നിലമ്പൂർ: ചോക്കാട് ടി.കെകോളനിയിൽ മലവെള്ളപ്പാച്ചിലിൽ ജീവൻ നഷ്ടപ്പെട്ടവരുടെകുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡിസതീശൻ പറഞ്ഞു. വരുംദിവസം ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഇതുസംബന്ധിച്ച അന്തിമതീരുമാനങ്ങൾ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മലവെള്ളപ്പാച്ചിലിനെ തുടർന്ന്ദുരന്തമുണ്ടായ നിലമ്പൂർ ടി.കെ കോളനി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട്സംസാരിക്കുകയായിരുന്നു അദ്ദേഹം. വലിയ മണ്ണിടിച്ചിലോ മറ്റ് സമാനമായ മുന്നറിയിപ്പുകളോ ഇല്ലാതെയാണ് ഇത്തരമൊരുഅപകടമുണ്ടായതെന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നതാണ്. സംസ്ഥാനത്തെ അനൗദ്യോഗിക വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷയുടെ ഭാഗമായി കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സമൂഹമാധ്യമങ്ങളിലൂടെ പ്രചാരം നേടി ആളുകൾ കൂട്ടമായിഎത്തുന്ന ഇത്തരം പ്രദേശങ്ങളിൽ അപകടങ്ങൾ ഒഴിവാക്കുന്നതിന് അടിയന്തര നടപടികൾസ്വീകരിക്കും. കാണാതായവർക്കായി എൻ.ഡി.ആർ.എഫ്, അഗ്നിരക്ഷാ സേന, പൊലീസ്, ദുരന്തനിവാരണ അതോറിറ്റി എന്നിവരുടെ സംയുക്ത നേതൃത്വത്തിൽ ഊർജ്ജിതമായ തിരച്ചിൽപുരോഗമിക്കുകയാണ്. സന്നദ്ധ പ്രവർത്തകരുടെയും വോളണ്ടിയർമാരുടെയും സേവനവും ഈദൗത്യത്തിൽ പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ട്. കാണാതായ അവസാനത്തെ ആളെയുംകണ്ടെത്തുന്നത് വരെ തിരച്ചിൽ തുടരും. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിലവിലെ മുന്നറിയിപ്പുകൾക്ക് പുറമെ, പ്രാദേശികാടിസ്ഥാനത്തിൽഇരുപത് മുതൽ ഇരുപത്തിയഞ്ച് കിലോമീറ്റർ വരെ ചുറ്റളവിലുണ്ടാകുന്ന കാലാവസ്ഥാ മാറ്റങ്ങളുംഅതിതീവ്ര മഴയും മുൻകൂട്ടി പ്രവചിക്കാൻ പ്രത്യേക സംവിധാനമൊരുക്കും. രാജ്യത്തെ തന്നെഏറ്റവും മികച്ച ദുരന്തനിവാരണ മാതൃക സംസ്ഥാനത്ത് നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കുസാറ്റ് പോലുള്ള ഗവേഷണ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, കേന്ദ്ര സർക്കാർ എന്നിവയുടെസാങ്കേതിക സഹകരണം ഇതിനായി പ്രയോജനപ്പെടുത്തും. കാലാവസ്ഥാ പ്രവചനം കൃത്യമായിമനസ്സിലാക്കുക, വേഗത്തിൽ മുന്നറിയിപ്പ് നൽകുക, അപകടസാധ്യതയുള്ളപ്പോൾ ആളുകളെ ഉടനടിസുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുക എന്നീ മൂന്ന് ഘട്ടങ്ങളിലായുള്ള പ്രവർത്തനങ്ങൾഏകോപിപ്പിക്കുന്നതിന് കർശനമായ പ്രോട്ടോക്കോൾ തയ്യാറാക്കും. ഓരോ ജില്ലയിലെയുംദുരന്തസാധ്യത വ്യത്യസ്തമാണ്. അതിനാൽ ഓരോ ജില്ലയുടെയും പ്രത്യേക സാഹചര്യങ്ങൾപരിഗണിച്ചുള്ള ജില്ലാ അടിസ്ഥാനത്തിലുള്ള ദുരന്തനിവാരണ സംവിധാനം രൂപീകരിക്കേണ്ടതുണ്ട്. മുൻകാലങ്ങളെ അപേക്ഷിച്ച് മേഘവിസ്ഫോടനം പോലുള്ള പ്രതിഭാസങ്ങൾ വർദ്ധിക്കുന്നസാഹചര്യത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ കൂടുതൽ ശാസ്ത്രീയവുംകാര്യക്ഷമവുമാക്കാനുള്ള നടപടികൾക്ക് സർക്കാർ തുടക്കം കുറിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, റവന്യൂ വകുപ്പ് മന്ത്രി എ.