നിലമ്പൂർ: ചോക്കാട് ടി.കെകോളനിയിൽ മലവെള്ളപ്പാച്ചിലിൽ ജീവൻ നഷ്ടപ്പെട്ടവരുടെകുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡിസതീശൻ പറഞ്ഞു. വരുംദിവസം ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഇതുസംബന്ധിച്ച അന്തിമതീരുമാനങ്ങൾ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മലവെള്ളപ്പാച്ചിലിനെ തുടർന്ന്ദുരന്തമുണ്ടായ നിലമ്പൂർ ടി.കെ കോളനി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട്സംസാരിക്കുകയായിരുന്നു അദ്ദേഹം. വലിയ മണ്ണിടിച്ചിലോ മറ്റ് സമാനമായ മുന്നറിയിപ്പുകളോ ഇല്ലാതെയാണ് ഇത്തരമൊരുഅപകടമുണ്ടായതെന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നതാണ്. സംസ്ഥാനത്തെ അനൗദ്യോഗിക വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷയുടെ ഭാഗമായി കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സമൂഹമാധ്യമങ്ങളിലൂടെ പ്രചാരം നേടി ആളുകൾ കൂട്ടമായിഎത്തുന്ന ഇത്തരം പ്രദേശങ്ങളിൽ അപകടങ്ങൾ ഒഴിവാക്കുന്നതിന് അടിയന്തര നടപടികൾസ്വീകരിക്കും. കാണാതായവർക്കായി എൻ.ഡി.ആർ.എഫ്, അഗ്നിരക്ഷാ സേന, പൊലീസ്, ദുരന്തനിവാരണ അതോറിറ്റി എന്നിവരുടെ സംയുക്ത നേതൃത്വത്തിൽ ഊർജ്ജിതമായ തിരച്ചിൽപുരോഗമിക്കുകയാണ്. സന്നദ്ധ പ്രവർത്തകരുടെയും വോളണ്ടിയർമാരുടെയും സേവനവും ഈദൗത്യത്തിൽ പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ട്. കാണാതായ അവസാനത്തെ ആളെയുംകണ്ടെത്തുന്നത് വരെ തിരച്ചിൽ തുടരും. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിലവിലെ മുന്നറിയിപ്പുകൾക്ക് പുറമെ, പ്രാദേശികാടിസ്ഥാനത്തിൽഇരുപത് മുതൽ ഇരുപത്തിയഞ്ച് കിലോമീറ്റർ വരെ ചുറ്റളവിലുണ്ടാകുന്ന കാലാവസ്ഥാ മാറ്റങ്ങളുംഅതിതീവ്ര മഴയും മുൻകൂട്ടി പ്രവചിക്കാൻ പ്രത്യേക സംവിധാനമൊരുക്കും. രാജ്യത്തെ തന്നെഏറ്റവും മികച്ച ദുരന്തനിവാരണ മാതൃക സംസ്ഥാനത്ത് നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കുസാറ്റ് പോലുള്ള ഗവേഷണ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, കേന്ദ്ര സർക്കാർ എന്നിവയുടെസാങ്കേതിക സഹകരണം ഇതിനായി പ്രയോജനപ്പെടുത്തും. കാലാവസ്ഥാ പ്രവചനം കൃത്യമായിമനസ്സിലാക്കുക, വേഗത്തിൽ മുന്നറിയിപ്പ് നൽകുക, അപകടസാധ്യതയുള്ളപ്പോൾ ആളുകളെ ഉടനടിസുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുക എന്നീ മൂന്ന് ഘട്ടങ്ങളിലായുള്ള പ്രവർത്തനങ്ങൾഏകോപിപ്പിക്കുന്നതിന് കർശനമായ പ്രോട്ടോക്കോൾ തയ്യാറാക്കും. ഓരോ ജില്ലയിലെയുംദുരന്തസാധ്യത വ്യത്യസ്തമാണ്. അതിനാൽ ഓരോ ജില്ലയുടെയും പ്രത്യേക സാഹചര്യങ്ങൾപരിഗണിച്ചുള്ള ജില്ലാ അടിസ്ഥാനത്തിലുള്ള ദുരന്തനിവാരണ സംവിധാനം രൂപീകരിക്കേണ്ടതുണ്ട്. മുൻകാലങ്ങളെ അപേക്ഷിച്ച് മേഘവിസ്ഫോടനം പോലുള്ള പ്രതിഭാസങ്ങൾ വർദ്ധിക്കുന്നസാഹചര്യത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ കൂടുതൽ ശാസ്ത്രീയവുംകാര്യക്ഷമവുമാക്കാനുള്ള നടപടികൾക്ക് സർക്കാർ തുടക്കം കുറിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, റവന്യൂ വകുപ്പ് മന്ത്രി എ.പി അനിൽകുമാർ, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീർ, എം.എൽ.എമാരായ ആര്യാടൻ ഷൗക്കത്ത്, ടി.പിഅഷ്റഫ് അലി, വി.എസ് ജോയ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.എ ജബ്ബാർ ഹാജി, ജില്ലാ കളക്ടർഡോ. വിനയ് ഗോയൽ, പെരിന്തൽമണ്ണ സബ് കളക്ടർ സാക്ഷി മോഹൻ, ജനപ്രതിനിധികൾ, ജില്ലാതലഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
കനലു താണ്ടി കനവു നേടിയവര്‍’ കുടുംബശ്രീയിലൂടെ ജീവിത വിജയം നേടിയവരുടെ അനുഭവകഥ – പുസ്തകം പ്രകാശനം ചെയ്തു
കുടുംബശ്രീ രജതജൂബിലിയോടനുബന്ധിച്ച് കുടുംബശ്രീ പ്രവര്‍ത്തകരുടെ അനുഭവങ്ങള്‍കോര്‍ത്തിണക്കി കുടുംബശ്രീ ജില്ലാ മിഷന് തയ്യാറാക്കിയ 'കനലു താണ്ടി കനവു നേടിയവര്‍' പുസ്തകം പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനു മോള് ജില്ലാഇന്ഫര്മേഷന് ഓഫീസര്‍ പ്രിയ കെ. ഉണ്ണികൃഷ്ണന് കൈമാറിയാണ് പുസ്തകം പ്രകാശനംചെയ്തത്. കുടുംബശ്രീ വഴി ജീവിതത്തില്‍ വിജയം കൈവരിച്ചിട്ടുള്ള സ്ത്രീകളുടെ അതിജീവനകഥകളാണ് പുസ്തകത്തില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷാബിറ ടീച്ചര്‍, ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് സുധാകരന് മാഷ്, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ശാലിനി കറുപ്പേഷ്, കുടുംബശ്രീ ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ പി.സെയ്തലവി, ജില്ലാ പ്രോഗ്രാംമാനേജര്‍ നിഷിദ സൈബൂനി എന്നിവര്‍ പങ്കെടുത്തു.
വൈദ്യുതി മഹോത്സവത്തില്‍ നഞ്ചിയമ്മയ്ക്ക് ജില്ലാഭരണകൂടത്തിന്റെ ആദരം
ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാരിന്റെ ഊര്‍ജ്ജമന്ത്രാലയം 'ഉജ്ജ്വല്ഭാരത്, ഉജ്ജ്വല്‍ ഭവിഷ്യപവര്‍ @ 2047' ആഘോഷ പരിപാടികളുടെ ഭാഗമായി ജില്ലാതലത്തില്സംഘടിപ്പിക്കുന്ന വൈദ്യുതി മഹോത്സവത്തിന്റെ ഭാഗമായി മികച്ച പിന്നണി ഗായികയ്ക്കുള്ള 68 -ാംദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ നഞ്ചിയമ്മയെ ജില്ലാഭരണകൂടം ആദരിച്ചു. ജില്ലാഭരണകൂടത്തിന് വേണ്ടി ജില്ലാ കലക്ടര്‍ മൃണ്മയീ ജോഷി നഞ്ചിയമ്മയെ പൊന്നാടയണിയിച്ചു. അഡ്വ. എന്‍ ഷംസുദ്ദീന് എം.എല്‍.