മങ്കടയില്‍ മിന്നലേറ്റ് നാല് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. മരിച്ചത് വെള്ളിലയിലെവ്യൂപോയിന്റിലെത്തിയവരാണ്. പാറപ്പുറത്ത് ഇരുന്നവര്‍ക്കാണ് മിന്നലേറ്റത്. സിയാദ്(18), ഫഹദ്(19),റഹീസ്(20),ബഹാത്ത്(18) എന്നിവരാണ് മരിച്ചത്. വൈകീട്ട് അഞ്ചരയോടെയാണ് അപകടം. ഏഴംഗ സംഘമാണ് ഇവിടെ എത്തിയത്. ഒപ്പമുണ്ടായിരുന്ന3 പേര്‍ക്ക് പൊള്ളലേറ്റു. അപകടത്തില്‍പ്പെട്ടത് പ്രദേശവാസികളായ വിദ്യാര്‍ഥികളാണ്. വെള്ളിലയിലെ പാറപ്പുറത്ത് കാറ്റുകൊള്ളാന്‍ എത്തിയതായിരുന്നു. പരുക്കേറ്റവരെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് അല്പംമാറി വീടുകള്‍ ഉണ്ട്. ഇവരാണ് വിദ്യാര്‍ഥികള്‍ അപകടത്തില്‍പ്പെട്ടത് ആദ്യമറിഞ്ഞത്. ഉടന്‍ തന്നെആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും നാലുപേരെ രക്ഷിക്കാനായില്ല.
ഉറങ്ങിക്കിടക്കുന്ന യുവതിയെ അപമാനിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ
കുന്നംകുളം: ഭർത്താവും മക്കളും ഒന്നിച്ച് കുടുംബമായി താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചു കയറിയുവതിയുടെ വസ്ത്രം ഊരാൻ ശ്രമിച് യുവതിയെ അപമാനിക്കാൻ ശ്രമിച്ച യുവാവിനെ കുന്നംകുളംപോലീസ് അറസ്റ്റ് ചെയ്തു. ചൂണ്ടൽ കണ്ണാതേടത് വീട്ടിൽ സുധീഷ് (41) നെയാണ് കുന്നംകുളംപോലീസ് ഇൻസ്പെക്ടർ ഷാജഹാൻ യു.കെ അറസ്റ്റ് ചെയ്തത്. സമാനമായ മറ്റൊരു കേസിലുംഇതിനു മുൻപ് കുന്നംകുളം പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയപ്രതിയെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു.
വെട്ടിക്കടവിൽ നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് മങ്ങാട്…
വെട്ടിക്കടവിൽ നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് മങ്ങാട് സ്വദേശി മരിച്ചു.മങ്ങാട് പൂവത്തൂർ വീട്ടിൽ ബാലകൃഷ്ണൻ മകൻ ശരത്ത് (30) ആണ് മരിച്ചത്ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അനുരാഗ്പരിക്കേറ്റ് ചികിത്സയിൽ.രാത്രി 12.30ന് ആയിരുന്നു അപകടം.
പൂക്കാട്ടിരി – ഒരുമ കൂട്ടായ്മ
റോഡ് ഒരുക്കുന്ന പ്രദേശത്തെ SSLC, +2 ഉന്നത വിജയികളെ ആദരിക്കലും എടയൂർ ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ മുഖേന നൽകുന്ന ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി സൗജന്യ പച്ചക്കറിവിത്ത് വിതരണവും എ.പി.സബാഹ് ഉദ്ഘാടനം ചെയ്തു.
ബൈക്കില്‍ പോകവെ സാരി ചക്രത്തില്‍ കുടുങ്ങി വീട്ടമ്മക്ക് ദാരുണാന്ത്യം
വള്ളിക്കുന്ന് (മലപ്പുറം):പേരമകനോടൊപ്പം ജോലി സ്ഥലത്തേക്ക് ബൈക്കില്‍ പോകവെ സാരിചക്രത്തില് കുടുങ്ങി വീട്ടമ്മക്ക് ദാരുണാന്ത്യം ഒലിപ്രം കടക്കാട്ടുപാറ ചാലാരിയില്‍ വസന്തകുമാരി(63) ആണ് മരിച്ചത്. ഇന്നലെ രാവിലെ 7.30 യോടെയാണ് അപകടം. പേരമകന് ഹരികൃഷ്ണന് ഓടിച്ച ബൈക്കിന് പുറകില്‍ ഇരുന്ന് രാമനാട്ടുകര അഴിഞ്ഞിലത്തെപ്ലൈവുഡ് കമ്ബനിയിലേക്ക് പോവുന്നതിനിടെ ഒലിപ്രം പതിനാലാം മൈലില്‍ വെച്ചു സാരിബൈക്കിന്റെ ചക്രത്തില്‍ കുടുങ്ങുകയായിരുന്നു. ഉടന്‍ തന്നെ ഇവര്‍ പേരമകനോട് കാര്യംപറയുകയുംബൈക്ക് അപ്പോള്‍ തന്നെ നിര്‍ത്തുകയും ചെയ്തു. എന്നാല്‍, റോഡിലേക്ക് വീഴുകയായിരുന്നു. ഉടന്‍തന്നെ നാട്ടുകാര്‍ ഇവരെ ആദ്യം ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട്മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചും ചികില്‍സ നല്‍കിയെങ്കിലും ഉച്ചക്ക് രണ്ടോടെമരണം സംഭവിക്കുകയും ചെയ്തു.
