ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് അബ്ദുനാസർ മഅ്ദനിയെ ആശുപത്രിയിൽപ്രവേശിപ്പിച്ചു.

കൊല്ലം*അബ്ദുൾ നാസർ മഅ്ദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ആരോഗ്യാവസ്ഥ മോശമായതിനെ തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് നിലവിൽ മഅ്ദനി ചികിത്സയിലുള്ളത്. ഡയാലിസിസ് നിർദേശിച്ചെങ്കിലും ആരോഗ്യാവസ്ഥ മോശമായതിനാൽ നടത്താൻ കഴിഞ്ഞിട്ടില്ല. ജാമ്യ വ്യവസ്ഥകളിൽ സുപ്രീംകോടതി ഇളവ് അനുവദിച്ചതോടെ കഴിഞ്ഞ വർഷം ജൂലൈ 20…

കോക്കൂർ ഗവൺമെൻറ് ടെക്‌നിക്കൽ ഹൈസ്കൂളിൽ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു

ചങ്ങരംകുളം: കോക്കൂർഗവണ്മെന്റ് ടെക്‌നിക്കൽ ഹൈസ്കൂളിൽ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു.സ്കൂൾസൂപ്രണ്ട് വി കെ സുരേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന'Tech Foodie Fest-2023' ന്റെ ഉദ്ഘാടനയോഗത്തിൽ പിടിഎ വൈസ് പ്രസിഡന്റ് സക്കീർ കൊഴിക്കര,സ്റ്റാഫ് അംഗങ്ങൾ എന്നിവർസംബന്ധിച്ചു.ത്രിതല പഞ്ചായത്തു പ്രതിനിധികളുടെ സഹകരണവും ഉണ്ടായിരുന്നു.ബിരിയാണിഫെസ്റ്റ്,ഫുഡ് സ്റ്റാളുകൾ,പ്രശസ്ത കൗൻസലിങ് വിദഗ്ദ്ധൻ ശ്രീജിത് നയിച്ച പാരന്റ് മോട്ടിവേഷൻക്ലാസ് ഡോക്ടർ ഷഹീമ ഷംസുദീന്റെ നേതൃത്വത്തിൽ മെഗാ മെഡിക്കൽ ക്യാമ്പ്,വിവിധ കലാപരിപാടികൾ എന്നിവയും നടന്നു.പൗര പ്രമുഖരുടെ സാന്നിദ്ധ്യം ഫുഡ് ഫെസ്റ്റിന് കൊഴുപ്പേകി.

സന്നദ്ധ രക്തദാന ക്യാമ്പ് നടത്തി

എടപ്പാൾ :  ബ്ലഡ് ഡോണേഴ്സ് കേരള [BDK] പൊന്നാനി താലൂക്ക് കമ്മറ്റിയും ഫോറം സെന്റർഎടപ്പാളും സംയുക്തമായി തൃശൂർ അമല മെഡിക്കൽ കോളേജ് ബ്ലഡ് സെന്ററിന്റെസഹകരണത്തോടെ  എടപ്പാൾ ഫോറം സെന്ററിൽ വെച്ച്  സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.  സന്നദ്ധ രക്‌തദാന ക്യാമ്പിൽ 91 പേർ രജിസ്റ്റർ ചെയ്യുകയും 65 പേർ സന്നദ്ധ രക്തദാനംനിർവ്വഹിക്കുകയും ചെയ്തു. താലൂക്കിലെ ഏറ്റവും അടുത്ത ആശുപത്രി നഗരിയായ തൃശൂരിലെ രക്തദൗർലഭ്യം ഒരു പരിധി വരെ പരിഹരിക്കുന്നതിന്  അമല ബ്ലഡ് സെൻ്ററിൻ്റെ ശീതീകരിച്ചമൊബൈൽ രക്ത ശേഖരണ വാഹനത്തിൽ വെച്ച് നടത്തിയ ക്യാമ്പിലൂടെ സാധിക്കുന്നുണ്ടെന്ന് ബിഡി കെ പൊന്നാനി ഭാരവാഹികൾ പറഞ്ഞു. സമൂഹത്തിന് നന്മയാർന്ന സന്ദേശം കൈമാറുന്നരക്തദാന ക്യാമ്പിൽ 32 പേർ അവരുടെ ആദ്യ രക്തദാനവും കൂടെ 7 വനിതകളും രക്തദാനംനിർവ്വഹിച്ചു.  ക്യാമ്പിന് ഫോറം സെന്റർ എടപ്പാൾ ജനറൽ മാനേജർ ലിജോ ഡേവിഡ്, ഫോറം സെന്റർ ജീവനക്കാരുംബ്ലഡ് ഡോണേഴ്‌സ് കേരള പൊന്നാനി താലൂക്ക് & എയിഞ്ചൽസ് വിങ്ങ് കോർഡിനേറ്റർമാരും ചേർന്ന്നേതൃത്വം നൽകി. ഷോപ്പിംഗിനും ഉല്ലസിക്കാനുമായി വരുന്നവർക്ക് മുമ്പിൽ രക്തദാനംമഹാദാനമാണെന്ന്  കാണിച്ചു കൊണ്ട് ക്യാമ്പിന് ആതിദേയത്വം വഹിക്കുകയും മികച്ച സൗകര്യങ്ങൾഒരുക്കുകയും ചെയ്ത ഫോറം സെന്റർ എടപ്പാൾ മാനേജ്മെന്റിന് ബി ഡി കെ മലപ്പുറം ജില്ലാ കമ്മിറ്റിപ്രത്യേകം നന്ദി അറിയിച്ചു.

