറംഎക്സൈസ് നാർകോട്ടിക്സ് സ്പെഷൽ സ്ക്വാഡ് സി.ഐ വി.ആർ സജികുമാർ എന്നിവർസംഘത്തിലുണ്ടായിരുന്നു.
കടയുടെ സൈഡില്‍ കയറി നിന്നപ്പോള്‍ തൂണില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു.
മഴത്ത് സ്കൂട്ടർ കേടായതിനെ തുടർന്നാണ് കടയ്ക്കരികിൽ കയറിയത്. രക്ഷിക്കാൻ ശ്രമിച്ച സഹോദരനും ഷോക്കേറ്റു കോഴിക്കോട് : മഴയില്‍ സ്കൂട്ടര്‍ കേടായതിനെത്തുടര്‍ന്ന് കടയുടെ സൈഡില്‍ കയറി നിന്നപ്പോള്തൂണില് നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. കുറ്റിക്കാട്ടൂര്‍ പുതിയോട്ടില്‍ മുഹമ്മദ് റിജാസ് (19) ആണ്മരിച്ചത്. ഇന്നലെ രാത്രി ഒരു മണിയോടെയാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു റിജാസ്. സ്കൂട്ടര്‍ കേടായതിനെത്തുടര്ന്ന്സഹോദരനെ വിളിച്ചു. സ്കൂട്ടര്‍ കടയുടെ സൈഡിലേക്ക് കയറ്റിവെക്കുന്നതിനിടെ, വണ്ടിചരിഞ്ഞപ്പോള് കടയിലെ തൂണില്‍ പിടിച്ചപ്പോഴാണ് ഷോക്കേറ്റത്. രക്ഷിക്കാന്‍ ശ്രമിച്ച റിജാസിന്റെസഹോദരനും ഷോക്കേറ്റു. പ്ലസ്ടു കഴിഞ്ഞ് ഉപരിപഠനത്തിന് തയ്യാറെടുക്കുകയായിരുന്നു റിജാസ്. ഈ അപകടം ഉണ്ടാകുന്നതിന്മുമ്പ് മറ്റൊരാള്‍ക്കും ഷോക്കേറ്റിരുന്നു. രാത്രി 9.30 ഓടെ കടയില്‍ തേങ്ങ കൊണ്ടു കൊടുക്കുന്നതിന്എത്തിയപ്പോഴാണ് കടയുടെ തൂണില്‍ നിന്നും വൈദ്യുതാഘാതമേറ്റതെന്ന് ഇയാള്‍ പറയുന്നു. കടയുടെ തൂണില്‍ ഷോക്കുണ്ടെന്ന് പരാതിപ്പെട്ടിട്ടും കെഎസ്ഇബി അനങ്ങിയില്ലെന്ന് കടയുടമപരാതിപ്പെട്ടു. അപകടം ഉണ്ടായത് അറിഞ്ഞതോടെ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ കടയിലേക്കുള്ളവൈദ്യുതി ബന്ധം വിച്ഛേദിക്കുക മാത്രമാണ് ചെയ്തത്. സര്‍വീസ് ലൈന്‍ മുറിച്ചിടുകയാണ് ചെയ്തത്. കടയുമായി മുട്ടി നില്ക്കുന്ന മരച്ചില്ലകള്‍ ഒന്നും വെട്ടി മാറ്റാന്‍ തയ്യാറായിട്ടില്ലെന്നും കടയുടമപറയുന്നു.
നാട്ടുകാർ പിടികൂടിയ ക്വട്ടേഷൻ സംഘങ്ങളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
പരപ്പനങ്ങാടി : പരപ്പനങ്ങാടി ആലുങ്ങൽ ബീച്ചിൽ ഇന്നലെ നാട്ടുകാർ പിടികൂടിയ ക്വട്ടേഷൻ സംഘങ്ങളെ ഇന്ന് കോടതിയിൽ ഹാജരാക്കും. പരപ്പനങ്ങാടി ചെട്ടിപ്പടി ആലുങ്ങൽ ബീച്ചിൽ ഇന്നലെ രാത്രി എട്ട് മണിയോടടുത്താണ് രണ്ട് കാറിൽ എത്തിയ അഞ്ചംഗ ക്വട്ടേഷൻ സംഘങ്ങളും നാട്ടുകാരും തമ്മിൽ ഏറ്റുമുട്ടിയത്. ദിവസങ്ങൾക്ക് മുന്നെ ചെട്ടിപ്പടി ആലുങ്ങൽ സ്വദേശി…
ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു.
*ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു* കേരള അതിര്‍ത്തിയോട് ചേര്‍ന്നുള്ള തമിഴ്നാട്വാൽപ്പാറയ്ക്കടുത്ത് നെടുംങ്കുട്ര ആദിവാസി ഊരിലെ രവിയാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 9 നാണ് സംഭവം. രണ്ട് സുഹൃത്തുക്കൾക്കൊപ്പം ഊരിലേക്ക് വരുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. കാട്ടാനയുടെ മുന്നില്‍ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ രവിയെ ആക്രമിക്കുകയായിരുന്നു. ചവിട്ടേറ്റ രവിയെ രക്ഷിക്കാനായില്ല. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തുടര്‍ നടപടികള്‍സ്വീകരിച്ചുവരുകയാണ്.
കുറ്റിപ്പുറത്ത് പൊള്ളലേറ്റ് മരിച്ചയാളെ തിരിച്ചറിഞ്ഞു
കുറ്റിപ്പുറം: ഭാരതപ്പുഴയോരത്ത് ഞായറാഴ്ച വൈകിയിട്ടുണ്ടായ തീപിടുത്തത്തിൽ പൊള്ളലേറ്റ്മരിച്ചയാളെ തിരിച്ചറിഞ്ഞു.തൃപ്പാലൂർ സ്വദേശി നാലുകള്ളി പറമ്പിൽ 58 വയസുള്ളഅച്ചുതാനന്ദനാണ് പൊള്ളലേറ്റ് മരിച്ചത്.തീപിടിച്ച പുൽകാടുകൾക്ക് സമീപം ശരീരം മുഴുവൻപൊള്ളലേറ്റ നിലയിലാണ് അച്ചുദാനന്ദന്റെ മൃതദേഹം കണ്ടെത്തിയത്.
പരുതൂർ കരുവാൻപടി ചെമ്പുലങ്ങാട് നാനാർച്ചി കുളത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു.
തൃത്താല: പരുതൂർ കരുവാൻപടി ചെമ്പുലങ്ങാട് നാനാർച്ചി കുളത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. സ്വദേശി തോട്ടുങ്കൽ ഊമയിൽ മുസ്തഫയുടെ മകൻ മുഹമ്മദ് നിഹാൽ (10) ആണ് മരണപ്പെട്ടത്. വൈകിട്ട് അഞ്ചരയോടെയാണ് കുളത്തിൽ മുങ്ങിയത്. Karuvanpadi കൂട്ടുകാരുമൊത്ത് കുളക്കടവിൽ ഇരിക്കുകയായിരുന്ന നിഹാൽ കാൽ വഴുതി വീഴുകയായിരുന്നു. സംഭവം മറ്റ് കൂടെയുണ്ടായിരുന്ന കുട്ടികൾ…
അബ്ദുറഹീം കേസ്: വധശിക്ഷ റദ്ദ് ചെയ്യാനുള്ള അപേക്ഷ സൗദി അപ്പീൽ കോടതി ഫയലിൽസ്വീകരിച്ചു
റിയാദ്: സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ കേസിൽ ദിയാധനം നൽകാൻകുടുംബവുമായി ധാരണയായ വിവരം അറിയിച്ചും വധശിക്ഷ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുംറഹീമിൻ്റെ വക്കീൽ ഓൺലൈൻ കോടതിക്ക് അപേക്ഷ നൽകി. ഹരജി കോടതി സ്വീകരിച്ചതായിപ്രതിഭാഗം വക്കീൽ അറിയിച്ചതായി ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരിയുംറഹീമിന്റെ കുടുംബത്തിൻ്റെ പവർ ഓഫ് അറ്റോർണിയായ സിദ്ധിഖ് തുവ്വൂരും