പി അനിൽകുമാർ, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീർ, എം.എൽ.എമാരായ ആര്യാടൻ ഷൗക്കത്ത്, ടി.പിഅഷ്റഫ് അലി, വി.എസ് ജോയ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.എ ജബ്ബാർ ഹാജി, ജില്ലാ കളക്ടർഡോ. വിനയ് ഗോയൽ, പെരിന്തൽമണ്ണ സബ് കളക്ടർ സാക്ഷി മോഹൻ, ജനപ്രതിനിധികൾ, ജില്ലാതലഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ഗൃഹ പ്രവേശന ചടങ്ങ് പൂർണ്ണമായും ഗ്രീൻ പ്രോട്ടോകോൾ പാലിച്ച് നടത്തിയ ജിഷയെയുംകുടുംബത്തിനെയും ആദരിച്ചു.
എടപ്പാൾ : ഗൃഹപ്രവേശന ചടങ്ങ് പൂർണ്ണമായും ഗ്രീൻ പ്രോട്ടോകോൾ പാലിച്ച് നടത്തിയഹരിതകർമ്മസേന പ്രസിഡന്റ് ജിഷയെയും കുടുംബത്തിനെയും വീട്ടിലെത്തി ആദരിച്ചു. വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മജീദ് കഴുങ്ങിൽ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഹരിദാസ്, ഭരണസമിതി അംഗങ്ങൾ, ഐ.ആർ.ടി.സി ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മികച്ചമാതൃകയാണ് കുടുംബം സൃഷ്ടിച്ചതെന്നും പഞ്ചായത്തിലെ എല്ലാവരും ഇത് മാതൃകയാക്കിചടങ്ങുകൾ ഗ്രീൻ പ്രോട്ടോകോളിലേക്ക് മാറ്റാൻ തയ്യാറാവണമെന്നും പ്രസിഡണ്ട് അഭിപ്രായപ്പെട്ടു. ഐആർടിസി റീജിയണൽ കോർഡിനേറ്റർ ജയ് സോമനാഥൻ, സുധീഖ് ചേകവർ, പ്രേംകുമാർ, ഹാരിസ് മൂതൂർ, സിഡിഎസ് ചെയർപേഴ്സൻ കാർത്യായനി എന്നിവർ സംസാരിച്ചു.
സഹകരണ വാരാഘോഷം; വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു
ചങ്ങരംകുളം : സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി പൊന്നാനി സര്‍ക്കിള്‍ സഹകരണയൂണിയന്റെ ആഭിമുഖ്യത്തില്‍ ചങ്ങരംകുളത്ത് വിളമ്പര ഘോഷയാത്ര സംഘടിപ്പിച്ചു. പൊന്നാനിഅസിസ്റ്റന്റ് രജിസ്ട്രാര്‍ വി.വി അസ്ലം, അസിസ്റ്റന്റ് ഡയറക്ടര്‍ ഓഡിറ്റ് വി.പി സിന്ധു, പ്രോഗ്രാംകണ്‍വീനര്‍ പി.പി യൂസഫലി, പി.വിജയന്, സിദ്ധീഖ് പന്താവൂർ, സര്‍ക്കിള്‍ സഹകരണ യൂണിയന്അംഗങ്ങളായ കെ.കെ കൊച്ചുണ്ണി, മോഹനന് കുറ്റീരി, സി രവീന്ദ്രന്, പി.രാജാറാം, എ.കെ അലി, പി.സവിത, സോമവര്‍മ, വി മുഹമ്മദ് നവാസ് തുടങ്ങിയവര്‍ നേതൃത്വം നല്കി. പൊന്നാനി സഹകരണ സര്‍ക്കിള്‍ വാരഘോഷത്തിന്റെ ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 9.30ന്ചങ്ങരംകുളം ഷൈന്‍ ഓഡിറ്റോറിയത്തില്‍ പി നന്ദകുമാര്‍ എംഎല്‍എ ഉദ്ഘടാനം ചെയ്യും.