എ മൊമെന്റോ കൈമാറി. വൈദ്യുതി മഹോത്സവ പരിപാടിയുടെ ഉദ്ഘാടനം അഡ്വ. എന്‍. ഷംസുദ്ദീന് എം.എല്‍.എ നിര്‍വ്വഹിച്ചു. ജില്ലാ കലക്ടര്‍ മൃണ്മയീ ജോഷി അധ്യക്ഷയായ പരിപാടിയില്‍ ഊര്‍ജ്ജ രംഗത്തെ നേട്ടങ്ങള്കുറിക്കുന്ന വീഡിയോ പ്രദര്‍ശനവും കലാസാംസ്കാരിക പരിപാടികളും നടന്നു. അഗളി കിലഓഡിറ്റോറിയത്തില് നടന്ന പരിപാടിയില്‍ അഗളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക, അഗളിഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് മഹേശ്വരി രവികൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് പ്രീത സോമരാജ്, വാര്‍ഡ് അംഗം മിനി, എനര്‍ജി ടെക്നോളജിസ്റ്റ്,ഇ.എം.സി ജില്ലാ നോഡല്‍ ഓഫീസര്‍ എം.എ ഇജാസ്, കെ.എസ്.ഇ.ബി.എല്‍ ഷൊര്‍ണൂര്‍ ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ മായതമ്പാന്, അട്ടപ്പാടി താലൂക്ക് തഹസില്‍ദാര്‍ ഷാനവാസ് ഖാന്, ഭൂരേഖാ തഹസില്‍ദാര്‍ മുഹമ്മദ്എന്നിവര് പങ്കെടുത്തു.
ബസിനു പുറകിൽ ബൈക്ക് ഇടിച്ച് അപകടം
പടിഞ്ഞാറാങ്ങാടി: പടിഞ്ഞാറാങ്ങാടി തൃത്താല റോഡിൽ കോക്കാട്-മാവിൻ ചുവട്ടിൽ സ്വകാര്യബസ്സിന് പിറകിൽ ബൈക്ക് ഇടിച്ച് പടിഞ്ഞാറങ്ങാടി സ്വദേശിയായ ബൈക്ക് യാത്രികന് പരിക്കേറ്റു. യാത്രക്കാരെ കയറ്റാനും ഇറക്കാനുമായി ബസ്റ്റോപ്പിൽ നിർത്തിയ ബസ്സിന് പിറകിൽ അമിതവേഗത്തിൽ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു.പരിക്കേറ്റ ബൈക്ക് യാത്രികനെ എടപ്പാൾ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു .
ശ്രീറാം വെങ്കിട്ടരാമനെ കളക്ടർ പദവിയിൽ നിന്നും മാറ്റണമെന്ന് കെ എം പി. യു
തിരുവനന്തപുരം : ഔദ്യോഗിക പദവിയിലിരിക്കെ മദ്യലഹരിയിൽ പെൺസുഹൃത്തുമൊത്ത് നിയമവിരുദ്ധമായി പാതിരാരാത്രിയിൽ വാഹനമോടിച്ച് വഴിയാത്രക്കാരനായ മാധ്യമപ്രവർത്തൻ കെ.എംബഷീറിനെ കൊലപ്പെടുത്തിയ, മറവിരോഗക്കാരനാണെന്ന് ഡോക്ടർമാർ സർട്ടിഫൈ ചെയ്ത ശ്രീറാംവെങ്കിട്ടരാമനെ ആലപ്പുഴ ജില്ലയുടെ ഭരണത്തലവനാക്കിയ സർക്കാർ തീരുമാനം അത്യന്തം ഹീനവും, നിയമവാഴ്ചയോടുള്ള വെല്ലുവിളിയുമാണെന്ന് കേരള മീഡിയ പേഴ്സൺ യുണിയൻഅഭിപ്രായപ്പെട്ടു. കോടതിയിൽ കുറ്റപത്രം സമർപ്പിച്ച് കൊലകുറ്റത്തിന് വിചാരണ നേരിടുന്ന പ്രതിയെ ഇത്തരംപദവികളിൽ നിയമിക്കുന്നതിലൂടെ, ഔദ്യോഗികമായി മാന്യമായി നീതിപൂർവം ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ അപമാനിക്കുന്നതിന് തുല്യമാണ്. ആയതിനാൽ സർക്കാർ തീരുമാനം പുനപരിശോധിക്കണമെന്ന് യൂണിയൻ സംസ്ഥാന പ്രസിഡന്റ്എം റഫീഖ്, ജനറൽ സെക്രട്ടറി സുവീഷ് ബാബു, ട്രഷറർ ഷാഫി ചങ്ങരംകുളം, സംസ്ഥാന കോർകമ്മിറ്റി ചെയർമാൻ വി. സെയ്ദ് , കൺവീനർ പീറ്റർ ഏഴിമല എന്നിവർ ആവശ്യപ്പെട്ടു.
നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും പ്രഭാവം കൈവിടാതെ നാലുകെട്ടോടുകൂടിയ കാരകുന്നത്ത് തറവാട്.
പൊന്നാനി: ദേശീയ സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ ഒട്ടേറെ ഓർമകൾ നിറഞ്ഞുനിൽക്കുന്ന ഇടമാണ്പൊന്നാനി കാരകുന്നത്ത് തറവാട്. ഗാന്ധിയൻ ദർശനം നെഞ്ചേറ്റിയ ഇവിടത്തെ കെ വിബാലകൃഷ്ണമേനോന്റെയും പൊന്നാനി ഗാന്ധി കെ വി രാമൻ മേനോന്റെയും എ വി ഹൈസ്കൂളിൽഅധ്യാപകനായെത്തിയ കേരള ഗാന്ധി കെ കേളപ്പന്റെയും പോരാട്ട ചരിത്രം വീറുറ്റതാണ്. മലബാർസമരകാലത്ത് 1921ൽ മൂന്നുപേരെയും ബ്രിട്ടീഷ് സൈന്യം കള്ളക്കേസിൽ അറസ്റ്റ് ചെയ്തത് ഈതറവാട്ടു മുറ്റത്തുവച്ചാണ്. ശത്രുസൈന്യത്തെ നേരിടുന്ന രീതിയിൽ ആയുധങ്ങളുമായി പട്ടാളം തറവാട് വളഞ്ഞപ്പോൾ കെ വിരാമൻ മേനോന്റെ സഹോദരീപുത്രി അമ്മുക്കുട്ടി പട്ടാള മേധാവിയോട് ഇംഗ്ലീഷിൽ പറഞ്ഞ വാക്കുകൾകാലങ്ങൾ പിന്നിട്ടിട്ടും മതിൽക്കെട്ടുകളിൽ പെൺധൈര്യത്തിന്റെ അലയൊലികളായുണ്ട്. പട്ടാളംവീടുവളഞ്ഞ സമയത്ത് മൂന്നുപേരും വീട്ടിലില്ലായിരുന്നു. വീട്ടിൽ സ്ത്രീകൾ മാത്രമാണുള്ളതെന്നുംആണുങ്ങളില്ലാത്ത സമയത്ത് വീട്ടിൽ കയറരുതെന്നും അവർ പറഞ്ഞു. അമ്മുക്കുട്ടിയുടെആത്മധൈര്യം അമ്പരിപ്പിച്ച പട്ടാള മേധാവി ഒടുവിൽ മാപ്പുപറഞ്ഞതും ചരിത്രം. എന്നാൽ തറവാട്ട് പരിസരത്ത് തമ്പടിച്ച സൈന്യം കെ കേളപ്പൻ, കെ വി രാമൻ മേനോൻ, കെ വിബാലകൃഷ്ണമേനോൻ എന്നിവർ എത്തിയതോടെ അറസ്റ്റ് ചെയ്ത് കണ്ണൂർ സെൻട്രൽ ജയിലിലടച്ചു. കലാപകാരികളെ സഹായിച്ചു, കള്ള് ഷാപ്പ് കത്തിച്ചു, പൊലീസ് സ്റ്റേഷൻ ആക്രമിച്ചുതുടങ്ങിയവയായിരുന്നു കുറ്റം. 11 മാസത്തെ തടവ് ശിക്ഷക്കിടെ രോഗബാധിതനായി കെ വിബാലകൃഷ്ണമേനോൻ ജയിലിൽ മരിച്ചു. ഇതോടെ അദ്ദേഹവും മലബാർ സമരത്തിന്റെ രക്തസാക്ഷിയായി. കാരകുന്നത്ത് തറവാടിന്റെ മകന്റെ രക്തസാക്ഷിത്വം നാടും കുടുംബവുംനെഞ്ചോട് ചേർത്തു. കോൺഗ്രസിന്റെ അധികാര രാഷ്ട്രീയത്തിൽ മനംമടുത്ത് രാമൻ മേനോൻ പിന്നീട് രാഷ്ട്രീയംവിട്ടു.