ആരിഫ് മുഹമ്മദ് ഖാനെ മാറ്റി; രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍ പുതിയ ഗവര്‍ണര്‍

ബിജെപി നേതാവും ബിഹാര്‍ ഗവര്‍ണറുമായ രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍ കേരള ഗവര്‍ണാറാകും. നിലവിലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ബിഹാര്‍ ഗവര്‍ണറായി നിയമിച്ചു. മറ്റ് 3 സംസ്ഥാനങ്ങളിലെ ഗവർണർമാർക്കും മാറ്റമുണ്ട്. ഒഡിഷ, മിസോറം, മണിപ്പുർ എന്നീസംസ്ഥാനങ്ങളിലാണ് പുതിയ ഗവർണർമാരെ നിയമിക്കുന്നത്. ‌ അടുത്ത വര്‍ഷം രാജ്യത്ത് നടക്കുന്ന പ്രധാന തെരഞ്ഞെടുപ്പുകളിലൊന്നാണ് ബിഹാര്‍ നിയമസഭാതെരഞ്ഞെടുപ്പ്. അതിന്റെ ഭാഗമായാണ് നീക്കമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ സെപ്റ്റംബർ 5 ന്ആരിഫ് മുഹമ്മദ് ഖാൻ കേരളാ ഗവർണർ പദവിയിൽ അഞ്ച് വർഷം പൂർത്തിയാക്കിയിരുന്നു. സംസ്ഥാന സർക്കാരും ഗവർണ്ണറും തമ്മിലെ ഭിന്നത തുടരുന്നതിനിടെയാണ് മാറ്റം.

പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി എസ്എന്‍ഡിപി യോഗംജനറല്‍ സെക്രട്ടറി 

സ്വയം രാജാവാണെന്നാണ് സതീശന്‍ കരുതുന്നത്. വിഡി സതീശന്‍ അഹങ്കാരത്തിന്റെആള്‍രൂപമാണ്. താന്‍ സത്യം വിളിച്ചു പറഞ്ഞപ്പോള്‍ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ വിളിച്ച്അഭിനന്ദിച്ചു. അവര്‍ പറയാന്‍ ആഗ്രഹിച്ചതാണ് താന്‍ പറഞ്ഞതെന്നും വെള്ളാപ്പള്ളി നടേശന്‍കൂട്ടിച്ചേര്‍ത്തു. കെപിസിസി പ്രസിഡന്റിനെ ധിക്കരിക്കുന്ന ഒരു പ്രതിപക്ഷ നേതാവ് മുമ്പ് ഉണ്ടായിരുന്നിട്ടില്ല. കെപിസിസി പ്രസിഡന്റ് എന്തെങ്കിലും പറഞ്ഞാല്‍ ഉടനെ തന്നെ ആ മൈക്ക് വാങ്ങി സ്റ്റേജില്‍ വെച്ചുതന്നെ സതീശന്‍ എതിര് പറയുന്നത് താന്‍ കേട്ടിട്ടുണ്ട്. കെപിസിസി പ്രസിഡന്റിനെമൂലയ്ക്കിരുത്തിക്കൊണ്ടല്ലേ മുന്നോട്ടു പോയത്. കെ സുധാകരന്റെ പക്വത കൊണ്ടാണ് കോണ്‍ഗ്രസ്പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലാതെ പോകുന്നതെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. തനിക്ക് പത്തെണ്‍പത് വയസ്സായി. ഇതിനിടയ്ക്ക് ഒട്ടേറെ KPCC പ്രസിഡന്റുമാരെയും പ്രതിപക്ഷനേതാക്കളെയും കണ്ടിട്ടുണ്ട്. ഇത്രയും തറപറ പറയുന്നവനെ കണ്ടിട്ടില്ല

ഓട്ടോറിക്ഷ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

കോട്ടക്കൽ ഒതുക്കുങ്ങൽ ഓട്ടോറിക്ഷ താഴ്ചയിലേക്ക് മറിഞ്ഞു ഓട്ടോ ഡ്രൈവർ മരണപ്പെട്ടു ഇന്നലെ രാത്രി ( ബസ്സ് ഡ്രൈവർ) ജോലി കഴിഞ്ഞു ഭാര്യ വീട്ടിലേക്ക്  ഓട്ടോയുംമായിപോകുന്നതിനിടയിൽ  ഓട്ടോ താഴ്ചയിലേക്ക് മറിഞ്ഞു പരിക്ക് പറ്റിയ മുബഷീർ എന്ന വ്യക്തിയെ കോട്ടക്കൽ സ്വകാര്യഹോസ്പിറ്റലിൽ എത്തിച്ചു. തുടർ ചികിത്സയ്ക്ക് വേണ്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽഎത്തിച്ചെങ്കിലും ജീവൻരക്ഷിക്കാൻ ആയില്ല ,ഇന്ന് പുലർച്ചെ മുബഷിർ മരണപ്പെടുകയായിരുന്നു.