ബ്ലഡ് ഡോണേഴ്‌സ് കേരള പൊന്നാനി താലൂക്ക് കമ്മിറ്റിയും JCI എടപ്പാളും സംയുക്തമായിസന്നദ്ധരക്തദാന ക്യാമ്പ് സംഘടിപ്പിച്ചു*

എടപ്പാൾ: ബ്ലഡ് ഡോണേഴ്‌സ് കേരള പൊന്നാനി താലൂക്ക് കമ്മിറ്റിയും JCI എടപ്പാളും DHOHSS പൂക്കരത്തറ NSS , സ്കൗട്ട് & ഗൈഡ്‌സ് യൂണിറ്റും സംയുക്തമായി തൃശൂർ; അമല മെഡിക്കൽകോളേജ് ബ്ലഡ് സെന്ററുമായി സഹകരിച്ച് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.  52 പേർ രക്തദാനം നിർവ്വഹിച്ച ക്യാമ്പിൽ സ്ത്രീകൾ ഉൾപ്പെടെ 26 പേരാണ് തങ്ങളുടെ ആദ്യരക്തദാനം നിർവ്വഹിച്ച് സന്നദ്ധ രക്തദാന രംഗത്തേക്ക് കടന്നുവന്നത്. ക്യാമ്പിന് ബി ഡി കെ പൊന്നാനി താലൂക്ക് കമ്മിറ്റി അംഗങ്ങളും എയ്ഞ്ചൽസ് വിംഗ് അംഗങ്ങളും JCI എടപ്പാൾ ഭാരവാഹികളും NSS, സ്കൗട്ട് & ഗൈഡ് അംഗങ്ങളും നേതൃത്വം നൽകി. ക്യാമ്പിന് മികച്ച സൗകര്യമൊരുക്കിയ പൂക്കരത്തറ DHOHSS ലെ NSS, സ്കൗട്ട് & ഗൈഡ്യൂണിറ്റുകൾക്ക് ബി ഡി കെ മലപ്പുറം ജില്ലാ കമ്മിറ്റി അഭിനന്ദനങ്ങൾ അറിയിച്ചു.

എടപ്പാൾ ബി ആർ സി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

എടപ്പാൾ: വിദ്യാഭ്യാസ ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികളിലെ  കേൾവി, ചലനം, ബുദ്ധി എന്നീ അവസ്ഥകളുടെ പരിമിതികൾ തിരിച്ചറിയുന്നതിനായുളള വൈദ്യപരിശോധനക്യാമ്പുകളുടെ  എടപ്പാൾ ബി ആർ സി തല  ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുബൈദടീച്ചർ നിർവഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഹൈദരലി മാസ്റ്റർ അധ്യക്ഷത വഹിച്ചയോഗത്തിൽ എടപ്പാൾ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീനമൈലാഞ്ചി പറമ്പിൽ ആശംസയർപ്പിച്ചു. എടപ്പാൾ ബി ആർ സി ട്രെയിനർ വിശാൽ കുമാർ  സ്വാഗതവും സ്പെഷ്യൽ എഡ്യുക്കേറ്റർ രാജേഷ്.വി നന്ദിയും പറഞ്ഞു.