പൊന്നാനി തൃക്കാവ് ക്ഷേത്രം ബസ് സ്റ്റോപ്പിൽനിന്ന് കുറച്ചകലെയാണ് നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും പ്രഭാവം കൈവിടാതെ നാലുകെട്ടോടുകൂടിയ കാരകുന്നത്ത് തറവാട്. തറവാടിന്റെ താഴ് വഴികളായ ഹരി നാരായണനും ഭാര്യ പുഷ്പയും സഹോദരി ജയശ്രീയുമാണ്ഇപ്പോൾ താമസക്കാർ. സ്വാതന്ത്ര്യസമര സേനാനികളുടെ അഭയകേന്ദ്രം സ്വാതന്ത്ര്യസമര സേനാനികളുടെ അഭയകേന്ദ്രമായിരുന്നു കാരകുന്നത്ത് തറവാട്. ഗുരുവായൂർസത്യഗ്രഹ കാലത്ത് കേരളത്തിലായിരുന്ന കസ്തൂർബ ഗാന്ധി ഒരാഴ്ചയോളം താമസിച്ചത്ഇവിടെയാണ്. വി ടി ഭട്ടതിരിപ്പാടിന്റെ വീട്ടിൽ താമസിച്ചിരുന്ന കസ്തൂർബയെ കെ വി രാമൻ മേനോന്റെഗുമസ്തനായിരുന്ന മഹാകവി ഇടശ്ശേരിയാണ് കാരകുന്നത്തേക്ക് കൊണ്ടുവന്നത്. അക്കാലത്ത്കസ്തൂർബ നൂൽനൂറ്റിരുന്ന ചർക്ക തറവാട്ടിൽ ഇപ്പോഴുമുണ്ട്. ഗുരുവായൂർ സത്യഗ്രഹവുമായിബന്ധപ്പെട്ട് യോഗം നടന്ന പുരാതന മുറിയും ഈ നാലുകെട്ടിലാണ്. സരോജിനി നായിഡു, രാജഗോപാലാചാരി, ഡോ. രാജേന്ദ്രപ്രസാദ് തുടങ്ങി ദേശീയ നേതാക്കളും കാരകുന്നത്ത് തറവാട്ടിൽതാമസിച്ചു.
മഴ കുറഞ്ഞു, ആറുവരിപ്പാത നിർമാണം വീണ്ടും സജീവം
കുറ്റിപ്പുറം: മഴയെ തുടർന്ന് മന്ദഗതിയിലായിരുന്ന ആറുവരിപ്പാത നിർമാണം വീണ്ടും വേഗത്തിലായി. ഭാരതപ്പുഴയിലെ ജലനിരപ്പ്കുറഞ്ഞതോടെ പാലം പണി പുനരാരംഭിച്ചു. ഇതിനുപുറമേ കുറ്റിപ്പുറം ഹൈവേ ജംക്ഷൻ മുതൽറെയിൽവേ മേൽപാലത്തിനു മുകളിലൂടെ നിർമിക്കുന്ന ഫ്ലൈഓവറിന്റെ പൈലിങ് ജോലികളുംദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിനു സമീപത്താണ്മേൽപാലത്തിനുള്ള പൈലിങ് ജോലികൾ നടക്കുന്നത്. കൂരടയിലും അയങ്കലത്തും നിലമൊരുക്കുന്നജോലികൾ അവസാനഘട്ടത്തിലാണ്. നിർമാണം ആരംഭിച്ച് 7 മാസം പിന്നിടുമ്പോൾ 30 ശതമാനംജോലികളാണ് ജില്ലയിൽ പൂർത്തിയായത്. രണ്ടര വർഷത്തിനകം ജില്ലയിലെ 75 കിലോമീറ്റർ നീളമുള്ളആറുവരിപ്പാതയുടെ നിർമാണം പൂർത്തിയാകും.
കാരശ്ശേരി ഗ്രാമപഞ്ചായത്തിൽ അംഗനവാടി മേഖലയിൽ പുതിയൊരു തുടക്കം .
