മുൻമന്ത്രി വീണാ ജോർജും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. കൊല്ലം ചിതറചല്ലിമുക്കിൽ വച്ചാണ് അപകടം നടന്നത്. കനത്ത മഴയെ തുടർന്ന് കാർ റോഡിൽ നിന്ന് തെന്നിമാറിസമീപത്തെ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു കയറുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കായിരുന്നു സംഭവം. അപകടത്തിൽ വാഹനത്തിലുണ്ടായിരുന്നവർക്ക് നിസാര പരുക്കേറ്റു. പരുക്കുകൾ ഗുരുതരമല്ല. നിയന്ത്രണം വിട്ട കാർ റോഡിന് സൈഡിലുണ്ടായിരുന്ന ബൈക്കിൽ ഇടിച്ചു കയറി. ബൈക്കിന്കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പത്തനംതിട്ടയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു വീണ ജോർജുംകുടുംബവും. കനത്ത മഴയെ തുടർന്ന് റോഡിൽ വെള്ളമുണ്ടായതാണ് അപകടത്തിന്കാരണമെന്നാണ് വിവരം. ഇടിയുടെ ആഘാതത്തിൽ ഇലക്ട്രിക് പോസ്റ്റ് മറിഞ്ഞ് വീണു. കാറിൻ്റെമുൻവശം തകർന്ന നിലയിലാണ്. അപകടത്തിന് പിന്നാലെ വീണയും കുടുംബവും മറ്റൊരു വാഹനത്തിൽ തിരുവനന്തപുരത്തേക്ക്യാത്ര തിരിച്ചു.
*കാണി–മാർസ് ചലച്ചിത്രോൽസവത്തിന് മാർസ് സിനിമാസിൽ തുടക്കമായി*
ചങ്ങരംകുളം: കാണിഫിലിം സൊസൈറ്റിയും മാർസ് സിനിമാസും ചേർന്ന് സംഘടിപ്പിക്കുന്ന കാണി-മാർസ് ചലച്ചിത്രോൽസവത്തിന് മാർസ് സിനിമാസിൽ തുടക്കമായി.പി ചിത്രൻ നമ്പൂതിരിപ്പാട്ചലചിത്രോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.വി മോഹനകൃഷ്ണൻ സ്വാഗതം പറഞ്ഞ ചടങ്ങിൽഎം നാരായണൻ നമ്പൂതിരി അധ്യക്ഷ വഹിച്ചു.ആലംകോട് ലീലാകൃഷ്ണൻ,യുവ സംവിധായകൻതാമർ,മിസിരിയ സൈഫുദ്ധീൻ ആശംസകൾ നേർന്ന് സംസാരിച്ചു.ജബ്ബാർ ആലംകോട് ചടങ്ങിന്നന്ദി പറഞ്ഞു.മലയാള സിനിമ, ഇന്ത്യൻസിനിമ, ലോകസിനിമ വിഭാഗങ്ങളിലായി 12 സിനിമകൾമൂന്നു ദിവസങ്ങളിലായി പ്രദർശിപ്പിക്കും. അരവിന്ദൻ സംവിധാനം ചെയ്ത കുമ്മാട്ടി ഉദ്ഘാടനചിത്രമായി പ്രദർശിപ്പിച്ചു.12ന് വൈകുന്നേരം 5 മണിക്ക് നടക്കുന്ന ഓപ്പൺ ഫോറത്തിൽസംവിധായകൻ ഷിനോസ് റഹ് മാൻ, നിരൂപകൻ എം.സി.രാജനാരായണൻ എന്നിവരും 13ന്വൈകിയിട്ട് 5 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ അഭിനേതാക്കളായ അനുമോൾ,ലുക്മാൻഎന്നിവരും പങ്കെടുക്കും.
സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ പങ്കെടുത്തകുട്ടികൾക്ക് സർട്ടിഫിക്കറ്റും സമ്മാനവിതരണവുംനടത്തി*
ചെമ്മലശ്ശേരി : കുടുംബശ്രീ മലപ്പുറം ജില്ലാ മിഷൻ _'ശലഭങ്ങൾ_ _2022-23'_ബഡ്‌സ് സ്പെഷ്യൽസ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും സമ്മാനവും സർട്ടിഫിക്കറ്റ് വിതരണവുംനടത്തി.ചെമ്മലശ്ശേരി ബഡ്‌സ് സ്കൂളിൽ നടന്ന ചടങ്ങിൽ പ്രധാനധ്യാപിക ശ്രീമതി. ദിവ്യ ടീച്ചർ സ്വാഗതം ചെയ്തു. പി ടി എപ്രസി. ശ്രീ. സി ശശികുമാറിന്റെ അധ്യക്ഷതയിൽ പുലാമന്തോൾ ഗ്രാമപഞ്ചായത് പ്രസി. ശ്രീമതി. പിസൗമ്യ സമ്മാന വിതരണോൽഘാടനം നിർവഹിച്ചു. കുറഞ്ഞ കാലയളവിൽ തന്നെകലോത്സവവേദികളിൽ പങ്കെടുക്കാൻ സാധിച്ചതിന്റെ പ്രസന്നത കുട്ടികളിലും രക്ഷിതാക്കളുംകാണാനായി... കുട്ടികളെയും രക്ഷിതാക്കളെയും അധ്യാപകരെയും അഭിനന്ദിച്ചുകൊണ്ട് പുലാമന്തോൾഗ്രാമപഞ്ചായത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ടി. സാവിത്രി, ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. മുസ്തഫ ചെമ്മല, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺശ്രീമതി. നസീറ കുരുവമ്പലം, വാർഡ് മെമ്പർ എൻ. പി. റാബിയ എന്നിവർ ആശംസകൾ അർപ്പിച്ചുസംസാരിച്ചു. സന്തോഷസൂചകമായി മധുരവിതരണവും നടത്തി.
വട്ടംകുളം ബഡ്‌സ് സ്കൂളിലെ വിദ്യാർത്ഥികളെയും ജീവനക്കാരെയും അനുമോദിച്ചു
എടപ്പാൾ: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ മലപ്പുറം ജില്ലയിലെ ബഡ്‌സ്, ബി.ആർ.സിവിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച “ശലഭങ്ങൾ 2022” കലോത്സവത്തിൽ മൂന്നാം തവണയുംഓവറോൾ ചാമ്പ്യന്മാരായ വട്ടംകുളം ബഡ്‌സ് സ്കൂളിലെ വിദ്യാർത്ഥികളെയും ജീവനക്കാരെയുംപൊന്നാനി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ അനുമോദിച്ചു.
ചുണ്ടമ്പറ്റ ഹയർ സെക്കന്ററി സ്കൂളിൽ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന കരാട്ടെ പരിശീലനപരിപാടിയ്ക്ക് തുടക്കമായി
കൊപ്പം: പാലക്കാട് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന പെൺകുട്ടികൾക്കുള്ള സ്വയം പ്രതിരോധപരിശീലന പരിപാടിയിൽ ഉൾപ്പെടുത്തി ചുണ്ടമ്പറ്റ ഹയർ സെക്കന്ററി സ്കൂളിൽ നടപ്പിലാക്കുന്നകരാട്ടെ പരിശീലന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്കമ്മിറ്റി ചെയർപേഴ്സൺ ഷാബിറ ടീച്ചർ നിർവഹിച്ചു ജില്ലയിലെ 50 ഹയർ സെക്കന്ററി സ്കൂളിലാണ്ഈ പദ്ധതി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്നത്. ഇരുപത് ലക്ഷം രൂപയാണ് ഈ പദ്ധതിക്കായിമാറ്റിവച്ചിരിക്കുന്നത്.
തിരൂർക്കാട് വെച്ച് നടന്ന അപകടത്തിൽ വിദ്യാർത്ഥി മരിച്ചു
തിരൂർക്കാട് തടത്തിൽ വളവ് കിണറ്റിങ്ങതൊടി ഹംസയുടെ മകൻ ഹസീബ് (19 വയസ്സ്) മരണപെട്ടു.തിരൂർക്കാട് നസ്റ കോളേജ് വിദ്യാർത്ഥിയാണ്. കഴിഞ്ഞ ദിവസം വൈകീട്ട് തിരൂർക്കാട് ചവറോഡിൽ വെച്ച് ആണ് അപകടം നടന്നത്. ഇന്നലെ നടന്ന കോളേജ് ഇലക്ഷനിൽ തിരൂർക്കാട് നസ്ര കോളേജിൽ നിന്നും മത്സരിച്ച്വിജയിച്ചിരുന്നു.