കേരളോത്സവം “ഉത്സവ് 2024” ൻ്റെ ഭാഗമായി മെഹന്തി മത്സരം നടന്നു.

വളാഞ്ചേരി നഗരസഭ കേരളോത്സവം "ഉത്സവ് 2024" ൻ്റെ ഭാഗമായി മെഹന്തി മത്സരംനടന്നു.പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വസീമ വേളേരി ഉദ്ഘാടനം ചെയ്തു. നഗരസഭചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ അദ്ധ്യക്ഷത വഹിച്ചു.നഗരസഭയിലെ രജിസ്ട്രർ ചെയ്തക്ലബ്ബുകളെ പ്രതിനിതീകരിച്ച് 16 മത്സരാർത്ഥികൾ പങ്കെടുത്തു.ഒന്നരമണിക്കൂറോളം നീണ്ടുനിന്നമത്സരത്തിൽ ബ്രേദേഴ്സ് മീമ്പാറയുടെ ഹുസ്ന നൗഫൽ,റംഷീന എന്നിവർ ഒന്ന്,രണ്ട് സ്ഥാനങ്ങൾകരസ്ഥമാക്കിയപ്പോൾ ലിറ്റിൽ ഫ്ലവർ കാളിയാലയുടെ ഫാത്തിമത്തുൽ മിസ്റിയ മൂന്നാം സ്ഥാനവുംകരസ്ഥമാക്കി.വിദ്യാഭ്യസ കലാ-കായിക സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി സ്വാഗതംപറഞ്ഞ ചടങ്ങിൽ,നഗരസഭ സെക്രട്ടറി എച്ച്.സീന,കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺഷൈനി എന്നിവർ മുഖ്യാത്ഥികളായി.വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്,സ്റ്റാന്റിംഗ്‌ കമ്മിറ്റിചെയർമാൻമാരായ സി.എം റിയാസ്,ഇബ്രാഹിം മാരാത്ത്,റൂബി ഖാലിദ്,ദീപ്തിഷൈലേഷ്,കൗൺസിലർമാരായ ബദരിയ്യ മുനീർ,ആബിദ മൻസൂർ,പി.പി ഷൈലജ,ശിഹാബ്പാറക്കൽ,കെ.വി ഷൈലജ,സിദ്ധീഖ് ഹാജി കളപ്പുലാൻ,സുബിത രാജൻ,തസ്ലീമനദീർ,എൻ.നൂർജഹാൻ,ഷാഹിന റസാഖ്,തുടങ്ങിയവർ സംസാരിച്ചു.

*പോലീസുകാരൻ കുഴഞ്ഞുവീണു മരിച്ചു*

തിരുവമ്പാടി:പുല്ലൂരാം പാറ പള്ളിപ്പടിയിൽ വോളിബോൾ കളിക്കുശേഷം ഹോട്ടലിൽ ചായകുടിക്കുന്നതിനിടെ കുഴഞ്ഞുവീണു പോലീസുകാരൻ മരണപ്പെട്ടു. തിരുവമ്പാടി പുല്ലൂരാംപാറ പെരികലത്തിൽ ഷാജി മാത്യു (46)  ആണ് മരിച്ചത്.  കോഴിക്കോട് സിറ്റി കൺട്രോൾ റൂമിലെ സി.പി.ഒ ആയിരുന്നു. പിതാവ്: പരേതനായ മാത്യു മാതാവ്: മറിയക്കുട്ടി ഭാര്യ:നൈസിൽ ജോർജ് തുഷാരഗിരി പുളിക്കൽ കുടുംബാംഗം മക്കൾ: അലൻ്റ് (പത്താം ക്ലാസ് വിദ്യാർത്ഥി), ആൻലിയ(അഞ്ചാം ക്ലാസ് വിദ്യാർത്ഥി) സഹോദരങ്ങൾ:വിൽസൺ,ബെന്നി,ജോൺസൺ, മിനി

*ആളൊഴിഞ്ഞ കെട്ടിടത്തിൽ

*യുവാവിന്റെ മൃതദേഹം  കണ്ടെത്തി പയ്യോളി അയനിക്കാട് പുന്നോളിക്കണ്ടി അർഷാദ് (25) ആണ് മരിച്ചത്. കോഴിക്കോട് കൊപ്രബസാറിനു സമീപമുള്ള ആളൊഴിഞ്ഞ പഴയ കെട്ടിടത്തിലാണ് അർഷാദിന്റെ മൃതദേഹംകണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാവിലെയാണ് മരിച്ച നിലയിൽ യുവാവിനെ കണ്ടെത്തിയത്. കെട്ടിടവും പരിസരവുംലഹരി മാഫിയ സംഘങ്ങളുടെ താവളമാണെന്നു നാട്ടുകാർ പറയുന്നു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക്വിട്ടുകൊടുത്തു. അയനിക്കാട് ഹൈദ്രോസ് ജുമാ മസ്ജിദിൽ ഖബറടക്കി. പിതാവ്: അബ്ദുൽ സലാം. മാതാവ്: ഹാജറ. സഹോദരങ്ങൾ: ആസിഫ്, ആസിഫ.