കെ.സുധാകരൻ രാജിയ്ക്ക്, രാഹുൽ ഗാന്ധിയ്ക്ക് കത്തയച്ചു
തിരുവനന്തപുരം : കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റാൻ സന്നദ്ധതയറിയിച്ച് കെസുധാകരൻ. വയനാട് എംപി രാഹുൽ ഗാന്ധിക്ക് കത്തയച്ചു. ആരോഗ്യ പ്രശ്നങ്ങൾചൂണ്ടിക്കാട്ടിയാണ് കത്ത് നൽകിയത്. കെപിസിസിയും പ്രതിപക്ഷവും ഒന്നിച്ച് പോകുന്നില്ലെന്നുംപ്രതിപക്ഷ നേതാവ് വിഡി സതീശനിൽ നിന്നും തനിക്ക് പിന്തുണ ലഭിക്കുന്നില്ലെന്നും സുധാകരൻകത്തിൽ കുറ്റപ്പെടുത്തുന്നുണ്ട്. താൻ സ്ഥാനമൊഴിഞ്ഞാൽ പകരം ചെറുപ്പക്കാർക്ക് പദവിനൽകണമെന്ന് സുധാകരൻ കത്തിൽ ആവശ്യപ്പെട്ടു. അടിക്കടി സുധാകരന് നടത്തുന്ന പ്രസ്താവനകളില്‍ കടുത്ത അതൃപ്തിയാണ് കോണ്ഗ്രസിലുംയുഡിഎഫ് ഘടകകക്ഷികളിലുമുയരുന്നത്. സുധാകരനെതിരെ ഹൈക്കമാൻറിന് ഇതിനോടകംപരാതി ലഭിച്ചിട്ടുണ്ട്. ആര്‍എസ്എസ് ശാഖക്ക് സംരക്ഷണം കൊടുത്തുവെന്ന പ്രസ്താവനയിലെന്യായീകരണം തൊണ്ട തൊടാതെ വിഴുങ്ങാന്‍ നേതാക്കളില്‍ ഒരു വിഭാഗം തയ്യാറായിരുന്നില്ല. പിന്നാലെ വര്‍ഗീയതയോട് നെഹ്റു സന്ധി ചെയ്തുവെന്ന പ്രസ്താവന കൂടി വന്നതോടെ പാര്‍ട്ടിതന്നെ വെട്ടിലായിരിക്കുകയാണ്. സിപിഎമ്മിനും ബിജെപിക്കും ഒരു പോലെ വടികൊടുത്തുവെന്നപൊതുവികാരമാണ് കോൺഗ്രസിലും യുഡിഎഫിലുമുള്ളത്. പ്രാദേശിക തലങ്ങളില്‍ പോലുംസുധാകരന്റെ പ്രസ്താവനക്കെതിരെ കടുത്ത അമര്‍ഷം ഉയരുകയാണ്. വാക്കുപിഴയെന്ന്ന്യായീകരിക്കാന് സുധാകരന് ശ്രമിച്ചെങ്കിലും ലീഗടക്കമുള്ള ഘടകകക്ഷികള്‍ കടുത്തപ്രതിഷേധത്തിലാണ്. പ്രതിപക്ഷ നേതാവ് വിഡി സതീശനും സുധാകരനെ കൈവിട്ടു. കെ സുധാകരന്റെ പ്രസ്താവനകൾഗൗരവതരമാണെന്നും കോൺഗ്രസ് പരിശോധിക്കുമെന്നുമാണ് വിഡി സതീശൻ മാധ്യമങ്ങളെകഴിഞ്ഞ ദിവസം അറിയിച്ചത്. വിവാദ പ്രസ്താവന നാക്കുപിഴയാണെന്നാണ് സുധാകരൻ പറഞ്ഞത്. പ്രധാനപ്പെട്ട നേതാക്കൾ കെപിസിസി പ്രസിഡന്റുമായി വിഷയത്തിൽ ആശയവിനിമയംനടത്തിയിട്ടുണ്ട്. പരാമർശത്തിൽ എതിർപ്പുയർത്തിയ ഘടക കക്ഷികളുമായി സംസാരിക്കും. മതേതരനിലപാടിൽ വെള്ളം ചേർക്കുന്ന നിലപാടുകൾ കോൺഗ്രസിലുണ്ടാകില്ലെന്ന് വ്യക്തമാക്കിയസതീശൻ, സുധാകരന്റെ പരാർമശത്തെ ഗൗരവതരമായാണ് പാർട്ടി കാണുന്നതെന്നുംഅറിയിച്ചിട്ടുണ്ട്. കെ സുധാകരന്റെ ആർഎസ്എസുമായി ബന്ധപ്പെട്ട പ്രസ്താവനകൾ വിവാദമായിരിക്കെ കോൺഗ്രസ്രാഷ്ട്രീയകാര്യ സമിതി യോഗം നാളെ കൊച്ചിയിൽ ചേർന്നേക്കും. സർക്കാരിനെതിരായ കൂടുതൽസമര പരിപാടികളാണ് യോഗത്തിന്റെ മുൻകൂട്ടി നിശ്ചയിച്ച അജണ്ട. എന്നാൽ പുതിയസാഹചര്യത്തിൽ സുധാകരന്റെ പ്രസ്താവനകളും ചർച്ചയായേക്കും.
തൃത്താല മേഖലയിൽ കന്നുകാലികളിൽ ചർമമുഴ രോഗം; ക്ഷീരകർഷകർ പ്രതിസന്ധിയിൽ
കുമരനല്ലൂർ : തൃത്താല മേഖലയിൽ കന്നുകാലികളിൽ ചർമമുഴ രോഗം വർധിക്കുന്നത്ക്ഷീരകർഷകർക്കു തിരിച്ചടിയാകുന്നു. ശരീരം മുഴുവൻ പൊങ്ങി വരുന്ന മുഴകൾ മൃഗങ്ങളെ ഏറെഅസ്വസ്ഥരാക്കുന്നു.മുഴകൾ പൊട്ടി വ്രണങ്ങളിൽ അണുബാധയുണ്ടാവാനും പഴുക്കാനുമുള്ളസാധ്യതയും കൂടുതലാണ്. മുറിവുണങ്ങി പൂർവസ്ഥിതിയിലെത്താൻ ചികിത്സയ്ക്ക് വലിയ തുകതന്നെ കർഷകർ കണ്ടെത്തേണ്ട സാഹചര്യമാണ്. അസുഖം വന്ന പശുക്കളിൽ പാലുൽപാദനത്തിൽഗണ്യമായി കുറവു വരുന്നുണ്ട്. ഇതും കർഷകർക്ക് വലിയ തിരച്ചടിയാണ്.വായുവിലൂടെയുംപകരുന്നതിനാൽ അസുഖം കണ്ടെത്തിയ പശുക്കളെ ഉടൻ തന്നെ മറ്റുള്ളവയിൽ നിന്നു മാറ്റി കെട്ടാൻശ്രദ്ധിക്കണം.ബ്ലീച്ചിങ് പൗഡറും മറ്റു ഉപയോഗിച്ച് തൊഴുത്തിൽ ശുചീകരണവും നടത്തുന്നത്നല്ലതാണെന്നും വിദഗ്ധർ പറയുന്നു. വൈറൽ രോഗമായ ഇതിനു പ്രതിരോധ കുത്തിവയ്പ്പ്തന്നെയാണ് പ്രതിവിധിയെന്നു മൃഗചികിത്സാ രംഗത്തെ വിദഗ്ധർ സൂചിപ്പിച്ചു.