സിപിഐ(എം) വളാഞ്ചേരി ഏരിയാ വാഹന ജാഥക്ക് വളാഞ്ചേരിയിൽ നഗരസഭയിലെ താഴത്തങ്ങാടി, കാവുംപുറം മേഖലയിൽ സ്വീകരണം നൽകി.
LDF ജനകീയ സർക്കാരിനും, സിപിഎമ്മിനെതിരെയും വലതുപക്ഷ മാധ്യമങ്ങളും, UDF, BJP, ജമാഅത്തെ ഇസ്ലാമി, SDPI മഴവിൽ സഖ്യങ്ങളും നടത്തി വരുന്ന കളള പ്രചരണങ്ങൾ തുറന്ന്കാണിച്ച് സിപിഎം ജില്ലാ കമ്മറ്റി അംഗം വി.ടി സോഫിയയും, വൈസ് ക്യാപ്റ്റൻ കെ.പി ശങ്കരൻമാസ്റ്ററും നയിക്കുന്ന സിപിഐ(എം) വളാഞ്ചേരി ഏരിയാ വാഹന ജാഥക്ക് വളാഞ്ചേരിയിൽനഗരസഭയിലെ താഴത്തങ്ങാടി, കാവുംപുറം മേഖലയിൽ സ്വീകരണം നൽകി. ജാഥാ ക്യാപ്റ്റൻ വി.ടിസോഫിയ, വൈസ് ക്യാപ്റ്റൻ കെ.പി ശങ്കരൻ, വി.കെ രാജീവ്, എൻ.വേണുഗോപാലൻ,കെ.കെരാജീവ് എന്നിവർ സംസാരിച്ചു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പൂക്കാട്ടിരി
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പൂക്കാട്ടിരി യൂണിറ്റ് SSLC +2 വിജയികൾക്കും യൂണിറ്റ് ഭാരവാഹികൾക്കുമുള്ള അനുമോദനം.
അബ്ദുൽ മനാഫ് അനുസ്മരണ സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു .
കുറ്റിപ്പുറം.. ദിവസങ്ങൾക്ക് മുന്നേ അകാലത്തിൽ പൊലിഞ്ഞ ജീവകാരുണ്യ പ്രവർത്തകനും ബ്ലഡ് ഡൊണേഴ്സ്കേരള മലപ്പുറം ജില്ലാ കമ്മിറ്റി അംഗവുമായ അബ്ദുൽ മനാഫ് പൊന്നാനിയുടെ അനുസ്മരണാർത്ഥംബി ഡി കെ പൊന്നാനി താലൂക്ക് കമ്മിറ്റിയും *ടീം കുറ്റിപ്പുറവും* സംയുക്തമായി *തിരൂർ ജില്ലാആശുപത്രി ബ്ലഡ് സെന്ററിന്റെ* സഹകരണത്തോടെ കുറ്റിപ്പുറം സൗത്ത് LP സ്കൂളിൽ സന്നദ്ധരക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ 41 രെജിസ്റ്റർ ചെയ്യുകയും 31 പേർ സന്നദ്ധ രക്തദാനംനടത്തുകയും ചെയ്തു, ക്യാമ്പിന് അൻവർസാദത്ത് കുറ്റിപ്പുറം, അഷ്കർ കുറ്റിപ്പുറം, അമീർകുറ്റിപ്പുറം, സിദ്ധീഖ് ചെമ്പിക്കൽ, ഡോ. അബുതാഹിർ ,ടീം കുറ്റിപ്പുറത്തിന്റെ ഭാരവാഹികളായ അഡ്വ. ഫൈസൽ, ഷാജിസ് മുഹമ്മദ്, റഷീദ്, ഫിറോസ് ബാബു, കാസിം, ബഷീർ, മിർഷാദ്, പ്രവീൺ, ബിഡികെ ജില്ല, താലൂക്ക്, ഐഞ്ചൽസ് വിംഗ് അംഗങ്ങളും ചേർന്ന് നേതൃത്വം നൽകി.
ഉന്നത വിജയം നേടിയവരെ ഉപഹാരം നൽകി അനുമോദിച്ചു
പെരിന്തൽമണ്ണ : വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ പ്രോടെക് എജുക്കേഷൻ ആൻഡ്ചാരിറ്റബിൾ ട്രസ്റ്റ് അനുമോദിച്ചു. ചടങ്ങിൽ പ്രൊടെക് എജുക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ്ചെയർമാൻ യൂനുസ് സലീം, പ്രോടെക് എജുക്കേഷൻ ട്രസ്റ്റ് ഡയറക്ടർ ഫസൽ, അക്കാദമിപ്രിൻസിപ്പൽ ഷുക്കൂർ , അബ്ദുൽ ഹമീദ് (ഡയറക്ടർ മേലാറ്റൂർ സർവ്വീസ് സഹകരണ ബാങ്ക്), അബ്ദു റഷീദ്, ഷിജിൽ , അബ്ദുസലാം എന്നിവർ സംബന്ധിച്ചു.