പറഞ്ഞു. ഇനികോടതിയുടെ മറുപടിക്കായുള്ള കാത്തിരിപ്പാണ്. സൗദി ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ചറിപ്പോർട്ട് കോടതിക്ക് നൽകിയതിന് ശേഷമായിരിക്കും ബന്ധപ്പെട്ട വിഷയത്തിൽകോടതിയുത്തരവുണ്ടാകുക എന്നാണ് നിയമ വിദഗ്ദ്ധർ അറിയിച്ചത്. ദിയാധനം നൽകാനുള്ളകുടുംബത്തിന്റെ സമ്മതത്തിന് അംഗീകാരം നൽക്കുകയാണ് ആദ്യം കോടതിയുടെ ഭാഗത്ത്നിന്നുണ്ടാകുന്ന നടപടി. തുടർന്ന് വധശിക്ഷ റദ്ദ് ചെയ്തുള്ള ഉത്തരവും ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. വധശിക്ഷ റദ്ദ്ചെയ്തുള്ള ഉത്തരവ് വന്നാൽ അത് സുപ്രീംകോടതി ശരി വെക്കുകയും വേണം. ഇതിനെല്ലാംശേഷമായിരിക്കും ജയിൽ മോചനവുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിക്കുകയെന്നും അഭിഭാഷകർപറഞ്ഞു. ഇന്ത്യയിൽ നിന്ന് സമാഹരിച്ച തുക സൗദിയിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് ഇപ്പോൾനടക്കുന്നത്. ഇതിനായി വിദേശകാര്യ മന്ത്രാലത്തെ സമീപിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തിൽ ഉടൻതീരുമാനം ഉണ്ടാകുമെന്ന ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ പറഞ്ഞു. വിദേശകാര്യമന്ത്രാലയത്തിൻ്റെ അനുമതി ലഭിച്ചാലുടൻ പണം അയക്കാനുള്ള ക്രമീകരണങ്ങളും അനുമതിയുംഅതിവേഗം പൂർത്തിയാക്കണമെന്ന് നാട്ടിലെ ബാങ്കുകളോട് ആവശ്യപ്പെട്ടതായി റഹീം സഹായസമിതി രക്ഷാധികാരി അഷ്റഫ് വേങ്ങാട്ടും പറഞ്ഞു. ഫറോക്കിൽ ഓട്ടോ ഡ്രൈവറായിരുന്നകോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുറഹീം 22 വയസ്സുള്ളപ്പോൾ 2006 നവംബർ 28നാണ് ഹൗസ്ഡ്രൈവർ വിസയിൽ റിയാദിലേക്ക് പോയത്. സ്പോൺസർ അബ്ദുല്ല അബ്ദുറഹ്മാൻ അൽ ശഹരിയുടെ ശാരീരിക വൈകല്യമുള്ള മകൻ അനസ്അൽ ശഹരിയെ പരിചരിക്കുന്നതിനിടെ കഴുത്തിൽ ഘടിപ്പിച്ച ട്യൂബിൽ അബദ്ധത്തിൽ റഹീമിന്റെകൈ തട്ടുകയും അനസ് ബോധരഹിതനായി പിന്നീട് മരണപ്പെടുകയുമായിരുന്നു. ഇതോടെറിയാദിലെത്തിയതിന്റെ 28-ാം നാളിൽ റഹീം ജയിലിലായി. റിയാദ് കോടതി റഹീമിന് വധശിക്ഷ വിധിച്ചതോടെയാണ് ജയിൽ വാസം 18 വർഷത്തോളം നീണ്ടത്. വധശിക്ഷ നടപ്പാകുന്നതിലേക്ക് കാര്യങ്ങളെത്തിയതോടെ നീണ്ട ചർച്ചകൾക്കൊടുവിൽ ദിയസ്വീകരിച്ച് മാപ്പുനൽകാൻ തയാറാണെന്ന് സൗദി കുടുംബം അറിയിച്ചു. തുടർന്നാണ് മലയാളികൾആഴ്ച്ചകൾക്കുള്ളിൽ 34 കോടി രൂപ സമാഹരിച്ചത്.