രോഗംമരണകാരണമാകാറില്ലെങ്കിലും ശരിയായ ചികിത്സ യഥാസമയം ലഭ്യമാക്കിയില്ലെങ്കിൽഗുരുതരമായേക്കും. രോഗം ബാധിച്ച പശുക്കൾക്കും കിടാരികൾക്കും മതിയായ ചികിത്സയും മരുന്നുംപ്രതിരോധ കുത്തിവയ്പ്പുകളും മൃഗാശുപത്രികൾ വഴി സൗജന്യമായി ലഭ്യമാക്കാൻ ത്രിതലപഞ്ചായത്ത് അധികൃതരും സർക്കാരും തയാറാകണമെന്നും അസുഖം ബാധിച്ച് നഷ്ടം സംഭവിച്ചകർഷകർക്ക് നഷ്ടപരിഹാരം ലഭ്യമാക്കണമെന്നുമാണ് ക്ഷീരകർഷകർ ആവശ്യപ്പെടുന്നത്.
*പയ്യന്നൂർ പോസ്റ്റ് ഓഫീസിൽ കൊണ്ട് വന്ന തപാൽ ഉരുപ്പടിയിൽ പാമ്പ്*
കണ്ണൂർ: പോസ്റ്റ് ഓഫിസിലെത്തിച്ച തപാൽ ഉരുപ്പടികൾക്കൊപ്പം പാമ്പ്. ഇന്നലെ രാവിലെ പയ്യന്നൂർപോസ്റ്റ് ഓഫിസിൽ തപാൽ ഉരുപ്പടികളുമായി വന്ന ബാഗിലാണ് പാമ്പിനെ കണ്ടത്. ബാഗുകൾ പൊട്ടിച്ച് ഉരുപ്പടികൾ മേശപ്പുറത്ത് തള്ളുമ്പോഴാണ് മേൽവിലാസമില്ലാതെ പാമ്പുംമേശപ്പുറത്ത് വീണത്. കണ്ണൂർ ആർഎംഎസിൽ പോസ്റ്റൽ അധികൃതർ വിവരം നൽകി. പാമ്പ് ബാഗിൽവന്ന വഴി കണ്ടെത്താൻ പോസ്റ്റൽ അധികൃതർ ശ്രമം തുടങ്ങിയിട്ടുണ്ട്.
ദാസ് കോക്കൂരിനെ യൂത്ത് കോൺഗ്രസ്സ് തവനൂർ നിയോജക മണ്ഡലം കമ്മിറ്റി ആദരിച്ചു.
എടപ്പാൾ: ജൂനിയർ ചേംബർ ഇൻ്റർനേഷ്ണലിൻ്റെ ഔട്ട് സ്റ്റാൻ്റിങ്ങ് മീഡിയ പേർസൺഅവാർഡ് ജേതാവ് കാസ്ക് മീഡിയ റിപ്പോർട്ടർ ദാസ് കോക്കൂരിനെ യൂത്ത് കോൺഗ്രസ്സ് തവനൂർനിയോജക മണ്ഡലം കമ്മിറ്റിയ്ക്ക് വേണ്ടി ഡി.സി.സി അംഗം കെ.വി നാരായണൻ ആദരിച്ചു. പ്രസിഡണ്ട് ഷെഫീഖ് കൈമലശ്ശേരി അദ്ധ്യക്ഷത വഹിച്ചു ഇ.പി രാജീവ്, ടി.പി ശ്രീജിത്ത്, വൈശാഖ്തൃപ്രങ്ങോട്, ദുൽ ഖിഫിൽ, ആബിദ് തറയിൽ, രതീഷ് ഉദിനിക്കര, വിപിൻ ദാസ് കണ്ടനകം, പ്രണവ്എന്നിവർ സംസാരിച്ചു.