മുക്കം*: കാരശ്ശേരി ഗ്രാമപഞ്ചായത്തിൽ അംഗനവാടി മേഖലയിൽ പുതിയൊരു തുടക്കം കുറിച്ചുകൊണ്ട്കോഴിക്കോട് ജില്ലയിലെ ആദ്യത്തെ സ്മാർട്ട് അംഗനവാടി കെട്ടിട നിർമ്മാണത്തിന് തറക്കല്ലിടൽചടങ്ങ് നടന്നു .കോഴിക്കോട് ജില്ലയിൽ തന്നെ മൂന്ന് അംഗനവാടിക്കാണ് വനിതാ ശിശു വികസനവകുപ്പിന്റെ റീബിൽഡ് കേരള പദ്ധതിയിൽ ഫണ്ട് അനുവദിച്ചത്. അതിൽ രണ്ടെണ്ണവും കാരശ്ശേരിഗ്രാമപഞ്ചായത്തിൽ തന്നെയാണ്. 2018 ൽ ഉണ്ടായ മഹാപ്രളയത്തിൽ തകർന്ന സെൻറർ നമ്പർ 58 തോട്ടക്കാട് അങ്കണവാടിയാണ് 3231328 രൂപ ചെലവിൽ പൂർണമായും റീബിൽഡ് കേരള ഇനിഷിയേറ്റീവ് ഫണ്ട് വിനിയോഗിച്ച്സ്മാർട്ട് അംഗനവാടി മാതൃകയിൽ കെട്ടിടം പുനർ നിർമ്മിക്കുന്നത് . പ്രവർത്തി ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സ്മിത വിപി ഉദ്ഘാടനം ചെയ്തു . വാർഡ് മെമ്പർ സുകുമാരൻ എം ആർ അധ്യക്ഷത വഹിച്ചു മുഖ്യാതിഥി വൈസ് പ്രസിഡണ്ട് ആമിനഇടത്തിൽ സ്ഥിരം സമിതി അധ്യക്ഷന്മാരായ സത്യൻ മുണ്ടയിൽ ,ശാന്താ ദേവി മൂത്തേടത്ത് ,ജിജിതസുരേഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കുഞ്ഞാലി മമ്പാട്ട്, ശിവദാസൻ കരോട്ടിൽ ,നൗഷാദ് കെകെ ,ശ്രുതി കമ്പളത്ത് ,സിജി സിബി ,അജിത്ത് ഇ പി ,ബ്ലോക്ക് എ- എക്സ്- ഇ സിന്ധു എൻ , എൽഎസ്. ജി. ഡി.എ. ഇ അജിത് ജേക്കബ് , സൂപ്പർവൈസർ വിജില ഒ, ഓവർസിയർ അഭിഷേക്, വത്സൻസുബ്രഹ്മണ്യൻ ,ഉണ്ണി കെ നായർ , ഫ്രാൻസിസ് ഉള്ളാട്ടിൽ , ലീല എന്നിവർ സംസാരിച്ചു.
11 വയസുകാരൻ മദ്രസയിൽ തൂങ്ങി മരിച്ച നിലയിൽ
മലപ്പുറത്ത് 11 വയസുകാരനെ മദ്രസയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊണ്ടോട്ടി കാടപ്പടിസ്വദേശി മുഹമ്മദ് സാലിഹാണ് മരിച്ചത്. തിരുന്നാവായ കൈത്തകര ഹിഫ്ളുൽ ഖുർആൻ കോളേജിലാണ് വിദ്യാർഥിയെ തൂങ്ങിയ നിലയിൽകണ്ടെത്തിയത്. ഇവിടെ താമസിച്ച് പഠിക്കുന്ന കുട്ടിയാണ് കൊണ്ടോട്ടി സ്വദേശി മുഹമ്മദ് സാലിഹ്. ഇന്ന് രാവിലെ സഹപാഠികളാണ് തൂങ്ങിയ നിലയിൽ കുട്ടിയെ കണ്ടെത്തിയത്. തുടർന്ന്പൊലീസെത്തി ഇൻക്വസ്റ്റ് പൂർത്തിയായി മൃതദേഹം പോസ്റ്റ് മോർട്ടത്തിന് മാറ്റി. മരണത്തിൽദുരൂഹതയുണ്ടെന്ന് സംശയമാണ് പൊലീസ് പ്രകടിപ്പിക്കുന്നത്.


