ഗർഭിണിയാണെന്ന് അറിഞ്ഞിട്ടും ബലാത്സംഗം, രാഹുലിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ; ജീവപര്യന്തം വരെ ലഭിക്കാവുന്ന കുറ്റങ്ങൾ

ലൈംഗിക പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിപൊലീസ്. ജീവപര്യന്തം വരെ ലഭിക്കാവുന്ന കടുത്ത വകുപ്പുകൾ രാഹുലിനെതിരെ ചുമത്തിയിട്ടുണ്ട്. ബിഎൻഎസ് 64- എഫ് ( അധികാരസ്ഥാനം ഉപയോഗിച്ച് ബലാത്സംഗം), ബിഎൻഎസ് 64- എം ( തുടർച്ചയായ ബലാത്സംഗം ), ബിഎൻഎസ് 64- എച്ച് ( ഗർഭിണിയാണെന്ന് അറിഞ്ഞിട്ടുംബലാത്സംഗം), ബിഎൻഎസ് 89 ( നിർബന്ധിത ഭ്രൂണഹത്യ ) തുടങ്ങിയ വകുപ്പുകളാണ്രാഹുലിനെതിരെ ചുമത്തിയിട്ടുള്ളത്.

എഡിജിപി എം ആർ അജിത് കുമാറിനെതിരെ തുടരന്വേഷണം ഇല്ല; മുഖ്യമന്ത്രിക്കെതിരായപരാമർശം ഹൈക്കോടതി നീക്കി

അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി എം ആർ അജിത് കുമാറിനെതിരെതുടരന്വേഷണമില്ല. അജിത് കുമാറിന്റെ ക്ലീൻ ചിറ്റ് റദ്ദാക്കിയ വിജിലൻസ് കോടതി ഉത്തരവ്ഹൈക്കോടതി റദ്ദാക്കി. വിജിലൻസ് കോടതി ഇടപെടൽ നടപടിക്രമങ്ങൾക്ക് വിരുദ്ധമെന്ന് കോടതിവിലയിരുത്തി. മുഖ്യമന്ത്രിക്കെതിരായ കോടതി പരാമർശങ്ങളും ജസ്റ്റിസ് എ ബദറുദ്ദീൻനീക്കിയിട്ടുണ്ട്.

*മദ്യപാനത്തിനിടെ തര്‍ക്കം, കത്തിക്കുത്ത്; കോഴിക്കോട് യുവാവിന് ഗുരുതര പരിക്ക്

കോഴിക്കോട്: ലിങ്ക് റോഡിൽ കത്തിക്കുത്തേറ്റ് യുവാവിന് ഗുരുതര പരിക്ക്. വട്ടാംപൊയിൽ സ്വദേശിബജീഷിനാണ് കുത്തേറ്റത്. ലിങ്ക് റോഡിലെ ഹോട്ടൽ ജീവനക്കാരനായ ബജീഷിന് പുലർച്ചെ രണ്ട്മണിയോടെ കുത്തേൽക്കുകയായിരുന്നു. മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കത്തിക്കുത്തിൽകലാശിച്ചതെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ ബജീഷിനെ കോഴിക്കോട് മെഡിക്കൽകോളേജിൽ പ്രവേശിപ്പിച്ചു. മദ്യലഹരിയിൽ ആയതിനാൽ പ്രതിയെ കുറിച്ചുള്ള വിവരം ബജീഷിൽനിന്ന് ലഭിച്ചിട്ടില്ല. ഇയാൾക്ക് ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ശേഷം മൊഴിയെടുക്കാനാണ് പൊലീസിന്റെ നീക്കം. 

ആന്ധ്രയിൽ ക്ഷേത്രദർശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 9 പേർ മരിച്ചു.

ആന്ധ്രാ പ്രദേശിലെ ശ്രീകാകുളത്തെ വെങ്കടേശ്വരസ്വാമി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ട് 9 പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. ക്ഷേത്രത്തിലെ ഏകാദശി ചടങ്ങുകൾ ക്കിടയിലാണ്അപകടമുണ്ടായത്. പ്രദേശത്ത് രക്ഷാ പ്രവർത്തനം പുരോഗമി ക്കുകയാണ്.പരുക്കേറ്റവരെഅടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബുനായിഡു നടുക്കവും ദുഃഖവും രേഖപ്പെടു ത്തി. ഉത്സവത്തിൽ പങ്കെടുക്കാൻ പതിവി ലുംഭക്തരെത്തിയതും തിരക്ക് കൃത്യമായി നിയന്ത്രിക്കാൻ സംവിധാനമൊരുക്കാത്തതും അപകടത്തിന്കാരണമായെന്നാണ് നാട്ടുകാർ പറയുന്നത്.