ഉപജില്ലാ സംസകൃതോത്സവം വിജയചരിത്രം രചിച്ച് വട്ടംകുളം CPNUP സ്കൂൾ
എടപ്പാൾ: എടപ്പാൾ ഉപജില്ലാ യു പി വിഭാഗം സംസ്കൃതോത്സവത്തിൽ വിജയചരിത്രം രചിച്ച് വട്ടംകുളംസി പി എൻ യു പി സ്കൂൾ കഴിഞ്ഞ 40 വർഷമായി യു പി വിഭാഗം സംസ്കൃതോത്സവത്തിൽഓവറോൾ. ഒന്നാം സ്ഥാനം നിലനിർത്തി വിജയക്കുതിപ്പ് തുടരുന്നു ഈ വർഷം മത്സരിച്ച 18 ഇനങ്ങളിൽ 17 എണ്ണത്തിലും A ഗ്രേഡ് നേടി ആകെ തൊണ്ണൂറിൽ 88 പോയിൻ്റ് നേടി വിജയംഉറപ്പിച്ചു കുട്ടികളുടെ മികവാർന്ന കഴിവും' സംസ്കൃതാധ്യാപിക കാഞ്ചന ടീച്ചറുടെ നേതൃത്വത്തിൽചിട്ടയായ പരിശീലനവും നൽകിയാണ് തുടർ വിജയം നേടാൻ കഴിഞ്ഞത് മുൻ കാലസംസ്കൃതാധ്യാപകൻ പി എൻ ഭവത്രാതൻ മാസ്റ്ററുടെ നേതൃത്വത്തിൽ തുടങ്ങി വെച്ച ജൈത്രയാത്രഇന്നും തുടരുന്നു വിജയം നേടിയ കുട്ടികളെ സ്കൂളിൽ ഉപഹാരം നൽകി അനുമോദിച്ചു. പിടിഎപ്രസിഡൻ്റ് എം എ നവാബ് ഉദ്ഘാടനം ചെയ്തു ഹെഡ്മിസ്ട്രസ് സി ലളിത അധ്യക്ഷത വഹിച്ചുകാഞ്ചന ടീച്ചർ ഉപഹാരം നൽകി സജി സി.നാരായണൻ കെ എം. ഗീത വി കെ മുഹന്മദാലി ശ്രീദൻകെ എൻ ഹരിശങ്കർ നസീമാബി കെ വി. സിൽജിജോസ് ഷാലി കെ.അബൂബക്കർ ഷനി ബ കെ വി. സൈനുദ്ദീൻ സി കെ മണികണ്ഠൻ.രമ്യ സുരേഷ് ഇ പി എന്നിവർ പ്രസംഗിച്ചു
ക്യാമ്പസ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
എടപ്പാൾ: ഉന്നത വിദ്യാഭ്യാസ മേഖലയിൽ ആർഎസ്എസ് അജണ്ട നടപ്പിലാക്കാൻ ഗവർണർ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് വട്ടംകുളത്ത് ക്യാമ്പസ് പ്രതിഷേധ കൂട്ടായ്മസംഘടിപ്പിച്ചു. സിപിഐഎം മലപ്പുറം ജില്ലാ കമ്മറ്റി മെമ്പർ പി.ജോതിഭാസ് പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. സിപിഐഎം എടപ്പാൾ ഏരിയ സെക്രട്ടറി ടി.സത്യൻ, സി.രാമകൃഷ്ണൻ, എം.ബി ഫൈസൽ, എം.മുസ്തഫ, എ.സിദ്ധിക്ക്, പി.വി കൃഷ്ണൻ, സിപിഐ മണ്ഡലം സെക്രട്ടറി പ്രഭാകരൻ നടുവട്ടംതുടങ്ങിയവർ സംസാരിച്ചു.