മാറഞ്ചേരി പോപ്പുലർ ഫ്രണ്ട് നേതാവിൻ്റെ വീട്ടിൽ എൻ.ഐ.എ റെയ്ഡ്
എടപ്പാള്‍ : മാറഞ്ചേരി പുറങ്ങിലെ പോപ്പുലർ ഫ്രണ്ട് നേതാവിൻ്റെ വീട്ടിൽ എൻ.ഐ.എ റെയ്ഡ്നടത്തി. നിരോധിത സംഘടനയ പോപ്പുലർ ഫ്രണ്ടിൻ്റെ പെരുമ്പടപ്പ് ഡിവിഷൻ സെക്രട്ടറിയായിരുന്നഅസ്ലമിൻ്റെ വീട്ടിലാണ് റെയ്ഡ് നടത്തിയത്.വീട്ടിൽ നിന്നും ഏതാനും രേഖകൾപിടിച്ചെടുത്തതായാണ് വിവരം. അസ്ലമിൻ്റെ പുറങ്ങിലെ വീട്ടിലും തറവാട് വീട്ടിലും ട്രാവൽസ് ഓഫീസിലും ഒരേ സമയമാണ് റെയ്ഡ്നടന്നത്.പുലർച്ച 5 മണിക്ക് തുടങ്ങിയ റെയ്ഡ് വൈകുന്നേരം മൂന്നര വരെ നീണ്ടു. സംഘം എത്തുന്നസമയത്ത് സുബ്ഹ് നമസ്ക്കാരത്തിനായി പോയതിനാൽ അസ്ലം വീട്ടിലുണ്ടായിരുന്നില്ല. പിന്നീട്വീട്ടിലെത്തിയ അസ്ലമിൽ നിന്ന് കാര്യങ്ങൾ സംഘം ചോദിച്ചറിഞ്ഞു.മാസങ്ങൾക്ക് മുമ്പ് പോപ്പുലർഫ്രണ്ട് പെരുമ്പടപ്പ് ഡിവിഷൻ പ്രസിഡൻ്റിൻ്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്നടത്തിയതിന് പിന്നാലെയാണ് അസ്ലമിൻ്റെ വീട്ടിൽ എൻ.ഐ.എ റെയ്ഡ് നടത്തിയത്. റെയ്ഡിൽമൊബൈൽ ഫോൺ, ഹാർഡ് ഡിസ്ക്ക് എന്നീ രേഖകളാണ് പിടിച്ചെടുത്തതെന്നാണ് വിവരം. ഹൈദരാബാദിൽ നിന്നുള്ള ആറ് എൻ.ഐ.എ സംഘവും, 30 ല്‍പ്പരം പോലീസുകാരും, എട്ട് റവന്യൂഉദ്യോഗസ്ഥരും റെയ്ഡിൽ പങ്കെടുത്തു.
വളാഞ്ചേരി വട്ടപ്പാറയിൽ വാഹനാപകടം; യുവതിക്ക് ദാരുണാന്ത്യം
വളാഞ്ചേരി : സ്ഥിരം അപകടമേഖലയായ വട്ടപ്പാറയിൽ പഴയ സർക്കിൾ ഓഫീസിന് സമീപം വെച്ചുണ്ടായ അപകടത്തിൽ കാവുംപുറം സ്വദേശിനിയായ യുവതിക്ക് ദാരുണാന്ത്യംകാവുംപുറം ഉണ്ണിയേങ്ങൽ വീട്ടിൽ യൂസഫ് സൈനബ ദമ്പതികളുടെ മകൾ ജുമൈല (23) യാണ് മരണപ്പെട്ടത്. വളാഞ്ചേരിയിൽ നിന്നും കോട്ടക്കൽ ഭാഗത്തേക്ക് മോട്ടോർസൈക്കിൾ പോകുമ്പോൾ തൊട്ട് മുൻപിൽ ഉണ്ടായിരുന്ന കാറിൽ…
ഉപജില്ലാകായികമേള;എൽ.പി.മിനി ഓവറോൾ ഒന്നാം സ്ഥാനം വട്ടംകുളംസി.പി.എൻ.യു.പി.സ്കൂളിന്
എടപ്പാൾ: കെഎംജി യുപിഎസ് തവനൂരിൽ വച്ച് നടന്ന എടപ്പാൾ ഉപജില്ലാ കായിക മത്സരത്തിൽവട്ടംകുളം സി.പി.എൻ.യു.പി.സ്കൂൾ ചാമ്പ്യന്മാരായി.എടപ്പാൾ ഉപജില്ലയിലെ മുഴുവൻ ഗവൺമെന്റ്, എയ്ഡഡ്, ഗവൺമെന്റ് അംഗീകൃത അൺ എയ്ഡഡ്,സ്കൂളുകൾ പങ്കെടുത്ത മത്സരങ്ങളിൽഎൽ.പി.മിനി ഓവറോൾഒന്നാം സ്ഥാനവും, എൽ.പി. കിഡ്ഡീസ് ഓവറോൾ ഒന്നാം സ്ഥാനവും, യു.പി. കിഡ്ഡീസ് ഓവറോൾ രണ്ടാംസ്ഥാനവും വട്ടംകുളം സി.പി.എൻ.യു.പി.സ്കൂൾ സ്വന്തമാക്കിയത്. എൽ.പി.മിനി ഓവറോൾഒന്നാം സ്ഥാനവും, എൽ.പി. കിഡ്ഡീസ് ഓവറോൾ ഒന്നാം സ്ഥാനവും, യു.പി. കിഡ്ഡീസ് ഓവറോൾ രണ്ടാംസ്ഥാനവും നേടി വട്ടംകുളം സി.പി.എൻ.യു.പി.സ്കൂൾ ടീം