*സജിതയ്ക്ക് ഒടുവിൽ നീതി; ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

പാലക്കാട് പോത്തുണ്ടി സജിത കൊലക്കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ചെന്താമരഎന്നറിയപ്പെടുന്ന ചെന്താമരാക്ഷന് ശിക്ഷ വിധിച്ച് കോടതി. ഇരട്ട ജീവപര്യന്തം തടവാണ് കോടതിശിക്ഷ വിധിച്ചത്. മൂന്നേകാൽ ലക്ഷം രൂപ പിഴയൊടുക്കാനും പാലക്കാട് അഡീഷണൽ സെഷൻസ്കോടതി വിധിച്ചു. സംസ്ഥാനത്തെ ഞെട്ടിച്ച് മൂന്ന് കൊലപാതകങ്ങൾ നടത്തിയ ചെന്താമര, ആദ്യംകൊലപ്പെടുത്തിയ സജിതയുടെ കേസിൽ കുറ്റക്കാരനെന്ന് ചൊവ്വാഴ്ച കോടതി കണ്ടെത്തിയിരുന്നു. ചെന്താമരയ്ക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചത്. സജിതയുടെ മക്കളായ അതുല്യയും അഖിലയും പരമാവധി ശിക്ഷ നൽകണമെന്ന്ആവശ്യപ്പെട്ടിരുന്നു. കേസ് അപൂർവങ്ങളിൽ അപൂർവ്വമല്ലെന്നാണ് വധശിക്ഷ വേണമെന്നപ്രോസിക്യൂഷൻ വാദത്തോടുള്ള കോടതി നിരീക്ഷണം. രണ്ട് വകുപ്പുകളിലായി ഇരട്ട ജീവപര്യന്തമാണ്വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. 302-ാം വകുപ്പ് പ്രകാരം ജീവപര്യന്തം, 201-ാംവകുപ്പ് പ്രകാരം അഞ്ച് വർഷം, 449-ാം വകുപ്പ് പ്രകാരം ജീവപര്യന്തം എന്നിങ്ങനെയാണ് ശിക്ഷവിധിച്ചത്.

കോടികളുടെ കൈക്കൂലി വാങ്ങിയ കേസിൽ പഞ്ചാബിൽ പൊലീസ് ഡിഐജി അറസ്റ്റ‌ിൽ.

ഹർചരൺ സിങ് ബുല്ലാറെന്ന ഐപിഎസ് ഉദ്യാഗസ്‌ഥനെയാണ് സിബിഐഅറസ്‌റ്റ് ചെയ്ത‌ത്. അഞ്ചുകോടി രൂപ പിടിച്ചെടുത്തു. നോട്ടെണ്ണൽ ഇപ്പോഴും തുടരുകയാണ്. ഒന്നരക്കിലോസ്വർണാഭരണങ്ങൾ, രണ്ട് ആഡംബര കാർ, 22 ആഡംബര വാച്ച്, 40 ലീറ്റർ വിദേശമദ്യം, അനധികൃതതോക്കടക്കം ആയുധങ്ങളും സിബിഐ പിടിച്ചെടുത്തു. ഇടനിലക്കാരൻ വഴി എട്ടുലക്ഷം രൂപയുടെകൈക്കൂലി വാങ്ങുമ്പോഴാണ് ഇയാൾ പിടിയിലായത്. തുടർന്ന് നടത്തിയ പരിശോധനയിലാണ്കോടികളുടെ സമ്പാദ്യം കണ്ടെത്തിയത്.

സ്വർണക്കൊള്ളയിൽ വെട്ടിലായി ദേവസ്വം ബോർഡ്

സ്വർണക്കൊള്ളയിൽ വെട്ടിലായി ദേവസ്വം ബോർഡ്; 2019ലെ ഭരണസമിതി പ്രതിസ്ഥാനത്ത്; കൂടുതൽ പേർ കുടുങ്ങും?ശബരിമല സ്വർണ്ണം പൂശുന്ന വിവാദ കേസിൽ ഇതുവരെ രണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രണ്ടാമത്തെ എഫ്ഐആറിലാണ് മുൻ ഭരണസമിതിയെ പ്രതി ചേർത്തത്. ശബരിമലയിലെ സ്വത്ത് നഷ്ടമാകുന്ന തരത്തിൽ ബോർഡ് അംഗങ്ങൾ പ്രവർത്തിച്ചെന്ന് എഫ്ഐആറിലുണ്ട്.ശബരിമലയിലെ സ്വർണക്കൊള്ള കേസിൽ…

ഷാഫി പറമ്പിലിനെതിരായ അധിക്ഷേപ പരാമർശം

സുരേഷ് ബാബുവിനെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ്*  പാലക്കാട്: വടകര എംപി ഷാഫിപറമ്പിലിനെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍സുരേഷ് ബാബുവിനെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ്. സുരേഷ് ബാബുവിനെതിരെകോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സി വി സതീശന്‍ നല്‍കിയ പരാതിയിലാണ്കേസെടുക്കാനാവില്ലെന്ന് പാലക്കാട് നോര്‍ത്ത് പൊലീസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട്പാലക്കാട് നോര്‍ത്ത് സിഐ പാലക്കാട് എഎസ്പിക്ക് നല്‍കി. നേരിട്ടുള്ള പരാതി അല്ലാത്തതിനാല്‍ബിഎന്‍എസ് 356 പ്രകാരം അപകീര്‍ത്തി കേസ് നിലനില്‍ക്കില്ലെന്നാണ് നോര്‍ത്തി സിഐ നല്‍കിയറിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്