കൊല്ലം*അബ്ദുൾ നാസർ മഅ്ദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ആരോഗ്യാവസ്ഥ മോശമായതിനെ തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് നിലവിൽ മഅ്ദനി ചികിത്സയിലുള്ളത്. ഡയാലിസിസ് നിർദേശിച്ചെങ്കിലും ആരോഗ്യാവസ്ഥ മോശമായതിനാൽ നടത്താൻ കഴിഞ്ഞിട്ടില്ല.
ജാമ്യ വ്യവസ്ഥകളിൽ സുപ്രീംകോടതി ഇളവ് അനുവദിച്ചതോടെ കഴിഞ്ഞ വർഷം ജൂലൈ 20 നാണ് മദനി കേരളത്തിലെത്തിയത്. ബെംഗളുരു വിട്ട് പോകരുതെന്ന ജാമ്യ വ്യവസ്ഥ എടുത്ത് കളഞ്ഞാണ് കൊല്ലം കരുനാഗപ്പള്ളിയിലേക്ക് മടങ്ങാൻ സുപ്രീം കോടതി അനുമതി നൽകിയത്. ചികിത്സയ്ക്കായി വേണമെങ്കിൽ കൊല്ലത്തിന് പുറത്തേക്ക് പൊലീസ് അനുമതിയോടെ പോകാമെന്നും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.