പ്രശസ്ത എഴുത്തുകാരന്‍ ഓംചേരി എന്‍എന്‍ പിള്ള അന്തരിച്ചു. നൂറ് വയസ്സായിരുന്നു

വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം. ആകാശാവാണി ഉദ്യോഗസ്ഥനായാണ് 1951ല്‍ ഡല്‍ഹിയില്‍ എത്തിയത്. പിന്നീട് ഡല്‍ഹി മലയാളികള്‍ക്ക് ഇടയില്‍ സജീവസാന്നിധ്യമായി. 1924 ല്‍ വൈക്കം ഓംചേരി വീട്ടില്‍ നാരായണ പിള്ളയുടെയും പാപ്പിക്കുട്ടിയമ്മയുടെയുംമകനായിട്ടാണ് ജനനം. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ്സ് കമ്മ്യൂണിക്കേഷന്‍സില്‍അധ്യാപകനായിരുന്നു. കമ്യൂണിസ്റ്റ് നേതാവ് എകെജിയുടെ പ്രേരണയിലാണ് ആദ്യ നാടകം രചിച്ചത്. ഈ വെളിച്ചം നിങ്ങളുടേതാകുന്നു എന്ന നാടകത്തില്‍ അഭിനയിച്ചത് എംപിമാരായിരുന്നകെ.സി.ജോര്‍ജ്ജ്, പി.ടി.പുന്നൂസ്, ഇമ്പിച്ചി ബാവ, വി.പി.നായര്‍ തുടങ്ങിയവരാണ്.1963ല്‍എക്സിപിരിമെന്റല്‍ തീയറ്റര്‍ രൂപീകരിച്ചു.

മലയാള നടൻ ബാലൻ കെ നായരുടെ മകൻ മേഘനാഥൻ അന്തരിച്ചു

കോഴിക്കോട്: മലയാള ചലച്ചിത്ര-ടെലിവിഷൻ പരമ്പര നടൻ മേഘനാഥൻ വ്യാഴാഴ്ച അന്തരിച്ചു. 60 വയസ്സായിരുന്നു. ശ്വാസതടസ്സത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽചികിത്സയിലായിരുന്നു താരം. സംസ്‌കാരം വ്യാഴാഴ്ച ഷൊർണൂരിൽ നടക്കും. കേരളത്തിലെ തിരുവനന്തപുരത്ത് ജനിച്ച അദ്ദേഹം പ്രശസ്ത മലയാള നടൻ ബാലൻ കെനായരുടെയും ശാരദാ നായരുടെയും മൂന്നാമത്തെ മകനാണ്. 1983-ൽ പുറത്തിറങ്ങിയ 'അസ്ത്രം' എന്ന മലയാള ചിത്രത്തിലൂടെയാണ് മേഘനാഥൻ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. 50-ലധികംമലയാളം ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹം തൻ്റെ വൈദഗ്ധ്യത്തിന് അംഗീകാരം നേടി. ചെന്നൈയിലെ ആശാൻ മെമ്മോറിയൽ അസോസിയേഷനിൽ വിദ്യാഭ്യാസം നേടിയ അദ്ദേഹം പിന്നീട്കോയമ്പത്തൂരിൽ ഓട്ടോമൊബൈൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ നേടി. സാങ്കേതിക വിദ്യാഭ്യാസംഉണ്ടായിരുന്നിട്ടും, അഭിനയത്തോടുള്ള അഭിനിവേശം അവനെ പിതാവിൻ്റെ പാത പിന്തുടരാൻപ്രേരിപ്പിച്ചു. പഞ്ചാഗ്നി, ചമയം, രാജധാനി, ഭൂമിഗീതം, ചെങ്കോൽ, മലപ്പുറം ഹാജി മഹാനായ ജോജി, പ്രായിക്കരപാപ്പൻ, ഉദ്യാനപാലകൻ, ഈ പുഴയും കടന്ന്, ഉല്ലാസപൂങ്കാട്ട്, രാഷ്ട്രം, കുടമാറ്റം, വാസന്തിയുംലക്ഷ്മിയും പിന്നെ ഞാനും, എന്നിവയാണ് അദ്ദേഹത്തിൻ്റെ പ്രധാന സിനിമകൾ. മേഘനാഥന് ഭാര്യ സുസ്മിതയും മകൾ പാർവതിയും ഉണ്ട്. പാലക്കാട് ഷൊർണൂരിലാണ് കുടുംബംതാമസിക്കുന്നത്. അനിൽ, അജയകുമാർ, ലത, സുജാത എന്നിവരാണ് സഹോദരങ്ങൾ.