യൂത്ത് കോൺഗ്രസ്സ് കപ്പൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതീക്ഷ പെയിൻ & പാലിയേറ്റീവ്ക്ലിനിക്കിലേക്ക് മരുന്നുകൾ സംഭാവന നൽകി

ചാലിശ്ശേരി : യൂത്ത് കോൺഗ്രസ്സ് കപ്പൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതീക്ഷ പെയിൻ & പാലിയേറ്റീവ് ക്ലിനിക്കിലേക്ക് മരുന്നുകൾ സംഭാവന നൽകി. പ്രതീക്ഷ പെയിൻ & പാലിയേറ്റീവിന്റെഐ.പി ക്ലിനിക്കിൽ നടന്ന ചടങ്ങിൽ കപ്പൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിക്കു വേണ്ടികെ.പി.സി.സി വൈസ് പ്രസിഡന്റും, മുൻ തൃത്താല എം.എൽ.എയുമായ വി.ടി ബൽറാംക്ലിനിക്കിലേക്ക് ആവശ്യമായ ഒരു മാസത്തെ മരുന്നുകൾ സംഭാവനയായി നൽകി. പ്രതീക്ഷരക്ഷാധികാരി ഡോക്ടർ വി.സേതുമാധവൻ മരുന്ന് ഏറ്റുവാങ്ങി.

പ്രതിഷേധ സംഗമം നടത്തി

എടപ്പാൾ: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വനിത ഡോക്ടർ കുത്തേറ്റ് മരിച്ച സംഭവത്തിൽകാലടി കുടുംബാരോഗ്യ കേന്ദ്രം സ്റ്റാഫ് കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി. മെഡിക്കൽ ഓഫീസർDr.കെ.പി.മൊയ്തീൻ ഉദ്ഘാടനം ചെയ്തു.ടി. ആൻഡ്രൂസ് അധ്യക്ഷത വഹിച്ചു. കെ.സി.മണിലാൽ, കെ.ഒ.ഷൈനി, സി.പി.താര, പി.വി. ജിജ മോൾ, ടി.ഫാത്തിമ്മ, കെ. ശ്രീധരൻ, കെ.എ. കവിത, സതീഷ് അയ്യാപ്പിൽ, സി.ബീന, ശോഭന  എന്നിവർ പ്രസംഗിച്ചു. 

കടവല്ലൂരിൽ ടോറസ് ലോറിക്ക് പിറകിൽ ആംബുലൻസ് ഇടിച്ച് അപകടം

ചങ്ങരംകുളം:കടവല്ലൂർ അമ്പലം സ്റ്റോപ്പിൽ രോഗിയുമായി പോവുകയായിരുന്ന ആംബുലൻസ് ടോറസ്ലോറിക്ക് പിറകിലടിച്ച് ഉണ്ടായ അപകടത്തിൽ  മൂന്നുപേർക്ക് പരിക്ക്.കുറ്റിപ്പുറത്ത് നിന്നുംരോഗിയുമായി തൃശ്ശൂരിലേക്ക് പോവുകയായിരുന്ന  ആംബുലൻസാണ്അപകടത്തിൽപ്പെട്ടത്.ചങ്ങരംകുളം ഭാഗത്തുനിന്ന് വന്നിരുന്ന ടോറസ് ലോറി കടവല്ലൂർ അമ്പലംസ്റ്റോപ്പിൽ നിന്നും പഴഞ്ഞി റോഡിലേക്ക് തിരിയുമ്പോഴാണ് അപകടം ഉണ്ടായത്.പരിക്കേറ്റ ഒരാളെതൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മറ്റു വിവരങ്ങൾഅറിവായിട്ടില്ല.അപകടത്തിൽ ആംബുലൻസിന്റെ മുൻവശം ഭാഗികമായി തകർന്നു .ഓട്ടോതൊഴിലാളികളും നാട്ടുകാരും ഹൈവേ പോലീസും രക്ഷാപ്രവർത്തനം നടത്തി.